ഒരേ ഉടുപ്പണിഞ്ഞാല്‍ സമത്വം സാധ്യമാകുമോ

 


ലിബറലിസം അധികരിച്ചുക്കൊണ്ടിരിക്കുന്ന ഈ കാലത്ത് എല്ലാ മേഖലകളിലും ലിബറല്‍ ചിന്താഗതികള്‍ കടന്ന് കയറിക്കൊണ്ടിരിക്കുകയാണ്. ഭരണപക്ഷത്ത് ഫാസിസ്റ്റ് ശക്തികളും സാംസ്‌കാരിക തലത്തില്‍ ലിബറലിസ്റ്റുകളും ശക്തിയാര്‍ജിച്ചുക്കൊണ്ടിരിക്കുകയാണ്.

ഇസ്ലാമിക ആശയാദര്‍ശങ്ങളില്‍ ലിബറലിസം കുത്തികയറ്റുകയാണ് ഇക്കാലത്തെ ലിബറലിസ്റ്റുകള്‍. ഇസ്ലാം മതത്തെ ഇത്തരത്തിലുളള ശത്രുക്ക്‌ളല്ലാവരും കൂടി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. 

ലിംഗ സമത്വം വേണമെന്ന് പറഞ്ഞ് ഇസ്ലാമിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതും തീര്‍ത്തും യുക്തിയല്ല. കാരണം ഇസ്ലാമിലെ എല്ലാ ആശയങ്ങള്‍ക്കും മുഴുവന്‍ വിധികള്‍ക്കും പിന്നില്‍ വ്യക്തമായ തന്ത്രങ്ങളുണ്ട്. ഇസ്ലാം എന്നത് യുക്തി മാത്രം ഉള്‍ക്കൊണ്ടതല്ല അക്കാരണത്താലാണ് യുക്തി കൊണ്ട് മാത്രം ചിന്തിക്കുന്ന ചില കുത്തിത്തിരിപ്പമ്മാര്‍ക്ക് ഈ മൂല്യങ്ങളെ ഉള്‍ക്കൊളളാന്‍ കഴിയാത്തതും ചിന്തിക്കാന്‍ സാധിക്കാത്തതും. 

ഇസ്ലാമില്‍ തുല്യത (equality ) യല്ല സമത്വമാണ് (equtiy ) ഉള്ളത്്.  ഈയിടെ .................... സ്‌കൂളില്‍ ആണ്‍ക്കുട്ടികളുടേയും പെണ്‍കുട്ടികളുടേയും യൂണിഫോം ഒന്നാക്കിയതിന്് ഇസ്ലാമില്‍  തീര്‍ത്തും എതിര്‍പ്പുണ്ട്. യുക്തികൊണ്ട് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുളളൂ. സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടത് അവരുടേതായ വസ്ത്രങ്ങളാണ്. മറിച്ച് ഇപ്രകാരം തുടര്‍ന്നാല്‍ പല സാമൂഹിക പ്രശ്‌നങ്ങളും അധികരിക്കാനുളള സാധ്യത ഏറയാണ്. 

മുഹമ്മദ് നബി (സ്വ) ഒരിക്കല്‍ ഹദീസില്‍ പറയുന്നു ' സ്ത്രീ വേഷം ധരിച്ച പുരുഷനേയും ആണ്‍ വേഷം ധരിച്ച സ്ത്രീയേയും അളളാഹു ശപിച്ചിരിക്കുന്നു'. ഈയൊരു വാക്യത്തിലൂടെ തന്നെ മുസിലിമിന്ന് തന്റെ വേഷം ഏതായിരിക്കണമെന്ന്് തീരുമാനിക്കാനാവുന്നതാണ്. ഇതിന്റെ പൊരുള്‍ മനസ്സിലാക്കുവാന്‍ കൂടുതല്‍ ബുദ്ധിയൊന്നും വേണ്ടല്ലോ. 

