സപുണ്യം പൂക്കുന്ന ദിവ്യമാസം

 


സത്യ വിശ്വാസികളെ,നിങ്ങള്‍ തഖ്‌വയുള്ളവരാവാന്‍ വേണ്ടി,നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്കെന്നപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു(1:183). നോമ്പ് നിര്‍ബന്ധ അനുഷ്ഠാനമാക്കിയുള്ള അല്ലാഹുവിന്റെ പ്രഖ്യാപനമാണിത്. നോമ്പ് നല്‍കുന്ന ആരോഗ്യവും ശാരീരികവുമായ സുഖങ്ങളേക്കാളുപരി വിശ്വാസികള്‍ നേടിയെടുക്കേണ്ടത് തഖവ തന്നെയാണ് ചുരുക്കം.

        ജീവിതത്തിലൊരിക്കല്‍ കൂടി പുണ്യ റമളാനിനെ വരവേല്‍ക്കാനിരിക്കുമ്പോള്‍ നാം തിരിച്ചറിയേണ്ട യാഥാര്‍ത്യങ്ങള്‍ ഏറെയാണ്. വിശുദ്ധ റമളാന്‍ പുണ്യങ്ങളുടെ വസന്തകാലമാണ്. വിശുദ്ധിയുടെ ഹൃദയാന്തരങ്ങളെ മാലിന്യങ്ങളില്‍ നിന്ന് പരിശുദ്ധമാക്കി ദിപ്ത മാനസവുമായി ജീവിതത്തെ സാര്‍ത്ഥകമാക്കലാണ് ഈ പുണ്യമാസത്തിന്റെ സന്ദേശം. പള്ളികളും വീടുകളും അലങ്കരിച്ചും മഹല്ലുകളും പള്ളികളും കേന്ദ്രീകരിച്ച് മതപ്രസംഗങ്ങളും മതപഠന ക്ലാസുകളും സംഘടിപ്പിച്ചും നാം സജീവമാണ്. ബാഹ്യമായ ഈ ഒരുക്കങ്ങള്‍ക്കപ്പുറം നമ്മുടെ ഖല്‍ബും റമളാനിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കേണ്ടതുണ്ട്.

       റജബ് മാസത്തില്‍ നിന്ന് തന്നെ തുടങ്ങുന്ന റമളാനിലേക്കുള്ള ഒരുക്കം നമ്മെ മാനസികമായും ശാരീരികമായും ഉണര്‍ത്തുന്നുണ്ട്. പിശാചുക്കളെ ബന്ധനസ്ഥനാക്കിയും നരകകവാടങ്ങള്‍ കൊട്ടിയടച്ചും സുന്നത്തുകള്‍ക്ക് ഫര്‍ളിന്റെ കൂലിയും ഫര്‍ളുകള്‍ക്ക് എഴുപത് ഫര്‍ളിന്റെ കൂലിയും നല്‍കി അല്ലാഹു പൂര്‍ണ്ണമായി പരിശ്രമിക്കുമ്പോള്‍, ഇവയെല്ലാം മുതലെടുത്ത് തുറന്ന് കിടക്കുന്ന സ്വര്‍ഗ കവാടങ്ങള്‍ കാണാതെ പോവുന്നത് എത്ര തെ പൂര്‍ത്തിയാക്കി നല്‍കപ്പെടുക തന്നെ ചെയ്യും' (സുമര്‍:10) എന്ന ഖുര്‍ആനിക വചനവും അതിനുള്ള ഉദാഹരണങ്ങളാണ്.'

      വളരെ പവിത്രവും പുണ്യങ്ങള്‍ക്ക് ധാരാളം പ്രതിഫലവും ലഭിക്കുന്ന ഒരു ദിവസമാണ് ലൈലത്തുല്‍ ഖദ്‌റ്. ഈ രാവിനെ രഹസ്യമാക്കിയത് റമളാന്‍ രാവുകള്‍ പലതും ലൈലത്തുല്‍ ഖദറിന്റെ പ്രതീക്ഷയില്‍ സജ്ജീവമാക്കുന്നതിനാലാണ്. ഈ അവസ്ഥ കാണുമ്പോള്‍ അല്ലാഹു മലക്കുകളോട് പറയും 'നോക്കൂ, നിങ്ങളല്ലേ പറഞ്ഞത് മനുഷ്യര്‍ കുഴപ്പവും നാശവും ഉണ്ടാക്കുന്നവരാണെന്ന്. ലൈലത്തുല്‍ ഖദ്‌റ് എന്നാണെന്ന് അറിയാതെ തന്നെ അവര്‍ ഇത്രമാത്രം ആരാധനാനിരധരായിരിക്കുന്നുവെങ്കില്‍ ആ രാവിനെ കുറിച്ച് പൂര്‍ണ്ണ വിവരം നാമവര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ അവര്‍ ഈ രാവിനെ എത്രമാത്രം പരിഗണിക്കുമായിരുന്നു'. ഈ ഒരു രാത്രികൊണ്ട് ആയിരം മാസത്തേക്കാള്‍ നന്മ ചെയ്തതിന്റെ കൂലിയാണുള്ളത്. അബൂ ഹുറൈറ നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം 'റമളാന്‍ മാസത്തില്‍ ഒരു രാത്രി അല്ലാഹു സംവിധാനിച്ചിരിക്കുന്നുവെന്നത് സത്യമാണ്. ആ രാവിന്റെ പുണ്യം തടയപ്പെട്ടവന്‍ പരാജിതന്‍ തന്നെയാകുന്നു'(നസാഇ). ഈ ദിവസം ദിക്‌റിനും തസ്ബീഹിനും ഖുര്‍ആന്‍ പാരായണത്തിനും നിസ്‌കാരത്തിനും ദാനധര്‍മ്മങ്ങള്‍ക്കും വേണ്ടി വിശ്വാസി മാറ്റിവെക്കേണ്ടതുണ്ട്.

