സ്വാതന്ത്ര്യ സമരത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് തികയവെ വൈദേശികാധിപത്യത്തിനെതിരെ പടപൊരുതിയ ധീരനായകരുടെ പേര് വെട്ടി മാറ്റുവാനും ചരിത്രത്തെ തിരുത്തിക്കുറിക്കാനുമുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ കാര്‍മികത്വത്തില്‍ നടന്നു വരുന്നത്. 387 സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ കോപ്പ്കൂട്ടുന്നു. മലബാര്‍ സമര പോരാളികള്‍ ആണ് ഇതിലെ മുഖ്യ ഉന്നം. അതിന്റെ ഭാഗമായിട്ടാവണം പുസ്തകങ്ങള്‍, സെമിനാറുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ വഴിയെല്ലാം വ്യാജമായ ആഖ്യാനങ്ങള്‍ പടച്ചുവിട്ട് പുതുതലമുറയില്‍ തെറ്റായ ചിത്രം പകരാന്‍ കുറച്ചുകാലമായി തുടരുന്ന ആസൂത്രിത ശ്രമങ്ങള്‍ക്ക് ഇപ്പോള്‍ വേഗതയേറിയിട്ടുണ്ട്. ആലി മുസ്ലിയാര്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരുടെ ഓര്‍മ്മകള്‍ പോലും മായ്ച്ചു കളയുക എന്നത് പ്രത്യയശാസ്ത്രപരമായ ദൗത്യമായി സംഘപരിവാര്‍ ഭരണകൂടം ഏറ്റെടുത്തിരിക്കുന്നു എന്നാണ് ഈ നീക്കങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.വെള്ള പട്ടാളത്തിന്റെ തോക്കിനും തൂക്കുകയറിനും മുന്നില്‍ പതറാത്ത മനസ്സോടെ പൊരുതിയ മഹാത്മാക്കള്‍ പുത്തന്‍ അധിനിവേശക്കാരുടെ സാഹസം കണ്ട് രക്തസാക്ഷികളുടെ പൂങ്കാവനത്തിലിരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ധീരാത്മാക്കളുടെ പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും നൂറ്റാണ്ട് തികയുന്ന അവസരം തന്നെ അവരെ അവമതിക്കാന്‍ തിരഞ്ഞെടുത്തതും യാദൃശ്ചികമാകാനിടയില്ല.ബ്രിട്ടീഷുകാര്‍ തെന്നിന്ത്യയില്‍ ഏറ്റവുമേറെ ഭയപ്പെട്ട മുന്നേറ്റങ്ങളില്‍ ഒന്ന് ഇവിടുത്തെ മാപ്പിളമാരുടെ മുന്‍കൈയില്‍ നടന്ന വിപ്ലവമാണ്. 1922 ജനുവരി 20ന് മലപ്പുറം കോട്ടക്കുന്നില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചുകൊന്ന് ചുട്ടുകരിച്ചു കളഞ്ഞതില്‍ നിന്ന് വ്യക്തമാണ് വെള്ളപ്പട്ടാളം അദ്ദേഹത്തെയും അനുചരന്മാരെയും എന്തുമാത്രം ഭയപ്പെട്ടുവെന്നത് . 1921 ആഗസ്റ്റ് 20ന് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ തിരൂരങ്ങാടി കമ്മിറ്റി നേതാവ് ആലി മുസ്ലിയാരുടെ നേതൃത്വത്തിലെ നിരായുധ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് 17 പേരെ കൊലപ്പെടുത്തിയതോടെയാണ് മലബാര്‍ സമരം തീക്ഷ്ണത കൈവരിക്കുന്നത്.