ഡിസംബര്‍ 12-ന് കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ നിയമ ഭേതഗതിക്കെതിരെ രാജ്യമൊട്ടാകെ പോരാട്ടം ശക്തിപ്പെടുന്നതിനിടെ,കേരളത്തിലെ തെരുവ് വീതികളില്‍ പ്രഭാഷണങ്ങളിലായും മുദ്രവാക്യങ്ങളിലായും ഉയര്‍ന്ന് കേട്ട് കൊണ്ടിരിക്കുന്ന നാമമാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.മലബാര്‍ സായുധ സമരത്തില്‍ ബ്രിട്ടീഷുകാരെ വിറപ്പിച്ച വാരിയന്‍ കുന്നന്റെ പിന്‍തലമുറക്കാര്‍ അദ്ധേഹത്തിന്റെ ചെറുത്ത് നില്‍പ്പിനെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്നു.കാലത്തിന്റെ ചുമരെഴ്ത്തുകള്‍ വായ്ച്ചറിഞ്ഞാല്‍ മാത്രമെ ഭാവി ശോഭനമാക്കാനാവൂ എന്ന് ഒരു ഇംഗ്ലീഷ് എഴുത്ത്കാരന്‍ പറഞ്ഞത് പോലെ നമ്മുക്കിനി ഭാരതത്തിന്റെ സ്വതന്ത്ര ചരിത്രം മനസ്സിലാക്കിയാല്‍ മാത്രമെ ഇനി പുതുജീവിതം കെട്ടിപ്പടുക്കാനാകൂ.
മാപ്പിള സമരങ്ങളുടെ പ്രതൃയ ശാസ്ത്ര ഭൂമിക കുറേകൂടി വ്യക്തമാകണമെങ്കില്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ അതിന് നേതൃത്തം നല്‍കിയ സമരനായകന്മാരെ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകും.ഹിച്ച് ഹോക്ക് സൂചിപ്പിച്ചത് പോലെ “ശരിക്കും തങ്ങള്‍മാരും മുസ്‌ലിയാക്കന്മാരും ഹാജിമാരും തന്നെയായിരുന്നു അതിന് നേതൃത്തം വഹിച്ചിരുന്നത്.”കെ.എന്‍ പണിക്കര്‍ സമരങ്ങള്‍ക്ക് ധൈശണിക ദര്‍ശനം നല്‍കിയ പരമ്പരാഗത ബുദ്ധിജീവികളെന്ന് പേര് വിളിച്ച പണ്ഡിതന്മാരില്‍ പ്രമുഖരാണ് നെല്ലിക്കുത്ത് ആലിമുസ്‌ലിയാരും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരും പോലോത്ത മഹാപണ്ഡിതന്‍മാര്‍.സമരമുഖത്തെ തങ്ങള്‍ സാനിധ്യമാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.അറുപതിലേറേ തങ്ങള്‍മാര്‍ വിവധ ഘട്ടങ്ങളിലായി മലബാറിലെ മാപ്പിള സമരങ്ങള്‍ക്ക് നേതൃത്തം നല്‍കിയതായി കാണാനാകും.ഇഥം പ്രഥമമായി കോഴിക്കോട് ഖിലാഫത്ത് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രസിഡന്‍ായി നിയമിക്കപ്പെട്ടത് ക്ലാരി എന്‍.മുത്തുകോയ തങ്ങളെയാണ്.ചെമ്പ്രശേരി തങ്ങള്‍,സീതിക്കോയ തങ്ങള്‍ തുടങ്ങിയ അനവധി തങ്ങള്‍ സാനിധ്യം നമ്മുക്കിതില്‍ കാണാനാകും.ഇവര്‍ക്ക് പുറമെ കാറാട്ട് മുയ്ദ്ദീന്‍ കുട്ടി ഹാജി,വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പോലോത്ത ഹാജിമാരായിരുന്നു ഇവയില്‍ മൂന്നാം വിഭാഗം.
ഇതില്‍ സുപ്രധാനിയായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1866 പാണ്ടക്കാടിനടുത്തുള്ള നെല്ലിക്കുത്ത് വാരിയന്‍ കുന്നത്ത് മൊയ്തീന്‍ ഹാജിയുടെയും കുഞ്ഞായിശുമ്മ ഹജ്ജുമ്മയുടെയും മകനായ ഇദ്ധേഹം 1894-ല്‍ മണ്ണാര്‍ക്കാട് ലഹളയില്‍ പങ്കെടുത്തെന്ന കുറ്റത്തിന് പിതാവ് മൊയ്തീന്‍ ഹാജിയെയും പിതൃാസാല്യന്‍ പുന്നക്കാടന്‍ ചേക്കുട്ടി ഹാജിയെയും അന്തമാനിലേക്ക് നാട് കടത്തിയത് മുതല്‍ക്കെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് സന്ധിയില്ലാ പോരാട്ടം നടത്താന്‍ കുഞ്ഞഹമ്മദാജി തീരുമാനിച്ചിരുന്നു.നീര്‍ക്കോലിയുടെ സന്തതിക്ക് നീന്തം പഠിപ്പിക്കേണ്ടതില്ലല്ലോ എന്ന് പറയുന്നത് പോലെ പിതാവിനെ പിന്തുടരുന്ന മകന് പോരാട്ടത്തെക്കുറിച്ച നല്ല അവഗാഹം ഉണ്ടായിരുന്നു.കുഞ്ഞഹമ്മദാജി ബ്രിട്ടീഷ്‌കാര്‍ക്കെതിരെ സമരം നടത്താന്‍ നാട്ടിലെ പ്രഭുക്കന്മാരെയും പണ്ഡിതന്മാരെയും നിരന്തരമായി പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.ഹാജി ചില പണ്ഡിതന്മാര്‍ക്കെഴുതിയ കത്ത് ചില അധികൃതരുടെ ശ്രദ്ധയില്‍ പെടുകയും അറസ്റ്റ് ചെയ്യാനുമുള്ള നീക്കം ആരംഭിച്ചു.ഇത് തിരിച്ചറിഞ്ഞ അദ്ധേഹം വേശപ്രഛന്നനായി മക്കയിലേക്ക് കടന്നു.മൂന്ന് വര്‍ഷം അവിടെ താമസിച്ച് അറബിയില്‍ നല്ല പരിജ്ഞാനം നേടി.
