സത്യാനന്തര കാലത്തെ ഭീതിതമായ രാഷ്ട്രീയ മത കാലാവസ്ഥയുടെ കാലുഷ്യങ്ങള്‍ പോലെ അതീവസങ്കീര്‍ണ്ണമായ തിരഞ്ഞെടുപ്പിന്റെ സാമൂഹിക സാഹചര്യത്തിലാണ് നാം നിലകൊള്ളുന്നത്.ന്യൂനപക്ഷ ദളിത് ആക്രമണങ്ങള്‍ പൂര്‍വ്വോപരി വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ഒരു നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയും വര്‍ഗീയപഞ്ചാത്തലങ്ങളും ചികഞ്ഞന്വോശിക്കുകയാണിവിടെ.പഴയകാല ആര്യ പാര്യമ്പര്യത്തിലധിഷ്ഠിതമായ ജെര്‍മന്‍ സിദ്ധാന്ദത്തിന്റെ പകര്‍പ്പാണ് ഇന്ത്യന്‍ പശ്ചാത്തത്തിലെ സവര്‍ക്കറിസ്റ്റ് സ്വാധീനങ്ങള്‍.സ്വാതന്ത്രനന്തര ഇന്ത്യയില്‍ നേഷണല്‍ ജിങ്കോയിനത്തിന്റെ ഭാഗമായി നിലനിന്നിരുന്ന ജനാധിപത്യ ദാഹമാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് മൂഞ്ചെയെ പോലുള്ള രാഷ്ടീയ ചിന്തകര്‍ കാരണം ഹോമിക്കപ്പെടുന്നത്.1925 ല്‍ സ്വയം സേവകന്മാര്‍ മുറുകെപ്പിടിച്ച വര്‍ഗീയത (Communalism) യാണ് 2024 ലും അവര്‍ ചേര്‍ത്ത് പിടിക്കുന്ന ആദര്‍ശം.ന്യൂനപക്ഷ വിരുദ്ധതയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം.ഈ കാരണത്താല്‍ തന്നെയാണ് ഭാരതചരിത്രത്തില്‍ ഒരു തീവ്രവലതു പക്ഷ രാഷ്ട്രീയ മുന്നണി നിരോധിക്കപ്പെടാനുള്ള ഹേതുവും,എന്നാല്‍ ഈ പറഞ്ഞ നഗ്നസത്യങ്ങളൊന്നും എന്തുകൊണ്ട് ജനാധിപത്യ വിശ്വാസികളായ നാം ചര്‍ച്ച ചെയ്യുന്നില്ല?നിരോധിച്ച രാഷ്ട്രീയശക്തി എഴുപതു വര്‍ഷങ്ങള്‍ക്കപ്പുറം ദേശരാഷ്ട്രത്തിന്റെ അപ്പോസ് തലന്മാരായത് എത്രെ വിരോധാഭാസം...! പൗരന്മാര്‍ക്കിടയിലെ ജാഗ്രതക്കുറവാണ് ഇതിന് കാരണമെന്നതാണ് പല നിരീക്ഷകരും അഭിപ്രായപ്പെട്ടത്.
കമ്മ്യൂണലിസം അഥവാ വര്‍ഗീയതയുടെ ഇന്ത്യന്‍ പശ്ചാതലങ്ങള്‍ പരിശോധന വിധേയമാക്കിയാല്‍ സവര്‍ണ്ണ മേല്‍ക്കൊയ്മയെ ചരിത്ര, രാഷ്ട്രീയം, സാമൂഹിക സാമ്പത്തിക മാധ്യമ സ്വാധീനം മതകീയം എന്നീ തലങ്ങളിലേക്കായി തിരിക്കാവുന്നതാണ്. നാഗ്പൂരില്‍ ബ്രഹ്‌മണന്മാരുടെ സന്താനങ്ങളില്‍ ബീജാവാപം കൊണ്ട തീവ്ര ഹിന്ദുത്വരായാണ് വര്‍ഗീയതയുടെ ചരിത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ ഇടപെടലുകളുടെ നിദാനങ്ങള്‍.
