നാഷണലിസത്തില്‍ മാപ്പിളപോരാളികള്‍ എവിടെ നില്‍ക്കുന്നു




ജന്മഭൂമിയുടെ സ്വാതന്ത്രത്തിനായി കൊളോണിയലിസ്റ്റ് ശക്തികള്‍ക്കെതിരെ മലബാറിലെ മാപ്പിളമാര്‍ നടത്തിയ  പോരാട്ടങ്ങളില്‍ ഉലമാക്കളും സയ്യിദന്മാരും നിര്‍ച്യമായ ഭംഗദേധയം വഹിച്ചിട്ടുണ്ട.് വൈദേശിക അധിനിവേശം മലബാറിനെ ഗ്രസിച്ച് തുടങ്ങിയ  16ാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതല്‍ 20ാം നൂറ്റാണ്ട് വരെ നീണ്ടു നിന്ന സമര പോരാട്ടങ്ങള്‍ക്ക് താത്വികമായി അടിത്തറ പാകിയും  അവകള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയും അവര്‍ മുന്‍പന്തിയില്‍ നിന്നു. കേവലം പള്ളികള്‍ക്കുള്ളില്‍ ഭജനമിരിക്കാതെ സമൂഹത്തില്‍ ഇടപഴകി ജീവിക്കാന്‍ അവര്‍ക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിം സാന്നിധ്യത്തെ കൊച്ചാക്കി കണ്ട് അവര്‍ നടത്തിയ പോരാട്ടങ്ങളെ വക്രീകരിച്ച്, സ്വദേശത്തിന് വേണ്ടി പോരാടിയ നേതാക്കളേയും മാപ്പിളമാരേയും മതഭ്രാന്തരായും കലാപകാരികളായും ചിത്രീകരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ്അവയുടെ ചരിത്ര വസ്തുതകളെ ചര്‍ച്ച ചെയ്യപ്പെടല്‍ എറെ പ്രസക്തമാണ്. 

സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍, ്അബ്ദുല്‍ അസീസ് ബ്ന്‍ സൈനുദ്ധീന്‍ (റ), ്അഹമദ് സൈനുദ്ധീന്‍ ബ്ന്‍ ഗസ്സാലി(റ), വെളിയങ്കോട് ഉമര്‍ ഖാസി(റ),  ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍, കൊന്നാര സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ തുടങ്ങിയ പണ്ഡിത വ്യക്തിത്വങ്ങള്‍ നൂറ്റാണ്ടുകളോളം നീണ്ടു നിന്ന മലബാറിലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഊടും പാവും നല്‍കി അമേയ പുരുഷരില്‍ ചിലരാണ്

സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങളുടെ ആദ്യ അലയൊലികള്‍ ഉയര്‍ന്ന ഇന്ത്യയിലെ പ്രദേശങ്ങളില്‍ മലബാറും സ്ഥാനഗണീയമാണ്. പോര്‍ച്ചുഗീസ് രാജാവ് ഡോണ്‍ മാനുവലിന്റെ നിര്‍ദ്ദേശമനുസരിച്ച് വ്യാപാര സഞ്ചാരി വാസ്‌കോഡ ഗാമ 1498ല്‍ കോഴിക്കോട്ടെ കാപ്പാട് കപ്പലിറങ്ങിയതു മുതലാണ് മലബാറില്‍ വൈദേശിക ആധിപത്യത്തിന് നാന്ദി കുറിച്ചത്. വ്യാപാരികളെന്ന് പുറം മേനി നടിച്ച് കേരളത്തിലുടനീളം സ്വാധീനമുറപ്പിക്കുകയും അറബികളുടെ കുത്തകയായിരുന്ന തീരദേശ പ്രദേശങ്ങള്‍ ഓരോന്നായി അധീനപ്പെടുത്തി പോര്‍ച്ചുഗീസ് ആധിപത്യം സ്ഥാപിക്കാന്‍ ഗാമയും കൂട്ടരും മുതിര്‍ന്നു. തീവ്ര മുസ്‌ലിം വിരുദ്ധതയുടെ വിഷം പുരട്ടപ്പെട്ട പോര്‍ച്ചുഗീസ് വ്യാപാരികള്‍ തീരദേശങ്ങളില്‍ വസിക്കുന്ന മുസ്‌ലിങ്ങളെ അടിച്ചമര്‍ത്തി അവരുടെ കപ്പലുകളും മറ്റു വ്യാപാര വസ്തുക്കളും നശിപ്പിക്കാന്‍ തുടങ്ങി. മലബാറിലും അയല്‍ പ്രദേശ നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം ഐക്യത്തിന് തുരങ്കം വെക്കുകയെന്ന ഇവരുടെ നിഗൂഢ ലക്ഷ്യം തിരിച്ചറിഞ്ഞ മലബാറിലെ മുസ്‌ലിം സമൂഹത്തിന്റെ മതകീയാസ്ഥാനമായിരുന്ന പൊന്നാനിയിലെ (പ്രചീന കാലത്ത് തിണ്ടിസ് എന്നറിയപ്പെടുന്നു) സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ ജാഗരൂകനായി. തങ്ങളുടെ ദേശത്തെ കൊള്ളയടിക്കാന്‍ വന്ന വിദേശ ശക്തികളില്‍ നിന്നും എത്രയും വേഗം നാടിനെ രക്ഷിക്കാനുള്ള ആവശ്യകതയെ കുറിച്ച് ഉല്‍ബുദ്ധനായ മഖ്ദൂം (റ) പോരാട്ടത്തിന് ആഹ്വാനം ചെയ്തു. നാടിന്റെ സ്വാതന്ത്രത്തിനായി പോര്‍ക്കളത്തിലിറങ്ങാന്‍ ദഇന്ത്യയില്‍ ആദ്യമായി ആഹ്വാനം ചെയ്തത് മഖ്ദൂമാണെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. മഖ്ദൂമിന്റെ ആഹ്വാനമനുസരിച്ച് ഉറ്റ സുഹൃത്തായ മരക്കാര്‍ ഇബ്‌നു ഇബ്രാഹീം (കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍) വന്‍ സൈന്യത്തെ സജ്ജമാക്കി സാമൂതിരി രാജാവിന്റെ കീഴില്‍ 1507ല്‍ അല്‍ മേഡയുടെ കീഴിലുള്ള പോര്‍ച്ചുഗീസ് പടക്കെതിരേ ഘോരമായ യുദ്ധം നടത്തി. പ്രസ്തുത പോരാട്ടത്തിന് മരക്കാര്‍പടക്ക് ആത്മീയ പരമായും മറ്റും നേതൃത്വം നല്‍കുകയും പോരാളികളെ സമരോത്സുകരാക്കുന്നതിലും മഖ്ദൂം ഒന്നാമന്‍ നിര്‍ണായക പങ്ക് വഹിച്ചു. 

സാമൂതിരി രാജാവിന് കീഴിമായി നടന്ന പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടങ്ങൡലെല്ലാം മഖ്ദൂം ഒന്നാമന്‍ തന്റെ മേലൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. 1502ല്‍ മലബാറിലെ പ്രമുഖ വ്യാപാരി ആയിരുന്ന ഖാജാ സയ്യിദിന്റെ നേതൃത്ത്വത്തിലുള്ള ഹജ്ജ് തീര്‍ത്ഥാടക സംഘത്തെ വഹിക്കുന്ന കപ്പല്‍ പോര്‍ച്ചുഗീസ് സൈന്യം അക്രമിക്കുകയും യാത്രികരെ ക്രൂര പീഢനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തതോടെ മുസ്‌ലിങ്ങളുടെ പോരാട്ട വീര്യത്തിന് ശക്തിയാര്‍ജിച്ച്ു. ഈ അവസരത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ നായകത്വം ഏറ്റെടുത്താ മഖ്ദൂം ഒന്നാമന്‍ അധിനിവേശവിരുദ്ധ പോരാട്ടത്തിന് ആഹ്വാനം നല്‍കുകയും അതിനുള്ള സര്‍വ്വ പിന്തുണ നല്‍കുകയും ചെയ്തു.