മലബാര്‍ സമരത്തിന്റെ ആറോ ഏഴോ വര്‍ഷം മുമ്പാണ് അദ്ധേഹം മക്കയില്‍ നിന്ന് തിരിച്ചെത്തിയത്.ജന്മ നാട്ടില്‍ താമസിക്കാന്‍ ഗവര്‍മെന്റ് അനുവദിക്കാത്തതിനാല്‍ അദ്ധേഹം മൊറയൂര്‍ അംശത്തിലെ പോത്ത്‌വെട്ടിപ്പാറയിലാണ് ആദ്യം താമസിച്ചത്.അവിടെയും മുമ്പത്തെപ്പോലെ പോത്ത് വണ്ടിയായിരുന്നു ഉപജീവനമാര്‍ഗം.മലാബാര്‍ കലക്ടര്‍ ഇന്നിസിനെ 1916-ല്‍ കരുവാരക്കുണ്ടില്‍ വെച്ച് പതിയിരുന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും അറസ്റ്റ് ചെയ്തിരുന്നു.സംശയത്തിന്റെ ആനുകൂല്യം നല്‍കി പിന്നീട് വിട്ടയച്ചുവെന്ന് രേഖകളില്‍ കാണാനാകും.പിന്നീട് ജന്മനാടായ നെല്ലിക്കുത്തിലേക്ക് തിരിച്ച് വരികയും ചെയ്തു.
ഖിലാഫത്ത് പ്രസ്ഥാനം ശക്തിയാര്‍ജിച്ചപ്പോള്‍ വാരിയന്‍ കുന്നന്‍ അതിന്റെ സജീവപ്രവര്‍ത്തകനായി.തുവ്വൂരിലെ ഖിലാഫത്ത് കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വാരിയന്‍ കുന്നന്‍ ഖിലാഫത്ത് കമ്മിറ്റിയില്‍ അംഗത്വം നല്‍കിയത് എം.പി.നാരായണ മേനോനായിരുന്നു.വാരിയന്‍ കുന്നന്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ല എന്ന് ചിലഗ്രന്ഥകര്‍ത്താക്കള്‍ വളച്ചൊടിക്കുന്നുണ്ട്.1921 ആഗസ്റ്റ് 19-ന് ബ്രിട്ടീഷ് സൈന്യം മമ്പുറം കിഴക്കേ പള്ളിയില്‍ നടത്തിയ തിരച്ചിലാണ് മലബാര്‍ കലാപത്തിന്റെ മൂല്യഹേതു.ഇതിന് കാരണമായ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത് ആഗസ്റ്റ് മാസം തുടക്കത്തിലുമാണ്. പൂക്കോട്ടൂര്‍ കോവിലകത്തെ കാര്യസ്ഥനായ വടക്കേവീട്ടില്‍ മമ്മദിനു ലഭിക്കേണ്ട കൂലിയെ പറ്റിയുളള തര്‍ക്കത്തെ തുടര്‍ന്ന് തിരുമല്‍പ്പാട് മമ്മദിനെ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ കുരിക്കള്‍ ഒരുങ്ങി. ഇന്‍സ്‌പെക്ടര്‍ നാരായണ മേനോനെ വളഞ്ഞ മാപ്പിളമാര്‍ അറസ്റ്റ് ചെയ്യില്ലെന്നും മമ്പുറം തങ്ങളുടെ പേരില്‍ നാരായണ മേനോനെ കൊണ്ട് സത്യം ചെയ്യിപ്പിക്കുകയും സ്വരാജിന് ജയ് വിളിപ്പിപ്പിക്കുകയും ചെയ്തു. പൂക്കോട്ടൂര്‍ തോക്ക് കേസ് നടന്ന അതേ വാരമാണ് വിലക്ക് ലംഘിച്ച് ആലിമുസ്ലിയാരും സംഘവും ചേറൂര്‍ മഖ്ബറ തീര്‍ത്ഥാടനം നടത്തുന്നത്. ഈ രണ്ട് സംഭവമറിഞ്ഞ മലബാര്‍ കലക്ടര്‍ തോമസ് അരിശം പൂണ്ട് മുമ്പത്തെ പോലെ യുദ്ധത്തിനു ഒരുങ്ങുന്നുണ്ടെന്നും ചേറൂര്‍ മഖാം അതിനു മുന്നോടിയായി സന്ദര്‍ശിക്കുന്നുണ്ടെന്നും പറഞ്ഞു. മമ്പുറം പളളികളില്‍ ആയുധശേഖരണമുണ്ടെന്നും അത് പിടിച്ചെടുക്കണമെന്ന ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് 19ന് ബ്രിട്ടീഷ് പട്ടാളം മമ്പുറം കിഴക്കേ പളളി റെയ്ഡ് ചെയ്തു. ആയുധമൊന്നും കണ്ടെടുത്തില്ലെങ്കിലും കാര്യങ്ങളെല്ലാം കൈവിട്ടുപോയി. വെളളപ്പട്ടാളം പളളി പൊളിച്ചുവെന്നും കിഴക്കേ പളളി മലിനമാക്കിയെന്നുമുളള വ്യാജവാര്‍ത്ത പരന്നു. ഇതറിഞ്ഞ പതിനായിരക്കണക്കിന് ജനങ്ങള്‍ മമ്പുറത്തേക്കൊഴുകി. പട്ടാളം വെടിവെച്ചെങ്കിലും ജനം അക്രമസക്തരായതോടെ കാര്യം അങ്കലാപ്പിലായി. അവസാനം പട്ടാളം പിന്‍തിരിഞ്ഞ് ഓടേണ്ടിവന്നു. ഇതോടെയാണ് ലഹള ആരംഭിക്കുന്നതും വാരിയന്‍കുന്നന്റെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതും.
