രാജ്യദ്രോഹം 'മോഡിഫൈ' ചെയ്യപ്പെടുമ്പോള്‍

 



ദേശീയതയും കപടദേശസ്‌നേഹവും ദേശത്തെ കാര്‍ന്ന് തിന്ന്‌കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും രാഷ്ട്രീയ വിശ്വാസമുള്ളവരെയും മതവിശ്വാസമുള്ളവരെയുമൊക്കെ അപരരാക്കി മാറ്റി നിര്‍ത്തുകയും ദേശവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്ന് പോയികൊണ്ടിരിക്കുന്നത്. നിഴലിനെ പോലും ഭയക്കുന്ന കേന്ദ്ര സര്‍ക്കര്‍ തങ്ങള്‍ക്കെതിരെ ഒന്ന് ശബ്ദം ഉയര്‍ത്തുന്നതിലുപരി പിരികമുയര്‍ത്തുന്നത് പോലും അടിച്ചമര്‍ത്തുകയാണ്. സര്‍ക്കാര്‍ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ ശബ്ദിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ രാജ്യദ്രോഹത്തിന്റെ പൊന്നാടയിട്ട് കൊണ്ടാണ് അനുമോദിക്കുന്നത്. ഭയം വിതച്ച് ഭരണം കയ്യാളുന്ന ബി. ജെ. പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റ നിയമം വിറ്റ് കാശാക്കികൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഭരണ വ്യവസ്ഥകള്‍ അനുദിനം മാറികൊണ്ടിരിക്കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ നിന്നും ഏകാധിപത്യ സംവിധാനത്തിലേക്ക് രാജ്യത്തെ മെരുക്കിയെടുക്കാനുള്ള സുപ്രധാന തന്ത്രമാണ് രാജ്യദ്രോഹക്കുറ്റം. 

വര്‍ഷങ്ങളോളം പഴക്കമുള്ള ചോദ്യമാണ് ഇപ്പോള്‍ പരമോന്നത കോടതി ചോദിച്ചിട്ടുള്ളത്. ലലോകത്തില്‍ ഏറ്റവും വലിയ ജനാധിപധ്യ രാജ്യത്ത് എന്തിനാണ് രാജ്യദ്രോഹക്കുറ്റം?. സ്വാതന്ത്ര്യത്തിന് മുമ്പേ നിലവിലുള്ള ഐ. സി. സി 124 വകുപ്പ് ഇനിയും തുടര്‍ത്തികൊണ്ടുപോകുന്നെതെന്തിനാണെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നത്. കൊളോണിയല്‍ കാലം മുതല്‍ നില നില്‍ക്കുന്ന നിയമത്തെ ഒഴിവാക്കാന്‍ മോദി സര്‍ക്കാരിന് താല്‍പര്യമില്ല എന്ന് പറയാതെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ നയ പരിപാടികള്‍ക്കും ഭരണ രീതികള്‍ക്കും എതിരെയുള്ള മൗലികവുമായ വിമര്‍ഷനങ്ങളെ പോലും സര്‍ക്കാര്‍ രാജ്യദ്രോഹമായി കണക്കാക്കുകയാണ്. കര്‍ഷക പ്രക്ഷോപകര്‍ക്കും, പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസാരിച്ച വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചവര്‍ക്കും തങ്ങളുടെ ശിഷ്ടകാലം ജയിലില്‍ കഴിച്ചു കൂട്ടാനാണ് വിധി. 

ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് ഭരണാധികാരികള്‍ രാഷ്ട്രീയ വാദത്തിനായി ദുരുപയോഗിക്കുമ്പോള്‍ ഇരയാകുന്നതിലേറെയും പുരോഗമനപരമായി ചിന്തിക്കുന്ന എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരുമാണ്. സ്വാതന്ത്ര്യ സമര കാലത്ത് മഹാത്മാ ഗാന്ധിയും, ബാലഗംഗാതര തിലകും, ആനിബസന്റുമൊക്കെയായിരുന്നു നിയമത്തിന്റെ ഇരകളായിരുന്നുവെങ്കില്‍ ഇന്ന് അവരുടെ സംഖ്യ വളരെ കൂടുതലാണ്. ഒന്ന് തുപ്പിയാല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന പരിതസ്ഥിതിയാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളത്. 