മാപ്പിള പോരാളികളുടെ സമരോത്സുകത വര്‍ധിപ്പിക്കാന്‍ “തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ എലാ ജിഹാദി അബദത്തില്‍ അസ്വ്‌നാം” എന്ന തലവാചകത്തോടെ മഖ്ദൂം സമര കാവ്യം രചിക്കുകയും കേരളത്തിലെ വിവിധ മഹല്ലുകളിലേക്കും പ്രധാന രാജാക്കന്മാര്‍ക്കും ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക്ും അത് അയക്കുകയും ചെയ്തു. പോര്‍ച്ചുഗീസ് സൈന്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മരക്കാര്‍മാരുടെ പോരാട്ടത്തിന് പ്രചോദനം നല്‍കിയതിനാലും മുസ്‌ലിങ്ങളെ സാമ്രാജ്യത്വ വിരുദ്ധ മുഖത്ത് സജീവമാക്കിയതിനാലും കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ പ്രഥമ മാനിഫെസ്റ്റോയായി “തഹ്‌രീള്” പരിഗണിക്കപ്പെടുന്നു. വാഗ്മയങ്ങള്‍ക്ക് പുറമേ കാവ്യ രചനകളും വ്യക്തി സ്വാധീനവും മുസ്‌ലിം സമൂഹത്തെ ഏറെ സ്വാധീനിച്ചുവെന്നതിന്റെ മകുടോദാഹരണങ്ങളാണ് മഖ്ദൂമും തഹ്‌രീളും. രണ്ടാം മഖ്ദൂമെന്ന് അറിയപ്പെടുന്ന അബ്ദുല്‍ അസീസ് ബിന്‍ സൈനുദ്ധീന്‍(റ) പോര്‍ച്ചുഗീസ് പടക്കെതിരെ പോര്‍കളത്തിലിറങ്ങിയവരാണ്.

മഖ്ദൂം മൂന്നാമനായ അഹ്മദ് സൈനുദ്ധീന്‍ ബിന്‍ ഗസ്സാലി (റ) വിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് അംഗീകാരവും ആഹ്വാനവും നല്‍കുന്നതാണ്.1498 മുതല്‍ 1600 വരെ ഒരു നൂറ്റാണ്ട് നീണ്ടു നിന്ന അധിനിവേശ വിരുദ്ധ മഖ്ദൂം-സാമൂതിരി-മരക്കാര്‍ പോരാട്ടത്തോട് കിടപിടിക്കുന്ന ഒരു ചരിത്ര സംഭവവും ഇന്ത്യയുടെ ചരിത്രത്തില്‍ നടന്നിട്ടില്ലെന്നതാണ് വാ്‌സ്തവം.

