ഇസ്ലാമിക ദര്‍ശനങ്ങളുമായി ഒട്ടേറെ വൈരുദ്ധ്യങ്ങളടങ്ങിയ കമ്മ്യൂണിസ്റ്റ് നയങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് യൂറോപ്പിലാണ്. ക്രിസ്തുമതത്തിന്റെ പൗരോഹിത്യ നേതൃത്വത്തിന് കീഴില്‍ പൊറുതിമുട്ടിയ യൂറോപ്പ്യന്‍ ജനതക്ക് മാര്‍ക്‌സിയന്‍ ചിന്ത ഒരു തുറന്ന വഴിയാണ് കാണിച്ചത്. അത് തനതായ രീതിയില്‍ മുന്നോട്ട് നയിക്കുന്നതില്‍ അവര്‍ വിജയിച്ചു എന്ന് തന്നെ പറയാം മതവും ദൈവവും ചൂഷണത്തിന്റെ പര്യായമാണെന്ന് അന്ധവിശ്വാസത്തില്‍ മുങ്ങിയ യുവത പറഞ്ഞതില്‍ അത്ഭുതമൊന്നുമില്ല.
ജര്‍മ്മനിയിലെ ട്രയന്‍ പട്ടണത്തില്‍ 1818 ലാണ് മാര്‍ക്‌സിന്റെ ജനനം. സാമ്പത്തിക ശാസ്ത്രത്തില്‍ തല്‍പരനായ അദ്ദേഹം ജര്‍മ്മന്‍ തത്വശാസ്ത്രങ്ങളും ഫ്രഞ്ച് സോഷ്യലിസ്റ്റ് ധാരണകളും ഇംഗ്ലണ്ടിലെ ധനതത്വശാസ്ത്രവും അടിസ്ഥാനമാക്കിയാണ് തന്റെ ചിന്തക്ക് രൂപം നല്‍കിയത്. ഫോയര്‍ ബേക്കറിന്റേയും ഗെഗലിന്റേയും വാദങ്ങള്‍ ചേര്‍ത്ത് സംവിധാനിച്ച വൈരുദ്ധ്യാതിഷ്ടിത ഭൗതിക വാദമാണ് കാര്‍മാക്‌സിന്റെ കമ്മ്യൂണിസം.
ഇതിനനുസൃതമായി 1848 ല്‍ പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും 1867 ല്‍ പ്രസിദ്ധപ്പെടുത്തിയ ദാസ് ക്യാപിറ്റലിന്റെ ഒന്നാം ഭാഗവും കമ്മ്യൂണിസ്റ്റ് വീക്ഷണത്തെ തുറന്ന് കാണിക്കുന്നുണ്ട്. ക്മ്മ്യൂണിസ്റ്റ് ചിന്തകള്‍ക്കപ്പുറം ആഗോളതലത്തില്‍ ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്ന സയണിസ്റ്റുകളുമായിട്ടുളള അവരുടെ ബന്ധവും അളക്കപ്പെടേണ്ടതു തന്നെയാണ്. റഷ്യയിലെ ബോള്‍ഷവിക് വിപ്ലവത്തിലെ ജൂത ആള്‍ബലത്തിന് പുറമേ സോവിയറ്റ് റഷ്യയിലെ പ്രസിഡന്റുമാരും ഇതിനുദാഹരണമാണ്. ചാരപ്പണി ഹോബിയായി കണ്ടിരുന്ന ജൂതമ്മാര്‍ക്കെതിരെയുളള വിരോധം നിയമപരമായി കുറ്റമാണെന്ന് വിധിച്ച്ത് സോവിയറ്റ് റഷ്യയായിരുന്നു.
വ്യത്യസ്ത രൂപാന്തരങ്ങളില്‍ വേരൂന്നിയ കമ്മ്യൂണിസത്തിന്റെ തുടക്കമായിരുന്നു മാര്‍്ക്‌സിസത്തെ നിര്‍മ്മിക്കുന്ന മൂന്നുഘടകമാണുളളത്. വൈരുദ്ധാത്മകവും ചരിത്രപരവുമായ ഭൗതിക വാദമെന്ന മാര്‍ക്‌സിയന്‍ ലോക വീക്ഷണം, മുതലാളിത്ത വിമര്‍ശനമെന്ന സാമ്പത്തിക വീക്ഷണം, സ്ഥിതി സമത്വ സ്ഥാപനത്തിനായുളള തൊഴിലാളി വര്‍ഗ വിപ്ലവം എന്നിവയാണവ. ലെനിനിസം, ട്രോട്‌സ്‌കിയിസം, മാവോയിസം, ലെക്ബുബര്‍ഗിസം, ടീറ്റോയിസം, സ്റ്റാലിനിസം തുടങ്ങി വ്യത്യസ്ത ആശയങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തോട് കൂടെ സോഷ്യലിസവും ലക്ഷ്യമാകുന്ന ഒരു സംഘടനയായിട്ടാണ് പി. എ ലെനിന്റെ പേരിലുള്ള ലെനിനിസം.