പട്ടാളവും പോലീസും ബ്രിട്ടീഷ് അധികാരികളും പലായനം ചെയ്തതോടെ ഏറനാട് വെളളുവനാട് പൊന്നാനി കോഴിക്കോട് താലൂക്കുകളിലെ ഇരുന്നൂറ് വില്ലേജുകള്‍ കേന്ദ്രീകരിച്ചു സ്വതന്ത്രരാജ്യ പ്രഖ്യാപനം നടന്നു. മലയാള രാജ്യമെന്നാണ് രാജ്യത്തിനു നല്‍കിയ പേര്. ഹിച്ച്‌ക്കോക്ക് പറയുന്നത് രാജ്യത്തിന്റെ പേര് ദൗല എന്നാണ്. ആഗസ്റ്റ് 21ന് തെക്കേ കുളം യോഗം വിപ്ലവ സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ആഗസ്റ്റ് 22ന് പാണ്ടിക്കാട് നടന്ന വിപ്ലവ കൗണ്‍സില്‍ വിപ്ലവ പ്രദേശങ്ങളെ നാലു മേഖലകളാക്കി തിരിച്ചു. നിലമ്പൂര്‍ പന്തല്ലുര്‍ പാണ്ടിക്കാട് തുവ്വൂര്‍ എന്നീ പ്രദേശങ്ങള്‍ ഹാജി തന്റെ കീഴിലാക്കി. ചെമ്പ്രശ്ശേരി തങ്ങള്‍ മണ്ണാര്‍ക്കാടിന്റെ അധിപനായപ്പോള്‍ വെളളുവനാടിന്റെ ബാക്കി പ്രദേശങ്ങള്‍ സീതിക്കോയ തങ്ങളുടെ കീഴിലാക്കി ആലിമുസ്ലിയാര്‍ തിരൂരങ്ങാടിയുടെ ഖിലാഫത്ത് രാജാവുമായി. 1921 ആഗസ്റ്റില്‍ തിരൂരങ്ങാടിയില്‍ പട്ടാളം നടത്തിയ നരനായാട്ടിന് ശേഷമാണ് വാരിയന്‍കുന്ന് മലബാര്‍ സമരത്തില്‍ പരസ്യമായി രംഗത്ത് വരുന്നത്. ആനക്കയത്ത് നിന്ന് 6000 ലധികം ആയുധധാരികളായ അനുയായികളുമായി ഹാജി പുറപ്പെട്ടു. ബ്രിട്ടീഷ് പട്ടാള ഭീക്ഷണിയിലായ ആലിമുസ്ലിയാരെ രക്ഷിക്കാനായിരുന്നു ഉദ്ദേശം. ആയുധ ധാരികളായ ഇവരില്‍ 500ലിലധികം ഹിന്ദുക്കളും ഉള്‍പ്പെട്ടിരുന്നുവെന്നത് മതസൗഹാര്‍ദ്ദത്തിന് ഹാജി നല്‍കിയ പദവി നമുക്ക് മനസ്സിലാക്കാനാവുന്നതാണ്.
ആലിമുസ്ലിയാരുടെ ശേഷം രാജ്യവായി കടന്നുവന്ന ഇദ്ദേഹം ഹിന്ദുക്കളുടെ രാജാവും മുഹമ്മദരിയെരുടെ അമീറായും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ കേണലുമായി അദ്ദേഹം ചമഞ്ഞു. ഏറനാട് വെളളുവനാട് തുടങ്ങിയവ ഉള്‍പ്പെടുന്ന സ്വരാജ്യത്ത് അദ്ദേഹം പൂര്‍ണ്ണമായും സ്വരാജ് നടപ്പാക്കി. കൊളളയും കവര്‍ച്ചയും നേരിട്ടതിനാല്‍ നികുതി ഒഴിവാക്കുകയും യുദ്ധ ഫണ്ടിലേക്കുളള ശേഖരണവും അടുത്ത വര്‍ഷത്തേക്ക് അദ്ദേഹം നീട്ടിവെച്ചു. തന്റെ രാജ്യത്ത് നിന്ന് വേണ്ടവര്‍ക്ക് പുറത്തുപോകാനും പോകുന്നവര്‍ക്ക് അദ്ദേഹം പാസ്‌പോര്‍ട്ടും നല്‍കിയിരുന്നെന്ന് സി. ഗോപിലന്‍ നായര്‍ വിവരിക്കുന്നു.
