കലപ്പ


ഏകദേശം എന്‍റെ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഇന്ന് എന്‍റെ വീട്ടിലേക്ക് മാര്‍ബിള്‍ പണിക്ക് വന്നത്. ഒരാഴ്ച്ചത്തെ പണിയുണ്ട്.അവന്‍റെ കവിള്‍ ഒട്ടിയിരിക്കുന്നു.എപ്പോഴും വറ്റിക്കിടക്കുന്ന കുഴിഞ്ഞ കണ്ണുകള്‍ അവിടെ ഇവിടങ്ങളിലായി ഇത്തിരി താടി രോമങ്ങള്‍ ചെത്തിക്കാര്‍ന്ന തലമുടി,പാന്‍റ് നിലത്ത് ഇഴയുന്നു.ചെവിയില്‍ ഒരു ഹെട് സെറ്റുമുണ്ട് അവന്‍റെ കൂടെ മധ്യവയസ്കനായ ഒരാളുമുണ്ട് തലമുടിയില്‍ അവിടെ ഇവിടെങ്ങളില്‍ നര വീണിട്ടുണ്ട്.മൂട്ടിയ തുണി മടക്കിക്കുത്തിയിരിക്കുന്നു,വയറു ചാടിയിരിക്കുന്നു.വെറ്റില ചവച്ച് ചുവന്ന പല്ലുകളില്‍ ബീടിക്കറയുമുണ്ട്.ലോക്ക ഡൗണായതിനാല്‍ എനിക്ക് കോളേജ് തുറന്നിട്ടില്ല പഴയ വീട് മോടി കൂട്ടുകയാണ് കോളേജ് തുറന്നിട്ടില്ലാത്തതിനാല്‍ വീട്ടിലെ ഒട്ടുമിക്ക പണികളുടെയും മേസിരിയും കാരണവരും ഞാന്‍ തന്നെ യാണ്.മാര്‍ബിള്‍ പോളീഷ് വര്‍ക്ക് കഴിഞ്ഞ് അവര്‍ വൈകിട്ട് തൊട്ടടുത്ത ലോഡ്ജില്‍ പോകും പിന്നെ രാവിലെ എട്ടിനേ വരൂ.

പിറ്റേ ദിവസം കാലത്തു തന്നെ അവര്‍ വന്നു.മധ്യവയസ്കന്‍ ആര്‍ക്കോ ഫോണ്‍ വിളിക്കുന്നുണ്ട്.ചെറുപ്പക്കാരനായ അവന്‍ ഏതോ മൂളിപ്പാട്ടും പാടി വരുന്നു.എന്നേ കണ്ടതും അവന്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് ഒന്നു പുഞ്ചിരിച്ചു.മധ്യവയസ്കന്‍ എന്നെ ഒന്ന് തുറിച്ച് നോക്കിയിട്ട് അകത്തേക്ക് പോയി.

അവനോട് സംസാരിക്കണം പക്ഷെ ഹിന്ദിയില്‍ സംസാരിക്കണം എനിക്ക് ഉര്‍ദു ഭാഷ അറിയാം.അവര്‍ ഉള്ളില്‍ പണക്ക് പോയാല്‍ പിന്നെ ഉച്ചക്ക ചോറു കഴിക്കാന്‍ ഹോട്ടലില്‍ പോകും പിന്നെ തിരിച്ചുവന്നാല്‍ റെസ്റ്റെടുക്കും അപ്പോള്‍ സംസാരിക്കാമെന്നു കരുതി.അവര്‍ ഭക്ഷണം കഴിച്ചെത്തി ഇനി സംസാരിക്കാം അപ്പോഴേക്കും ഉപ്പ കടയില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ വന്നു ഉപ്പ ചോറു കഴിക്കുവോളം ഞാന്‍ കടയില്‍ പോയി നിൽക്കണം വീടിനടുത്തു തന്നെയാണ് കട.മനസ്സില്ലാ മനസ്സോടെ ഞാന്‍ കടയിലേക്ക് പോയി.

അവര്‍ വൈകുന്നേരം പണി കഴിഞ്ഞ് കുളിച്ചു മധ്യ വയസ്കന്‍ വെറ്റില ചവച്ച് മുണ്ടും മടക്കിക്കുത്തി അവനോട് എന്തോ പറഞ്ഞു.അവന്‍ തന്‍റെ എല്ലാ പല്ലുകളും പുറത്തേക്കിട്ട് ചിരിച്ചു.അയാള്‍ ചിരിച്ചുകൊണ്ട് ലോഡ്ജിലേക്ക് പോയി അവന്‍ ഏതോ മൂളിപ്പാട്ടും പാടി അയാളെ പിന്തുടര്‍ന്നു.