അല്ലാതെ ഹാലിളക്കിയ മാപ്പിളക്കൂട്ടങ്ങളുടെ പരാക്രമം ആയിരുന്നില്ല അതൊന്നും . 1921 ആഗസ്റ്റ് 30ന് ആലി മുസ്ലിയാരെ തടവിലാക്കിയ ശേഷമോ 1922 ജനുവരി 6ന് കാളികാവിനടുത്ത് ഒലള മലയില്‍ നിന്ന് ചതിപ്രയോഗത്തിലൂടെയോ വാരിയന്‍കുന്നനെ പിടികൂടുന്നതോടെയോ മലബാര്‍ സമരം അവസാനിച്ചിരുന്നില്ല. ഒമ്പത് മാസക്കാലം ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രമാക്കി ഏറനാട്ടിലും വള്ളുവനാട്ടിലും നീതിയുക്തമായ ഭരണം നടപ്പാക്കാന്‍ വാരിയം കുന്നന് കഴിഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകയും
ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി
നല്‍കുകയും ചെയ്ത ചരിത്രം മാത്രം കൈമുതലായുള്ള സംഘ്പരിവാരവും
അവരുടെ നേതാക്കളും സ്വാതന്ത്ര്യ സമരസേനാനികളെ അവഹേളിക്കുന്നത് മാറ്റമില്ലാതെ തുടരുകയാണ്. രാജ്യ
ത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവനും ജീവിതവും സമര്‍പ്പിച്ച അനേകം
നേതാക്കളെ അവഹേളിക്കുകയും ക
രിവാരിത്തേക്കുകയും രാജ്യദ്രോഹിക
ളായി ചാപ്പ കുത്തുകയും ചെയ്യുന്ന
വിവിധ പരാമര്‍ശങ്ങളാണ് നാളിതുവരെയായി സംഘ്പരിവാര്‍ ചെയ്തു
പോന്നിട്ടുള്ളത്. ആര്‍.എസ്.എസ് നേതാക്കളെ വീര
പുരുഷന്മാരായും തങ്ങള്‍ക്ക് ഇഷ്ട
മുള്ളവരെ മാത്രം അംഗീകരിച്ചും അല്ലാത്തവരെ ദേശദ്രോഹ ചാപ്പ
നല്‍കിയും പുതിയ ചരിത്രം രചിക്കുന്ന സംഘപരിവാര്‍ മലബാര്‍ സമര
നേതാക്കളെയും ഭയപ്പെടുന്നതില്‍ ആശ്ചര്യമൊന്നുമില്ല. രാഷ്ട്രപിതാവായ
ഗാന്ധിജിയുടെ ഘാതകരില്‍ നിന്നും മറിച്ചൊന്നും ജനാധിപത്യ ഇന്ത്യ
പ്രതീക്ഷിക്കുന്നില്ല. ഇന്ന് മലബാര്‍ സമരം ഉള്‍പ്പെടെയുള്ള മുന്നേറ്റങ്ങളെയും അതിലെ പോരാളികളെയും ചരിത്രത്തില്‍ നിന്ന് വെട്ടി മാറ്റാന്‍ ശ്രമിക്കുന്ന ചരിത്ര ഗവേഷണ കൗണ്‍സിലി ലെ നിലയ വിദ്വാന്മാര്‍ ആത്യന്തികമായി ചെയ്യുന്നത് അത്ബ്രിട്ടീഷ് അധിനിവേശ ശക്തികളോട് താങ്കള്‍ക്ക് ഇപ്പോഴുമുള്ള കൂറ് വ്യക്തമാക്കുകയാണ്. സാമ്രാജ്യത്വത്തോടും ഫാസിസത്തോട് അന്നും ഇന്നും കൂറുപുലര്‍ത്തുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ ഒറ്റുകൊടുത്ത സംഘപരിവാറിന്റെ ഭരണകാലത്ത് മറിച്ച് സംഭവിച്ചാലല്ലേ നമ്മള്‍ അത്ഭുതപ്പെടേണ്ടതുള്ളൂ.
സഹീല്‍ കൊടിഞ്ഞി

0 Comments