പോര്‍ച്ചുഗീസ് അധിനിവേശത്തിനു ശേഷം മലബാറിനെ പിടിച്ചടക്കിയ ഇംഗ്ലീഷ് പട്ടാളത്തിന് കീഴില്‍ ജന്മിത്വ വ്യവസ്ഥ വ്യാപകമായി. കുടിയാന്മാരായ മാപ്പിളമാരെയും താഴ്ന്ന ജാതിക്കാരേയും അതി ക്രൂരമായി പീഡിപ്പിച്ച ഹിന്ദുത്വ ജന്മിമാര്‍ ഇംഗ്ലീഷ് ഭരണത്തിന് കീഴില്‍ സുഖലോലുപതിയില്‍ അഭിരമിച്ചെങ്കിലും ടിപ്പു സുല്‍ത്താന്‍ മലബാര്‍ പിടിച്ചടക്കിയതോടെ ജന്മിമാരുടെ മേല്‍കോയ്മ ഇടിയുകയും മാപ്പിളമാര്‍ക്കും ദളിതര്‍ക്കും തുല്ല്യ പരിഗണന ലഭിക്കുകയും ചെയ്തു. ഇതില്‍ അസംതൃപ്തി പൂണ്ട ജന്മിമാര്‍ തിരുവിതാംകൂരിലേക്ക് അഭയം തേടി. 1792ല്‍ ബ്രിട്ടീഷ് ഭരണം മൈസൂര്‍ സുല്‍ത്തനേറ്റിനെ തകര്‍ത്തു തുടങ്ങിയതോടെ തിരുവിതാംകൂറില്‍ അഭയം തേടിയ ജന്മിമാര്‍ തിരിച്ചു വരികയും മാപ്പിളമാരുടെ ഭൂമികള്‍ അധീനപ്പെടുത്തുകയും ചെയ്തു. കാലങ്ങളോളം തങ്ങള്‍ കൃഷി ചെയ്തു ഫലഭൂവിഷ്ടമാക്കിയ ഭൂമികള്‍ നഷ്ടപ്പെടുത്തേണ്ടി വന്നപ്പോഴാണ് മാപ്പിളമാര്‍ ജന്മിത്വ-വിരുദ്ധ പോരാട്ടങ്ങള്‍ക്കും ബ്രിട്ടീഷുക്കാര്‍ക്കെതിരേ സായുധവിപ്ലവത്തിനും മുതിര്‍ന്നത്. മലബാറിനെ പ്രവിശ്യകളായി തിരിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഓരോ പ്രവിശ്യകളിലും ജന്മിമാരെ അധികാരികളാക്കുകയുണ്ടായി. അധികാരത്തിന്റെ ഹുങ്കില്‍ കുടിയാന്മാരായി ദുരിത ജീവിതം താണ്ടിയ മാപ്പിളമാര്‍ക്കു മേല്‍ അധിക നികുതി ചേര്‍ത്തി അധികാരികള്‍ ദ്രോഹിച്ചു. ബ്രിട്ടീഷ്-ജന്മിത്വ കൂട്ടുക്കെട്ടിന്റെ മൃഗീയ പീഢനത്തില്‍ രോഷാകുലരായ മാപ്പിളമാര്‍ക്കിടയിലേക്കാണ് ഉമര്‍ ഖാളി കടന്നു വരുന്നത്. മാപ്പിളമാരുടെ മതസാമൂഹ്യ രംഗത്തെ അവസാന വാക്കായിരുന്ന ഉമര്‍ ഖാളി(റ) അധികാരി വര്‍ഗത്തിന്റെ നിരന്തര പീഡനങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്ന  തന്റെ സമുദായത്തിന്റെ ദയനീയ സ്ഥിതിയെ കുറിച്ച്  ബോധവാനായിരന്നു.


  തന്നെ അപമാനിച്ച ചാവക്കാട് കച്ചേരിയലെ തുക്ക്ടി സാഹിബിനോട്”നിങ്ങള്‍ അതിക്രമികളാണ്. ഇത് ഞങ്ങളുടെ ജന്മദേശ നാടാണ് എന്ന് മുഖത്തുനോക്കി ആക്രോശിച്ച് അദ്ദേഹത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയആ ധീര ദേശാഭിമാനിയുടെ പിന്മുറക്കാര്‍ ഇന്ന് അസ്തിത്വ ഭീഷണി നേരിടുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റു കൊടുത്തവരുടെ പിന്മുറക്കാരയ ഇന്ന് രാജ്യം ഭരിക്കുന്നവര്‍ ചരിത്രം വായിക്കുന്നതാവും നന്ന്.