രാജ്യദ്രോഹ നിയമം ഇന്ത്യയില്‍:

അധികാരം നിലനിര്‍ത്തുകയും സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനുമൊക്കെയാണ് ബ്രിട്ടീഷ് ഭരണകൂടം തങ്ങളുടെ നാട്ടിലെ നിയമം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. മെക്കാളെ പ്രഭു 1837-ല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തന്റെ കരട് രൂപം സമര്‍പ്പിക്കുമ്പോള്‍ സെക്ഷന്‍ 113 ആയി രാജ്യദ്രോഹം വിശദീകരിച്ചിരുന്നു. എന്നാല്‍ 1860-ല്‍ നിലവില്‍ വന്ന ശിക്ഷാനിയമത്തിന്റെ നിയമത്തില്‍ നിയമം ഇല്ലാത്തതിനാല്‍ 1870-ലെ ഭേദഗതിയുടെ 124 എ ആയി കൂട്ടി ചേര്‍ത്തു. 1898-ല്‍ 124 എ ഐ. പി. സി വീണ്ടും ഭേദഗതി ചെയ്ത്, ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെയുള്ള വിദ്വേഷം മറ്റുള്ളവരില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹമാക്കി മാറ്റുകയും ചെയതു. ഇന്ത്യയില്‍ ഭരണ

ഘടനയില്‍ രാജ്യദ്രോഹത്തിന്റെ പിറവി രാഷ്ട്രീയ ലാഭത്തിന് മാറ്റ് കൂട്ടുന്നതിന് മാത്രമാണെന്ന് വേണം പറയാന്‍. ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യദ്രോഹത്തന് കൃത്യമായ നിര്‍വചനമില്ല. സര്‍ക്കാരിനെ എതിര്‍ക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഭാഷയൊ പെരുമാറ്റമൊ ആണ് രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്നത്. രാജ്യത്തന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സുഹൃദ് ബന്ധങ്ങള്‍, പൊതുസമാധാനം തുടങ്ങിവയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയിലെ അനുച്ഛേതം 19(2) വഴി നിയന്ത്രിക്കുന്നുണ്ട്. ആയതിനാല്‍ തന്നെ, ഭരണകൂടത്തന് എതിരെ വിരോങ്ങുന്നവര്‍ക്ക് മാമായി രാജ്യദ്രോഹം നിയമം മാറിയിരിക്കുകയാണ്. 

