ഓൺലെെൻ ബിസിനസിലെ ചതിക്കുഴികൾ
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകത്തിന്‍റെ ഗതി നിര്‍ണ്ണയിക്കുന്നത് ഇലക്ട്രോണിക്സില്‍ അധിഷ്ടിതമായ ആധുനിക സാങ്കേതിക വിദ്യകളായിരിക്കുമെന്നത് തെളിയിക്കപ്പെട്ട ഒരു കാലത്താണ് നമ്മള്‍ ജീവിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ നമ്മുടെ ലോകത്ത് സംഭവിച്ച മാറ്റങ്ങള്‍ പൂര്‍വ്വ കാല മനുഷ്യനെ സംബന്ധിച്ചെടുത്തോളം അചിന്തനീയമായിരുന്നു.
ഒരു വശത്ത് ഭൗമോപരിതലത്തിന്‍റെ അപ്പുറത്തുള്ള പലതിനെയും വെട്ടിപ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പലരും, മറു വശത്ത് മനുഷ്യന്‍റെ വ്യക്തിത്വം (കറലിശേ്യേ) മുതല്‍ നിത്യോപയോഗ വസ്തു വകള്‍ വരെ വിരല്‍ തുമ്പുകളില്‍ ഒതുങ്ങുന്ന ഡഹൃമേ-ങശരൃീ ചിപ്പ്സെറ്റുകളില്‍ ഉള്‍ക്കൊള്ളിക്കാനുള്ള കിണഞ്ഞ ശ്രമങ്ങളും നടന്ന് കൊണ്ടിരിക്കുന്നു. അതി ദ്രുധഗതിയിലാണ് മാനവരാശി, ഒരു ഓട്ടോമറ്റേഡ് വേള്‍ഡിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഡോക്ടേഴ്സും ടീച്ചേഴ്സുമെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാണ്. ഹോംനഴ്സും ഹോട്ടല്‍ സെര്‍വെന്‍റ്സുമെല്ലാം റോബോട്ടുകളാണ്. ബിഗ് ഡാറ്റയും ആര്‍ട്ടിഫിഷ്യ്ല്‍ ഇന്‍റലിജന്‍സും മെഷീന്‍ ലേണിംഗും തുടങ്ങി സാങ്കേതിക വിദ്യകളിലെ കുത്തക മുതലാളിമാരുടെ ആയുധങ്ങളോരോന്നും മനുഷ്യനെ കീഴ്പെടുത്താന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകായണ്.
സര്‍വ്വ സംരഭങ്ങളിലും ഇരകളാക്കപ്പെടുന്ന സാധാരണ വര്‍ഗ്ഗത്തിന് ചിന്തിക്കാന്‍ പോലും പറ്റാത്ത സിദ്ധാന്തങ്ങളും സംവിധാനങ്ങളുമാണ് ഓണ്‍ലൈന്‍ ലോകത്തെ ഭരിച്ച് കൊണ്ടിരിക്കുന്നത്. സാധാരണക്കാരന്‍റെ കച്ചവട താല്‍പര്യങ്ങളെയും സ്വതന്ത്ര ചിന്തയെയും വരെ മാനിപ്പുലേറ്റ് ചെയ്യാന്‍ അവക്ക് സാധിക്കുന്നു. മസ്തിഷ്ക പ്രക്ഷാളനവും (ആൃമശി ംമവശെിഴ) സാസ്കാരിക ആഗോളവല്‍കരണവും ( ഈഹൗൃമേഹ ഴഹീയമഹശ്വമശേീി ) എല്ലാം ഓണ്‍ലൈന്‍ ലോകത്തെ സര്‍വ്വ സാധാരണ പ്രയോഗങ്ങളായി മാറിയിരിക്കുന്നു. ഇ-കൊമേഴ്സും ഇ-ബിസിനസും ഇ-പേയ്മെന്‍റുമൊക്കെ ഇന്ന് സാധാരണക്കാരന്‍റെ പ്രയോഗങ്ങളാണ്.
ഇടക്ക് കോറോണ കൂടി വന്നതോടെ സാങ്കേതിക വിദ്യകളുടെ അസാമാന്യമായ ശേഷിയും നിസ്സീമ മേഘലകളിലെ അനന്തമായ സാധ്യതകളും ലോകം തിരിച്ചറിഞ്ഞു. ആധുനിക സാങ്കേതിക വിദ്യയില്‍ കൊറോണ സൃഷ്ടിച്ച തരംഗം വളരെ വലുതാണ്. എന്നാല്‍ അനന്തമായ ഒണ്‍ലൈന്‍ മേച്ചില്‍പ്പുറങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന വേടന്മാരെയും അവരൊരുക്കുന്ന ചതിക്കുഴികളെയും കാണാതെ പോകരുത്.