ഉത്തരാധുനിക ഇന്ത്യയിലെ മോദി ഭരണത്തിന്റെ നാള്‍വഴികള്‍ തിരഞ്ഞാല്‍ ഇന്ത്യയിലെ ആന്റീ-ഇസ്‌ലാമിസ്റ്റ് സമീപനങ്ങളും ന്യൂനപക്ഷ വിരുദ്ധതയും യാഥോച്ഛിതം മനസ്സിലാകും. പണ്ട് കാലങ്ങളിലുണ്ടായ ജാതി വ്യവസ്ഥയും ബ്രഹ്‌മണാധധിപത്യവും സവര്‍ക്കര്‍ അനുയായികള്‍ക്ക് രാഷ്ട്രീയ തലങ്ങളില്‍ യോജിച്ചതല്ല. ഒരു പതിറ്റാണ്ടോളം ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയും നിലവിലെ ഇന്ത്യന്‍ പ്രസിഡന്റും പിന്നോക്ക വിഭാഗക്കാരാണ്. അതിനാല്‍ ജാതി മേല്‍ക്കോയ്മയെ പരസ്യമയി ഭരണഘടന എതിര്‍ത്തപ്പോള്‍ അസംഘതമായി നിര്‍മ്മിച്ച വലതുപക്ഷ ശക്തിയായിരിക്കും സവര്‍ക്കറിസം.
ഇന്ത്യയെന്ന മതേതര ജനാധിപത്യ ഫെഡറല്‍ സംവിധാനത്തെ തിരിച്ചു കൊണ്ടുവരിക എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ആദ്യന്തികമായ ലക്ഷ്യം. ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാന്‍ “ഇന്ത്യ” എന്ന പുതിയ പ്രതിപക്ഷ സഖ്യം നിലവില്‍ വന്നത് ആ ലക്ഷ്യദാഹത്തിന്റെ അന്യദൃഷമായ തെളിവാണ്.
സഹകരണ രാഷ്ട്രീയം രാഷ്ട്രതലത്തില്‍ നിലനില്‍ക്കുന്നതോടെ സംസ്ഥാന തലത്തില്‍ കക്ഷകള്‍ കാണിക്കുന്ന നിസ്സഹകരണവും എന്തൊരു വിരോധാഭാസം...! കോണ്‍ഗ്രസ് പോലെയുള്ള ജനകീയ കക്ഷികള്‍ നടത്തുന്ന യുക്തി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും അപലപനീയം.
തെലങ്കാനയില്‍ സി.പി.എംനോടും മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയോടും കേരളത്തില്‍ എല്‍.ഡി.എഫിനോടും കടുത്ത ശത്രുതയിലാണ് കോണ്‍ഗ്രസ്. ബംഗാളില്‍ പ്രധാന പ്രതിപക്ഷം പോലുമല്ല കോള്‍ഗ്രസ്. ഇവയെല്ലാം “ഇന്ത്യ” സഖ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. കോണ്‍ഗ്രസ് സംസ്ഥാന തലങ്ങളില്‍ പക്വത കാണിക്കാത്ത കാലത്തോളം ഈ വേര്‍ത്തിരിവ് മോദിക്ക് ഉപകാരം ചെയ്യുമെന്നതില്‍ സംശയമില്ല. പട്ടാളച്ചിട്ടയും വിഭാഗീയ രാഷ്ട്രീയവുമാണ് BJP യുടെ താല്‍പര്യം. അതിനാല്‍ കോണ്‍ഗ്രസിനു കീഴില്‍ നാം ശക്തമായി അണി നിരക്കണം.
ഇന്ത്യയെ ശരിക്കും കുട്ടിച്ചോറാക്കാന്‍ മതസ്പര്‍ധയും വര്‍ഗീയവും വിഭാഗൂയവുമായ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്ന BJP യെയും അവരുടെ ഭരണത്തെയും പടിക്ക് പുറത്ത് കടത്താന്‍ ഹിന്ദുത്വ എന്ന വ്യാജ ബിംബത്തെ തുറന്ന് കാട്ടപ്പെടേണ്ടതുണ്ട്. ഫാഷിസം ഇപ്പോള്‍ നൂക്ലിയര്‍ ഭക്തിയെക്കാള്‍ അപകടകരമായി മാറുന്ന ഈ പുതുസാഹചര്യത്തില്‍ RSS, BJP, VHP മറ്റു തീവ്രവാദി വലതുപക്ഷ ശക്തികളെ പല്ലും നഖവുമുപയോഗിച്ച് എതിര്‍പ്പെടേണ്ടതുണ്ട്.