പിറ്റേന്ന് ഭക്ഷണം കഴിച്ചെത്തിയ അവരോട് സംസാരിക്കാനായി അവരുടെ അടുത്തേക്ക് ചെന്നു മധ്യവയസ്കന്‍ ആര്‍ക്കോ ഫോണ്‍ വിളിക്കുന്നു,വീട്ടിലേക്കായിരിക്കും. അവനോട് ഒന്ന് ചിരിച്ചു.അവന്‍ പല്ലൊന്നു പുറത്തേക്കിടാതെ പുഞ്ചിരിച്ചു.മിന്നല്‍ വെട്ടിയ പോലെ ആ ചിരി പെട്ടെന്ന് പൊടിഞ്ഞു.ഞാന്‍ മെല്ലെ അവന്‍റെ അടുത്തിരുന്നു.

നാം ക്യാ ഹെ?

അവനെന്നെയൊന്ന് തുറിച്ച് നോക്കി.ചോദ്യം മനസ്സിലായില്ല എന്ന് കരുതി ഞാന്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.

നാം?

നൗഷാദ് ശരീഫ് അഹ്ല.അവന്‍ ഒറ്റ വീര്‍പ്പില്‍ പറഞ്ഞു തീര്‍ത്തു.

ഗാഉന്‍ കഹാഹെ

സആറന്‍പൂര്‍

കിത്നാ ബറസ് കാ ഹെ തും

സ്വാല

ഇത് നാ ഹി ചോട്ടാ സാ ഉമര്‍ മെ. ഒരത്ഭുതമെന്നില്‍ കയറിച്ചെന്നപ്പോള്‍ ചോദിക്കാമെന്ന് കരുതിയതാ...പക്ഷെ ഹിന്ദിയില്‍ മുഴുപ്പിക്കാനായില്ല.മധ്യവയസ്കന്‍ ഫോണ്‍ കട്ട് ചെയ്ത് നെറ്റിക്കിടയിലൂടെ അവനെയൊന്ന് അളന്ന് മുറിച്ച് നോക്കി.ചുണ്ടില്‍ ഒരു ചിരി പരത്തി അവന്‍ മെല്ലെ അയാളുടെ അടുത്തേക്ക് പോയി.എകദേശം പണിയൊക്കെ തീര്‍ന്നിട്ടുണ്ട്.ഈ ഒരു ദിവസം കൂടെയൊള്ളു അവര്‍ എന്‍റെ വീട്ടില്‍ പിന്നീട് ഉണ്ടാകണമെന്നില്ല.അവസാന ദിവസമായത് കൊണ്ട് അവര്‍ക്ക് ഭക്ഷണം വീട്ടില്‍ വെച്ച് നല്‍കാമെന്ന് ഞാന്‍ ഉമ്മയോടും ഉപ്പയോടും ശാഢ്യം പിടിച്ചു.അടുത്ത കടയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.ഉച്ചക്ക് അവര്‍ക്കുള്ള ഭക്ഷണം കൊലായില്‍ കൊണ്ട് വെച്ചു.നല്ല പോത്ത് ബിരിയാണി.അവര്‍ കൈകഴുകി.മധ്യവയസ്കന്‍ ഇത്തിരിക്കൂടി തുണി കയറ്റി പിടിച്ച് കോലായില്‍ കയറി ഇരുന്നു.അവന്‍ പതിവ് പോലെ മൂളിപ്പാട്ട് പാടി അയാളുടെ അടുത്ത് ചെന്നിരുന്നു.ഞാന്‍ അവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു.അവന്‍ എന്നെയൊന്ന് ശരിക്കും നോക്കി.അവന്ന് ഒരു ഇറച്ചി കഷ്ണം വെച്ച് കൊടത്തു.അവന്‍ അതൊന്ന് മണത്തു നോക്കി.പെട്ടന്ന് അവന്‍റെ മുഖം ചുറ്റും ആരെങ്കിലും വരുന്നുണ്ടോ നോക്കി.എന്‍റെ മനസ്സിലും ഒരു ഭയം കയറിക്കൂടി.

ക്യൂന്‍ തഹയ്യുര്‍ മെ ഹെ തും? അവന്‍ ചുവന്ന കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി.

ക്യാ ഇദര്‍ പോലീസ് ആയേഗേ.അവന്‍ നിഷ്കളങ്ക മനോഭാവത്തോടെ ചോദിച്ചു.

അബീ തക് നെ ആയെകാ

എന്‍റെ മറുപടി കേട്ട് അവന്‍റെ മുഖത്ത് ഒരു ആശ്വാസം വന്നു വീണുടഞ്ഞ പോലെ.പെട്ടെന്ന് തന്നെ ആ സന്തോഷം തെറിച്ചു വീണു.അവന്‍ എന്തോ ഓര്‍ത്ത് കണ്ണ് നിറക്കുന്നു.ഇവര്‍ എന്തിനാ പോലീസുകാരെ അന്വോഷിക്കുന്നത്.