ലോകത്തെ ഇന്‍റര്‍നെറ്റിന്‍റെ വളരെ ചെറിയ ശതമാനം മാത്രമാണ് നമ്മുടെ ഉപയോഗ പരിതിയിലുള്ളത്. ബാക്കി 90 ശതമാനത്തോളം ഡാര്‍ക്ക് വെബ്ബോ (ഉമൃസ ംലയ) ഡീപ് വെബ്ബോ (ഉലലു ംലയ) ഒക്കെ അടങ്ങുന്ന അനിയന്ത്രിത ഇന്‍റര്‍നെറ്റാണ്. ഇവ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റ കൃത്യങ്ങള്‍ പരിതിയില്ലാത്തതാണ്. മനുഷ്യ കടത്തും അവയവ കടത്തും തുടങ്ങി ഭീകരവാദവും ആയുധ ഇടപാടുകളും വരെ ഇവിടെ അഭംഗുരം നടന്ന് കൊണ്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയിലൂടെ തുറക്കെപ്പടുന്ന സാധ്യതകള്‍ ഒട്ടനവധിയാണെങ്കിലും അത് മൂലം ചതിയിലകപ്പെട്ട് പലതും നഷ്ടപ്പെട്ടവരും ഒരുപാടുണ്ട്. സാധാരക്കാരന് തഴങ്ങാത്ത ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പലതും വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു.
സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരണത്തോടെ അസത്യങ്ങളും കുപ്രചാരണങ്ങളും സര്‍വ്വ ലൗകിക മായിരിക്കുകയാണ്. വര്‍ഗ്ഗീയതയും അസിഹിഷ്ണുതയും പരത്തുന്ന കപട സന്ദേശങ്ങളും വ്യാപകായി പ്രചരിപ്പിക്കപ്പെടുന്നു. അവ വംശ ഹത്യകള്‍ക്ക് പോലും കാരണംമായി വര്‍ത്തിക്കുന്നു. അടുത്തിടെ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയ രണ്ട് സംഭവങ്ങള്‍; ബുള്ളി ഭായി, സുള്ളി ഡീല്‍സ് എന്നിങ്ങനെ മുസ് ലിം സ്ത്രീകളെ അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ട് ഓണ്‍ലൈന്‍ ആപ്പുകളുടെ നിര്‍മാതാക്കള്‍ അറസ്റ്റ് ചെയ്യപ്പട്ടതായിരുന്നു. കോവിഡ് പാന്‍ഡമിക് ലോകത്ത് വ്യാപിച്ച സമയത്ത് അധിലേറെ ഭീതിജനകമായ ഇന്‍ഫോഡമികിന്‍റെ (കിളീറലാശര) അഥവാ വ്യാജ വാര്‍ത്തകളുടെ പ്രചരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് യു. എന്‍. ഒ മുന്നറിയിപ്പ് നല്‍കിയത് ഓര്‍മിക്കപ്പെടേണ്ടതാണ്. കൗമാരക്കാരും മറ്റും ഓണ്‍ലൈന്‍ വീഡീയോ ഗെയിമുകള്‍ക്കുള്‍പ്പെടെ അടിമകളായി മാറുന്നതും ഇന്ന് വ്യാപകമാണ്. അക്രമ വാസന വളര്‍ത്താനും പഠന മേഖലയില്‍ പിന്നോട്ടടിക്കാനും സമൂഹത്തില്‍ നിന്ന് ഒറ്റപ്പട്ട് ജീവിക്കാനും വരെ കാരണമായി തീരുന്നു.
ഈ സത്യാനന്തര (ജീൃൗവെേേേ) കാലത്ത് തിരിച്ചറിവും ആധുനിക വിവര സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അടിസ്ഥാന വിദ്യാഭ്യാസവുമാണ് ഏതൊരു ഉപഭോക്താവിനും ഉണ്ടാവേണ്ടത്. പൊതുജനങ്ങളെ ചതിക്കുഴികളില്‍ വീഴാതെ സൂക്ഷിക്കേണ്ടതും അടിസ്ഥാന വിദ്യാഭ്യാസം പ്രഥാനം ചെയ്യേണ്ടതും ഒരു പരിധി വരെ ഇവിടുത്തെ സര്‍ക്കറുകളുടെയും ഉത്തരവാദിത്തമാണ്. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ പര്യപ്തമായ നിയമങ്ങളും ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്.
0 Comments