ഇദ്ദേഹത്തിന്റെ രംഗ പ്രവേശനത്തോടുകൂടി ജനമദ്ദേഹത്തെ പൂര്‍ണ്ണമായി അംഗീകരിച്ചു. യാതൊരു നിയന്ത്രണവുമില്ലാതെ കൊലയും കവര്‍ച്ചയും നടത്തിയ മാപ്പിളമാരെ അദ്ദേഹം അച്ചടക്കം ഉളളവരാക്കി. ഹിന്ദുക്കള്‍ക്കെതിരെയെല്ല പോരാട്ടം മറിച്ച് ബ്രിട്ടീഷുകാരെ സഹായിക്കുന്ന മുസ്ലിം- ഹിന്ദു ജമ്മികള്‍ക്കെതിരെയായിരുന്നു. ചേക്കുട്ടിയെ വധിച്ചതിന്റേയും കൊണ്ടോട്ടി തങ്ങമ്മാരെ അക്രമിച്ചതിന്റേയും കാരണം മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു. മാപ്പിളമാരെ നന്നായി അച്ചടക്കം പഠിപ്പിച്ച ഇദ്ദേഹം അത് ലംഘിക്കുന്നവരെ നന്നായി ശിക്ഷിക്കുകയും ചെയ്തിരുന്നു. ആരും ഹിന്ദുക്കളെ അക്രമിച്ച് പോകരുതെന്നായിരുന്നു അദ്ദേഹം അവരെ പഠിപ്പിച്ചിരുന്നത്. ഞആന്‍ ഇന്നെലെ ഒരു വിവരണറിഞ്ഞു ഇത് ഹിന്ദുക്കളും മുസ്ലല്‍മാരും തമ്മിലുളള പോരാട്ടമാണന്നാണ് പുറം നാട്ടില്‍ പരത്തുന്നത് വെളളക്കാരും അവരുടെ സില്‍ബന്ദികളായ ആനക്കയം ചേക്കുട്ടിയെ പോലെയുളളവരും പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കി തിരിച്ചത് ദൈവം ചെയ്‌തെന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്. നമുക്ക് ഹിന്ദുക്കളോട് പകയില്ല ബ്രിട്ടീഷുകാരെ ആര് സഹായിച്ചാലും അവരെ നാം നിര്‍ദയമായി ശിക്ഷിക്കും ഹിന്ദുക്കള്‍ നമ്മുടെ കൂട്ടുകാരാണ് ആരെങ്കിലും ഹിന്ദുക്കളെ അക്രമിച്ചാല്‍ അവരെ നാം ശിക്ഷിക്കും ഇത് മുസ്ലിങ്ങളുടെ രാജ്യമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല ഹിന്ദുക്കളെ ഭയപ്പെടുത്തരുത് അവരെ സമ്മതമില്ലാതെ ദീനില്‍ ചേര്‍ത്തരുത് അവരുടെ സ്വത്തുകളെ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മെപ്പോലെ കഷ്ടപ്പെട്ടവരാണ് നാം ഹിന്ദുക്കളെ ദ്രോഹിച്ചാല്‍ അവര്‍ ഗവണ്‍ന്റ് പക്ഷം ചേരുകയും നമ്മെ തോല്‍പ്പിക്കുകയും ചെയ്യും . സാമാന്യജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊളളയടിക്കുകയോ ചെയ്യുന്നവരെ കുഞ്ഞഹമ്മദാജിയുടെ മുമ്പാകെ വരുത്തി വിചാരണ നടത്തുകയും തക്കതായ ശിക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതായിരുന്നു വാരിയന്‍കുന്നന്‍ മാപ്പിളമാര്‍ക്ക് നല്‍കിയകൊണ്ടിരുന്ന സന്ദേശം
പളളിക്കുമുമ്പില്‍ പന്നിയുടെ ശവം കൊണ്ടിട്ടപ്പോള്‍ ഒരുമിച്ചുകൂടിയ ജനത്തെ തടഞ്ഞത് കുഞ്ഞഹമദാജിയുടെ ഭരണ നൈപുണ്യം വെളിവാക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബ്രിട്ടീഷ് ജമ്മി ദല്ലാളമ്മാര്‍ ചെയ്തതതാണെന്ന് ഓര്‍മപ്പെടുത്തി ഇനി വരാവുന്ന നീക്കങ്ങള്‍ക്കും ഹാജി തടയിട്ടു. അമ്പലത്തിനുളളില്‍ പശുക്കിടാവിന്റെ ജഡം കൊണ്ടിട്ടപ്പോഴും ഇതേ ജാഗ്രത ഹാജി കാട്ടി മേലാറ്റൂരിലെ നായര്‍ ജമ്മിമാര്‍ ഖിലാഫത്ത് പ്രവര്‍ത്തകരോട് അനുഭാവം പുലര്‍ത്തിയവരായിരുന്നു ബ്രിട്ടീഷ് പക്ഷക്കാര്‍ ഖിലാഫത്ത് വേഷത്തില്‍ അവരെ അക്രമിക്കാന്‍ ഇടയുണ്ടെന്നും തിരിച്ചറിഞ്ഞ ഹാജി മേലാറ്റൂരില്‍ ശകതമായ പാറാവ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നതും പ്രസക്തമാണ്. കുത്സിത പ്രവര്‍ത്തനങ്ങളിലൂടെ സാമാജ്ര്യത്ത്വ വിരുദ്ധ നീക്കത്തെ ശിക്ഷ നല്‍കിയായിരുന്നു ഹാജി എതിരിട്ടിരുന്നത്.
