ഇന്ത്യന്‍ മുസ്‌ലിം മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ- സാമൂഹിക-സാമ്പത്തിക മേഖലകളില്‍ തികഞ്ഞ അരക്ഷിതാവസ്ഥയിലാണെന്നും ദേശീയ ശരാശരിയേക്കാള്‍ 15 ശതമാനം പിന്നിലാണെന്നുമാണ് ഒന്നാം UPA സര്‍ക്കാര്‍ മുസ്്‌ലിം വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സര്‍ച്ചാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കണ്ടെത്തിയത്, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളോട് മുസ്്‌ലിം സമുദായത്തിന്റെ സമഗ്രമായ ഉന്നമനത്തിന് വേണ്ടി ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കാനും ശുപാര്‍ശ ചെയ്ത് ഉത്തരവിറക്കിയത്.
സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ആസ്പദമാക്കി കേരളത്തില്‍ ഈ റിപ്പോര്‍ട്ടിന്റെ പ്രായോഗിക വല്‍കരണത്തിന് വേണ്ടി കൂടുതല്‍ വിശകലനം നടത്താന്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരം തദ്ദേശ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയെ അദ്ധ്യക്ഷനാക്കി പാലോളി കമ്മീഷന്‍ രൂപീകരിക്കുന്നത്. പിന്നീട് ഈ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നൂറുശതമാനവും മുസ്ലീങ്ങള്‍ക്ക് അവസരം നല്‍കും വിധം സര്‍ക്കാര്‍ തലത്തില്‍ ഗവണ്‍മെന്റ് തൊഴില്‍ പരിശീലന കോഴ്‌സുകള്‍ ആരംഭിക്കുകയും പിന്നീട് കേരളത്തിന്റെ പ്രത്യേക സാഹാചര്യം കണക്കിലെടുത്ത് 31-01-2011 ലെ ഉത്തരവ് പ്രകാരം മുസ്്‌ലിം ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപെടാത്ത വിധം മുസ്്‌ലിം ഇതര പിന്നോക്ക വിഭാഗമായ പരിവര്‍ത്തിത- ലത്തീന്‍ കാത്തോലിക്ക് ക്രിസ്ത്യാനികള്‍ക്കും അവസര സമത്വം നല്‍കുന്നതിനായി വിവിധ സ്‌കോളര്‍ഷിപ്പുകളിലും പരിശീലന കോഴ്‌സുകളിലും 20% ശതമാനം വരെ സീറ്റുകള്‍ അനുവദിക്കുന്നു, പൂര്‍ണ്ണമായും മുസ്്‌ലിംകള്‍ക്ക് അവകാശപ്പെട്ടിരുന്ന ആനുകൂല്യങ്ങള്‍ ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നല്‍കി എന്നതാണ് 80:20 അനുപാതത്തിന്റെ വസ്തുത
സമ്പൂര്‍ണ്ണ മുസ്്‌ലിം ന്യൂനപക്ഷ ക്ഷേമ പദ്ധതിയായ CCMY ല്‍ നിന്നും മുസ്്‌ലിം എന്ന പദം മാറ്റിവെച്ച ന്യൂനപക്ഷ ക്ഷേമ പദ്ധതിയെന്ന് പുനര്‍നാമകരണം ചെയ്തത് തന്നെ വലിയ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു, ന്യുനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ അവസര സമത്വം ഉറപ്പിക്കാനുള്ള നിര്‍വ്വാഹണമായിട്ടായാണ് ഈ വിധിയെന്ന് കോടതി നിഷ്‌കര്‍ഷിച്ചത്. 80:20 അനുപാതം ഭരണഘടന വിരുദ്ധമാണെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍ കോടതി വിധി മാനിക്കുമ്പോഴും മുസ്്‌ലിം സമുദായത്തിനിടയിലെ സാമൂഹിക-സാമ്പത്തിക-പിന്നോക്കാവസ്ഥ കണ്ട് നടപ്പിലാക്കിയ പദ്ധതികളെ ജനസംഖ്യാനുപാതികമായി പുനരാവിഷ്‌കരിച്ചത് തന്നെ ഘടക വിരുദ്ധമാണ്.
ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍ സമുദായം സംസ്ഥാനത്ത് 18 ശതമാനത്തോളം വരും മുന്നോക്കാവസ്ഥയുടെ മുഖ്യ മാനദണ്ഡമായ വിദ്യാഭ്യാസത്തിന്റെ വിഷയത്തില്‍ ക്രിസ്ത്യാനികള്‍ മുസ്്‌ലിംകളെക്കാള്‍ ഏറെ മുന്നിലാണ്, മുന്നോക്ക-പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്ന മറ്റു മാനദണ്ഡങ്ങളില്‍പ്പെടുന്ന ബാക്കി സംരംഭകരും, ഉദ്യോഗരംഗത്തുള്ള സാന്നിധ്യം എന്നിവയിലെല്ലാം ക്രിസ്ത്യന്‍ സമുദായം പിന്നോക്കമല്ല, കോടതി വിധിയിലൂടെ പിന്നോക്ക വിഭാഗമായ മുസ്്‌ലീംകളും പരിവര്‍ത്തിത - ലത്തീന്‍-കാത്തോലിക് ക്രിസ്ത്യാനികളും അനുഭവിച്ച്‌കൊണ്ടിരുന്ന ജനസംഖ്യാനുപാതമായി മുന്നോക്കകാരായ ക്രിസ്ത്യാനികള്‍ക്ക് കൂടി പങ്കുവെക്കാനാണ് ഉത്തരവിലൂടെ നിര്‍ദ്ദേശിക്കുന്നത് ഇത് തീര്‍ത്തും അപലനീയമാണ്.
