പട്ടിയും രാജാവും ഒരേ പോലെയാണ് ഉറങ്ങുന്നത്.
അവരിലപ്പോള്‍ കീറി മുറിക്കേണ്ട രാഷ്ട്ര വരമ്പുകളോ
ബാക്കി വന്ന ചത്ത കോഴികളോ ഇല്ല...
കിടക്കുന്നത് പട്ട് മെത്തയിലാണെന്ന അഹങ്കാരമില്ലാതെ
കൂര്‍ക്കവും വലിച്ച് പട്ടിയെ പോലെ ചുരുണ്ട്കൂടി രാജാവും
തിണ്ണയില്‍ നാറിയ നഗരത്തിന്റെ ശര്‍ദിലില്‍
ഒട്ടും എളിമയില്ലാതെ നീണ്ടുനിവര്‍ന്നു
ആരോ ബാക്കി വെച്ചത സ്വപ്‌നം കാണുന്ന പട്ടിയും...
മുസവ്വിര്‍ തൃപ്പനച്ചി

0 Comments