കമ്മ്യൂസിറ്റ് ഭരണം നിലനിന്നത് സോവിയറ്റ് റഷ്യയില്‍ മുക്കാല്‍ നുറ്റാണ്ടും യൂറോപ്പ്യന്‍ രാഷ്ട്രങ്ങളില്‍ അരനൂറ്റാണ്ട് കാലവുമാണ്. കമ്മ്യൂണിസത്തെ പിടിച്ച് നിര്‍ത്താനുള്ള ഗോര്‍ബച്ചേവിന്റെ പരിശ്രമങ്ങള്‍ക്കിടയിലും പോളണ്ട്, ഹംഗറി, റുമാനിയ എന്നീ രാജ്യങ്ങള്‍ തള്ളിക്കളഞ്ഞത് ഒരു യാഥാര്‍ത്ഥ്യത്തിന് അടിസ്ഥാനമായിട്ടായിരുന്നു. സൈബീരിയയിലേക്കുള്ള നാട് കടത്തലിലൂടെ കൂട്ടക്കൊല വിപ്ലവം സൃഷ്ടിച്ച സ്റ്റാലിന്റെ നേതൃത്വം വരാനിരിക്കുന്ന കാലത്ത് ഒരു മഹാ വിപ്ലവം തന്നെ സൃഷ്ടിച്ചുവെന്നത് അത്ഭുതത്തിന് അര്‍ഹപ്പെടുന്നില്ല. രണ്ട് ലോക മഹായുദ്ധങ്ങളില്‍ സാമ്രാജ്യത്വ ശക്തികള്‍ കൊന്നൊടുക്കിയതിനേക്കാള്‍ ഈ കാലയളവില്‍ കമ്മ്യൂണിസത്തിന്റെ തേരോട്ടത്തില്‍ അടിച്ചമര്‍ന്നു.
ഇസ്്‌ലാം വിരുദ്ധ നിലപാടുകള്‍ ഉയര്‍ന്ന് വന്നതിന്റെ വഴികള്‍ അജ്ഞമാണെങ്കില്‍ പോലും സോവിയറ്റ് റഷ്യയുടെ പത്തില്‍ ഒമ്പത് ഭാഗവും മുസ്്‌ലിം ഭരണകേന്ദ്രങ്ങളായിരുന്നു എന്നത് തള്ളിക്കളയാവുന്നതല്ല. മാവറാന്നഹ്‌റ് എന്നറിയപ്പെട്ടിരുന്ന തുര്‍ക്ക്മാന്‍ ഇവയിലൊരു റിപബ്ലിക്കാണ്. പടിഞ്ഞാറന്‍ ഭാഗത്തെ സമര്‍ഖന്ദും ബുഖാറയും നല്‍കിയ സംഭാവനകള്‍ക്ക് പുറമെ ഇമാം ബുഖാരി, മുസ്്‌ലിം ഫാറാബി, സമഖ്ശരി, ഇബ്‌നു സീനാ തുടങ്ങിയ ഒട്ടേറെ മഹത്തുക്കളും ഇതിന് സാക്ഷിയായി.
ലെനിന്‍ ചുക്കാന്‍ പിടിച്ച സര്‍ ചക്രവര്‍ത്തിമാരെ അകറ്റാനുള്ള സാമുദായിക നീക്കം ഖലീഫയുടെയും ഖുര്‍ആനിന്റെയും പേരില്‍ ദുരുപയോഗം ചെയ്തുവെങ്കിലും വിജയാനന്തര വാക്ക് പാലിക്കുന്നതിലുള്ള ആത്മാര്‍ത്ഥത വിസ്തരിക്കേണ്ടതില്ല. 1918 ഏപ്രിലില്‍ മുസ്്‌ലിം റിപബ്ലിക്കുകള്‍ക്ക് നേരെയുള്ള അക്രമം ഒറാല്‍, ക്രൈമി, അസര്‍ബീജാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ കയ്യടക്കുകയും ബുഖാറ ഉള്‍പ്പെടെയുള്ളവ രക്ത രൂക്ഷിതമാക്കുകയും ചെയതു. എണ്ണമറ്റ ആക്രമണ കണക്കുകള്‍ നിരത്തുമ്പോഴും പുതിയൊരു ആക്ഷേപ മുദ്ര തേടിപ്പോകുന്ന കമ്മ്യൂണിസ്റ്റ് ചിന്തകളുടെ മാറ്റം അനിവാര്യമാണ്. ഫാഷിസ വിരുദ്ധ കൂട്ടായ്മയില്‍ എന്‍. ഡി. എ സര്‍ക്കാരിനെ താഴെയിറക്കാന്‍ കാണിക്കുമ്പോള്‍ ലോക കമ്മ്യൂണിസത്തിന്റെ മുസ്്‌ലിം വിരുദ്ധ നിലപാട് സൂചിപ്പിക്കാതെ വയ്യ.