മതസൗഹാര്‍ദ്ദത്തിന് വളരെയധികം മുന്‍ഗണന നല്‍കിയ മഹാനാണ് വാരിയന്‍കുന്ന്. വ്യവസ്ഥാപിതമായ രീതിയില്‍ ഭരണം കെട്ടിപ്പടുക്കാന്‍ സാധിച്ച വാരിയന്‍കുന്ന് 1921ല്‍ ആഗസ്റ്റ് 25ന് അങ്ങാടിപ്പുറത്ത് വിപ്ലവ സര്‍ക്കാറിന്റെ കീഴില്‍ ആരംഭിച്ച സൈനിക പരിശീലന കേന്ദ്രം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സുശക്തമായ സൈനിക സംവിധാനം സൃഷ്ടിച്ചുകൊണ്ടായിരുന്നു ഹാജി വെളളപ്പടയെ നേരിട്ടിരുന്നത്. പട്ടാളത്തില്‍ നിന്നും പിരിഞ്ഞവരായിരുന്നു ഹാജിയെ സഹായിക്കാനുണ്ടായിരുന്നത് സൈനികരുടെ രജിസ്റ്ററുകളുള്‍ റിക്കാര്‍ഡുകള്‍ എന്നിവ ഉണ്ടാക്കിയത് അദ്ദേഹത്തിന്റെ ഭറണ മികവില്‍ പെട്ടതാണ്. ബ്രിട്ടീഷ് പട്ടാളത്തെ പോലെ സിഗ്നല്‍ സിസ്റ്റം ഉപയോഗിച്ച് പട്ടാളക്കാരെ സൂക്ഷമ നിരീക്ഷണം നടത്തിയിരുന്നു. ആയുധങ്ങല്‍ വാങ്ങുമ്പോഴും തിരിച്ച് നല്‍കുമ്പോഴും രസീറ്റ് നല്‍കിയിരുന്നു. ഭക്ഷ്യ ചുമതല കീഴാളമ്മാരും മുസ്ലിംങ്ങളും നടത്തിയിരുന്നു. സൈനികരില്‍ മാപ്പിളമാരുടെ കൂടെ 500ലധികം ഹിന്ദുക്കളും അടങ്ങിയിരുന്നു. ബ്രിട്ടീഷുകാരുടെ പാതയായിരുന്നു കാക്കത്തോട് പാലം ഹാജി പൊളിച്ചിരുന്നു പക്ഷേ ബ്രിട്ടീഷുകാര്‍ വീണ്ടും പുതുക്കിപ്പണിതു. വെളളുവങ്ങാട് ജുമഅത്തുപളളിയില്‍ ഒത്തുകൂടി പ്രാര്‍ത്ഥനയിലൂടെ മാത്രമെ മൊയ്തീന്‍ കുട്ടി ഹാജിയും പിന്നീട് വാരിയന്‍കുന്ന് കുഞ്ഞഹമദ് ഹാജിയും യുദ്ധത്തിന് പുറപ്പെട്ടിരുന്നത്. ആലിമുസ്ലിയാരും വാരിയന്‍കുന്നനും പവ സുപ്രധാന തീരുമാനങ്ങളുമെടുത്തത് ഇവിടെ വെച്ചായിരുന്നു. ഈ ജുമുഅത്തു പളളിയില്‍ വുളൂ എടുക്കാനുളള കുളത്തില്‍ മണ്ണാത്തിപ്പുഴയിലേക്ക് ഒരു തുരങ്കമുണ്ടായിരുന്നു. ഒരു കിലോമീറ്ററിലധികമുളള ഈ തുരങ്കത്തിലൂടെയായിരുന്ന ഹാജി യുദ്ധസമയത്ത് യാത്ര ചെയ്തിരുന്നത്. ഇത്തരത്തിലുളള ബുദ്ധിപരമായ നീക്കങ്ങള്‍ ഹാജിയുടെ യുദ്ധ തന്ത്രത്തിന്റെ വലിയ ഉദാഹരണങ്ങളാണ്. ബ്രിട്ടീഷ് ചാരനേമ്മാരേയും ഒറ്റുകാരേയും സമരക്കാര്‍ വകവരുത്തിയിട്ടുണ്ട അവരില്‍ ഹിന്ദുക്കളും മുസ്ലിംങ്ങളുമുണ്ടായിരുന്നു.അതേ സമയം ഹിന്ദുവീടുകള്‍ക്ക് സമരക്കാരില്‍ നിന്നും മുസ്ലിംങ്ങള്‍ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഹിന്ദുസ്ത്രീകളെ മഞ്ചലില്‍ എടുത്തു വീട്ടിലെത്തിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്.
ബ്രിട്ടീഷ്‌കാര്‍ക്കെതിരെ ഒട്ടവധി തുറന്ന പോരാട്ടങ്ങല്‍ ഈ കാലയളവില്‍ നടന്നിട്ടുണ്ട്. തുറന്ന പോരാട്ടം മിന്നാലക്രമണം ഗില്ലാറ യുദ്ധം എന്നിവ ഇതില്‍ അടങ്ങുന്നു. ഒന്നാം ലോക മഹായുദ്ധത്തിലെ ഭീകി സ്വപനമായ ഗുര്‍ക്കാ റജിമെന്റിനെ ഇറക്കിയായിരുന്നു അവസാനം തലത്തിലെ ബ്രിട്ടീഷ് പോരാട്ടം. ബ്രിട്ടീഷുകാര്‍ മാപ്പിള സമൂഹം ഇവര്‍ക്കുമുന്നില്‍ മുട്ടുമടക്കുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. ബ്രിട്ടീഷുകാര്‍ കൂട്ടകൊലകളും സ്ത്രീ ബലാല്‍സംഗവും നടത്തിയപ്പോള്‍ സ്വരാജത്തിലേയും അതിനപ്പുറത്തുളള ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രവര്‍ത്ത്‌നങ്ങളെ മന്ദീഭവിക്കാന്‍ ഹാജിക്കായി 1921ലെ മലബാര്‍ പോലീസ് സുപ്രണ്ട് റോബേര്‍ട്ട് ഹിച്ചക്കോക്കിന്റെ നിരീക്ഷണത്തില്‍ ഇന്ത്യന്‍ ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം ഏറനാട്ടിലെ വാരിയന്‍ കുന്നത്ത് കുഞ്ഞഹമദാജിയുടെ നേതൃത്വത്തിലുളള പോരാട്ടമാണ്.
