പോര്‍ചുഗീസ് നാവികനും വാസ്‌കോഡഗാമയുടെ സഹായിയുമായിരുന്ന ലൂസിയഡ്‌സ് തന്റെ യാത്രാവിവരണമായ ലൂയിസ് ദി കമോന്‍സില്‍ പ്രതിപാദിക്കുന്നത് മലബാറിലെ മുസ്‌ലിംകള്‍ അജയ്യരാണെന്നും അവരുടെ നായകന്‍ തന്ത്രശാലിയാണെന്നും വിവിരിക്കുന്നുണ്ട്. എങ്കിലും ഗോവന്‍ തീരങ്ങള്‍ പോര്‍ചുഗീസ് ആധിപത്യത്തില്‍ വരുമെന്നതും അതിനു ശേഷം കനത്ത പരാജയമേല്‍ക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്. ഇത്തരം സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത് ഈ കൃതി രചിക്കപ്പെട്ടത് 1600കളുടെ ശേഷമാണ്. കാരണം അത്തരത്തിലുള്ള ഒരു വന്‍ തിരിച്ചടി കുഞ്ഞാലി മരക്കാര്‍ നാലമെനെന്ന കുഞ്ഞാലി മുഹമ്മദാലിയുടെ കാലത്താണ് ഉണ്ടാകുന്നത്. ആ കാലത്തെ സംഭവ വികാസങ്ങളുടെ കീര്‍ത്തി ചീന ഉള്‍ക്കടല്‍ മുതല്‍ അങ്ങ് യൂറോപ്പ് വരെ വ്യാപിച്ചിരുന്നതായും അതില്‍ പ്രതിപാദിക്കുന്നുണ്ട്.
കോട്ടക്കലിലെ പുതുപട്ടണം കോട്ടയില്‍ വെച്ച് നാവിക തലവനായി 1595ല്‍ ചുമതലയേല്‍ക്കുമ്പോള്‍ ഒരു നാവിക തലവനെന്നതിലുപരി ഒരു ഭരണാധികാരിയായി മാറിയിരുന്നു കുഞ്ഞാലി മരക്കാര്‍ നാലാമന്‍. സൈനിക തലവന്മാര്‍ സ്‌റ്റേറ്റിന്റെ അധികാര വൃത്തത്തിലേക്കെത്തുമ്പോള്‍ അവിടെ ചിലപ്പോള്‍ ചില ഏകാധിപത്യ പ്രവണതകള്‍ ഉണ്ടായിരിക്കാം. ബ്രഹ്മണ ഫ്യൂഡലിസ്റ്റ് കാലത്ത് അത്തരം പ്രവണതകള്‍ രൂഢമൂലമായിരുന്നു. സ്വന്തമായി അനുയായികളും പടയാളികളും അദ്ദേഹത്തിനുണ്ടായിരുന്നു. അതിലദ്ധേഹം ശക്തി തെളിയിക്കുകയും ചെയ്തിട്ടുണ്ട്. മംഗലാപുരത്തെ ബങ്കര രാജാവുമായി സന്ധിയിലേര്‍പ്പെട്ട് പറങ്കിപ്പട ഉള്ളാളിലെ തരുമലദേവി റാണിയെ കീഴടക്കാനും ഒരു വന്‍ സാമ്പത്തിക-കാര്‍ഷിക മേഖലയായിരുന്ന അവരുടെ പ്രദേശങ്ങളെ കൊള്ളയടിക്കാനും ഒരു വന്‍ സൈനിക മുന്നേറ്റം നടത്തിയപ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ കുഞ്ഞാലി മരക്കാര്‍ക്കായി. തിരുമലദേവി സന്തോഷ സൂചകമായി കുഞ്ഞാലിക്ക് 30000 ചാക്ക് അരി കൊടുത്തയക്കുകയും ചെയ്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാമൂദിരിയുടെ മനസ്സില്‍ ശങ്കയുദിച്ചെങ്കിലും ഇല്ലെങ്കിലും-പറങ്കികള്‍ അതിനുള്ള കുത്സിത ശ്രമങ്ങള്‍ നടത്താറുണ്ടായിരുന്നു-ഇത്തരത്തിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കുഞ്ഞാലി തുടര്‍ന്നു പോന്നിരുന്നു. അറക്കല്‍ രാജ്യവംശത്തില്‍ നിന്നും ബീജാപൂര്‍ സല്‍ത്തനത്തില്‍ നിന്നും അദ്ധേഹം സൈനിക സഹായങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നത് ഇതില്‍ പെടുന്നതാണ്.