ബംഗസോസിയുടെ എഡിറ്ററെന്ന നിലയില്‍ ജോദേന്ദ്ര ചന്ദ്ര ബോസിനെതിരെയാണ് 124-എ പ്രകാരം നിയമം ആദ്യമായി ഉപയോഗിച്ചത്. പിന്നീട് കേസരിയില്‍ വന്ന ലേഖനത്തില്‍ പശ്ചാത്തലത്തില്‍ ബാലഗംഗാതര തിലകിനെ രാജ്യദ്രോഹത്തിന് വിചാരണ ചെയ്തു. പൂനെയില്‍ പ്ലേഗ് പിടിച്ചിരുന്ന കാലത്ത്, ശിവജി അഫ്‌സല്‍ ഖാനെ കൊന്നതിനെ ന്യായീകരിച്ച് തന്റെ പരമായ കേസരിയില്‍ തിലകന്റെ ലേഖനമെഴുതിയിരുന്നു. തുടര്‍ന്ന് പ്ലേഗ് പടര്‍ന്ന്പിടിക്കുന്നതിനെതിരെ തടയുന്നതില്‍ പരാജയപ്പെട്ട കളക്ടറെയും മിലിറ്ററി ഓഫീസറെയും രണ്ട് യുവാക്കള്‍ വെടി വെച്ച് കൊലപ്പെടുത്തി. തിലകന്‍ ശിവജിയെകുറിച്ചെഴുതിയ ലേഖനത്തില്‍ ആവേശഭരിതരായ ചെറുപ്പക്കാര്‍ കൊല ചെയ്യാന്‍ പ്രേരിതരായി എന്നായിരുന്നു കുറ്റം. പിറ്റെ വര്‍ഷം ജാമ്യത്തിലിറങ്ങിയെങ്കിലും 1908-ല്‍ വീണ്ടും രാജ്യദ്രോഹക്കുറ്റം ചുമത്തുകയുണ്ടായി. 1922-ല്‍ തന്റെ ലേഖനങ്ങള്‍ മൂലം ഗാന്ധിജിയും തുറങ്കിലടക്കപ്പെട്ടു. നിയമം കൊണ്ട് ഉല്‍പാദിപ്പിക്കാനോ നിയന്ത്രിക്കാനോ ഉള്ള ഒന്നല്ല സ്‌നേഹം. അക്രമ മാര്‍ഗം പ്രോത്സാഹിപ്പിക്കുകയോ, പ്രേരിപ്പിക്കുകയോ, അവലംബിക്കുകയോ ചെയ്യാത്ത കാലത്തോളം ഒരാള്‍ക്ക് മറ്റൊരാളോട് സ്‌നേഹമില്ലെങ്കില്‍, നീരസം തുറന്ന് പറയാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട് സ്വതന്ത്ര ഇന്ത്യയില്‍ എന്നായിരുന്നു ഗാന്ധിജി ഇതിനെതിരെ പ്രതികരിച്ചത്. 

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേസ് 1962-ലെ കേദര്‍ നാഥ് കേസാണ്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനും കോണ്‍ഗ്രസിന്റെ തന്നെ എതിരായ പ്രസംഗത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുകയുയായിരുന്നു. കേസ് സുപ്രീം കോടതിയിലെത്തുകയും പരമോന്നത കോടതി രാജ്യദ്രോഹത്തിന്റെ പ്രസക്തി പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ആക്രമണത്തിന് ആഹ്വാനമുണ്ടെങ്കിലെ ഈ പ്രസക്തിയുള്ളുവെന്നായിരുന്നു വിധി. പിന്നീട് 2007-ല്‍ മാവോ വാദികളെ സഹായിച്ചുവെന്ന പേരില്‍ ശിശു രോഗ വിദഗ്ധനും മനുഷ്‌യാവകാശ പ്രവര്‍ത്തകനുമായ സിനായറ്റ് സെന്നിനെതിരെ ഛത്തീസ്ഖഢ് സര്‍ക്കാര്‍ കേസെടുക്കുകയുണ്ടായി. കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. 

ആവിശ്കാര സ്വാതന്ത്ര്യം അനുഭവിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടെ സര്‍ക്കാരിനെതിരെ നടത്തുന്ന വിമര്‍ഷനങ്ങള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി വായ് മൂടാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കണ്ട്‌വരുന്നത്. എന്നാല്‍ നിയമത്തിന് പരിധിയും ഭേദഗതിയും കാലാനുസൃതമായി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി നീതി ന്യായവിഭാഗം തന്നെ ഇന്ന് ചൂണ്ടിക്കാണിക്കുകയാണ്. നാടോടുമ്പോള്‍ നടുവെ ഓടണമെന്നാണല്ലൊ ചൊല്ല്.

പ്രതിശേധം രാജ്യദ്രോഹമോ:  


തെലുങ്ക് ചാനലുകളുടെ ടി.വി 5 ന്യൂസ്, എ. സി. എന്‍, ആന്ധ്രജ്യോതി എന്നീ ചാനലുകള്‍ക്കെതിരെ ആന്ധ്രാപ്രദേശ് പോലീസ് രാജ്യദ്രോഹം കേസെടുക്കുകയുണ്ടായി. ഈ കേസ് സുപ്രീം കോടതിയില്‍ എത്തുകയും കേസ് പരിശോധിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് കോടതി കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ ഒരു നിര്‍ദേശം വെക്കുകയായിരുന്നു. കൊളോണിയല്‍ കാലത്തെ നിയമം യഥേഷ്ടം ഉപയോഗിക്കുന്നതിന് പരിധി നിശ്ചയിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ഇന്ത്യന്‍ പീനല്‍ കേസിലെ സെക്ഷന്‍ 124 എ (രാജ്യദ്രോഹം) 153 വിദ്വേശ എ (പരാമര്‍ശം) എന്നീ വകുപ്പുകള്‍ പുനര്‍നിര്‍മിക്കേണ്ട സമയമായെന്നാണ് കോടതി നിരീക്ഷിച്ചത്.

