മലപ്പുറം കഥയിലെ മലബാർ


 

ബ്രിട്ടീഷിന്ത്യയില്‍ ഒരു പ്രദേശത്തെ ജന സഞ്ചയത്തിന് അനുഭവിക്കേണ്ടി വന്ന ക്രൂരതകളുടേയും പീഢനങ്ങളുടേയും കണ്ണീരിന്റെ പട്ടിണിയുടേയും നേര്‍സാക്ഷ്യം ഒരു നോവലില്‍ ആവിഷ്‌കരിക്കപ്പെടുകയാണ് 'ഒരു മലപ്രങ്കഥ'യില്‍.

മലപ്പുറത്തിന്റെ വളരെ ഹൃദയസ്പ്രക്കായ നിരവധി വിവരണങ്ങള്‍ ഇതിലുണ്ട്. അറബികളുടെ വരവ്, ബ്രിട്ടീഷ് കൊളോണിയലിസം, മലബാര്‍ കലാപം തുടങ്ങിയവയെല്ലാം ഒരു ഫ്‌ളാഷ് ബാക്കിലൂടെ അവതരിപ്പിക്കുന്നത് വളരെ രസകരമായി തോന്നി. നോവല്‍ തുടങ്ങുന്ന്ത് തന്നെ നോവലിസ്റ്റിന്റെ അമ്മ ആദ്യം പ്രസവിച്ചത് മലയില്‍ മരത്തിന്റെ ചോട്ടിലാണ് എന്ന് പറഞ്ഞ് കൊണ്ടാണ്. കലാപം അതിന്റെ ദ്രംഷ്ടകള്‍ കാട്ടുന്ന കാലമാണ്്. വീട്ടിിലിരുന്നാല്‍ വല്ല അക്രമണവും നേരിട്ടേക്കാമെന്ന് ഭയന്നാണ് ഗര്‍ഭിണി മലയടിവാരത്തേക്ക് പോയത്. തനി നാടന്‍ മലപ്പുറം ശൈലിയിലെ ഡയലോഗുകള്‍ കൊണ്ട് തീര്‍ത്ത പായകള്‍ വിദഗ്ധമായി കാറ്റുപിടിക്കുകയും തിരകള്‍ക്കിടയിലൂടെ വഴിതെളിയിക്കുകയും ചെയ്യുന്നുണ്ട്. ഈ നോവലിലെ എല്ലാ ക്യാരക്റ്ററുകള്‍ക്കും കൃത്യമായ വിവരണം (deatailing) നല്‍കുന്നുണ്ട്. എനിക്ക് ഏറ്റവും പ്രിയം തോന്നിയ കഥാപാത്രം അബ്ദു എന്ന അബ്ദു മൗലവിയുടേതാണ്. കാരണം അബ്ദുവിന്റെ ജനനം മുതല്‍ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളേയും സുവ്യക്തമായി പലയിടങ്ങളിലായി പരാമര്‍ശിക്കുന്നു. ഭാഷാ ശൈലികൊണ്ട് ഒരുപാട് നര്‍മ്മങ്ങള്‍ കൊണ്ട് വരാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. ഒരു സന്ദര്‍ഭത്തില്‍ മിതോണ്ടി എന്ന കഥാപാത്രത്തിന് ഏമാന്‍ ഉത്തരവിടുന്നു ''എന്തന്നാല്‍ ഹര്‍ മെജസ്റ്റിക്കിന് പയഞ്ചക്ക പെരുത്തിഷ്ട്ടമായി കണ്ടതിനാലും ഈ ചക്ക എ.ബി.സി.ഡി.ഇ വിറ്റാമിന്‍ ഗുളികകള്‍ കൂടിക്കലര്‍ന്ന് പണ്ടാറടക്കിക്കിടക്കുതായി ബി.ബി.സി. റിപ്പോര്‍ട്ട്് ചെയ്തതിനാലും ഇനിയുളള കാലം എല്ലാ മാസവും രണ്ട് ചാക്ക് ചക്ക ബഹു.കളക്ടദ്ദ്യത്തിന്റെ ബീടരുടെ മുന്നില്‍ എത്തിക്കാന്‍ ഇതിനാല്‍ ഉത്തരവാകുന്നു.... ''

ഇതിന്റെ ആദ്യഭാഗം കഥപോലെ തോന്നിപ്പിക്കുമെങ്കിലും അധ്യായങ്ങളുടെ ചലനത്തിനനുസരിച്ച് realistic ആവുന്നതായും അനുഭവപ്പെടുന്നു. ഇതിന്റെ അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോഴേക്ക് ഗ്രന്ഥകാരന്‍ എന്ത് കൊണ്ട് ഇതു പോലൊരു ഗ്രന്ഥം രചിക്കു്ന്നതില്‍ തത്പരനായി എന്ന് മനസ്സിലാകുത്. ഇതില്‍ പറയു പല കഥാപാത്രങ്ങളും ഗ്രന്ഥ രചയിതാവിന്റെ പൂര്‍വികരാണ്. യഥാര്‍ത്ഥത്തില്‍ അവരുടെ ചരിത്രമാണ് 'ഒരു മലപ്രങ്കഥ'യില്‍ വിവരിക്കുന്നത്. എഴുത്തുകാരനെ കുറിച്ച് ഏഴാമധ്യായത്തിലാണ് പറയുന്നത്. എഴുത്തുകാരനെ എനിക്ക് മുമ്പറിയില്ല. വ്യാപാരക്കപ്പലുകളില്‍ ജോലിയിലേര്‍പ്പെട്ട ആളാണെന്ന് പിന്നീടാണറിയുന്നത്. ജീവിതയാത്രകളില്‍ കെട്ടുപിണഞ്ഞ ഓര്‍മ്മച്ചുരുരുകളെ ഇഴ പിരിച്ച് നോക്കലുമുണ്ട്. അപകടങ്ങളില്‍ ജീവനും ചിലപ്പോള്‍ സ്വത്തും കൊണ്ട് തിരിച്ചെത്തുന്ന സിന്ദ്ബാദ് കഥകളിലേത് പോലെ പഴയ സാഹസക്കഥകള്‍ പറഞ്ഞിരിക്കാതെ വീണ്ടും കപ്പല്‍ ഒരുക്കുന്നു, സഹായികളെ തേടുന്നു. ജീവിതത്തിന്റെ കപ്പല്‍ ച്ചാലുകളില്‍ നഷ്ട്ടപ്പെട്ടുപോയതെല്ലാം തിരിച്ചു പിടിക്കാനാകുമെന്ന വിശ്വാസം ഈ നാവികനെയും ദേശചരിത്രത്തിന്റെ തിരകള്‍ താണ്ടിപ്പോകാന്‍് പ്രേരിപ്പിക്കുന്നു.

നിശാൻ മഞ്ചേരി



Post a Comment

0 Comments