സന്ധ്യ കറുത്തപ്പോഴായിരുന്നു
അവന്‍ കയറിച്ചെന്നത്
നീണ്ട ഊരു കറക്കം
കഴിഞ്ഞെത്തിയതായിരുന്നു
ഉമ്മറപ്പടിയില്‍
അനുതാവ വിവശയായൊരു ഉടല്‍
മാനം തുളക്കുന്നുണ്ടായിരുന്നു
ഉലകം ചുറ്റും വാലിബന്‍
അവള്‍ക്ക് മുന്നിലൊതുങ്ങി
പരുങ്ങി....
നാലു കണ്ണുകള്‍ മാത്രം
മുറ്റത്ത് പതിഞ്ഞ
നിന്റെ പാദം കണ്ടായിരുന്നു ഞാന്‍
നെടുവീര്‍പ്പിട്ടത്
കുളിപ്പുരയിലെ ഉണങ്ങിയ
തോര്‍ത്തിലെ നിന്റെ മുടിയിഴകള്‍
ചിപ്പിക്കകത്താക്കിയിരുന്നു
അല്‍ത്തറക്കൊരുവശം
വന്നു പോകുന്ന
ചെമ്പന്‍ പരുന്തിനോട്
നിന്നെ തേടിയിരുന്നു
അരി തിളച്ച് വെന്തപ്പോള്‍
വൈക്കത്തെ അമ്മയായിരുന്നു ഞാന്‍
സഹൃദയരേ നീ വിളിച്ചല്ലോ
തോലിമാരേ നീ അണച്ചല്ലോ
കടക്കാരേ നീ പഞ്ചാര മുക്കിയല്ലോ
നന്നായി എല്ലാം നന്നായി
ഇനിയും എരിഞ്ഞമര്‍ന്നിട്ടില്ലാത്ത
ചിതയില്‍ കണ്ണുകള്‍
പറിച്ചു നട്ട്
വായിച്ചു തീര്‍ന്ന നേത്രങ്ങളില്‍
നിന്നടര്‍ന്ന മിഴിത്തുള്ളികള്‍
ചിതയണച്ചു
ആത്മാവുയര്‍ന്നു....
🖋സല്‍മാന്‍

0 Comments