കമ്മ്യൂണിസവും മരം ചാടും കുരങ്ങനും

 



കമ്മ്യൂണിസം ഇന്ന് വിഭാവനം ചെയ്യുന്നത്


മുതലാളിത്തത്തിനെതിരെ ശബ്ദമുയര്‍ത്തി കര്‍ഷകരേയും തൊഴിലാളികളേയും രാജ്യത്തിൻ്റെ സമ്പത്തായി അവതരിപ്പിച്ച് സമൂഹത്തിലെ വര്‍ഗീയതക്ക് മതങ്ങള്‍ വിലങ്ങു തടിയായതിനാല്‍ തന്നെ മനുഷ്യനെ മയക്കുന്ന കറുപ്പിനോട് വിട ചൊല്ലിയാലെ ഒരു വികസിത രാജ്യം പടുത്തുയര്‍ത്താന്‍ കഴിയുകയൊളളു എന്ന് കമ്മ്യൂണിസം പരിചയപ്പെടുത്തി. എല്ലാവര്‍ക്കും തുല്യവേതനവും എല്ലാ പ്രദേശങ്ങളും ഗവണ്‍ൻ്റെിനു കീഴിലായിരിക്കുമെന്നും വാക്കുകളില്‍ മാത്രം പ്രതിഫലിക്കാവുന്ന വിടുവായിത്തവുമാണ് തൊഴിലാളികളുടേയും കര്‍ഷകരുടേയും കണ്ണുകളെ മഞ്ഞളിപ്പിച്ചത്. എന്നാല്‍ റഷ്യയില്‍ അമ്പേ പരാജയപ്പെട്ട സോഷ്യലിസവും കമ്മ്യൂണിസവും ഭൂഖണ്ഡം കടന്ന് വന്നപ്പോള്‍ അതിൻ്റെതായ മാറ്റങ്ങളും കമ്മ്യൂണിസത്തില്‍ കാണാനായി.  അതിന്ത്യയില്‍ വേരുറപ്പിച്ചപ്പോള്‍ വളരെയധികം വ്യത്യാസപ്പെട്ടു എന്നത് പരമാര്‍ത്ഥം.

ഇന്ന് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണമുളള ഏക പ്രദേശം കേരളം മാത്രമാണ്. മുമ്പുണ്ടായിരുന്ന ബംഗാളും ത്രിപുരയും കാലക്രമേണ ഓരോ പാര്‍ട്ടിയും തട്ടിയെടുത്തപ്പോള്‍ ശക്തമായി നിലകൊണ്ടത് കേരളത്തില്‍ മാത്രമാണ്. എം.ജി. എസിൻ്റെ ഭാഷയില്‍ വാക്കില്‍ സ്റ്റാലിനിസ്റ്റും പ്രവര്‍ത്തിയില്‍ ഡാങ്കോസിയ്‌സ്റ്റുമാണ് ഇന്ത്യയിലെ സി.പി.ഐ (എം). കണ്ണൂരിലും മിസ്‌നാപൂരിയും പൊട്ടുന്ന ബോംബുകളും, ചിരിക്കുന്ന കത്തികളും, പരക്കെയുളള കയ്യാകളികളും സി.പി.എമ്മിൻ്റെ സ്റ്റാലിനിസത്തിൻ്റെ ഭാഗമാണ്. കോണ്‍ഗ്രസിൻ്റെ അലസതയും അകര്‍മ്മണ്യതയും കേരളത്തില്‍ കമ്മ്യൂണിസത്തിൻ്റെ വളര്‍ച്ചക്ക് കൂടുതല്‍ സഹായിക്കുമ്പോള്‍ കമ്മ്യൂണിസം ഭരിച്ച സോവിയറ്റ് യൂണിയനിലേക്കാണ് കണ്ണുകള്‍ ചലിക്കേണ്ടത്. 70 വര്‍ഷം റഷ്യയിലെ ജനങ്ങള്‍ ഒരേ കിടപ്പുകിടന്നു. അതൊരു റെക്കോഡായി നമുക്ക് പരിഗണിക്കാം. സ്വാതന്ത്രത്തിൻ്റെ വായു ശ്വസിക്കാതെ സര്‍വാധിപത്യക്കെട്ടില്‍ കിടക്കാന്‍ എത്രകാലം കഴിയും. കേരളത്തില്‍ തന്നെ നിലവില്‍ മാധ്യമ സ്വാതന്ത്രത്തില്‍ പ്രതിഷേധങ്ങളേയും മുഖ്യമന്ത്രിയും ഭരണകക്ഷികളും ഏതു രീതിയിലാണ് നേരിടുന്നത് എന്ന് നമുക്കറിയാം. ഇതിനു വളം വെക്കാന്‍ കുറച്ച് പേരും. ബംഗാളിലും 25 കൊല്ലം ഭരിച്ച കമ്മ്യൂണിസം കേരളത്തിലും അവതരിച്ചാല്‍ എന്തു സംഭവിക്കുമെന്ന് വിവേക ബുദ്ധോ വീക്ഷിച്ചാല്‍ തന്നെ മനസ്സിലാകും അത് എത്ര ഭീകരമാണെന്ന്.  


