കേരളത്തിലെ പോര്‍ച്ചുഗീസ് അധീശത്വകാലത്ത് മലബാറിലെ സജീവ വാണിജ്യ കേന്ദ്രമായിരുന്നു കോഴിക്കോട്. കടല്‍ കടക്കുന്ന സുഗന്ധവ്യജ്ഞനങ്ങളും അമൂല്യ വസ്തുക്കളുമായിരുന്നു കേരളക്കരയുടെ വിശപ്പടക്കിയിരുന്നത്. 1498ല്‍ വാസ്‌ഗോഡഗാമ കാപ്പാട് കപ്പലിറങ്ങിയതു മുതല്‍ ഇതേ വാണിജ്യ കുത്തക അറബികളില്‍ നിന്ന് തട്ടിയെടുത്ത് സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു. മലബാറിലെ കച്ചവട പ്രമുഖരെല്ലാം മുസ്ലിംകളായതിനാല്‍ തന്നെ കുരിശുയുദ്ധം സമ്മാനിച്ച പകയും വിദ്വേഷവും മുസ്ലിംവിരുദ്ധതയും അവരുടെ പ്രവര്‍ത്തനത്തിലാകെ പ്രതിഫലിച്ചിരുന്നു. 1502ല്‍ വീണ്ടും തിരികെയെത്തിയ ഗാമയും സൈന്യവും സാമൂതിരിയെ സമീപിച്ച് വ്യാപാര കുത്തക കൈവശപ്പെടുത്തി വച്ചിരുന്ന മുസ്ലിംകളെ തിരസ്‌കരിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും രാജാവ് നിരസിക്കുകയാണുണ്ടായത്.
ഇതില്‍ കലിപൂണ്ട പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട് തുറമുഖം നശിപ്പിക്കുകയും ചെയ്തു. തീരപ്രദേശങ്ങളില്‍ വ്യാപകമായ അക്രമങ്ങളും അഴിച്ചുവിടാന്‍ തുടങ്ങി. സാമൂതിരിയെയും മുസ്ലിംകളെയും തകര്‍ക്കാതെ തങ്ങള്‍ക്ക് നിലനില്‍പില്ലെന്നു തിരിച്ചറിഞ്ഞ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുടെ ശത്രുവായിരുന്ന കൊച്ചി രാജാവുമായി സൈനിക വ്യാപാര സംഖ്യത്തിലേര്‍പ്പെട്ടു. സൈനിക താവളങ്ങള്‍ പാണ്ടികശാലകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അനുഷ്ഠാന പരവും സാമ്പത്തിക പരവും രാഷ്ട്രീയ വിവിധ ഘടകങ്ങള്‍ ഉള്‍ച്ചേരുന്ന ഒരു പ്രത്യേക പരിവര്‍ത്തനത്തില്‍ നിന്നുമാണ് സാമൂതിരിക്കു കീഴില്‍ പരമ്പരാഗത കച്ചവടക്കാരും നാവിക വിദഗ്ദരുമായ മരക്കാര്‍ സൈന്യത്തിന്റെ കോഴിക്കോട്ടേക്കുള്ള രാഷ്ട്രീയ പ്രവര്‍ത്തിലേക്കുള്ള രംഗപ്രവേശനം.
നാലു തലമുറകളിലായി ഒരു നൂറ്റാണ്ട് കാലം നാവിക വിദഗ്ദരുടെയും ഇടമുറിയാത്ത തുടര്‍ച്ച ശക്തമായ ജനപിന്തുണയോടെ ഇതേ കുടുംബത്തില്‍ ഉയര്‍ന്നുവന്നു. തര്‍ക്കങ്ങള്‍ എന്നതിലുപരി സ്വന്തം സമൂഹത്തിലെ അതിക്ര്മങ്ങളും കൊള്ളയും തടയുക രാജ്യത്തെയും അധിനിവേശങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. മുസ്ലിംകളോടുള്ള അടങ്ങാത്ത പ്രതികാരദാഹവും കാലങ്ങളായുള്ള മുസ്ലിം വാണിജ്യ മുന്നേറ്റത്തോടുള്ള തുള്ളുന്ന അസൂയയും അന്ധമായ മതഭ്രാന്തും ചേര്‍ന്ന് രൂപപ്പെടുത്തിയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമൂതിരിക്കൊപ്പം ശക്തമായ പ്രതിരോധം തീര്‍ക്കുകയായിരുന്നു മരക്കാര്‍്മാര്‍.
