അസ്മാഅ് ബിന്‍ത് ഉമൈസ (റ)

                                             അസ്മാഅ് ബിന്‍ത് ഉമൈസ റ                                                                                                                                                                                                                                                   



ഇസ്ലാമിക ചരിത്രത്തിലെ അനശ്വര അദ്ധ്യായമാണ് മുഅ്തത്ത് യുദ്ധം. യുദ്ധ നായകനും നബി തങ്ങളുടെ പിതൃവ്യ പുത്രനുമായ ജഅ്ഫറുബ്നു അബീ ത്വാലിബ് റ വിന്‍റെ പത്നിയുമായിരുന്നു അസ്മാഅ് ബിന്‍തു ഉമൈസ റ. 

    നബി തിരുമേനി രഹസ്യമായി ഇസ്ലാമിക പ്രബോധനം നടത്തിയിരുന്ന കാലത്ത് ഇസ്ലാം സ്വീകരിച്ച മഹതികളില്‍ ഒരാളായിരുന്നു ഇവര്‍. മക്കയിലെ അന്തരീക്ഷം ക്ലേശങ്ങളാലും പീഢനങ്ങളാലും ഭയത്തിന്‍റെ ഹൃദയ മിടിപ്പുകള്‍ വര്‍ദ്ധിച്ചപ്പോള്‍ സ്വദേശവും ഭവനവും വിട്ട് കാര്യമായ ഒരു തയ്യാറെടുപ്പുമില്ലാതെ തന്‍റെ ഭര്‍ത്താവായ ജഅ്ഫറുബിനു അബീ ത്വാലിബ് റ  കൂടെ ഹബ്ശ ധഎത്യോപ്യപ യിലേക്ക് പാലായനം ചെയ്യേണ്ടി വന്നു.

     എത്യോപ്യയിലെ രാജാവായ നജ്ജാശിയുടെ സ്നേഹപാത്രത്തെയും കരുണ കരത്തെയും അവര്‍ സസ്നേഹം സ്വീകരിച്ചു. നബിയെ കണ്ട് അവസാനം സ്വഹാബിയായ അബ്ദുള്ളാഹിബ്നു ജഅ്ഫര്‍ അടക്കം മറ്റു രണ്ടു പേരെ കൂടി അസ്മാഅ് ധറപ എത്യോപ്യന്‍ മണ്ണില്‍ വെച്ച് ജന്മം നല്‍കിയിട്ടുണ്ട്. 

      'അമീറുല്‍ മുഹാജിരീന്‍' എന്നറിയപ്പെട്ടിരുന്ന അസ്മാഅ് [റ] വിന്‍റെ ഭര്‍ത്താവായ ജഅ്ഫര്‍ [റ] തന്‍റെ അസാമാന്യ വാക്ക്ചാതുര്യം കൊണ്ടും വാഗ്ന്ദോരണി കൊണ്ടും മക്കക്കാര്‍ക്കിടയിലും പുറത്തും ഒരു വലിയ വാഗ്മിയായി അംഗീകരിക്കപ്പെട്ടിരുന്നു. ഇസ്ലാമിനെ തന്‍റെ മഹത്തായ പ്രഭാഷണത്തെ നജ്ജാശി രാജാവിന്‍റെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ രാജാവ് മുസ്ലിമാവാന്‍ അധിക സമയം വേണ്ടി വന്നില്ല. ഭര്‍ത്താവിനോടൊപ്പം എത്യോപ്യയില്‍ ഇസ്ലാമിക പ്രബോധനത്തിന് ചുക്കാന്‍ പിടിക്കാന്‍ അസ്മാഅ് ധറപ യും സമയം നീക്കി വച്ചു. 

      അസ്മാഅ് ധറപ വിന്‍റെ എത്യോപ്യന്‍ ജീവിതത്തില്‍ നിന്ന് അവരുടെ മഹത്വം മനസ്സിലാക്കി തരുന്ന ഒരു സംഭവം ഇവിടെ വിവരിക്കാം : നജ്ജാശി രാജാവിന് തന്‍റെ പ്രിയപ്പട്ട പത്നി പ്രസവിച്ചതായി അറിയിക്കാന്‍ ഒരു ദൂതനെ ജഅ്ഫര്‍ ധറപ ലേക്ക് അയച്ചു. ഈ സംഭവത്തിന്‍റെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അസ്മാഅ് ധറപ തന്‍റെ 'അബ്ദുള്ള' എന്ന മകന് ജന്മം നല്‍കിയത്. ദൂതന്‍ ചോദിച്ചു : നിങ്ങളുടെ മകന് നിങ്ങള്‍ എന്താണ് പേര് വെച്ചത്. ജഅ്ഫര്‍ ധറപ 'അബ്ദുള്ള' എന്ന് ഉത്തരം നല്‍കി.

      തന്‍റെ രാജ കുമാരനും രാജാവ് അബ്ദുള്ള എന്ന് പേരിട്ടു. രാജ കുടുംബത്തിന്‍റെ സന്തോഷത്തില്‍ പങ്കാളികളാവാന്‍ ഇരുവരും കൊട്ടാരത്തിലെത്തി. അസ്മാഅ് ധറപ നജ്ജാശിയുടെ അബ്ദുള്ളയെ വാരിപ്പുണര്‍ന്ന് മുഖത്ത് ഉമ്മ നല്‍കി പാലൂട്ടി. ഇത് കണ്ട രാജാവും പത്നിയും ആഹ്ലാതഭരിതരായി.