കമ്മ്യൂണിസം: കേരള മാതൃക 


ഇന്ന് കേരളത്തില്‍ സി.പി.എം ഒരു വലിയ രാഷ്ട്രീയ ശക്തിയാണ്. ധനശേഷിയും പ്രചരണ ശേഷിയും ആള്‍ബലവും കൊണ്ട് രാഷ്ട്രീയ രംഗത്ത് എതിരറ്റ നിലയാണ് സി.പി.എമ്മിനുളളത്. പത്രങ്ങളായും പ്രസിദ്ധീകരണ വില്‍പനാലയങ്ങളായും ടി.വി ചാനലുകളും മറ്റു നവ മാധ്യമങ്ങളായും അതിനെത്തിപ്പിടിക്കാന്‍ കിട്ടുന്ന ആളുകളെ മുഴുവന്‍ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്ത് വരുതിയിലാക്കി ഓരോ തെരെഞ്ഞെടുപ്പും തങ്ങളുടെ കൈപ്പിടിയിലൊതുക്കാനാണ് ശ്രമിക്കാറ്. ആശയ പ്രചാരണം മാത്രമല്ല സി.പി.എമ്മിൻ്റെ ആവനാഴിയിലുളളത്  കത്തിയും വാളും ബോംബും കൈയ്യൂക്കും ഭീഷണിയും, അത് ഉപയോഗിക്കുന്ന ഇതര ശാസ്ത്രങ്ങളാണ്. സംസ്ഥാന ഭരണം സി.പി.എം ഉള്‍പ്പെടുന്ന ഭരണമുന്നണിയുടേതാണെങ്കിലും മുന്നണിയെന്നൊക്കെ പറയുന്നത് വെറും ആര്‍ഭാടത്തിനു മാത്രമാണ്. വാസ്തവത്തില്‍ മുന്നണിയല്ല പാര്‍ട്ടി അണിയേ ഉളളൂ. അണികളുടെ താന്തോന്നിത്തരത്തിന് മൂകരായിരിക്കാനും മറ്റു ഇതര കക്ഷികള്‍ക്ക് സാധിക്കുകയൊളളു. അക്രമ രാഷ്ട്രീയം വിഭാവനം ചെയ്യുന്ന സി.പി.എം കൊന്നുകൂട്ടിയ കൊലകള്‍ക്ക് കൈയ്യും കണക്കുമില്ലാ എന്നത് പകല്‍ വെളിച്ചം പോലെ സത്യമാണ്. 