കോടതിയുടെ നിരീക്ഷണം പോലെ ഇന്ന് രജ്യാദ്രോഹകുറ്റം ചുമത്തപ്പെടാന്‍ വേണ്ടത്തക്ക കാരണങ്ങള്‍ ഒന്നുമില്ല. ഒന്ന് കണ്ണ് ചിമ്മുന്നത് പോലും ന്യായീകരിച്ച് രാജ്യദ്രോഹിയാക്കാന്‍ മാത്രം മിടുക്കുള്ളവരാണ് ഇന്നത്തെ നിയമപാലകര്‍. കേന്ദ്രഭരണത്തിന്റെയും ഭരണകൂടത്തിന്റെയും വികൃതമുഖം തുറന്ന് കാട്ടുന്നതിന്റെ പ്രതിഫലമായി നല്‍കുന്നത് രാജ്യദ്രോഹമെന്ന പട്ടവും, ആയുഷ്‌കാലം സര്‍ക്കാരിന്റെ ചിലവില്‍ ഭക്ഷണവും താമസവുമൊക്കെയാണ്. അഥവാ ജീവപര്യന്തം തടവു ശിക്ഷ. സിദ്ധീഖ് കാപ്പന്‍

, സമൂറ സര്‍ഗാര്‍, സരവര റാവു, ഫാദര്‍ സ്റ്റാന്‍ സ്വാമി ഇങ്ങനെ ഒരുപാട് ജീവിതങ്ങള്‍ ഭരണകൂട ഭീകരതക്ക് ഇരവത്കരിക്കപ്പട്ട ആളുകളുടെ പേരുകളാണ്. ഇവിടം കൊണ്ടും തീരുന്നില്ല. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് മുന്നൂറില്‍ പരം പൗരന്മാരാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്. ഖേദകരമെന്ന് പറയട്ടെ, ഈ കേസുകളില്‍ വളരെ ചുരുക്കം ചിലത് മത്രമെ തെളിയിക്കപ്പെട്ടിട്ടുള്ളൂ എന്നതാണ്. വ്യക്തമായ കുറ്റമൊന്ന് മില്ലാതെയാണ് പലപ്പോഴും ആരോപണമുന്നയിക്കപ്പട്ടതും അറസ്റ്റിലാകുന്നതും. ഇല്ലാത്ത കുറ്റം ആരോപിക്കാന്‍ വിചാരണയില്‍ തെളിവില്ലതെ കോടതി വെറിതെ വിടും. പക്ഷെ അതിന് മുമ്പ് തന്നെ പ്രതി നന്നായി കഷ്ടപ്പെട്ടിട്ടുണ്ടാവും. അറസ്റ്റ്, പൊലീസ് നടപടിയില്‍ നിന്നും അന്യായമായി തടങ്കലിലും ഉണ്ടായ ഭീകരിമായ കഷ്ടപ്പാടും ദുരിതങ്ങളും പ്രയാസങ്ങളും അതിനും പുറമെ  ഭീമമായ കോടതി ചെലവും ഇത്തരം ദുരനുഭവങ്ങള്‍ കാട്ടി ശ്വാസം മുട്ടിച്ച്, ജീവിതത്തിന്റെ എല്ലാ വിധ താളക്രമത്തെയും കാട്ടു നീതി കൊണ്ട് കൊല്ലാകൊല ചെയ്യുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യാദ്രോഹനിയമം കൊണ്ട് ലക്ഷ്യമിടുന്നത്. 

