നബാത്തിയ്യ; ഉത്തരഅറേബ്യയിലെ രാജവംശങ്ങള്‍




 ഉത്തര അറേബ്യയിലെ രാജവംശങ്ങളുടെ നിലനില്‍പ്പ് വാണിജ്യാധിഷ്ഠിതമായിരുന്നു.ഇവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നതിനാള്‍ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയില്‍  പരസ്പര എൈക്യത്തിന്റെ അഭാവം ഉണ്ടായിരുന്നു. നബാതിയ്യ, തദ്മീരിയ്യ, ഗസ്സാനിയ, ലഖ്മിയ്യ, കിന്‍ദാന്‍ എന്നീ രാജവംശങ്ങളാണ് ഉത്തര അറേബ്യയെ പ്രധാനമായും ഭരിച്ചിരുന്നത്.

നബാത്തിയ്യ വംശം 

ബി.സി 6ാം നൂറ്റാണ്ടില്‍ പെട്രോ നഗരം കൈയ്യടക്കി അവിടെ താമസമാക്കിയ ട്രാന്‍സ് ജോര്‍ദാന്‍ പ്രദേശത്തെ ആളുകളാണ് നാബാതിയ്യ വംശത്തിന്റെ സ്ഥാപകര്‍. പെട്രോയില്‍ താവളമടിച്ചാണ് അയല്‍രാജ്യങ്ങളെയും വലിയ സാമ്രാജ്യങ്ങളെയും അവര്‍ കീഴടക്കിയത്. അല്‍ ഹാരിസ ഒന്നാമനാണ് ആദ്യ ഭരണാധികാരി. അല്‍ ഹാരിസ മൂന്നാമന്റെ ഭരണകാലമാണ് നബാതിയ്യ: വംശത്തിന്റെ സുവര്‍ണ്ണകാലഘട്ടമായി അറിയപ്പെടുന്നത്. ക്രിസ്തുവര്‍ഷാരംഭത്തില്‍ നബാത്തി രാജവംശം ഡമസ്‌കസിന്റെ കിഴക്ക് ഭാഗം വരെ വ്യാപിച്ചു. റോമന്‍ സാമ്രാജ്യവുമായുള്ള അവരുടെ ബന്ധമാണ് ഈ വ്യാപനത്തിന് നിദാനമായത്. പിന്നീട് റോമന്‍ ചക്രവര്‍ത്തിയായ ട്രാന്‍ നബാത്തിയ്യ ഭരണകൂടത്തെ റോമന്‍ പ്രവിശ്യകളില്‍ ഒന്നാക്കി മാറ്റി.അതോടെ നബാത്തിയ്യ വംശം തകര്‍ക്കപ്പെട്ടു. ബി.സി 169 മുതല്‍ എ.ഡി 105 വരെ ഈ വംശം നിലനിന്നു.

     അറബി ഭാഷ് ലിപിയുടെ വികസനം നടക്കുന്നത് നബാത്തിയ്യ വംശത്തിന്റെ കാലത്താണ്.അറമയിക്ക് സ്വഭാവമാണ് അറബി ഭാഷാ ലിപിയില്‍ അവലംബിക്കപ്പെട്ടത്.പെട്രോ നഗരത്തിന്റെ വികസനമാണ് നബാത്തിയ്യ വംശത്തിന്റെ പ്രധാന നേട്ടമായി കണക്കാക്കപ്പെടുന്നത്.റോമ സാമ്രാജ്യത്തിന് കീഴിലായി ഈ നഗരം വളരെയേറെ പുരോഗമിച്ചതായി കാണാം.

തദ്മീരിയ്യ വംശം  

     എ.ഡി ഒന്നാം നൂറ്റാണ്ടിലാണ് തദ്മൂര്‍ എന്ന പട്ടണം ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയത്.ഗ്രീക്ക്, ലാറ്റിന്‍ ഗ്രന്ഥങ്ങളില്‍ ഈ പട്ടണത്തെ പാമിറ(ുമഹാശൃമ) എന്നാണ് പരാമര്‍ഷിച്ചിട്ടുള്ളത്.റോമിന്റെയും പാര്‍തിയയുടെയും ഇടയില്‍ സ്ഥിതിചെയ്യുന്ന പാമിറ നഗരം പൗരസ്ത്യ പാശ്ചാത്യ കച്ചവടങ്ങളെ സാരമായി സഹായിച്ചിട്ടുണ്ട്.ദക്ഷിണ അറേബ്യര്‍ക്കും കച്ചവടത്തില്‍ ഈ നഗരം ഒരു മുതല്‍ കൂട്ടായിരുന്നു.സുലൈമാന്‍ നബിക്ക് ജിന്നുകള്‍ നിര്‍മ്മിച്ച് കൊടുത്ത നഗരമാണ് പാമിറ എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.തദമൂര്‍  എന്ന ഈ നഗരം തൗറാത്തില്‍ പരാമര്‍ഷിക്കപ്പെട്ടിട്ടുണ്ട്.