കമ്മ്യൂണിസമെന്ന നാമധേയത്തില്‍ കമ്മ്യൂണിസമെന്നതിനുപരി ഫാസിസവും കൂടെ കലര്‍ത്തിയുളള ഒരു പുതിയ ഭരണപ്രകിയയാണ് നവ കമ്മ്യൂണിസം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. നൂന്യപക്ഷത്തേയും തൊഴിലാളികളേയും സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിച്ച് തുല്യത നടപ്പിലാക്കാന്‍ അവതരിച്ച കമ്മ്യൂണിസം മുതലാളിത്ത സമൂഹത്തിൻ്റെ വാലാട്ടി പട്ടികളായി മാറിയിരിക്കുന്നു. മാര്‍ക്കിസം സി.പി.ഐ(എം) ൻ്റെ ബ്രാക്കറ്റില്‍ ഒതുങ്ങിയ പോലെ മാര്‍ക്കിസ്റ്റ് ആശയങ്ങളും അവിടെ തന്നെ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. പകരം പുതിയ പ്രത്യയ ശാസ്ത്രത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വെറും നാമധാരികളായി മാത്രം കേരളത്തിലെ ഇടതു സര്‍ക്കാര്‍ വാഴുമ്പോ യാഥാര്‍ത്ഥ്യം ഉള്‍ക്കൊളളാന്‍ നാം തയ്യാറായില്ലെങ്കില്‍ വരും കാലത്തിന് പറഞ്ഞു നടക്കാന്‍ കമ്മ്യൂണിസത്തിൻ്റെ ഇരവത്കരിക്കപ്പെട്ട മറ്റൊരു സമൂഹമായി നാം മാറും,തീര്‍ച്ച.

കമ്മ്യൂണിസവും മതവും



'നമ്മള്‍ മതത്തെ എതിര്‍ക്കുക തന്നെ വേണം ഇതാണ് മാര്‍ക്‌സിസത്തിൻ്റെ തത്വം. നമ്മുടെ പരിപാടിയുടെ ഒരു പ്രധാന ഘടകമാണ് നിരീശ്വരത്ത പ്രചാരണം' (ലെനിന്‍-ദ റിലീജിയണ്‍)  മാര്‍ക്‌സിസത്തിൻ്റെ അടിസ്ഥാനത്തെ അതിൻ്റെ താത്ത്വികര്‍ രേഖപ്പെടുത്തിയ വ്യക്തമായ രീതിയാണിത്. ലെനിന്‍ മതത്തെ പറ്റി പറഞ്ഞതു കൂടെ നോക്കാം.'നിരീശ്വരത്ത്വം കമ്മ്യൂണിസത്തിൻ്റെ അവിഭാജ്യ ഘടകമായതിനാല്‍ വര്‍ഗ ബോധമുള്ള ഒരു കമ്മ്യൂണിസ്റ്റ് നിരീശ്വര വാദത്തിന് വേണ്ടി പ്രചാര വേല ചെയ്യണം, മനുഷ്യനെ മനുഷ്യനാക്കുന്ന മനുഷ്യന്‍ മാത്രമാണ് അല്ലാതെ മനുഷ്യന്‍ തന്നെ സൃഷ്ടിക്കുന്ന മതമല്ലെന്നാണ് എംഗല്‍സിൻ്റെ വാദം. മാര്‍ക്‌സും ലെനിനും എംഗല്‍സും യൂറോപ്പിലെ മതങ്ങളും വിശിഷ്യാ ക്രിസ്ത്യന്‍ മതത്തെയും പുരോഹിതന്മാരേയും അളന്നു നോക്കുക മാത്രമാണ് ചെയ്യ്തത്. വേദങ്ങളേയും തങ്ങളേയും മറ്റൊരു കോണിലൂടെ അവതരിപ്പിച്ച കമ്മ്യൂണിസം മരിക്കുമ്പോയും ഏതെങ്കിലുമൊരു മതാചാരപ്രകാരം മരണാനന്തര പ്രക്രിയകള്‍ നടത്തി കൊടുക്കണം. കാരണം അടുത്തിടെ മരണപ്പെട്ട സഖാക്കളുടെ അന്ത്യ സംസ്‌കാരങ്ങള്‍ നടത്തിയ അനുഭവങ്ങള്‍ ധാരാളമുണ്ട്. മുന്‍ മുഖ്യമന്ത്രി നായ നാരുടെ അന്ത്യ ചടങ്ങുകള്‍ ഹൈന്ദവ പ്രകാരമായിരുന്നു. മാത്രമല്ല ഇവിടെയും വിഭാഗീയത നമുക്ക് കാണാം. വിഭാഗീയത ശക്തമായി എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് തന്നെ അതിന് വളം വച്ച് കൊടുക്കുമ്പോള്‍ കമ്മ്യൂണിസ്ഥിതര അണികള്‍ക്ക് അത് വേദനയോടെ മാത്രമാണ് നോക്കി കാണേണ്ടി വരുന്നത്. ലോക്‌സഭയിലേക്ക് ജയിച്ച ടി.കെ ഹംസക്ക് അല്ലാഹുവിൻ്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്യാന്‍ പാടില്ല. അദ്ധേഹം ദൃഢ പ്രതിജ്ഞ ചെയ്യുമ്പോള്‍ അതേ മഢലത്തില്‍ അതേ ചിഹ്നത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മനോജ് കുമാരി ശിങ്കലിനും സെബാസ്റ്റ്യന്‍ പോളിനു വേണ്ടിയും കര്‍ത്താവിൻ്റെ നാമത്തില്‍ പ്രതിജ്ഞയാക്കാം. മുസ്ലിംഗളുടെ കമ്മ്യൂണിസം മറ്റു തിരക്കാരുടെ കമ്മ്യൂണിസമെന്ന വേര്‍തിരിവാണ് ഇവിടെ ഉണ്ടാത്. ഇതൊക്കെ നേരത്തെ മനസ്സിലാക്കിയത് കൊണ്ടാണ് ലോക മുസ്ലിം പണ്ഡിതർ കമ്മ്യൂണിസം മതവിരുദ്ധമാണെന്ന് വിലയിരുത്താന്‍ സധൈര്യം മുന്നോട്ട് വന്നത്. 

