മനുഷ്യന്മാരുടെ മനസ്സ് പോലെയാണ്
ഓരോ ചെറുപുഴകളും.
ദൂരെ നിന്ന് കാണാന്‍ നല്ല ഭംഗി.
അടുത്തിടപെഴകാന്‍ ഭയമാണ്
അതും ചെളി നിറഞ്ഞതാകുമോ ?
ആരാണ് ഇതിനെയെല്ലാം മലിനമാക്കിയത് ?
ഞാനല്ല, നീയുമല്ല
പിന്നയോ...
നമ്മളാണ്.
അന്നൊരിക്കല്‍
പുഴപോലെ മനസ്സും ശുദ്ധമായിരുന്നു.
ഇന്നോ
എന്താണെന്ന് പോലും പറയാന്‍
കഴിയുന്നില്ല.
എന്തായാലും ഒരു കാര്യം അറിയാം.
രണ്ടും ഒരു പോലെയല്ലന്ന് മാത്രം!
മാറണം
മനസ്സിന് ബാല്യഹൃദയമാകണം
പുഴക്കും.
മാറാന്‍ സമ്മതിക്കുകയില്ലെന്ന് നമ്മളും.!
മുന്നാസ് ആലുങ്ങല്‍

0 Comments