ചാവക്കാട് ജയിലില്‍ തടവിലാക്കിയ ഉമര്‍ ഖാസി(റ) രാത്രിയില്‍ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ഏറെ സുപരിചിതമാണ്. ചാവക്കാട് നിന്നും അപ്രത്യക്ഷനായ ഉമര്‍ ഖാസി (റ) കോടഞ്ചേരി പള്ളിയില്‍ വിശ്രമിക്കുന്ന സമയത്താണ് കോഴിക്കോട് കച്ചേരിയില്‍ കലക്ടര്‍ മെക്ലിന്‍ സാഹിബ് ഹാതിന്‍ കോടതിയില്‍ ഹാജറാക്കണമെന്ന് ഉത്തരവിട്ടതായി അറിയുന്നത്. തങ്ങളുടെ ജീവനാഡിയായ നായകനെതിരെയുള്ള ബ്രിട്ടീഷ് വേട്ടയില്‍ മുസ്‌ലിം സമൂഹം രോഷാകുലരായിരുന്നു. കോഴിക്കോട് ജയിലില്‍ അല്‍പ്പകാലം കഴിച്ചുകൂട്ടിയ ഉമര്‍ ഖാളിയെ മാപ്പിളമാരുടെ തിരിച്ചടി ഭയന്ന് പിന്നീട് വിട്ടയക്കുകയുണ്ടായി. ഖാളിയുടെ കോഴിക്കോട്ടേക്കുള്ള യാത്രയില്‍ അബാല വൃദ്ധം ജനത അദ്ധേഹത്തെ അനുഗമിച്ചു എന്നത് നേതൃനിരയെ മലബാറിലെ മാപ്പിള സമൂഹം എത്രത്തോളം അംഗീകരിച്ചു എന്നതിന്റെ തെളിവാണ്. 

മഹാത്മാഗാന്ധിക്കു മുമ്പു തന്നെ നികുതി നിഷേധ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിക്ക് തലവേദന സൃഷ്ടിച്ച ഉമര്‍ ഖാളി (റ)ന്റെ ചരിത്ര പോരാട്ടങ്ങള്‍ കൂടുതല്‍ ചര്‍ച്ചീഭവിക്കേണ്ടതുണ്ട്. കൊളോണിയല്‍ വിരുദ്ധ ചെറുത്തു നില്പ്പിന്റെ ധൈഷണിക പ്രതീകമെന്നാണ് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ ഉമര്‍ (റ) കുറിച്ച് വിശേഷിപ്പിച്ചത്. 

               ഉമര്‍ ഖാളിയെ പോലെ സാമൃാജത്വ വിരുദ്ധ മുഖത്ത് സജീവമായി നിലകൊണ്ടവരാണ് കൊന്നാര സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍. 1921ല്‍ മലബാറില്‍ നടന്ന കൊളോണിയലിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലെ രക്ത രൂക്ഷിത പോരാട്ടമായിരുന്ന 1921ലെ ലഹളയില്‍ തങ്ങള്‍ നിര്‍ണായ പങ്ക് വഹിച്ചിട്ടുണ്ട്. പോരാട്ട മുഖത്തെ പതറാത്ത വീര്യമായി നിലകൊണ്ട് ബ്രിട്ടീഷുക്കാരുടെ കണ്ണിലെ കരടായി മാറിയ തങ്ങളുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി ചരിത്ര രേഖകള്‍ കാണാന്‍ സാധിക്കും . മലബാര്‍ ലഹളയിലെ ഏറ്റവും ആക്രമണോത്സുകരായ നേതാക്കന്മാരില്‍ ഒരാളായി (ാീേെ ൃലയലഹ ഹലമറലൃ)െ ട്ടോട്ടന്‍ഹാം മലബാര്‍ മാപ്പിള റിബല്ലിയണില്‍ തങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. കൊന്നാര തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് സമരത്തിന് യഥാര്‍ത്ഥ അന്ത്യം കുറിച്ചതെന്നുള്ള ഗ്രന്ഥത്തിലെ അദ്ദേഹത്തിന്റെ പരാമര്‍ശം മലബാര്‍ സമരത്തിലെതങ്ങളുടെ സ്ഥാത്തെയാണ് വ്യക്തമാക്കുന്നത്. സ്വദേശത്തിന്റെ സ്വതന്ത്രവായു ശ്വസിക്കാന്‍ അന്ത്യ ശ്വാസം വരെ പോരാടിയ തങ്ങളെ 1922 ല്‍ കോയമ്പത്തൂരില്‍ വെച്ച് ബ്രിട്ടീഷുകാര്‍ തൂക്കി കൊന്നു.