          ലൈലത്തുന്‍ ഖദ്‌റ് കൂടുതല്‍ പ്രതീക്ഷിക്കേണ്ടത് അവസാനത്തെ പത്തിലാണ്. നബി(സ്വ) പറയുന്നു 'അവസാനത്തെ പത്തിലെ ഒറ്റപ്പെട്ട രാത്രികളില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് ഇരുപത്തിയേഴാം രാവാണ്'. 'ലൈലത്തുല്‍ ഖദ്‌റ് എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. ഇതാവട്ടെ സൂറത്തില്‍ മൂന്ന് തവണ ആവര്‍ത്തിക്കുന്നു.ഇത് ഗുണിക്കുമ്പോള്‍ ഇരുപത്തിയേഴ് കിട്ടുന്നു'(തഫ്‌സീര്‍ റാസി).ഈ വിഷയത്തില്‍ അല്ലാഹു അവതരിപ്പിച്ച സൂറത്തില്‍ ലൈലത്തുല്‍ ഖദറിന്റെ സമയം നിര്‍ണ്ണയിക്കാന്‍ ഉപയോഗിച്ച 'ഹിയ' എന്ന വാക്ക് ഇരുപത്തിയേഴാമത്തെ വാക്കാണ്. ഇതെല്ലാം ഈ രാവിന്റെ പ്രാധാന്യതയെയാണ് സൂചിപ്പിക്കുന്നത്.

     ഒരു മാസം മുഴുക്കെ അല്ലാഹുവിന്റെ പ്രീതിയും കാംക്ഷിച്ച് നടന്ന മുസ്‌ലിം സമൂഹം, റമളാനിലെ പിഴവ് നികത്താന്‍ ശ്രമിക്കുന്ന ഒരു ദാനമാണ് ഫിത്വര്‍ സകാത്ത്. പാവപ്പെട്ടവരെയും നിരാലംബരുമായ ജനങ്ങള്‍ക്ക് ഓരോ വ്യക്തിയും കൃത്യമായ അളവില്‍ നല്‍കേണ്ട നിര്‍ബന്ധദാനമാണിത്. അല്ലാഹു ഫിത്വറ് സകാത്ത് നിര്‍ബന്ധമാക്കിയതിലൂടെ നോമ്പ് എത്രത്തോളം മനുഷ്യനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പരീക്ഷിക്കുകയാണ് ചെയ്യുന്നത്. മറിച്ച്,ഒരോ വ്യക്തിക്കും അവന്‍ എത്ര ദരിദ്രനായാലും പെരുന്നാള്‍ ആഘോഷിക്കാനുള്ള അവസരമുണ്ടാക്കി കൊടുക്കലും റമളാന്‍ നോമ്പില്‍ സംഭവിച്ചേക്കാവുന്ന പോരായ്മകളെയും പാകപ്പിഴവുകളെയും ഫിത്വര്‍ സകാത്ത് കൊണ്ട് പരിഹരിക്കുകയും അങ്ങനെ നോമ്പ്കാരനെ പരിശുദ്ധനും പാപരഹിതനുമാക്കി തീര്‍ക്കുക പണക്കാരനത് നിര്‍ബന്ധമാക്കിയതിന്റെ പൊരുള്‍. റസൂല്‍(സ്വ) പറയുന്നു 'നിങ്ങളില്‍ പണക്കാരനാണത് കൊടുക്കുന്നതെങ്കില്‍അല്ലാഹു അവനെ പരിശുദ്ധനാക്കും.ദരിദ്രനാണ് കൊടുക്കുന്നെങ്കില്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ അല്ലാഹു അവന് തിരിച്ച് നല്‍കും.'

      സത്യാസത്യവിവേചനത്തിന്റെയും മര്‍ദ്ദിത ജനകോടികളുടെ വിമോചനത്തിന്റെയും പാതതുറന്ന ബദ്‌റ് യുദ്ധം ഏതൊരു വിശ്വാസിയും സ്മരിക്കേണ്ട യാഥാര്‍ത്ഥ്യമാണ്. മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിലൂടെ ഇതുള്‍കൊള്ളാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഏതൊരു പ്രവര്‍ത്തനത്തിന്റെയും ആനന്ദത്തിന്റെ മൂര്‍ദ്ധന്യം എല്ലാ നിയന്ത്രണങ്ങളും അതിര്‍ വരമ്പുകളും ഭേദിച്ച് താന്‍ തേടുന്ന കാര്യം പൂര്‍ത്തീകരിക്കുന്ന വേളയിലാണ് അനുഭവപ്പെടുക. റമളാനിന്റെ ഒരു മാസക്കാലമത്രയും നാഥനെ തേടുന്ന അടിമക്ക് നാഥനെയും അടിമയെ കാത്തിരിക്കുന്ന നാഥന് അടിമയെയും ലഭിക്കുന്ന സുവര്‍ണ്ണ സന്ദര്‍ഭമാണ് ഈദ്.

       പരകോടി ജനങ്ങള്‍ റമളാന്‍ മാസത്തില്‍ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങി നന്മ അധികരിപ്പിക്കുമ്പോള്‍ അതില്‍ ഭാഗവാക്കാകാന്‍ നാം കഠിനധ്വനം ചെയ്യേണ്ടതുണ്ട്.നാഥന്‍ തൗഫീഖ് നല്‍കട്ടെ...ആമീന്‍ 





Post a Comment

0 Comments