എന്‍റെ മനസ്സിലൂടെ എന്തോ കയറിച്ചെല്ലുന്ന പോലെ.ഭയമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നൊരു നിശ്ചയവുമില്ല.

ക്യൂ സര്‍താഹെ പോലീസോന്‍ കൊ?കും കാഹിയേ.

ഗയ ഗോഷ്ത് കാനാ ഇദര്‍ പ്രോബ്ളം നഹിഹെ.മധ്യവയസ്കന്‍ വീഡി വലിച്ച് അടഞ്ഞ സ്വരത്തില്‍ ചോദിച്ചു.ഞാന്‍ ഇല്ല എന്ന് തലയാട്ടി.

അവന്‍ കരയുകയാണ്.

ക്യൂ റോതാഹെ തും

അവന്‍ കണ്ണുകളുയര്‍ത്തി പതുക്കെ പറഞ്ഞു 

ഗോഷ്ത് കാനേ ദേക് കര്‍ പോലീസോന്‍ മെരെ ബാപ് കൊ ഖതല്‍ കിയാ.അവന്‍റെ കണ്ണുകള്‍ കലങ്ങിയിരുന്നു.

കോര്‍ട് മെ ജാകര്‍ കേസ് കിയാ ഹെ തും?അത്ഭുതഭാവത്തോടെ ഞാന്‍ ചോദിച്ചു.

ഇസ്മെ സല്‍ജന്‍ നഹി ഹെ സബ് ലോഗോന്‍ സര്‍ക്കാര്‍ സര്‍ കോയീ ഉമ്മീദോന്‍ നഹീഹെ

അവന്‍റെ കുടുംബത്തെ കുറിച്ചറിയാന്‍ ഞാന്‍ തല്‍പര്യനായി.

അമ്മീ?

ചോട് ദിയാ ഹെ വൊ അമ്മെ.ബാപ് മര്‍ഗയാ തൊ.

സ്കൂള്‍ മെ കിത്നി ജമാഅത് തക് പടാഹെ?

സ്കൂള്‍ നഹി ഗയാ.അവരുടെ നാട്ടില്‍ സ്കൂളുകള്‍ വിരളമാണെന്ന് അവന്‍ എന്നോട് പറഞ്ഞു.അവന്‍റെ നാട്ടില്‍ നിന്ന് 400 നായിക അകലെയാണ് ഒരു സ്കൂള്‍ ഉള്ളത്.

ബാഇയോ?

ഒരിക്കല്‍ ഒരു സംഘം ആളുകള്‍ വന്ന് തൊപ്പി ധരിച്ചെന്ന് പറഞ്ഞ് അവനെ ചവിട്ടി മെതിച്ചു.ഇത്രയും പറഞ്ഞ് അവന്‍ വേഗം ഭക്ഷണം കഴിക്കാന്‍ തുടങ്ങി.അവന്‍ ഇറച്ചി തൊട്ടതേയില്ല.മധ്യവയസ്കന്‍ ഭക്ഷണം കഴിച്ച് കൈ ഊമ്പുന്നു.അയാള്‍ അവനെ ഒന്ന് നോക്കി.അവന്‍റെ കണ്ണുകള്‍ കലങ്ങിയിരുന്നു.

  അവന്‍ ഭക്ഷണം കഴിച്ച് മധ്യവയസ്കന്‍റെ അടുത്ത് പോയി എന്തോ മന്ത്രിച്ചു.അവര്‍ എന്നോട് കൂടുതല്‍ സംസാരിക്കാതെ ധൃതി പിടിച്ച് വീണ്ടും പോളിഷ് പണിക്ക് കയറി.

   വൈകുന്നേരം അവര്‍ പോകാന്‍ നേരത്ത് ഞാന്‍ മധ്യവയസ്കനോട് അയാളുടെ പേര് ചോദിച്ചു.മുസാഫര്‍ അഹ്മദ് ഷാ അയാള്‍ അയാളുടെ സര്‍വ്വ ശ്വാസവും അടക്കിപ്പിടിച്ച് പറഞ്ഞു.അയാള്‍ കൂടുതല്‍ ഒന്നും പറയാതെ ഒരു ബീഡിയും കത്തിച്ച് അയാള്‍ ഫോണില്‍ എന്തൊക്കയോ ഞെക്കികുത്തി മുന്നോട്ട് പോയി.

          ✎ -മുസവ്വിര്‍ കെടി തൃപ്പനച്ചി-

Post a Comment

0 Comments