1529 ല്‍ കുട്ട്യാലി മരക്കാരിന്റെ സൈനിക വിഭാഗത്തെ പോര്‍ച്ചുഗീസുക്കാര്‍ പരാജയപ്പെടുത്തുകയും പട നേതാക്കളെ കാരാഗ്രഹത്തില്‍ അടക്കുകയും ചെയ്തതോടെ പിതാവിന്റെ അസാനിദ്യം പരിഹരിച്ചു കുഞ്ഞാലി ഒന്നാമനോടൊപ്പം കോഴിക്കോട് സിലോണ്‍ കായില്‍ പട്ടണം എന്നിവിടങ്ങളില്‍ പറങ്കി പടക്കെതിരേ ശക്തമായ ആക്രമണങ്ങള്‍ സംഘടിപ്പിച്ചു. കുട്ട്യാലി മരക്കാറിന്റേയും കുട്ടി അഹമ്മദ് മരക്കാറിന്റേയും ഉപ സൈനിമേധാവിയായി വിളങ്ങിയ കുട്ടി പോക്കര്‍ എന്ന പേരില്‍ പ്രസിദ്ധനായി. നാല്‍പതോളം കൊല്ലം അദ്ധേഹം നായക സ്ഥാനത്ത് തുടര്‍ന്നു. സാമന്തന്മാര്‍ വഴിയും മറ്റു പല മാര്‍ഗങ്ങളിലൂടെയും സാമൂതിരിക്കു മേല്‍ ശക്തമായ സമര്‍ദ്ധം രൂപപ്പെടുത്താന്‍ ഈ കാലത്ത് പോര്‍ച്ചുഗീസുക്കാര്‍ക്ക് സാധിച്ചു. സൈനികമായ തിരിച്ചടികളും സാമ്പത്തിക ക്ലേശങ്ങളും മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സാമൂതിരി പോര്‍ച്ചുഗീസുമായി സന്ധിയിലാവാന്‍ നിര്‍ബദ്ധിതനായി.
തദടിസ്ഥാനത്തില്‍ 1540തില്‍ പൊന്നാനിയില്‍ വച്ച് സന്ധികരാര്‍ നിലവില്‍ വിരകയും ചെയ്തു. 1532ല്‍ പോര്‍ച്ചുഗീസുക്കാര്‍ ചാലിയത്ത് പുതിയ കോട്ട പണിതു സന്ധി കാലയളവായതിനാല്‍ തന്നെ കുഞ്ഞാലി മരക്കാര്‍ രണ്ടാമന്റെ അധികാര കാലയളവിന്റെ ആദ്യ ഘട്ടത്തില്‍ നിരന്തരമായി പോര്‍ച്ചുഗിസുക്കാര്‍ക്കെതിരേ പൊരുതേണ്ടി വന്നിട്ടില്ല. എങ്കിലും ഇത് കുഞ്ഞാലി മരാക്കാറിന്റെ നിലപാടിനെതിരായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സന്ധിയിലെ ഭവിഷ്യത്തുകള്‍ മുന്നില്‍ കണ്ട കുഞ്ഞാലിയും സംഘവും തുടക്കം മുതല്‍ തന്നെ ആ കരാരിനെ എതിര്‍ക്കുകയുണ്ടായി. എന്നാല്‍ കരാറിന് പതിവു പോലെ അധിക കാലം നിലനില്‍പ്പുണ്ടായില്ല. ഉടമ്പടി വ്യവസ്ഥകളില്‍ പലതും പറങ്കികള്‍ പാലിച്ചില്ല. കൊച്ചിയും-വടക്കും കൂറും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ സാമൂതിരിയും പറങ്കികളും രണ്ടു ചേരികളായി മാറിയതോടെ കരാര്‍ പൂര്‍ണമായി തകരുകയും തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു. തന്ത്രശാലിയായ കുഞ്ഞാലി മരക്കാരുടെ സൈന്യം പോര്‍ച്ചുഗീസുകാര്‍ക്കു നേരെ കനത്ത അക്രമങ്ങള്‍ അഴിച്ചു വിട്ടു. ശക്തമായ പറങ്കി സേനയെ നിരവധി തവണ തോല്‍പ്പിക്കാന്‍ ഇവര്‍ക്കായി. കുഞ്ഞാലി രണ്ടാമന്റെ നിരന്തരമായ ഗറില്ലാ യുദ്ധങ്ങളില്‍ വന്‍ നഷ്ടം നേരിട്ട പറങ്കികള്‍ സിവിലിയന്‍ മാര്‍തര്‍ അക്രമിച്ചു. വ്യാപാര ശാലകള്‍ കൊള്ളയടിച്ചും വീടുകള്‍ തകര്‍ത്തും പള്ളികള്‍ തീ വെച്ചും അവര്‍ പകരം വീട്ടി.