കമ്മ്യൂണിസ്റ്റിൻ്റെ ആചാര്യമാര്‍ക്കെല്ലാം മതത്തിനെതിരേ എഴുതി വിടാനെ നേരമുണ്ടായിരുന്നുള്ളൂ.മതം ജനതയെ വഴി തെറ്റിക്കുന്ന അവീനും ദരിദ്രരുടെ ലഹരി വസ്തുവുമാണെന്ന് പടച്ചു വിട്ട കമ്മ്യൂണിസ്റ്റുകാര്‍ സ്വകാര്യ സമ്പത്തിനേയും മത ബോധത്തേയും തച്ചുടക്കുന്നതോടെ അവന് ദൈവമാവാമെന്ന് വരെ അവകാശപ്പെട്ടു. അങ്ങനയെങ്കില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദൈവങ്ങളുള്ള വിഭാഗം കമ്മ്യൂണിസമാണ്. അപ്പോയും അവര്‍ മത നിഷേധികളും നിരീശ്വര വാദികളുമാണെന്ന കാര്യം നാം തള്ളി കളയരുത്. ഒരു മതത്തെ വച്ച് ലോകത്തിലെ എല്ലാ എണ്ണമെറ്റ മതങ്ങളെ ഒരേ രീതിയില്‍ അളക്കുകയായിരുന്നു. 

 ഇസ്ലാമിൻ്റെ തത്വശാസ്ത്രങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മാര്‍കസ് ഒരു പക്ഷെ ഇങ്ങനെ പറയുകില്ല. പറയാനതിന് മാക്‌സോ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരോ മുതിര്‍ന്നില്ല. ' നാം ദൈവവുമായി കലഹിക്കും, സ്വര്‍ഗത്തിൻ്റെ അത്യുന്നതങ്ങളില്‍ പോലും നാം അവനെ തകര്‍ക്കും. '  എവിടെയെല്ലാം അവന്‍ അഭയം തേടുന്നുവോ അവിടെയെല്ലാം  നാം അവനെ മുട്ടുക്കുത്തിക്കും. എന്ന ലെനിൻ്റെ അബന്ധ ജഠിലമായ വാക്കുകള്‍ തന്നെ അവരുടെ മതത്തില്‍ ഉള്ള അവഗാഹത്തെ ചൂണ്ടി കാണിക്കുന്നുണ്ട്. ദൈവത്തെ ആട്ടിയോടിക്കാന്‍ ആഹ്വാനം ചെയ്ത ലെനിൻ്റെ അതിദാരുണമായ മരണം ലോകര്‍ക്ക് ഒരു പാഠമാണ്.



                                                                                                           ✍ ലിയാഖത്ത് അലി

Post a Comment

0 Comments