1945 ലെ മാവോ സൈ്ന്യത്തന്റെ പടയിളക്കവും ചിന്തകളുടെ വിത്യസ്ഥ തലങ്ങളായി ഗണിക്കാം. 'മുസ്്‌ലിംകളേ, ഇനി മുതല്‍ നിങ്ങളുടെ മുഖത്ത്് മതത്തിന്റെ മുഖം മൂടി ഉണ്ടായിരിക്കാന്‍ പാടുള്ളതല്ല. നാം നിങ്ങളെ ആട്ടിയോടിക്കുകയും നശിപ്പിക്കുകയും ചെയ്യും. ഇനി ഗോമാംസം ഭക്ഷിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. കാരണം അത് രാഷ്ട്രത്തെ സേവിക്കുന്ന മൃഗമാണ് പകരം പന്നി മാംസം ഭക്ഷിക്കുക'. 1966 ലെ ചൈനയിലിറങ്ങിയ പത്രത്തിലെ മുസ്ലിംഗള്‍ക്കുള്ള താക്കീതാണിത്. വ്യത്യസ്ഥ മത ചര്യകളില്‍ മാവോ നേത്രത്വം കൈ കടത്തിയെങ്കിലും ഇസ്്‌ലാം അവടെ ഉയര്‍ന്ന് വന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. പശ്ചിമ പൂര്‍വ്വ ജര്‍മ്മന്‍ മതില്‍ പൊളിച്ച് കമ്മ്യൂണിസ്റ്റ് തടവറയില്‍ നിന്ന പടിഞ്ഞാറന്‍ ജര്‍മ്മനിയിലേക്ക് ജനം കുതിച്ചോടിയതുള്‍പ്പെടെ ബള്‍ഗേറിയ, റുമേനിയ, ചെക്കോസ്ലോവാക്യ തുടങ്ങിയവയിലെ കമ്മ്യൂണിസ്റ്റ് നായാട്ടിന്റെ ചെയ്തികള്‍ വിശദീകരണം അര്‍ഹിക്കുന്നില്ല. മരുന്ന് ഫലിക്കുമോ എന്ന പരീക്ഷണ വസ്തുവിനെ പോലെ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ വരവ് മനുഷ്യരില്‍ തെളിയിച്ച മാറ്റം തിരിച്ചടിയുടെ പര്യായമായിരുന്നു. അതു തന്നെയാണ് മാര്‍ക്‌സിസം എന്ന തത്ത്വ ശാസ്ത്രം ഇതു വരെ തെളിയിച്ചു തന്നതും.
ആഗോള തലം വിട്ട് ഇന്ത്യയിലേക്കും കേരളത്തിലേക്കും കടന്ന് കൂടിയ ആശയാദര്‍ശങ്ങള്‍ മത ധര്‍മ്മ വഴിയെ വകഞ്ഞു മാറ്റുമ്പോള്‍ എത്രത്തോളം അപകടം നിറഞ്ഞ സാഹചര്യമാണ് തിരഞ്ഞെടുത്തതെന്ന് തിരിച്ചറിയല്‍ അനിവാര്യമാണ്. എല്ലായ്‌പ്പോയും മുസ്ലിം വിരുദ്ധ നിലപാടിനോട് കൂറ് പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് ചിന്തകള്‍ വെറും രാഷ്ട്രീയ വിഷയത്തില്‍ സഹാനുഭൂതിയും ആദര്‍ശ മൂല്ല്യവും അര്‍ഹിച്ചുവെന്നത് ഗത്യന്തരമില്ലാത്ത ചോദ്യമാണ്. അതിന് തക്തമായ കാരണം ബോദ്ധ്യപ്പെടുത്തിയില്ലെങ്കില്‍ കൂടി ജീവിത വഴിയില്‍ തെളിഞ്ഞു വരുന്ന രീഷ്ട്രീയ പാഠങ്ങള്‍ അതിനെ ചൂണ്ടിക്കാട്ടുമെന്നത് വ്യക്തമാണ്.
ബാസിത്ത് വള്ളിക്കാപ്പറ്റ

0 Comments