അതേ സമയം കുഞ്ഞാലിയും സംഘവും വടക്കേ മലബാറിലെ പറങ്കി കേന്ദ്രങ്ങള്‍ അക്രമിച്ച് ശക്തനായി തിരിച്ചടിക്കുകയും ചെയ്തു. കോഴിക്കോട് രാജ്യത്തിന്റെയടക്കമുള്ള മറ്റു ചരക്ക് കപ്പലുകള്‍ക്ക് തങ്ങളുടെ കര്‍ത്താസ് വാങ്ങാന്‍ വലിയ തുക നല്‍കിയാല്‍ മാത്രമേ ചരക്ക് നീക്കം നടത്താനാകൂ എന്ന് പറങ്കികള്‍ വാശിപിടിച്ചു. സ്വന്തം രാജ്യത്തില്‍ നിന്നുള്ള ചരക്ക് നീക്കത്തിന് നഷ്ടം സഹിച്ചു പറങ്കികള്‍ക്ക് പണം നല്‍കാനാവില്ലെന്ന് കുഞ്ഞാലി മരക്കാര്‍ രണ്ടാമന്‍ ശടിച്ചു. പറങ്കികളുടെ പാസ് വാങ്ങാത്ത കപ്പലുകളെ ആക്രമിക്കുകയും കൊള്ളയടിക്കുകയും യാത്രക്കാരെ കൊന്നു കടലില്‍ താഴ്ത്തുകയും ചെയ്തു.
ഈ പടത്തലവന്മാരുടെ വീര ചരിത്രം കേരളത്തിനൊട്ടാകെ അഭിമാനവും അന്തസ്സും നല്‍കുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പറങ്കികളുടെ നാവിക സ്വാച്ഛാധിപ്ത്യത്തിനെതിരായി അവര്‍ നടത്തിയ ഐതിഹാസികമായ സമരങ്ങളും അതില്‍ കൈവരിച്ച നേട്ടങ്ങളും കേരള ചരിത്രത്തിലെ മഹത്തായ ഒരു അദ്ധ്യായമാണെന്ന് സര്‍ദര്‍ റു-എം പണിക്കര്‍ നിരീക്ഷിക്കുന്നത്.
കോഴിക്കോട് നാവിക സേനയുമായി ഉണ്ടാവുന്ന നിരന്തരമായ ഏറ്റുമുട്ടല്‍ പറങ്കികളെ വല്ലാതെ ക്ഷീണിപ്പച്ചു.ഒരു വട്ടം അകമണത്തില്‍ തകര്‍ന്നടിയുകയും ചരക്കു നീക്കങ്ങള്‍ ഫലപ്രാപ്തി കൈവരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ രണ്ടാമനെ ഒതുക്കാനായി ഒട്ടേറെ സൈനിക നീക്കങ്ങള്‍ പോര്‍ച്ചുഗീസ് സൈന്യം നടത്തി. ഗറില്ലാ യുദ്ധത്തില്‍ നിന്നും നേര്‍ക്കു നേര്‍ക്കുള്ള യുദ്ധം വരെ കൊണ്ടെത്തിച്ചാലെ കുഞ്ഞാലി മരക്കാരെ കീഴടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പോര്‍ച്ചുഗീസ് വിദഗ്ദര്‍ മനസ്സിലാക്കിയിരു്ന്നു. ആയുധ കൂസാര്‍ത്തുകളുമായി വരുന്ന ഭീമാകരമായ നിരവധി കപ്പലുകള്‍ മുഴക്കുന്ന രണാരവും തനിക്കുള്ള കെണിയാണെന്ന് കുഞ്ഞാലി മരക്കാര്‍ തിരിച്ചറിഞ്ഞതിനാല്‍ തന്നെ നേരിട്ടുള്ള യുദ്ധങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം അദ്ധേഹം വഴുതി മാറി.