മുടിക്കോട് വെച്ച് കോണ്‍സ്റ്റബിള്‍ ഹൈദ്രോസിനെ വെടിവെച്ച് കൊന്ന ഹാജി പിന്നെ ബ്രിട്ടീഷ് പക്ഷ ജന്മി ഗൂഡല്ലൂരിലെ ചെട്ടിയെയും വകവെരുത്തി. ക്യാമ്പില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഇന്‍സ്പക്റ്റര്‍ ശൈഖ് മുഹ്യുദ്ധീനെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും ഗൂഡല്ലൂരില്‍ വെച്ച് വധിച്ചു. 1921 ഡിസംബോറില്‍ പന്തല്ലൂര്‍ മുടിക്കോടുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ പോരാളികള്‍ അക്രമം അഴിച്ചുവിട്ടു. നിലമ്പൂര്‍ സബ്ഇന്‍സ്പക്റ്ററായിരുന്ന ചോലക ഉണ്ണീന്റെ കയ്യില്‍ ദേശീയ പതാക നല്‍കി, ജാഥയുടെ മുമ്പില്‍ നടത്തി ഹാജി മുദ്രവാക്യം വിളിച്ചുകൊടുത്തു: ഖിലാഫത്ത് കോണ്‍ഗ്രസ് സിന്ദാബാദ് മഹാത്മാഗാന്ധി കീ ജയ്. മുദ്രവാക്യം ഏറ്റുവിളിക്കാന്‍ ഉണ്ണീന് നിര്‍ബന്ധിതനായി. കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷ്‌കാരെ അലോസരപ്പെടുത്തി. അദ്ധേഹത്തെ തകര്‍ക്കാന്‍ ബ്രട്ടീഷുകാര്‍ പല കുതന്ത്രങ്ങളും മെനഞ്ഞു. ഹാജിയെയും സംഘത്തേയും പിടികൂടാന്‍ ബ്രട്ടീഷ് ഗവണ്‍മെന്റിന് ഇന്ത്യയിലുണ്ടായിരുന്ന മൂന്നില്‍ ഒന്ന് സൈനികരേയും മലബാറില്‍ വിന്യസിച്ചു. പോലീസ്, എം.എസ്.എഫ്, യനിയര്‍, ലിന്‍സറ്റണ്‍, ഡോര്‍സെറ്റ്, രജതപുത്താന, ചിന്‍, കച്ചിന്‍, ഖൂര്‍ഖ, റെജിമെന്റുകള്‍ എന്നിവരുടെയെല്ലാം സംയുക്തമായ സൈനിക ആക്രമണങ്ങള്‍ ഫലം കാണാതെ വന്നപ്പോള്‍ ബ്രിട്ടീഷ് സൈനത്തിന് ഏറനാടിനെ അടിച്ചമര്‍ത്താന്‍ സാധ്യമല്ലെന്ന നിഗമനത്തിലെത്തിയ ബ്രിട്ടീഷ് അധികാരികള്‍ പുതു വഴികള്‍ തേടി. ബ്രിട്ടീഷ് ഇന്ത്യന്‍ ഇന്റെലിജന്‍സ് തലവന്‍ മോറിസ് വില്ല്യംസ് മലബാറില്‍ താവളമടിച്ചു. ലോയലിസ്റ്റുകളായവരെ (ബ്രിട്ടീഷ് അനുഭാവമുളള വരേണ്യ മുസ്ലിം ഹിന്ദു) മുന്നില്‍ നിര്‍ത്താനും ഒറ്റുകാരെ സൃഷ്ടിക്കാനുമായിരുന്നു തീരുമാനങ്ങള്‍. ഇതനുസരിച്ച് പദ്ധതികള്‍ മെനയാന്‍ തുടങ്ങി. ലഹള വര്‍ഗീയ ലഹളയാണെന്ന് കാണിച്ചു ലഘുലേഖ വിതരണങ്ങള്‍ നടന്നു. പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയതിനെ തുടര്‍ന്ന് മാര്‍ഷല്‍ ലോ കമാണ്‍ഡന്റ് കേണല്‍ ഹംഫി മലബാറിലെത്തി. ഹംഫ്രയുടെ നേതൃത്വത്തില്‍ വിവിധ പട്ടാള കമാന്‍ഡര്‍മാരുടേയും ഇന്റെലിജന്‍സ് വിഭാഗത്തിന്റേയും യോഗം ചേര്‍ന്നു. ബേറ്ററി എന്ന പേരില്‍ പ്രതേക ഫോഴ്‌സ് രൂപികരിച്ചു. തുടര്‍ന്നാണ് സീതി തങ്ങളേയും, ചെമ്പ്രശ്ശേരി തങ്ങളേയും പിന്നീട് ഹാജിയേയും അറസ്റ്റ് ചെയ്യുന്നത്. ചെമ്പ്രശ്ശേരി സീതി തങ്ങന്മാരെ ചതിയില്‍ പെടുത്തി കീഴ്‌പ്പെടുത്തിയതിന് ശേഷം ഹാജിയെ പിടിക്കാനായി ഉറ്റ സുഹൃത്ത് പൊറ്റയില്‍ ഉണ്യാലി മുസ്ലിയാരെ അധികാരികള്‍ സമീപിച്ചു. ഹാജിയെ സന്ദര്‍ശിക്കാനും സമാന്തര സര്‍ക്കാര്‍ പിരിച്ചുവിട്ട് കീഴടങ്ങിയാല്‍ കൊല്ലാ്‌തെ എല്ലാവരേയും മക്കത്തേക്ക് നാടുകടത്തുമെന്ന സര്‍ക്കാര്‍ തീരുമാനവും അറിയിക്കാനും ആവിശ്യപ്പെട്ടു. ഉണ്ണ്യാന്‍ മുസ്ലിയാരുടെ കൂടെ ഹാജിയുമായി സുഹൃത്തു ബന്ധമുളള രാമനാഥ അയ്യര്‍ എന്ന സര്‍ക്കിളും ഒപ്പമുണ്ടായിരുന്നു. ലോ കമാന്‍ഡര്‍ ഹംഫ്രി നല്‍കിയ എഴുത്തുകാട്ടി മക്കത്തേക്കയക്കുന്ന കാര്യം അവതരിപ്പിച്ചപ്പോള്‍ ഹാജി പൊട്ടിച്ചിരിച്ചു. ദൂതന്മാരെ പിന്‍തുടര്‍ന്ന് ക്യാമ്പ് വളഞ്ഞിരുന്ന ബാറ്ററി സ്‌പെഷ്യല്‍ കമാന്‍ഡേഴ്‌സ് നിസ്‌കാരത്തിനുളള തയ്യാറപ്പെടുന്നിടെ ഹാജിയെ കീഴ്‌പ്പെടുത്തി.
ഹാജിയുമായി ഗാഢ സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന രാമനാഥന്‍ അയ്യര്‍ ആ സ്‌നേഹത്തെ ആയുധമാക്കിയെടുത്തപ്പോള്‍ ഹാജി അടിതെറ്റി വീഴുകയായിരുന്നു. സായാഹ്ന പ്രാര്‍ത്ഥന സമയമായപ്പോള്‍ അയ്യര്‍ക്കുമുന്നില്‍ ആയുധങ്ങളെല്ലാം കുന്നുകൂട്ടി ഹാജിയും സംഘവും വുളൂ എടുക്കാന്‍ നീങ്ങി. ആയുധങ്ങള്‍ മാറ്റിയിട്ട് അയ്യരും സംഘവും അടയാളം കാട്ടിയപ്പോള്‍ പ്രതേക പരിശീലനം ലഭിച്ച സേനാംഗങ്ങള്‍ അവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. നിരായുധരാണെങ്കിലും കീഴടങ്ങാന്‍ കൂട്ടാകാനാകാതെ ഹാജിയും കൂട്ടരും ചെറുത്തുനിന്നതിനാല്‍ ആറ് മണിയോടു കൂടി മാത്രമാണ് ഇവരെ കീഴടക്കാന്‍ പ്രതേക സേനക്ക് സാധിച്ചത്. ചെറുത്തു നില്‍പ്പിനിടെ രണ്ട് ബാറ്ററി ഫോഴ്‌സ് അംഗങ്ങള്‍ക്കും നാല് ഖിലാഫത്ത് പടയാളികള്‍ക്കും ജീവന്‍ നഷ്ടമായി. കീഴടക്കിയ ഹാജിയെ രണ്ട് ബറ്റാലിയന്‍ ഗൂര്‍ക്ക പട്ടാളക്കാരുടെ അകമ്പടിയോടെ കാളികാവിലെത്തിച്ചു.