 മലബാര്‍ സമരത്തിനു നെടുനായകത്വം വഹിച്ച ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജി എന്നിവരോടൊപ്പം ചേര്‍ത്തു വായിക്കപ്പെടേണ്ട നാമമാണ് ചെമ്പ്രശ്ശേരി സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍. ജ്ഞാനവും അധ്യാത്മികതയും ഒരേ പോലെ സമ്മേളിച്ച തങ്ങളവര്‍കള്‍ക്ക് ലഭിച്ച ജനപിന്തുണ  അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. 21ലെ മലബാറില്‍ നടന്ന അധിനിവേശ-വിരുദ്ധ സമരങ്ങളുല്‍ ഏറെ പ്രശസ്തമായ പാണ്ടിക്കാട് ലഹളക്ക് നേതൃത്വം നല്‍കിയത് തങ്ങളായിരുന്നു. ബ്രിട്ടീഷകാരുടെ ഭരണം അംഗീകരിക്കാതെ ഏറനാട് കേന്ദ്രമാക്കി വാരിയംകുന്നത്ത് ഭരണം സ്ഥാപിച്ചപ്പോള്‍ പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, മേലാറ്റൂര്‍,തുവ്വൂര്‍, കരുവാരക്കുണ്ട്, കാളികാവ് എന്നീ പ്രദേശങ്ങളുടെ അധികാരം ചെമ്പ്രശ്ശേരി തങ്ങളെയാ്ണ് ഏല്‍പ്പിച്ചത്. വാരിയംകുന്നത്തിന്റെ വലംകയ്യായി പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആലി മുസ്‌ലിയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ നഷ്ടപ്പെട്ടു പോയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരുടെ നീക്കത്തിനു തടയിടാന്‍ തങ്ങളുടെ നേതൃത്വത്തില്‍ മലബാറിലുടനീളം വിപ്ലവസംഗമങ്ങള്‍ നടത്തി. ഒരിക്കലും പിടികൊടുക്കാതെ ബ്രിട്ടീഷുകാര്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ച തങ്ങളെ ചില ഒറ്റുകാരുടെ സഹായത്തോടെ അവര്‍ പിടികൂടുകയും 1922 ജനുവരി 9 ന് വെടിവെച്ച് കൊല്ലുകയും ചെയ്തു.

ജനിച്ച മണ്ണില്‍ അന്തസ്സോടെ ജീവിക്കാന്‍ വേണ്ടിയായിരുന്നു മേല്‍പ്രസ്തവ്യമായവരടക്കമുള്ള നൂറുകണക്കിന് ധീര ദേശാഭിമാനികള്‍ പോരാടിയത്. പക്ഷെ അവരുടെ പോരാട്ടങ്ങള്‍ക്ക് വര്‍ഗീയതയുടെ ചായം പൂശി ‘കലാപം’ എന്നു വിളിക്കാന്‍ ചില അല്‍പ്പജ്ഞാനികള്‍ മുതിരുന്നുവെന്നത് ഖേദകരമാണ്. വസ്തുതകള്‍ക്ക് പകരം ശുദ്ധ ഭോഷ്‌ക് നിറഞ്ഞ വ്യാജ ചരിത്രം നിര്‍മ്മിക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍ തങ്ങളുടെ മുന്‍കാല ചരിത്രങ്ങള്‍ ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തിയാല്‍ മാത്രമെ ഇനി മുസല്‍മാന് ജീവിതം സാധ്യമുള്ളൂ.



Post a Comment

0 Comments