      ആദ്യകാലം മുതല്‍ തന്നെ റോമന്‍ സാമ്രാജ്യമായിട്ടാണ് ഈ നഗരത്തിന് ബന്ധമുണ്ടായിരുന്നത്.റോമിന്റെ കോളനിയായിരുന്നെങ്കിലും ഭരണകാര്യങ്ങളില്‍ അവിടുത്തുകാര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം ലഭിച്ചിരുന്നു.എ.ഡി 260-ല്‍ പേര്‍ഷ്യക്കാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ റോമാ സാമ്രാജ്യത്തെ പിന്തുണച്ചതിന്റെ ഫലമായി റോമന്‍ ചക്രവര്‍ത്തി പൂര്‍വ്വ പ്രദേശത്തുള്ള റോമന്‍ പ്രവിശ്യകളുടെ ഭരണാധികാരിയായി റോമന്‍ ചക്രവര്‍ത്തി വയലേറിനേയും സിറിയന്‍ രാജാവിനെയും ഷാപൂറിനേയും പരാജയപ്പെടുത്തിയ ഉദൈനത്തിനെ(ീറലിമൗേ)െ തെരെഞ്ഞെടുത്തു.ഏഷ്യ മൈനര്‍,ഈജിപ്ത് തുടങ്ങി നിരവധി പ്രദേശങ്ങള്‍ ഉദൈനത്തിന്റെ കീഴില്‍ പാമിറക്കാരുടെ അധീനതിയലായി.പാമിറയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട റോമന്‍ ചക്രവര്‍ത്തി ഉദൈത്തിനേയും അദ്ദേഹത്തിന്റെ മകനെയും വധിച്ചു.പിന്നീട് ഉദൈനത്തിന്റെ ഭാര്യ സനോബിയ രാജാധികാരം ഏറ്റെടുക്കുകയും പൂര്‍വ്വപ്രദേശ റാണിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.ഇവരാണ് റോമന്‍ സാമ്രാജ്യത്തിന്റെ പ്രധാന നഗരമായ അലക്‌സാണ്ട്രിയ കീഴടക്കിയത്.ഈ സൈന്യത്തിനെ നയിച്ചിരുന്നത് സബയ്യ,സബ്ദാ എന്നീ രണ്ട് സൈനിക മേധാവികളായിരുന്നു.അറീലിയന്‍ ചക്രവര്‍ത്തി ഹിംസില്‍ വെച്ച് സബ്ദായെ തോല്‍പ്പിച്ച് പാമിറയില്‍ പ്രവേശിക്കുകയും സനോബിയയെ തടവിലാക്കുകയും ചെയ്തു.ഇത് തദ്മീരിയ്യ വംശത്തെ നാശത്തിലേക്ക് നയിച്ചു.എ.ഡി 258 മുതല്‍ 284 വരെയാണ് ഈ വംശം നിലനിന്നിരുന്നത്.