ന്യൂനപക്ഷം എന്ന്തിലുപരി പിന്നോക്ക വിഭാഗങ്ങളുടെ അവസര സമത്വം ഉറപ്പിക്കാനുള്ള പദ്ധതിയാണ് ഇതെന്ന് സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ നിന്ന് പരാജയപ്പെടുകയോ കോടതിക്ക് അതില്‍ ഇടര്‍ച്ച സംഭവിക്കുകയോ ചെയ്തിട്ടുണ്ട്, പദ്ധതികളും- ആനുകൂല്യങ്ങളും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ ജനസംഖ്യ അനുപാതം കണക്കിലെടുത്തിട്ടാണെങ്കില്‍ സര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ പദ്ധതികളും ജനസംഖ്യാ അനുപാതം പരിഗണിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കണം. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കൈവശത്തിന്റെ അനുപാതിക കണക്കില്‍ ഭൂരിപക്ഷ സമുദായത്തെക്കാള്‍ മുന്നിലാണ് ക്രൈസ്തവര്‍ മറ്റു മാനതണ്ഡങ്ങളിലും അനുപാദിക കണക്ക് ആസ്പദമാക്കി പദ്ധതികള്‍ നടപ്പിലാക്കുകയാണെങ്കില്‍ കോടതി വിധിക്ക് ഒരു അര്‍ത്ഥമുണ്ടെന്ന് മനസ്സിലാക്കാം
മുന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന മുന്നോക്ക വികസന കോര്‍പറേഷന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ മുന്നോക്ക ക്രൈസ്തവരും നായര്‍ നമ്പൂതിരി വിഭാഗക്കാരുമാണ്, ഇതിന് പുറമെ മുന്നോക്ക ക്രൈസ്തവര്‍ ന്യൂനപക്ഷത്തിന്റെ ജനസംഖ്യാനുപാതത്തിന്റെ കണക്കില്‍ പിന്നോക്ക ക്ഷേമ പദ്ധതികളിലും കൈകടത്തുന്നത് നീതി രഹിതമാണ്
സമ്പൂര്‍ണ്ണമായി മുസ്്‌ലീംകളുടെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വന്ന വിവിധ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ 80:20 വിഷയം ആസ്പദമാക്കി ചില ക്രിസ്ത്യന്‍ ത്രീവ ചിന്താഗതിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ നട്ത്തിയ വിഭാഗീയത പടര്‍ത്തുന്ന രീതിയിലുള്ള ഇടപെടലുകള്‍ തീര്‍ത്തും ഖേദകരമാണ്, സര്‍ക്കാറിന്റെ ന്യൂനപക്ഷ ഫണ്ടില്‍ നിന്നും മദ്രസാ അധ്യാപകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ ശംബളം നല്‍കുന്നുണ്ടെന്ന് വ്യാജേന പ്രചരിച്ച് സംഘപരിവാറിന്റെ അജണ്ഡകളോട് സാമ്യം ആവും വിധം മുസ്്‌ലിം വിരുദ്ധ പ്രകടിപ്പിച്ചത് ഏറെ ഭയാനകമാണ് സര്‍ക്കാര്‍ മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമ പദ്ധതികളൊന്നുമില്ലെന്നാണ് ഇതിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് ബോധിപ്പിക്കേണ്ടി വന്നത്
ചില ആനുകൂല്യങ്ങളുടെയും സ്‌കോളര്‍ഷിപ്പുകളുടെയും പേരില്‍ മതവിദ്വേഷം പുലര്‍ത്തുന്നതിന്റെ പേരില്‍ ക്രിസ്ത്യന്‍ ലോബികള്‍ക്ക് തികഞ്ഞ രാഷ്ട്രീയ അജണ്ഡ കൂടി ഉണ്ടെന്ന് യഥാര്‍ത്ഥ്യമാണ് സംഘപരിവാര്‍വെച്ച് പുലര്‍ത്തുന്ന മുസ്്‌ലിംവിരുദ്ധതയുടെ ഏജന്റുമാരായി ചില ക്രിസ്ത്യാനികള്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്.
അര്‍ഹമായതില്‍ കൈകടത്ത് നടത്തുന്നത് ഒരു വിഭാഗത്തെ സംബന്ധിച്ചെടുത്തോളം ദുരന്ത പൂര്‍ണ്ണമായ സാഹചര്യമായിരിക്കും വരുത്തിതീര്‍ക്കുക. പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയില്‍ സംഘപരിവാര്‍ ഭരണകൂടം വെച്ച് പുലര്‍ത്തുന്ന മുസ്്‌ലിം വിരുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ കാരണത്താല്‍ പീഡിപ്പിക്കപ്പെടുന്നത് മുസ്്‌ലിം സമുദായമാണ്. അര്‍ഹതപ്പെട്ടത് നഷ്ടപ്പെട്ടിട്ടും കൂടുതല്‍ നേടിയവര്‍ എന്ന് മുദ്രകുത്തപ്പെടുന്നത് ദയനീയമാണ്. കോടതിയെ യഥാര്‍ത്ഥ വസ്തുത ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം
അഫ്‌സല്‍ പരപ്പനങ്ങാടി

0 Comments