എം.ജി.എസ് നാരായണമേനോന്‍ കോഴിക്കോട്:ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍ വിവരിക്കുന്നത് കുഞ്ഞാലി മരക്കാറുടെ കാലത്ത് സ്വതന്ത്ര സമാധാന നയതന്ത്ര ബന്ധങ്ങളും നിയമങ്ങളും ഇല്ലായിരുന്നു എന്നാണ്. പക്ഷെ, കുഞ്ഞാലി അതിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരുന്നു. അദ്ധേഹം വിവരിക്കുന്നത് പോലെ വെറും സാമൂതിരിയുടെ സൈനിക സാമന്തനായിരുന്നില്ല കുഞ്ഞാലി മരക്കാര്‍. അത്‌പോലെത്തന്നെ രാജാവിന്റെ ആനവാല്‍ മുറിച്ചതും താഴ്ന്ന സ്ത്രീയുമായി ബന്ധത്തിലേര്‍പ്പെട്ടതും ഒരു ബ്രഹ്മണന്റെ കുടുമ മുറിച്ചതും തുടങ്ങിയ കഥകളെല്ലാമാണ് സാമൂതിരിയെ ചൊടുപ്പിച്ചതെന്നും അത് യുദ്ധത്തില്‍ കലാശിച്ചെന്നും പറയുന്നത് അബദ്ധ നിര്‍മ്മിതിയാണ്. അദ്ധേഹത്തിന് ഇതെല്ലാം അതിജീവിക്കാനുള്ള ശക്തിയും സ്വാധീനവും അന്നുണ്ടായിരുന്നു. അതിനേക്കാള്‍ വലിയ സത്യം അദ്ധേഹം കറ തീര്‍ന്ന വിശ്വാസിയും നായര്‍ പടയാളികള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കും താഴ്ന്നവര്‍ക്കിടയിലും നല്ല സ്വീകാര്യമുള്ള ആളായിരുന്നു എന്നതാണ ് .
സാമ്പത്തിക വാണിജ്യ ബന്ധങ്ങള്‍ തങ്ങള്‍ക്കനുകൂലമാകാന്‍ പറങ്കികള്‍ കരു നീക്കുന്നത് സ്വാഭാവികമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക സാമൂഹിക ബന്ധങ്ങളില്‍ മാറ്റമുണ്ടാക്കി. നിര്‍ബന്ധിത വിവാഹങ്ങളും മത പരിവര്‍ത്തനങ്ങളും അവര്‍ക്കനുകൂലമായ ഒരു കൂട്ടം ആളുകളെയുണ്ടാക്കി. ഇതെല്ലാം സാമൂതിരിയുടെ മനംമാറ്റത്തിന് ആക്കം കൂട്ടിയെങ്കിലും ''
വിശ്വാസികളുടെ നായകന്‍'', ''അറബിക്കടലിന്റെ അധിപന്‍'' എന്നീ നാമങ്ങള്‍ സ്വീകരിച്ച് കുഞ്ഞാലി ശക്തനാവുകയാണുണ്ടായത്. ഇതെല്ലാം ജനസ്വാധീനവും വാണിജ്യ മേഖലയില്‍ പ്രശസ്തിയും ആര്‍ജ്ജിക്കാന്‍ കാരണമായി. ക്രിസ്തീയര്‍ക്കിടയില്‍ പോലും കുഞ്ഞാലിയുടെ സ്വാധീനം നിഴലിച്ചു കണ്ടു. റിബേറയെ അച്ഛന്റെ മധ്യസ്ഥതയില്‍ 1599ല്‍ സാമൂതിരിയുമായി പറങ്കികള്‍ ഒപ്പിട്ട സന്ധിയുടെ ഒരു ഭാഗം അദ്ധേഹത്തിന്റെ ഇസ്‌ലാമിക കാര്യങ്ങളിലെ ജാഗ്രതയുടെ ഒരു അടയാളമാണ്. ''മുസ്‌ലിംകളായവരും ആകാനുദ്ധേശിക്കുന്നവരുമായ എല്ലാ ക്രിസ്ത്യാനികളെയും കോഴിക്കോട്ടെ പാതിരിയെ ഏല്‍പ്പിക്കണം. മേലില്‍ ഒരു ക്രിസ്ത്യാനിയെയും മുസ്‌ലിമാവാന്‍ അനുവദിക്കരുത''.