     രണ്ട് ഹിജ്റയുല്‍ പങ്കെടുക്കാനും രണ്ട് ഖിബ്ലയിലേക്ക് തിരിഞ്ഞ് നിസ്കരിക്കാനും ഭാഗ്യം ലഭിച്ച മഹതിയാണ് അസ്മാഅ് ധറപ . മത കാര്യങ്ങളില്‍ വളരെ നിഷ്കര്‍ശത പുലര്‍ത്തിയ മഹതി ഭര്‍ത്താവുമൊത്ത് എത്യോപ്യയില്‍ പുണ്യ മതത്തിന്‍റെ പ്രബോധന വഴിയില്‍ സഞ്ചരിച്ചു. 

       ഹിജ്റ ഏഴാം വര്‍ഷം മദീനയിലേക്ക് ഹിജ്റ പോയി മദീനയിലെത്തുമ്പോള്‍ നബി തിരുമേനിയും സ്വഹാബത്തും ഖൈബര്‍ യുദ്ധ വിജയാഹ്ലാദത്തിലായിരുന്നു. നബി തിരുമേനി അവര്‍ക്കും ഗനീമത്തില്‍ നിന്നും വിഹിതം നല്‍കി. 


     ***   ***    ***


മുഅ്തത്ത് യുദ്ധ സജ്ജീകരണങ്ങള്‍ ചടുലമായി നടന്നു കൊണ്ടിരിക്കുന്നു. ധീരനായ ജഅ്ഫര്‍ ധറപ സിറിയയിലെ മുഅ്തത്തിലേക്ക് ശത്രുക്കളുമായി പടവെട്ടാനൊരുങ്ങുന്നു. പ്രിയ പത്നി അസ്മാഅ് ധറപ നിറ കണ്ണുകളോടെ അദ്ദേഹത്തെ യാത്രയയച്ചു. സന്താനങ്ങളുടെ പൂവദനങ്ങളില്‍ ജഅ്ഫര്‍ ധറപ തുരു തുരാ ചുംബനങ്ങള്‍ നല്‍കി നബിയുടെ അരികിലേക്ക് ചെന്നു. നബി തിരുമേനി സൈന്യത്തെ അഭിസംബോധനം  ചെയ്തു. 'നിങ്ങളുടെ നായകന്‍ സൈദുബിനു ഹാരിസാണ്, അദ്ദേഹത്തിന് വല്ലതും സംഭവിച്ചാല്‍ ജഅ്ഫര്‍ ധഇബ്നു അബീ ത്വാലിബ്പ ആണ് നായകന്‍, ജഅ്ഫറിന് എന്തെങ്കിലും സംഭവിച്ചാല്‍, നിങ്ങളുടെ നായകന്‍ അബ്ദുള്ളാഹിബ്നു റവാഹയാണ്'. അസ്മാഅ് ധറപ  പ്രിയതമന് സ്നേഹ ചുംബനങ്ങള്‍ നല്‍കി യാത്രയയച്ചു. ജഅ്ഫര്‍ ധറപ ആനപ്പുറത്ത് കയറി മുഅ്തത്തിലേക്ക് യാത്രയായി. 

       നബി തിരുമേനി യുദ്ധ വിവരങ്ങള്‍ മദീന മിമ്പറില്‍ കയറി സ്വഹാബത്തിനെ യഥാസമയം അറിയിച്ച് കൊണ്ടേയിരുന്നു. ' ജഅ്ഫര്‍ ധറപ ന് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ'. നബി തിരുമേനി മിമ്പറില്‍ നിന്നിറങ്ങി അസ്മാഅ് ധറപ ന്‍റെ വീട്ടിലേക്ക് പോയി. ഈ സന്ദര്‍ഭം അസ്മാഅ് ധറപ വിവരിക്കുന്നത് നോക്കൂ: നബി തിരുമേനി കലങ്ങിയ കണ്ണുകളോടെ വീട്ടില്‍ വന്ന് ജഅ്ഫറിന്‍റെ മക്കളെ വാരിപ്പുണര്‍ന്ന് കരയാന്‍ തുടങ്ങി. ഞാന്‍ ചോദിച്ചു : ജഅ്ഫറിനെക്കുറിച്ച് വല്ല വിവരവും........നബി തങ്ങള്‍ വ്യസനത്തോടെ പറഞ്ഞു : ജഅ്ഫര്‍......... ശഹീദായിരിക്കുന്നു. അസ്മാഅ് ധറപ വിന്‍റെ കണ്ണില്‍ നിന്ന് കണ്ണ്നീര്‍ ധാരധാരയായി ഒഴുകി. വീട് മുഴുവനും കണ്ണ് നീരില്‍ കുതിര്‍ന്നു. നബി തിരുമേനി അസമാഅ് ധറപ നെ സമാധാനിപ്പിക്കുകയും ക്ഷമ കൈവിടാതിരിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.

Post a Comment

0 Comments