ന്യൂനപക്ഷ വിരുദ്ധതയില്‍ പ്രധാനമായും മുസ്ലിമുകളാണ് സവര്‍ക്കറിസത്തിന് ഇരയാകുന്നത്. ഉന്മൂലന രാഷ്ട്രീയം മുഖംമുദ്രയാക്കുമ്പോള്‍ മുസ്ലിമുകള്‍ ഇവിടെ കഴിയുന്നുവെന്നത് ഏതെങ്കിലും അന്താരാഷ്ട്ര മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ വന്നു എന്നത് മാത്രമല്ല. വര്‍ത്തമാന ഇന്ത്യയുടെ അനുഭവം കൂടിയാണ്. ഉന്മാദ രാഷ്ട്രീയത്തിന്റെ വ്യക്താക്കളായ ആള്‍ക്കൂട്ടമാണ് ഭരണവര്‍ഗത്തിന്റെ കാവലാണെന്നോര്‍ക്കണം.
നിഷ്‌ക്രിയരായ പോലീസുകാര്‍ക്ക് മുമ്പില്‍ അവരുടെ സര്‍വ്വാത്മനാ സഹകരണത്തോടെ മുസ്ലിമുകള്‍ ശിരഛേദം ചെയ്യപ്പെടുകയും അവരുടെ സമ്പാദ്യങ്ങള്‍ നിര്‍ദാക്ഷിണ്യം കൊള്ളയടിക്കപ്പെടുകയും ചെയ്ത ഗുജറാത്ത് കലാപത്തെ ഇന്ത്യക്കാരൊന്നും മറന്നിട്ടില്ല. ജനാധിപത്യത്തിന്റെ പിറകെയിരുന്നതിനു തുല്യമായിരുന്നു ആ ഹീനകൃത്യം. സമാന സംഭവങ്ങള്‍ തന്നെയാണ് ഡല്‍ഹി കലാപത്തിലും സംഭവിച്ചത്. ഡല്‍ഹിയില്‍ സമരത്തില്‍ മുസ്ലിം സ്ത്രീകളും പങ്കെടുത്തിരുന്നുവെന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്ത സ്വാമി അഘ്‌നിവേ് ഇക്കാര്യം മതേതരത്വത്തിന്‍ മറയാത്ത അടയാളമായിട്ടാണ് രേഘപ്പെടുത്തിയത്. ആന്റീ-ഇസ്ലാമിസ്റ്റ് സമീപനങ്ങള്‍ക്ക് ഇന്ത്യയില്‍ പഞ്ചൊന്നുമില്ല. ജമ്മുവിന്റെ പ്രത്യേക പദവിയായ അനുഛേദം 370 എടുത്തു കളഞ്ഞു മുത്വലാഖ്‌സ സിവില്‍കോഡ് എന്നിവ ഏറ്റവും കുറവ് വിവാഹമോചനം നടക്കുന്ന മതത്തിന് മേല്‍ ചാര്‍ത്തിയതും തുടങ്ങിയവ സീമാതീതമാണ്.