പോര്‍ചുഗീസ് നാവികന്‍ അല്‍ വറോഡ അബ്രോച്ചെ ഉള്ളാള്‍ റാണിയെ 3000 ചാക്ക് അരി കുഞ്ഞാലിക്ക് തുടര്‍ന്നു നല്‍കാന്‍ അനുവദിച്ചില്ല. വടക്കുംകൂര്‍, പുറക്കാട്, ഉദയംപേരൂര്‍, പറവൂര്‍, ആലങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെ നാട്ടു രാജാക്കന്മാര്‍ മാസംതോറും ഇരുപതിനാല് സ്വര്‍ണ്ണ നാണയങ്ങള്‍ കുഞ്ഞാലി മരക്കാരെ സഹായിക്കരുതെന്ന ഉപാധിയോടെ സ്വീകരിച്ചു പോന്നിരുന്നു.
ഗാമയുടെ പുത്രന്‍ ഫ്രാന്‍സിസ്‌കോ ഡഗാമ, ഗാമയുടെ പൗത്രന്‍ ലൂയിസ് ഡഗാമ തുടങ്ങിയ പറങ്കി തലവന്മാര്‍ കോഴിക്കോട് കോട്ട കെട്ടാന്‍ വന്‍സന്നാഹവുമായി സാമൂതിരിയെ സമീപിച്ചപ്പോള്‍ കുഞ്ഞാലിയെയും അനുയായികളെയും അദ്ധേഹത്തിന് നായര്‍ പടയാളികളിലും ജനങ്ങളിലുമുള്ള സ്വാധീനത്തെയും പേടിച്ച് സാമൂതിരി അനുമതി നല്‍കിയില്ല. നിരാശയോടെ ചിരിച്ചു പോകേണ്ടി വരികയാണുണ്ടായത്.
ഒരു വര്‍ഷത്തിനു ശേഷം മലബാറുമായുള്ള വാണിജ്യ ബന്ധം പറങ്കികള്‍ക്ക് അനിവാര്യമായി വന്നു. അതിന് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തത് കോഴിക്കോട്ടെ പാതിരി അന്റോണിയോ ആയിരുന്നു. യുദ്ധ തന്ത്രം 1958 ഗോവന്‍ ഗവണ്‍മെന്റ് അംഗീകരിക്കുകയും ചെയ്തു. ഡിസംബര്‍ മാസത്തില്‍ പറങ്കിപട കോഴിക്കോട്ടെത്തി. ഉദയംപേരൂര്‍ സുന്നഹദോസിനു അലക്‌സിയോ ഡീമെനിസ് സാമൂതിരിയുമായി കോട്ടക്കലില്‍ വെച്ച് യുദ്ധതന്ത്രം വിശദീകരിച്ചു. പെറിയോറ, ലൂയി ഡാസില്‍വ, അന്റോണിയോ ഡലൈവ തുടങ്ങിയവരുടെ നതൃത്വത്തില്‍ കരയില്‍ നിന്നും കടലില്‍ നിന്നും അക്രമണം നടത്തലാണ് ആദ്യ പടി. അക്രമണം തുടങ്ങിയതോടെ കടലിലുണ്ടായിരുന്ന മരക്കാര്‍ പടയാളികള്‍ കോട്ടക്കുള്ളിലേക്ക് വലിഞ്ഞു. വെള്ളിയാം കല്ലെത്തുന്നതുവരെ പറങ്കികള്‍ക്ക് സുഗമമായി മുന്നേറാന്‍ കഴിഞ്ഞു. രാത്രിയായപ്പോള്‍ കുഞ്ഞാലി മരക്കാര്‍ യുദ്ധതന്ത്രം ആവിശ്കരിച്ചു. മണിക്കൂറുകളോളം നീണ്ട ഗറില്ലാ അക്രമണത്തില്‍ സാമൂതിരിയുടെ പടക്കും പറങ്കികള്‍ക്കും വന്‍ നാശ നഷ്ടങ്ങളുണ്ടായി. 600 പോര്‍ചുഗീസുകാരും, 1000 നായര്‍ പടയാളികളും ബെന്‍കോയര്‍ ഫെറേരയുടെ കീഴില്‍ യുദ്ധത്തില്‍ നിന്ന് പിന്മാറി. പിന്മാറുന്നത് കണ്ട കുഞ്ഞാലി മരക്കാര്‍ ശക്തമായ അക്രമണം അഴിച്ചുവിട്ടു. ഫാദര്‍ ഫ്രാന്‍സിസ് ബാപ്റ്റിസ്റ്റ ഒരു കുരിശുമേന്തി പരിശുദ്ധ യുദ്ധമെന്ന് പ്രഖ്യാപിച്ച് യുദ്ധത്തിന് നേതൃത്വം നല്‍കിയിരുന്നു അദ്ധേഹവും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ മരക്കാര്‍ സേനക്കു മുമ്പില്‍ അടിയറവു പറഞ്ഞ് കുരിശുപടയില്‍ നിന്ന് ബാക്കിയായവര്‍ ഗോവയിലേക്ക് തിരിച്ചു. രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്കും ഭൂഘണ്ഡങ്ങളില്‍ നിന്ന് ഭൂഘണ്ഡങ്ങളിലേക്കും പരാജയ വാര്‍ത്ത ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പരന്നു. ഗോവയില്‍ പറങ്കികൊടി താഴ്ത്തികെട്ടി. ഒരുപാട് സ്ത്രീകള്‍ വിധവകളായി. കണക്കിലധികം സ്വത്തുക്കള്‍ നഷ്ടപ്പെട്ടു. പെണ്ണുങ്ങള്‍ മാറത്തടിച്ച് തെരുവിലൂടെ വിലാപയാത്ര നടത്തി. പോര്‍ചുകലിലും ഗോവയിലും ദുഃഖാചരണം നടത്തി, ഫൈറിയ വൈറൂസ ''ഏഷ്യയില്‍ പോര്‍ചുഗീസ് ശക്തിക്ക് നേരിട്ട ഏറ്റവും വലിയ പരാജയമെന്നാണ്'' ഇതിനെ വിശേഷിപ്പിച്ചത്.
അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടെന്ന ചീഞ്ഞളിഞ്ഞ യൂറോപ്പ്യന്‍ സിദ്ധാന്തം പറങ്കികള്‍ അറബിക്കടലിലും അവതരിപ്പിച്ചു. എല്ലാ മുസ്‌ലിം ചെരക്കുകളും കൊള്ളയടിച്ചു. ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകരെയും വെറുതെ വിടാന്‍ സന്‍മനസ്സ് കാണിച്ചില്ല. തുടര്‍ന്ന് മാപ്പിളമാരും പറങ്കിക്കപ്പലുകളില്‍ കൊള്ളയും തീവെപ്പും നടത്തി. 1599ല്‍ ക്യാപ്റ്റന്‍ ഫുര്‍താദോ ഉള്ളാള്‍ റാണിയെ പൂര്‍ണ്ണമായും ഉപരോധത്തിലാക്കി. ഡിസംബര്‍ 16ന് ആചാരവെടിയോടെ സാമൂതിരിയുമായി കൂടിക്കാഴ്ച നടത്തി,കുഞ്ഞാലിക്കെതിരെ സാമ്പത്തിക സൈനിക സഹായം നല്‍കാമെന്ന് സാമൂതിരി സമ്മതിക്കുകയും ചെയ്തു.
ഫുര്‍താദോ ഉള്ളാള്‍ റാണിയില്‍ നിന്ന് 30000 മൂട അരി പിടിച്ചെടുത്തുകൊണ്ടാണ് കുഞ്ഞാലിക്കെതിരെ തന്ത്രങ്ങള്‍ മെനഞ്ഞത്. ക്യപ്റ്റന്‍ ഫെറേര കരയില്‍ നിന്നും അക്രമണം തുടങ്ങി. ക്ഷാമ കാലത്ത് തുടങ്ങിയ അക്രമണത്തിലും പറങ്കികള്‍ക്ക് ഒരുപാട് നാശം വിതക്കാന്‍ കുഞ്ഞാലിക്കായി. പക്ഷെ, അംഗബലം കുറവായതിനാല്‍ കീഴടങ്ങുകയല്ലാതെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. ഉപാതികളോടെ കീഴടങ്ങിയ കുഞ്ഞാലി വഞ്ചിക്കപ്പെട്ട് ഫുര്‍താദോക്ക് കൈമാറുകയാണുണ്ടായത്. ഇതില്‍ രോക്ഷാകുലരായ നായര്‍ പടയാളികള്‍ കലാപത്തിന് തുടങ്ങി. അതോടെ മുസ്‌ലിംകളും ആവേശപരിതരായി. പാതിരിക്കും സാമൂതിരിക്കും പരിക്കേറ്റു. എന്നാല്‍ തന്ത്രശാലിയായ ഫുര്‍താദോ ചെങ്ങലയില്‍ ബന്ധിച്ച കുഞ്ഞാലിയെ തോണിയിലേക്ക് തള്ളിയിട്ട് ഗോവയിലേക്ക് തിരിച്ചു. അതോടെ കോഴിക്കോട്ടെ കുഞ്ഞാലി നാലാമന്റെ ഭരണം അവസാനിച്ചു.