അഭിപ്രായ സ്വാതന്ത്ര്യത്തിനും, വിയോജിക്കാനുള്ള അവകാശത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഈ നിയമം വിലങ്ങു തടിയായിരിക്കുകയാണ്. ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന സര്‍ക്കാരിനെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള അവകാശം ജനങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്. തെറ്റുകള്‍ തിരുത്തനുള്ള മനസ്സാണ് ഒരു ഭരണ കര്‍ത്താവിന് വേണ്ടത്. ഭരിച്ച് അധികര മത്ത് പിടിച്ച് താനിരിക്കുന്ന കസേരയുടെ വില കളയും വിധം കോപം തുള്ളുകയല്ല വേണ്ടത്. ''ഹര്‍ഹര്‍ മോദി, ഘര്‍ഘര്‍ മോദി'' വിളിക്കുന്നവന് സ്വര്‍ണ്ണത്തളികയും ''ഗോ ബാക്ക് മോദിക്ക്'' പിച്ചച്ചട്ടി നീട്ടുന്നതുമാണ് നവഭരതത്തിന്റെ ജനാധിപത്യ രീതി. എല്ലാ എതിര്‍പ്പുകളെയും രാജ്യദ്രോഹമായി ചിത്രീകരിക്കുകയും ദേശാഭിമാനവുമായി കൂട്ടികലര്‍ത്തുകയുമാണ് പ്രധാനമന്ത്രിയുടെ ശൈലി. മേരേ പ്യാരെ ദേശ് വാസിയോനില്‍ തുടങ്ങി ജയ്ഹിന്ദില്‍ അവസാനിക്കുന്ന മോദിയുടെ പ്രസംഗത്തില്‍ മുക്കും മൂലയിലും കപടതയാണ് ഒളിഞ്ഞിരിക്കുന്ന്ത്. രാഹുല്‍ ഗാന്ധി കേന്ദ്രത്തിന്റെ വാക്‌സിന്‍ വീഴ്ചയില്‍ വിമര്‍ശിച്ചപ്പോള്‍ അതിനെ രാജ്യസ്‌നേഹവുമായി കൂട്ടികെട്ടിയാണ് മോദി മറുപടി പറഞ്ഞത്. സര്‍ക്കാരിനെതിരായ എല്ലാ എതിര്‍പ്പുകളെയും ഇങ്ങനെ ബ്രാന്‍ഡ് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് നവഇന്ത്യയുടെ അവസ്ഥ. ഭരണകൂട ഭീകരതയുടെ ഇരകള്‍ ഇന്നും നിരന്തരം ചര്‍ച്ചകള്‍ക്ക്  വേദിയൊരുക്കുന്ന വിഷയമാണ് പൗരത്വ നിയമ ഭേദകദിയില്‍ നടാഷ അഗര്‍വാള്‍, ദേവസംഗ കലിന, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നീ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് ഈ ചിത്രത്തിലെ വില്ലരായി അവതരിപ്പിച്ചിട്ടുള്ളത്. അതിശയോക്തി കലര്‍ത്തി ഇവര്‍ക്കെതിരെ പെരിപ്പിച്ചുണ്ടാക്കിയും പത്രത്തെ സി. എ. എ വിരുദ്ധ പ്രയോഗം എന്ന നിലയില്‍ മാത്രമെ കാണാനവുകയുള്ളൂ എന്ന് കോടതി വിധിക്കുകയുണ്ടായി. 

ബില്ലിനെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ആവേശത്തിനിടയില്‍ ഭരണഘടനപരമായ അവകാശവും തീവ്രവാദ പ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ മാഞ്ഞ് പോവുകയാണ്. ഇന്ന് നടന്ന് കൊണ്ടിരിക്കുന്നതും അത് തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഈ പരിതസ്ഥിതി തുടര്‍ന്നാല്‍ ജനാധിപത്യം അപകടത്തിലാകുമെന്നാണ് കോടതിയുടെ നിഗമനം. യു. പി. എ പ്രകാരം രാജ്യദ്രോഹക്കുക്കം ചുമത്തിയ ഒരു കേസില്‍ ആദ്യമായാണ് കോടതിയില്‍ നിന്ന് ജാന്മ്യം ലഭിക്കുന്നത്. അതീ മൂന്ന് പേര്‍ക്കായിരുന്നു. സി. എ. എ വിരുദ്ധ പ്രക്ഷോപം നയിക്കുകയും, നിരവധി പേര്‍ മരിക്കാനും പരിക്കേല്‍ക്കാനും കാരണക്കാരായി,  ഗാതഗത സ്തംഭനമുണ്ടായി, ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ട ആളുകളെ പറഞ്ഞിളക്കുകയും അക്രമത്തിന് പ്രേരിപ്പിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം. 