ഇന്ത്യയില്‍ ഭരണപക്ഷവും ഇസ്ലാമിക മൂല്യങ്ങളെ ചോര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മോദി ഭരണകൂടം സ്ത്രീ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നിലേക്ക് ലിംഗ തുല്യത (gender equality ) യുടെ പേരില്‍ വര്‍ധിപ്പിക്കുന്നത് നീതിയല്ലെന്നും പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്ന ഇസ്ലാമിക നിയമത്തില്‍ കൂടുതല്‍ നിബന്ധന വെച്ച് നിയമത്തിന് ശക്തിക്കൂട്ടുന്നത് മതത്തിനോട് യോജിച്ചതുമല്ലെന്നും വ്യക്തവും സ്പഷ്ടവുമാണ്. 

ഇസ്ലാമിന്റെ നിലപാടു പ്രകാരം സ്ത്രീ നേരെത്തെ കല്യാണം കഴിപ്പിക്കപ്പെടണം. കാരണം അവള്‍ക്ക് ഒമ്പതാം വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്നു അതേ സമയം ആണിന് പ്രായപൂര്‍ത്തിയാകുന്നത് പതിനഞ്ചാം വയസ്സിലാണ്. ഈ രണ്ടും പരിഗണിക്കുമ്പോള്‍ ലിംഗ സമത്വം ആണ് നീതിയെന്ന് സംശയലേശ്യമന്യേ ഗ്രഹിക്കാവുന്നതാണ്. 

സ്ത്രീ വേഷത്തില്‍ ആഗോള തലത്തില്‍ പലയിടങ്ങളിലും വ്യത്യസ്തമായ നിലപാടാണ് എടുക്കുന്നത്. ഇസ്ലാമിക നിയമപ്രകാരം സ്ത്രീയുടെ മുഖത്തിന്റെ ഭംഗി കാരണം പല പ്രശ്‌നങ്ങളും സംഭവിക്കാനിടയുണ്ടായത് കൊണ്ടാണ് ഇസ്ലാമില്‍ സ്ത്രീക്ക് മുഖം മറക്കാന്‍ കല്‍പനയുളളത്. അതിനെ നിഷേധിക്കുകയും നിയമമാക്കുയും ചെയ്ത രാജ്യങ്ങളില്‍ തിരുത്തപ്പെടേണ്ടിയിരുന്ന നിയമം കൊറോണ വന്നതോടു കൂടെ മാസ്‌കിലൂടെ ഏറെ കൂറേ പരിഹരിക്കപ്പെട്ടു.

മുഖം മറക്കാന്‍ കല്‍പ്പിക്കുന്നത് അവളുടെ സൗന്ദര്യത്തെ മറക്കാന്‍ വേണ്ടിയാണ്. ആണിനെ പോലെയല്ല സ്ത്രീയന്നതാണ് അവള്‍ക്കുമാത്രം മുഖം മറക്കാന്‍ നിയമമുളളത്. അതിനെ നിഷേധിച്ച രാജ്യങ്ങളില്‍ മാസ്‌ക് വന്നതോടെ സൗന്ദര്യം മറക്കല്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാവുന്നു. 

ഇസ്ലാം പൂര്‍ണ്ണമായി യുക്തിയല്ലെന്നും പൂര്‍ണ്ണമായി യുക്തിയില്ലെന്നും പറയാന്‍ സാധിക്കില്ല. യുക്തിയുടേയും പ്രമാണത്തിന്റേയും സമ്മിശ്രമാണ് ഇസ്ലാം മതം. സ്വശരീരത്തേയും കുടുംബത്തേയും സംരക്ഷിക്കാന്‍ ഉതകുന്നതാണ് ഇസ്ലാമിക മൂല്യങ്ങള്‍. പുരുഷനും സ്ത്രീയും തമ്മില്‍ ഒരിക്കലും തുല്യമല്ല. ഇസ്ലാമില്‍ അവളേക്കാള്‍ പുരുഷനാണ് അധികാരമുളളത് എന്നാല്‍ അവളോട് മാന്യതയോടെ വര്‍ത്തിക്കണമെന്നതുമാണ് ഇസ്ലാമിന്റെ വീക്ഷണം. ആയതിനാല്‍ സ്ത്രീക്കും പുരുഷനുമിടയില്‍ സമത്വമാണ് വേണ്ടതെന്ന് ബാഹ്യാര്‍ഥത്തില്‍ തന്നെ പ്രകടമാണ്.

റഷാദ് താനാളൂര്‍

Post a Comment

0 Comments