ഗസ്സാനിയ്യ വംശം

      എ.ഡി മൂന്നാം നൂറ്റാണ്ടില്‍ യമനില്‍ നിന്നും പലായനം ചെയ്ത് ഡമസ്‌കസിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് കുടിയേറി പാര്‍ത്തവരാണ് ഗസ്സാനികള്‍.അഞ്ചാം നൂറ്റാണ്ടില്‍ ഈ പ്രദേശം ബൈസന്റിയന്‍ ചക്രവര്‍ത്തിക്കു കീഴിലായിരുന്നു.ക്രിസ്തു മതം അംഗീകരിച്ച ആദ്യ അറബ് വംശജരായിരുന്നു ഇവര്‍.ജാബിയയിലും ജൗലാനിലും ജില്ലിക്കിലും തലസ്ഥാന നഗരിയാക്കിയ ഇവര്‍ക്ക് സ്ഥിരമായ തലസ്ഥാന നഗരിയുണ്ടായിരുന്നില്ല.ക്രിസ്തു മത ആചാരങ്ങളും അറേബ്യന്‍ സംസ്‌കാരങ്ങളും അവരെ പുതിയ ഒരു സംസ്‌കാരത്തിന്റെ വാക്താക്കളാക്കി.ജുഫ്‌നത്ത് ബ്ന്‍ അംറായിരുന്നു ഈ വംശത്തിലെ ആദ്യ രാജാവ്. അഞ്ചാം നൂറ്റാണ്ടിലാണ് ഗസ്സാനിയ്യ ഉയര്‍ച്ചയുടെ ഉച്ചകോടിയിലെത്തുന്നത്.അന്നത്തെ ഭരണാധികാരിയായിരുന്ന അല്‍-ഹാരിസ് ബൈസന്റിയന്‍ ചക്രവര്‍ത്തിക്കു വേണ്ടി യുദ്ധം ചെയ്യുന്നതില്‍ വ്യാപൃതനായിരുന്നു.ലഖ്മിയ്യ വംശത്തിന്റെ ഭരണാധികാരിയായിരുന്ന അല്‍-മുന്‍ദിര്‍ അല്‍-ഹാരിസിന്റെ മകനെ തടവിലാക്കുകയും ദൈവപ്രീതിക്കായി ബലികഴിക്കുകയും ചെയ്തു.അല്‍-ഹാരിസ് പത്തു വര്‍ഷത്തിനു ശേഷം ഹലീമ യുദ്ധത്തില്‍ വെച്ച് ഇതിനു പ്രതികാരം വീട്ടി.അല്‍-ഹാരിസിന്റെ മരണത്തെ തുടര്‍ന്ന് മകന്‍ അബൂ കര്‍ബ് അല്‍ മുന്‍ദിര്‍ ഭരണമേറ്റെടുത്തു. ഇദ്ദേഹം മോണോഫിസൈറ്റ് വിശ്വസിയായതിനാല്‍ ബൈസന്റിയന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ സിസിലിയയില്‍ തടവുകാരനാക്കി പാര്‍പ്പിച്ചു.ഇതില്‍ ക്ഷുഭിതനായി ബൈസന്റെന്‍ അക്രമിച്ച മുന്‍ദിറിന്റെ പുത്രന്‍ അല്‍-നുഅ്മാനിനും സമാന അനുഭവമാണ് ഉണ്ടായത്.ഇത് ഗസ്സാനിയ്യ വംശംത്തിന്റെ അധപതനത്തിന് ഹേതുവായി.എ.ഡി 491 മുതല്‍ 635 വരെയാണ് ഈ വംശം നിലനിന്നത്.

     അറേബ്യ,സിറിയ,ഗ്രീസ് എന്നീ രാജ്യങ്ങളുടെ സംസ്‌കാരങ്ങളുടെ ആകത്തുകയായി ഒരു പുതിയ സാംസ്‌കാരിക പാരമ്പര്യം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്നത് ഗസ്സാനിയ്യ വംശത്തിന്റെ നേട്ടമായി കാണാം.ഇവര്‍ മനോഹരമായ കൊട്ടാരങ്ങളും കാമാനങ്ങളും സമര്‍പ്പിച്ചു. സബ്ഉല്‍ മുഅല്ലഖിന്റെ കവികളിലൊരാളായ ലബീദ് ഈ വംശജനായിരുന്നു.

ലഖ്മിയ്യ വംശം

   എ.ഡി മൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടു.മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ യൂഫ്രട്ടീസ് നദീ തീരത്തെത്തിയ തനൂഖ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു യമനികള്‍ പിന്നീട് അല്‍-ഹീറായിലേക്ക് പോയി സ്ഥിരവാസം ഉറപ്പിച്ചു.ഇവര്‍ തദ്ദേശിയരായ ക്രൈസ്തവരോട് പൂര്‍ണ്ണ ഐക്യത്തിലായിരുന്നു.പിന്നീട് ഇവിടെ നിന്ന് അല്‍-ലബനാന്റെ തെക്കു ഭാഗത്തേക്ക് നീങ്ങിയവരാണ് ലഖ്മിയ്യ വംശജര്‍.