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ 'കൊലപാതകം' ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഞെട്ടിപ്പിച്ച സംഭവമായിരുന്നു. ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്ക് വേണ്ടി അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞി വെച്ച മനുഷ്യ സ്‌നേഹിയായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. 54 വര്‍ഷം പഴക്കമുള്ള അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് 'പ്രിവന്‍ഷന്‍' ആക്ട്-യു. എ. പി. എ എന്ന കാടന്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം 2018 ജൂലൈ മാസത്തിലായിരുന്നു രാജ്യദ്രോഹത്തിന് കേസടുത്തത്. ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ക്കിന്‍സണ്‍ രോഗിയായി തനിക്ക് അദ്ദേഹത്തിന്റെ ആവശ്യം പോലും നിരാകരിക്കപ്പെടുകായായിരുന്നു. 

നാടോടി ഗായകനും ആക്ടിവിസ്റ്റുമായ കോവനെതിരെയുള്ള മോദി സര്‍ക്കാരും തമിഴ്‌നാടും നടത്തിയ വേട്ടയാടലാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ ചരിത്ര വഴിയില്‍ ഏറെ ചര്‍ച്ചയായ മറ്റൊരു സംഭവം. 2015-ല്‍ അന്നത്തെ സര്‍ക്കാരിന്റെ മദ്യനയത്തേയും വിമര്‍ഷിച്ച് പാട്ടെഴുതിയതിനാണ് സര്‍ക്കാര്‍ കോവനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2018-ല്‍ കാവേരി വിഷയത്തിലും സമാനമായ പ്രതിഷേധം നടത്തിയ കോവനെതിരെ വീണ്ടും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു.


ഇനി കേന്ദ്രം പറയട്ടെ:

ജനാധിപത്യ രാഷ്ട്രത്തില്‍ എല്ലാ വ്യക്തികളും ഭരണകൂടത്തിന്റെ അനുകൂലികളാവണമെന്നല്ല. വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. അതിനെ കടത്തിവെട്ടുന്ന തരത്തില്‍ ഏകധിപത്യ പ്രവണതകള്‍ക്ക് വഴിവെച്ചേക്കും എന്നതാണ് ലേഖകന്റെ സാക്ഷ്യം.

രാജ്യദ്രോഹനിയമത്തില്‍ നിര്‍ദേശം തേടിയ സുപ്രീം കോടതിയോട് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ. കെ വേണുഗോപാല്‍ രാജ്യദ്രോഹവകുപ്പ് ഒഴിവാക്കേണ്ടതില്ലെന്നും പകരം, രാജ്യദ്രോഹകുറ്റം ചുമത്തുന്ന കാര്യത്തില്‍ വ്യവസ്ഥകള്‍ ഉള്‍പ്പടുത്തി മാര്‍ഗരേഖ തയ്യാറാക്കുകയാണ് വേണ്ടതെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