രാഷ്ട്രത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ചൂടപ്പം പോലെ പാസാക്കിയ എന്‍. ആര്‍. സി യും ഒരു വിഭാഗത്തെ മാത്രം മറച്ച് വച്ച് പൗരത്വഭേദഗതി നിയമം പാസാക്കിയവരും ഇന്നും നിലനില്‍ക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്‌നമാണ്. മുസ്ലിം ഭൂരിപക്ഷമുള്ള ലക്ഷദ്വീപില്‍ പശുമാംസം നിരോധിച്ചതും മാധ്യമത്തില്‍ വിലക്കേര്‍പ്പെടുത്തി ലോകത്തെ വലിയ നെറ്റ് കട്ടിങ് കൊമ്പന്മാരില്‍ ഇന്ത്യക്ക് സ്ഥാനം നേടിത്തന്ന പാര്‍ട്ടിയാണ് BJP, RSS സ്ഥാപകനായ ഗോള്‍വാക്കര്‍ മുസ്ലിമുകളെക്കുറിച്ച് പറയുന്നതായിക്കാണം. ‘’നിസഹകരണ പ്രസ്ഥാനം പാലൂട്ടി വളര്‍ത്തിയ യവന സര്‍പ്പങ്ങള്‍ (മുസ്ലിംകള്‍) വിഷലിപ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാജ്യത്ത് പ്രകോപനപരമായ കലാപങ്ങള്‍ക്ക് തിരികൊളുത്തി. പ്രസ്തുത വാക്യത്തില്‍ ഗോള്‍വാള്‍ക്കറിന്റെ ഇസ്ലാമിക വിരുദ്ധത വ്യക്തമാകുന്നുണ്ട്.
ജനാധിപത്യ വിരുദ്ധത (antagonism to democracy) എന്നത് ഫാഷിസത്തിന്റെ അടിസ്ഥാന നിയമങ്ങളില്‍പ്പെട്ട ഒന്നാണ്. നാസിസവും ഫാഷിസവും തന്നയാണ് RSS ന്റെ രൂപവും ഭാവവും പോലെ അതിന്റെ സൈദ്ധാന്ധിക തലവും രൂപപ്പെടുത്തിയ പ്രധാന ഘടകങ്ങള്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കീഴില്‍ കോളനി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഹെഡ്ഗവാര്‍ രണ്ട് തവണ ജയിലനുഭവിച്ചു. എന്നാല്‍ ssr ന്റെ സ്ഥാപകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അവകാശപ്പെടാവുന്നത്. വര്‍ഗ്ഗീയവും വംശീയവുമായ ആശയത്തെ പ്രചരിപ്പിച്ചു എന്നത് മാത്രമാണ്.
ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന പദവി സൈദ്ധാതികമായി ശരിയാണെങ്കിലും പ്രായോഗിക തലത്തില്‍ നേരെ മറിച്ചാണ്. കേവലം ഗിമ്മിക്കുകള്‍ മാത്രം വിടുന്ന ഭരണകൂടമാണ് നമ്മുടേത്. ജനാധിപത്യ വിശ്വാസികളെ മുച്ചൂടും പിടിച്ചുലക്കാവുന്ന bjp തന്ത്രങ്ങളില്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ജനം ബദ്ധശ്രദ്ധ പുലര്‍ത്തണം. ഭാവി ഭാരതത്തിന്റെ സുമ്മോഹന നിമിഷങ്ങളെ പൂവണിയിക്കാന്‍ കോണ്‍ഗ്രസ് പക്വത പാലിച്ചേ മതിയാകൂ. അധികാരത്തിന്റെ ഹുംഗില്‍ ഉന്മൂലന രാഷ്ട്രീയത്തെ മുഖമുദ്രയാക്കിയിട്ടുള്ള bjp ഭരണത്തിന്റെ ആണിക്കല്ലിളക്കാന്‍ ധാര്‍മ്മികവും നൈതികവുമായ മൂല്യം മുറുകെപ്പിടിക്കുന്ന പ്രതിപക്ഷ ശക്തികള്‍ അണിനിരക്കല്‍ അപരിത്യാജമാവുകയാണ്. സവര്‍ക്കറിസം ഇടപെടുന്ന ഭീതിതമായ സാമൂഹിക സാഹചര്യങ്ങളെ ക്രിയാത്മകരമായും യുക്തിപരമായും ചികിത്സിക്കുന്നിടത്താണ് ജനാധിപത്യത്തിന്റെ വിജയം നമ്മുടെ കരങ്ങളില്‍ സുസ്ഥിരമാവും സുഭദ്രവുമാകുന്നത്.
ഇയാസ് അരിക്കോട്

0 Comments