ഗോവയിലെത്തിയ പറങ്കി സൈന്യത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കുഞ്ഞാലി മതം മാറി ക്രിസ്ത്യാനിയായാല്‍ വന്‍ പാരിദോശികങ്ങള്‍ വാഗ്ദാനം ചെയ്‌തെങ്കിലും അദ്ധേഹം ഇസ്‌ലാമില്‍ അടിപതറാതെ വിശ്വസിച്ചു. കുഞ്ഞാലിയുടെ തല വിച്ഛേദനം ചെയ്ത് ഉപ്പിലിട്ട് കണ്ണൂരില്‍ പ്രദര്‍ശിപ്പിച്ചു. കുഞ്ഞാലിയുടെ വധം കണ്ടുനിന്ന ഗോവ ഗവണ്‍മെന്റ് ഓഫീസറും കുഞ്ഞാലി മരക്കാര്‍ മൂന്നാമന്റെ പുത്രനുമായ ചിന്നആലി മരക്കാര്‍ ഇതില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് തന്റെ ക്രിസ്തീയ ഭാര്യയുമായി ലക്ഷദ്വീപിലേക്ക് ഒളിച്ചോടുകയും സൈന്യത്തെ സജ്ജീകരിച്ച് നടത്തിയ ഒളിപ്പോരില്‍ പറങ്കികള്‍ക്ക് വന്‍ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇതില്‍ അധികവും നശിപ്പിക്കപ്പെട്ടത് സാമൂതിരിയില്‍ നിന്ന് ഗോവയിലേക്കു പോകുന്ന ചെരക്കുകളായിരുന്നു. ഡച്ചുകാരുടെ സഹായത്തോടെയും ഇദ്ധേഹം പറങ്കികളെ അക്രമിച്ചിട്ടുണ്ട്.
മനുസ്മൃതി നടപ്പാക്കുന്നതിലും അയിത്താചാരത്തിലെ ചെറിയ തെറ്റുകള്‍ക്ക് പോലും ക്രൂരമായ ശിക്ഷ നല്‍കുന്നതിലായിരുന്നു സാമൂതിരിയുടെ കാലത്ത് ശ്രദ്ധ ചൊലുത്തിയിരുന്നത്. കൊച്ചി രാജാവിനെ കിരീടം തലയില്‍ വെക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. അത്തച്ചമയ കിരീടകാലത്ത് കിരീടം അടിയില്‍ വെക്കലായിരുന്നു പതിവ്. മലബാറിലെ മുസ്‌ലിംകളുടെ ഉന്നമനത്തിനും പാവപ്പെട്ട അതിജീവനത്തിന്നും ജീവിതം ബലിയര്‍പ്പിച്ചയാളാണ് കുഞ്ഞാലി മരക്കാര്‍. ചെറുത്തു നില്‍പ്പിന്റെ വര്‍ഷങ്ങളില്‍ കുഞ്ഞാലി മരക്കാര്‍ ഗാമയുടെ പിന്‍ഗാമികള്‍ക്കും ശത്രു പാളയത്തിലെത്തിയ സാമൂതിരിക്കും വന്‍ നഷ്ടങ്ങളാണ് വരുത്തിയത്. അത്‌കൊണ്ടുതന്നെ ഒരു ദശാബ്ത കാലം പോലും പറങ്കികള്‍ക്ക് കേരള മണ്ണില്‍ പിടിച്ചു നില്‍ക്കാനായില്ല.

0 Comments