കേന്ദ്രം ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നയങ്ങളെയും നിയമങ്ങളെയും വിശകലനം ചെയ്യുന്നതിലാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തി. പൊതുചര്‍ച്ചക്കും അതിന്റെ ആവിഷ്‌കാരവും രാജ്യദ്രോഹമായ കണക്കാക്കുമ്പോള്‍ ഇവിടെ ജനാധിപത്യം പരാജയപ്പടുകയാണ്. ഗവണ്‍മെന്റിനെ വമര്‍ശിക്കാന്ും തിരുത്താനും ജനങ്ങള്‍ക്ക് കഴിയണം. മറിച്ച് കേന്ദ്ര സര്‍ക്കാരും അതിനോട് ചുവട്പിടിച്ച് മുന്‍ ഡി. ജി. പി നിര്‍ദേശിച്ച 'മക്കോക്ക' പോലെ യു. എ. പി. -എ യെക്കാള്‍ ജനാധിപത്യ വിരുദ്ധ സ്വഭാവമുള്ള നിയമങ്ങളാണ് കൊണ്ടുവരുന്നതെങ്കില്‍ ഇന്ത്യയുടെയും അതോ

ടൊപ്പം കേരളത്തിന്റെയും സ്ഥാനം ബ്രസീല്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളുടെതിന് സമാനമായി പരിഗണിക്കപ്പെടുന്നമെന്ന് ഉറപ്പാണ്. അങ്ങനെയൊന്നും സംഭവിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

ടാസാ അഥവാ ( ടെററിസ്റ്റ് ആന്‍ഡ് ഡിസ്‌റപറ്റീവ് ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ). പോട്ടോ അഥവാ( പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട്). മേല്‍ പറഞ്ഞ ഈ സംവിധാനങ്ങള്‍ക്കും വിവിധ കോണുകളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ദുരുപയോഗം തന്നെയാണ് പോട്ടയനുസരിച്ച് നടപടികള്‍ക്കുള്ള ഏക തെളിവ് കസ്റ്റഡിയിലാക്കപ്പെടുന്നവരില്‍ നി്ന്ന് നിയമപാലകര്‍ ശേഖരിച്ച് ഹാജരാക്കുന്ന തെളിവുകള്‍ മാത്രമായിരുന്നു എന്നത് തന്നെ. എന്നാല്‍ ടാസയ്ക്കും പോട്ടയ്ക്കും പകരക്കാരനായി കളത്തിലിറങ്ങിയ യു. എ. പി. എ യ്ക്ക് രാജ്യത്ത് ഏറ്റവും ഉയര്‍

ന്ന ഭീകരരൂപ നിയമത്തിന്റെ പദവിയാണ് നല്‍കിയത്.

2019- ലെ യു. എ. പി. എയില്‍ വരുത്തിയ ഭേതഗതിക്ക് ശേഷമാണെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തന്നിഷ്ട പ്രകാരം ഏതെങ്കിലുമൊരു വ്യക്തിയെ ഭീകരവാദിയെന്നോ ദേശവിരുദ്ധനെന്നോ മുദ്രകുത്തി ജയിലിലിടക്കാന്‍ കരത്ത് നല്‍കിയിട്ടുണ്ട്. അതിന് മുമ്പ് ഈ മുദ്രകുത്തല്‍ സംഘടനകള്‍ക്ക് മാത്രമെ ബാധകമാക്കാന്‍ കഴിയുമമായിരുന്നുള്ളു.

2014 മുതല്‍ 2019 വരെയുള്ള കാലയളവിനുള്ളില്‍ 326 പേര്‍ക്കെതിരെരയാണ് ഇന്ത്യയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്. ഇതില്‍ തെളിയിക്കപ്പെട്ടത് ആറു പേര്‍ മാത്രം, അസമില്‍ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ ഒറ്റ കേസ് പോലും തെളിയിക്കപ്പെട്ടിട്ടില്ല. ജാര്‍ഖണ്ഡിലും ഹരിയാനയിലുമായി 71 കേസുകള്‍ റെക്കോര്‍ഡ് ചെയ്തപ്പോള്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമായി ഓരോ പേര്‍ വീതം കുറ്റക്കാരാണെന്ന് കണ്ടെത്തി. കേരളത്തില്‍ ഈ കാലഘട്ടത്തില്‍ 22 കേസുകളുകണ്ടായെങ്കിലും ഒന്നിലും കുറ്റപത്രം സമര്‍പ്പിക്കുകയോ ശിക്ഷിക്കുകയോ ഉണ്ടായില്ല.

ലിയാഖത്തലി മാവൂര്‍

Post a Comment

0 Comments