ഒട്ടിയ വയറ് ഉളളിലേക്ക് ഒന്ന് കൂടെ വലിച്ച് പിടിച്ച് നടന്നു നീങ്ങി. ജീവിച്ചു മടുത്തിരുന്നു. വേച്ചു വേച്ചു നടന്നു കാല്‍ ഒരു കല്ലില്‍ തടഞ്ഞ് വീണു. തല മുമ്പിലെ പാറയില്‍ ചെന്നിടിച്ചു. നിലത്ത് മുട്ട് കുത്തി. അവശനായ ഞാന്‍ അവിടെ വീണു. മരിച്ചു കിട്ടാന്‍ കൊതിച്ചു. വീണിടത്ത് നിന്ന് തലയുയര്‍ത്തി നോക്കിയപ്പോള്‍ ഒരു കൈ തന്റെ മുമ്പിലേക്ക് നീണ്ടു വന്നു. മരണ മാലഖയുടെ കൈകളാവാന്‍ ഞാന്‍ കൊതിച്ചു. കൈ പിടിച്ചെഴുന്നേറ്റു. അവന്‍ എന്റെ കൈ മുറുക്കി. എന്നെ വലിച്ചുകൊണ്ടു പോയി. ഏതോ ഒരു കാട്ടില്‍ കൊണ്ട് പോയി നിര്‍ത്തി. അയാള്‍ എവിടേക്കോ പോയി. പിടക്കുന്ന ഒരു മീനുമായി തിരികെ വന്ന അയാള്‍ എന്നെ ഉണര്‍ത്തി. വലിയ ഇലകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ ഒരു പാട്ടയിലായിരുന്നു മീന്‍. വെളളം ഒലിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. മീന്‍ മണം അവിടെ പടര്‍ന്നു. അവിടെയുണ്ടായിരുന്ന കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് മീനിനെ നടു പിളര്‍ത്തി. ബാക്കിയുളള ആ വെളളത്തില്‍ കഴുകി. അത് എന്റെ മുമ്പില്‍ വെച്ച് അയാള്‍ എവിടേക്കോ പോയി മറഞ്ഞു. ഞാനെഴുന്നേറ്റ് പരിസരത്തുളള മരങ്ങളുടെ ഇലകള്‍ രുചിച്ചു നോക്കി. പുളിയുളള ഇല അഞ്ചാറെണ്ണമെടുത്തു. ഉപ്പു രുചിയുളള ചില മരത്തോലും ഒപ്പിച്ച് രണ്ടും കൂടെ കൂട്ടിയരച്ചു. അരച്ച കൂട്ട മീനില്‍ തേച്ച് പിടിപ്പിച്ചു. കുറെച്ചു മുമ്പെടുത്ത പാഴയലയില്‍ പൊതിഞ്ഞ് വെച്ചു. കൊഴിഞ്ഞു വീണ ഉണക്കയിലകളും ചില്ലകളും പെറുക്കിക്കൂട്ടി. കല്ലുരസി തീ കത്തിച്ചു. ഒരു കമ്പില്‍ പൊതിഞ്ഞ മീന്‍ കെട്ടി തീക്ക് മേല്‍ വെച്ചു. വയറിന്മേല്‍ തീ ചൂട് തട്ടുമ്പോഴും ആ കാളലിനാശ്വാസമുണ്ടായിരുന്നു. ക്ഷീണച്ചിട്ടും പണയെടുത്തത് വല്ലതും അകത്താക്കാലോയെന്ന് വിചാരിച്ചാണ്. മൂക്കത്ത് മീനിന്റെ മണമടിച്ചപ്പോഴാണ് കിടക്കുന്നിടത്ത് നിന്ന് എഴുന്നേറ്റത് പ്രതീക്ഷയോടെ വാഴയില തുറന്ന് വെച്ചു. നല്ല മണം പുറത്തേക്ക് വന്നു. വലിയ ഒരുരുള പാകപ്പെടുത്തി വായക്കുളളില്‍ വെച്ചു. ആദ്യത്തെ ഉരുള മെല്ലേ മെല്ലേ ഇറക്കാനേ കഴിഞ്ഞുളളു. രണ്ടാമത്തെ ഉരുള വായയിലേക്കിട്ടു. കഠിന വശപ്പ് കൊണ്ട് പെട്ടെന്നിറക്കി. ഇറക്കുന്നതിനിടയില്‍ അതിലെ ഒരു മുളള് തൊണ്ടയില്‍ കുടുങ്ങി. കാട്ടില്‍ തനിച്ചായ എനിക്ക് ശ്വാസം വലിക്കാന്‍ കഴിയാതായി. ഒരു ശബ്ദമുണ്ടാക്കാനും കഴിഞ്ഞില്ല. അവസാന ശ്വാസം വലിച്ച് കണ്ണുകള്‍ മേലോട്ട് പോകുമ്പോള്‍ കണ്‍മുമ്പില്‍ നേരത്തെ തനിക്ക് മീന്‍ കൊണ്ടുവന്ന് തന്ന അപരിചിതന് നില്‍ക്കുന്നു.
🖋സിനാന്‍ മാവൂര്‍

0 Comments