1558 ല്‍ ലൂയി ഡെ മെല്ലോവ് നേത്രത്വം നല്‍കിയ സൈനിക കപ്പലുകള്‍ കണ്ണൂരില്‍ വെച്ച് കുഞ്ഞാലി മരക്കാരുടെ നൗക വളഞ്ഞു. രക്ത രൂക്ഷിതമായ യുദ്ധത്തില്‍ നൗക വ്യൂഹങ്ങളെ നേര്‍ക്കുനേര്‍ ലഭിക്കാന്‍ പോര്‍ച്ചുഗിസുകാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കുഞ്ഞാലി മരക്കാര്‍ വഴുതി മാറി കളഞ്ഞു. പക്ഷെ കുഞ്ഞാലിയുടെ പതാക വാഹക നൗക നശിപ്പിക്കപ്പെട്ടു. പോര്‍ച്ചുഗീസുക്കാര്‍ കടലില്‍ നിന്ന് ലഭിക്കുന്ന ബന്ധികളെ മുഴുവന്‍ കൊലപ്പെടുത്തുകയായിരുന്നു പതിവ്. അറക്കല്‍ രാജാവിന്റെ ബന്ധുവും ഇതേ രീതിയില്‍ മരണപ്പെട്ടതോടെ അറക്കല്‍ ആലി രാജ കണ്ണൂരിലെ പറങ്കികളെ ആക്രമിച്ചു. 30 തോളം കപ്പലുകള്‍ തകര്‍ക്കുകയും കോട്ട ഉപരോധിക്കുകയും ചെയ്തു. യുദ്ധ വാര്‍ത്ത അറിഞ്ഞതോടെ മരക്കാര്‍ സൈന്യം കണ്ണൂരിലേക്ക് കുതിച്ചു. പൗലോ ഡെ ഗാമയുടെ നേത്രത്വത്തിലുള്ള കപ്പല്‍ വ്യൂഹം കണ്ണൂരിലേക്ക് പുറപ്പെട്ടു. ഭട്ക്കലില്‍ വെച്ച് മരക്കാര്‍ അവരെ അക്രമിക്കുകയും ആ യുദ്ധത്തില്‍ വെച്ച് പറങ്കികളെ ചിന്നഭിന്നമാക്കി. അതേ വഴിയില്‍ ഡോം മസ്‌കരന്‍ ഹാബിനേയും, ലൂയി സെ മെല്ലേയെയും ഇതേ നാണയത്തില്‍ പരാജയപ്പെടുത്തി. ജനറല്‍ മാര്‍ട്ടിന്‍ അല്‍ ഫോന്‍സോ മിറാസയുടെ 36 കപ്പലുകളടങ്ങിയ വ്യൂഹത്തെ ഗറില്ലാ യുദ്ധരീതിയിലൂടെ തച്ചു തരിപ്പണമാക്കി.
1570ല്‍ പോര്‍ച്ചുഗീസുക്കാരെ അറബി കടലില്‍ നിന്ന് തന്നെ പുറം തള്ളുന്നതിനുള്ള ഒരു സംയുക്ത സംഘം രൂപം കൊണ്ടു. അഹ്മദ് നഗറില്‍ നിന്നും ഷാ, ബിജാപൂരിലെ ആദിന്‍ഷാ, സാമൂതിരിയുമടങ്ങിയതായിരുന്ന സംഖ്യം, ഒരേ സമയം പറങ്കികേന്ദ്രങ്ങളെ കടന്നാക്രമിക്കുക എന്നതായിരുന്നു ലക്ഷ്യം. നിസാം ഷായെ സഹായിക്കാനായി 21 നൗകകളിലായി ആയിരത്തോളം സൈന്യം ചൗളിലെത്തുകയും ഇരുപത് ദിവസം അവിടെ താമസിക്കുകയും ചെയ്തു. പറങ്കികള്‍ക്ക് വന്‍ ആള്‍ നഷ്ടമുണ്ടായെങ്കിലും അവസാന പ്രത്യാക്രമണത്തില്‍ രക്ഷപ്പെട്ട് കണ്ണൂര്‍ തീരത്തെത്തി. ................സൈന്യവുമായി ഏറ്റുമുട്ടി. മാപ്പിള പടയുടെ രണ്ടു കപ്പലുകള്‍ മാത്രം ശേഷിച്ച ഈ യുദ്ധത്തില്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിന് വന്‍ മതില്‍ തീര്‍ത്ത കുഞ്ഞാലി മരക്കാര്‍ രണ്ടാമന്‍ വീര രക്ത സാക്ഷിത്വം വരിച്ചു.

0 Comments