1922 ജനുവരി 5ന് ചെണ്ടവാദ്യം മുഴക്കിയും നൃത്തം ചെയ്തും ആരവങ്ങളോടെ ബ്രിട്ടീഷ് സൈന്യം ഹാജിയെ പൊതു പ്രദര്‍ശനം നടത്തി മഞ്ചേരിയിലേക്കു കൊണ്ടുപോയി. ചങ്ങലകളില്‍ ബന്ധിച്ചും മീശ രോമങ്ങല്‍ പറിച്ചെടുത്തും ചവിട്ടിയും ബയണറ്റിനാല്‍ കുത്തിയും പാതയിലൂടെ വലിച്ചുകൊണ്ടുവരുകയായിരുന്നു. ആവോളം രോഷം തീര്‍ത്തുകൊണ്ടായിരുന്നു അവരുടെ ആ യാത്ര. 1922 ജനുവരി 6നാണ് ഹാജിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. കലക്ടര്‍ ആര്‍.ഗേളി ഡി.എസ്.പി ഹിച്ച്‌ക്കോക്ക് പട്ടാള ഭരണത്തലവന്‍ ഹെല്‍ബര്‍ട്ട് ഹംഫ്രി ഡി.വൈ.എസ്.പി ഹാം സാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ നാരായണമേനോന്‍ സുബേദാര്‍ കൃഷ്ണപണിക്കര്‍ എന്നിവരുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നിന്നുകൊണ്ട് ഹാജി ചിരിയോടെ ഹംഫ്രിയോട് പറഞ്ഞു വഞ്ചനയിലും കാപട്യത്തിലുമുളള താങ്കളുടെ മിടുക്ക് ഞാന്‍ സമ്മതിക്കുന്നു. മാപ്പുതന്ന് മക്കയിലേക്ക് അയക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് അയച്ചുതന്ന താങ്കളുടെ കത്ത് എന്നെ അത്ഭുതപ്പെടുത്തി. വഞ്ചനക്കുവേണ്ടി പുണ്യഭൂമിയെ കരുവാക്കിയ താങ്കളുടെ സ്വാര്‍ത്ഥ എന്നെ പ്രലോഭിപ്പിക്കാന്‍ ഉപയോഗിച്ച ഇത്തരുണത്തില്‍ തരം താന്ന പ്രവര്‍ത്തിക്കിടെ അങ്ങ് ഒരു കാര്യം മറന്നു. ഞാന്‍ മക്കയെ ഇഷ്ട്ടപെടുന്നു പക്ഷേ ഞാന്‍ മക്കയിലല്ല ജനിച്ചത് ധീര ഇതിഹാസങ്ങള്‍ രചിച്ച ഏറനാടിന്റെ മണ്ണിലാണ്. ഇതാണന്റെ നാട് ഈ നാടിനെ ഞാന്‍ ഇഷ്ട്ടപ്പെടുന്നു. ഈ മണ്ണില്‍ മരിച്ച് ഈ മണ്ണില്‍ അടങ്ങണമെന്നാണ് ഞാന്‍ ഇഷ്ട്ടപ്പെടുന്നത്. നിങ്ങളുടെ അടിമത്വത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ചു വീഴുന്നതില്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. ഈ മണ്ണ് നിങ്ങള്‍ പിടിച്ചടക്കി കൊണ്ടേയിരിക്കും പക്ഷേ പൂര്‍ണമായും കൈപിടിയിലൊതുക്കാന്‍ മാസങ്ങള്‍ വേണ്ടിവരും ഈ മണ്ണ് ഇപ്പോള്‍ സ്വതന്ത്രമാണ് 1922 ജനുവരി 13ന് മലപ്പുറം തൂക്കിടി കല്ലേരിയില്‍ വെച്ച് ഹാജിയേയും രണ്ട് പോരാളികളേയും വിചാരണ ചെയ്യുകയും വെടിവെച്ചു വധിക്കാന്‍ ഉത്തരവിടുകയും ചെയ്തു വിധികേട്ട ഹാജി പറഞ്ഞു
‘’ഈ നാടിന് വേണ്ടി രക്തസാക്ഷിയാവാന്‍ ഭാഗ്യം തന്ന നാഥന്ന് രണ്ട് റക്അത്ത് നിസ്‌കരിച്ച് നന്ദി പ്രകാശിപ്പിക്കാനുളള അവസരം തരണം”.
ജനു: 20 ഉച്ചക്ക് മലപ്പുറം- മഞ്ചേരി റോഡിന്റെ ഒന്നാം മൈലിനടുത്ത വടക്കേചരിവില്‍ (കോട്ടക്കുന്ന്) ഹാജിയുടേയും രണ്ട് സഹായികളുടേയും വധശിക്ഷ നടപ്പാക്കി കോട്ടും തലപ്പാവും ധരിച്ച് കസേരയിലിരുന്ന ഹാജിയുടെ ഇരു കൈകളും പിന്നോട്ട് പിടിച്ചുകെട്ടിയ ശേഷം ദേഹം മുഴുവനും കസേരയടക്കം വരിഞ്ഞുമുറുക്കി. “നിങ്ങള്‍ കണ്ണുകെട്ടി പിറകി്ല്‍ നിന്നും വെടിവെച്ചാണല്ലോ കൊല്ലാറ് എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ ചങ്ങളകള്‍ അഴിച്ചുമാറ്റി മുന്നില്‍ നിന്ന് വെടിവെക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ എന്റെ നെഞ്ചില്‍ പതിക്കുന്നത് എനിക്ക് കാണണം ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം” എന്ന ധീര വാക്യം കൊണ്ട് ഹാജി അവരെ മരണ സമയത്തുപോലും നേരിട്ടു. അന്ത്യഭിലാഷം അംഗീകരിച്ച് കമ്ണുകെട്ടാതെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് ഹാജിയുടെ വധശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പില്‍ വരുത്തി. മറവ് ചെയ്താല്‍ പുണ്യപുരുഷന്മാരായി ചിത്രീകരിച്ച് നേര്‍ച്ചകള്‍ പോലുളള അനുസ്മരണങ്ങള്‍ നടക്കുമോ എന്ന് ഭയന്ന് ഹാജിയുടേയും സംഘത്തിന്റേയും മൃതൃദേഹങ്ങള്‍ വിറകും മണ്ണണ്ണയും ഒഴിച്ച് കത്തിച്ചുകളഞ്ഞു. കൂട്ടത്തില്‍ വിപ്ലവ സര്‍ക്കാറിന്റെ മുഴുവന്‍ രേഖകളും അഗ്നിക്കിരയാക്കി ഇനിയൊരിക്കലും വാരിയന്‍കുന്നത്ത് കുഞ്ഞഹമദാജിയുടെ
ഓര്‍മകള്‍ ഒരിക്കലും തിരച്ചുവരരുതെന്ന സാമ്യാജത്വ തീരുമാനം നടപ്പിലാക്കാന്‍ കത്തിത്തീര്‍ന്ന ചാരത്തില്‍ ബാക്കിയായാ എല്ലുകള്‍ പെറുക്കിയെടുത്ത് ബാഗിലാക്കി കൊണ്ടുപോയി.

0 Comments