   അംറ് ബന്‍ ആദിയാണ് ഈ വംശത്തിന്റെ സ്ഥാപകന്‍.ഇംഹുല്‍ ഖൈസ് പ്രശസ്തനായ ലഖ്മിയ്യ രാജാവാണ്.അദ്ദേഹത്തിന്റെ പിന്‍ഗാമിയായ അല്‍-നുഅ്മാന്‍ ഒന്നാമനാണ് അല്‍-ഖവര്‍ നഖ് ദുര്‍ഗസൗദം പണികഴിപ്പിച്ചത്.അല്‍-സാദിര്‍ കൊട്ടാരം നിര്‍മ്മച്ചിതും അല്‍-നുഅ്മാനാണ്.അംറ് ചക്രവര്‍ത്തിയുടെ ഭരണമാണ് ഈ വംശത്തിന്റെ നാശത്തിന് തുടക്കം കുറിച്ചത്.അവസാനത്തെ രാജാവായിരുന്ന അല്‍-നുഅ്മാന്‍ മൂന്നാമന്‍ ക്രിസ്തു മത വിശ്വാസിയായിരുന്നു.പേര്‍ഷ്യന്‍ സാമ്രാജ്യത്തോടുള്ള ബന്ധമാണ് ഈ വംശത്തിന്റെ തകര്‍ച്ചക്ക് കാരണമായത്.അല്‍ഹീറ പ്രവിശ്യയിലേക്ക് പേര്‍ഷ്യന്‍ സാമ്രാജ്യം ഗവര്‍ണര്‍മാരെ നിയോഗിച്ചത് ഫലം ഈ വംശം പൂര്‍ണ്ണമായി നശിച്ചു.എ.ഡി 418 മുതല്‍ 608 വരെയാണ് ഈ വംശം നിലനിന്നത്.

   അറബിയാണ് സംസാര ഭാഷായെങ്കിലും സുരിയാനി ഭാഷയായിരുന്നു എഴുത്തിനുപയോഗിച്ചിരുന്നത്.നിരവധി സ്മാരകങ്ങള്‍ സമര്‍പ്പിച്ചതും അറേബ്യയിലേക്ക് പേര്‍ഷ്യന്‍ സംസ്‌കാരം കൊണ്ട് വന്നതും ഇവരാണ്.ഇവര്‍ കവികള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കിയിരുന്നു.

കിന്‍ദ വംശം

   ദക്ഷിണ അറേബ്യയില്‍ നിന്ന് മദ്ധ്യ അറേബ്യയിലേക്ക് കുടിയേറിപ്പാര്‍ത്ത കിന്‍ദ വംശത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള തെളിവുകള്‍ വിരളമാണ്.ഹുജുര്‍ ഹിംയര്‍ ആണ് കിന്‍ദ വംശത്തിന്റെ സ്ഥപകന്‍.ക്രി:480-ല്‍ ഭരണാധികാരിയായ തുബ്ബഅ മദ്ധ്യ അറേബ്യയിലെ ചില സ്ഥലങ്ങള്‍ കീഴടക്കുകയും അവിടുത്തെ ഭരണം ഹിംയറിന് ഏല്‍പ്പിക്കുകയും ചെയ്തു.പിന്നീടത് സ്വതന്ത്ര ഭരണകൂടമായി മാറി.ഖുബാദ് ചക്രവര്‍ത്തിയുടെ മരണാനന്തരം അല്‍-ഹാരിസ് ചക്രവര്‍ത്തി കീഴടക്കിയ അല്‍ ഹീറ പട്ടണം ലഖ്മിയ്യ ഭരണാധികാരി അല്‍-മുന്‍ദിര്‍ കീഴടക്കിയതോടെ കിന്‍ദ വംശത്തിന്റെ നാശത്തിലേക്കുള്ള വഴിതെളിഞ്ഞു.

സബ്ഉല്‍ മുഅല്ലഖിന്റെ കവികളിലൊരാളായ ഉംറുല്‍ ഖൈസ് ഈ വംശജനാണ്.സ്ഥിരമായി ജീവിത മാര്‍ഗം ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നവരെ ഒരു ഭരണത്തിനു കീഴില്‍ കൊണ്ടുവരാന്‍ കിന്‍ദ വംശത്തിന് സാധിച്ചു.അല്‍-കിന്‍ദിയെപ്പോലുള്ള പ്രശസ്ത തത്വചിന്തകരെ ലോകത്തിന് സമ്മാനിച്ചതും കിന്‍ദ വംശമാണ്.   



Post a Comment

0 Comments