മോദി: നുണകളുടെ പ്രധാനമന്ത്രി




പഴയ ശീലങ്ങള്‍ മരിക്കാന്‍ വളരെ പ്രയാസമാണ്. അത് സ്വന്തം വ്യക്തിത്വത്തില്‍ കടന്നുകൂടിയതാവട്ടെ തന്നില്‍ നിന്നും പകര്‍ന്നതാകട്ടെ. അത്തരത്തിലുളള ഒരു പ്രവര്‍ത്തിയാണ് ഇന്ത്യ എന്ന വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രിയില്‍ നിന്നും ഉടലെടുക്കുന്നത്. താനാരാണെന്ന ബോധമോ ബോധ്യമോ ഇല്ലാത്ത വ്യക്തികളുടെ ചുവടുവെപ്പാണ് നമ്മുടെ നേതാവില്‍ തെളിഞ്ഞു കാണുന്നത്. പൊളളയായ തൊഴില്‍ വാഗ്ദാനവും നോട്ട് നിരോധനവും പൗരത്വ രജിസ്റ്റര്‍ ബില്ലും ഇതിന്റെ അടിസ്ഥാനങ്ങളാണ്.

          2014-ല്‍ രാജ്യത്തെ 100 ശതമാനം ജനങ്ങളും ഞങ്ങളെ പിന്‍തുണച്ച് വോട്ട് ചെയ്തുവെന്ന് പറയുന്ന മോദി, ഈ പച്ചയായ പൊളളത്തരത്തിനെങ്കിലും കൂറ് പുലര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വലിയ പരാജയമായിരുന്നു. എന്നാല്‍ ഈ വസ്തുതകള്‍ അംഗീകരിക്കാതെ സ്വന്തമായി വസ്തുതകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് മോദി. മോദി ദൈവ വചനങ്ങള്‍ ഉരുവുടുന്നത് പോലെ നിത്യേന ഉണര്‍ത്തുന്ന പ്രധാമന്ത്രി മുദ്ര യോജന എന്ന ഒരു പദ്ധതിയുണ്ടത്രേ. 1.4 ലക്ഷം കോടി രൂപ വരുന്ന 3.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആവിശ്യമായ നിക്ഷേപങ്ങള്‍ വരുന്നില്ല എന്നുളളിടത്താണ് ഇത്തരത്തിലുളള വാഗ്ദാനം.

           ഇതിനിടയിലാണ് ആത്മഹത്യ കുത്തെന്നോണം നോട്ട് പിന്‍വലിക്കല്‍ വരുന്നത്. 86.4% കറന്‍സികളെ കളളപ്പണം, കളളനോട്ട്, ഭീകര സംഘടനകളുടെ ഫണ്ടിംഗ് എന്ന് പറഞ്ഞിട്ടാണ് വിലയില്ലാതാക്കിമാറ്റിയത്. മറിച്ച് 99% നോട്ടുകളും തിരികെയെത്തിയത് മോദി സര്‍ക്കാറിന്റെ നെഞ്ചിനേറ്റ കുത്തായിരുന്നു. വിശ്വസ്ഥതയുടെ മേലുളള ഒരു വലിയ കറുത്ത പുളളികൂടിയും വലിയ പരാജയമായ അമേരിക്കയുടെ ഇറാഖ് ദൗത്യത്തെ വലിയ വിജയമായി ചിത്രീകരിച്ച ബുഷ് ഭരണകൂടത്തിനേക്കാള്‍ വിലിയ തോതില്‍ നോട്ട് നിരോധനത്തെ മോദി വികസനമായി കണ്ടത് നാം തിരിച്ചറിഞ്ഞതാണ്. സര്‍ക്കാറിലെ സുതാര്യതയുടെ അഭാവത്തെയും നയങ്ങളുടെ ഭദ്രദയെയും കുറിച്ചുളള ചോദ്യങ്ങള്‍ക്ക് ഇവിടെയാണ് പ്രസക്തിയേറുന്നത്. ബുളളറ്റ് ട്രയിന്‍ ചോദ്യം ചെയ്യുന്ന ഒരാള്‍ വികസന വിരോധിയാവുമോ? ജി.എസ്.ടിയെ ചോദ്യം ചെയ്യുന്നവരെല്ലാം നികുതിവെട്ടിപ്പുകാരുമാവുമോ?.

           യജമാനന്റെ മൂക്കിനെ ഈച്ചയുടെ അക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ മൂക്ക് മുറിച്ച് കളയുന്ന കുരങ്ങന്റെ കഥ പഞ്ചതന്ത്രത്തിലുണ്ട്. മോദിയുടെ നോട്ട് നിരോധനവും ഇതുപോലെയാണ്. എല്ലാവരും കളളന്മാര്‍ അല്ലെങ്കില്‍ ദേശവിശുദ്ധര്‍ എന്ന് സംശയിക്കുന്ന ഈ മനോഭാവം ജനാധിപത്യ സംവിധാനങ്ങളെ തകരാറിലാക്കുന്നു എന്ന് മാത്രമല്ല പൗരന്മാരെന്ന നിലയില്‍ നമ്മള്‍ പരസ്പരം പ്രവര്‍ത്തിക്കുന്നുവെന്ന വിഷയത്തില്‍ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ക്കും കാരണമാവുന്നു.

           മോദിയുടെ കളളങ്ങള്‍ക്ക് അടിത്തറ പാകിയത് സ്വന്തം മാതൃസംഘടനയെന്നു തന്നെ പറയാം. പാരമ്പര്യ അന്തസ്സ് കാത്തുസൂക്ഷിക്കുക മാത്രമാണ്  ഇന്നത്തെ ആര്‍.എസ.്എസ് ശിങ്കിടികളുടെ ജോലി. 3000ത്തോളം ആളുകള്‍ കൊല്ലപ്പെട്ട ഗ്രോധ കലാപം നേരെ മുസ്ലിം ജനതയുടെ മേല്‍ ചാര്‍ത്തുകയായിരുന്നു. എന്നാല്‍ നവീകരിച്ചുവന്ന ശാസ്ത്ര സാങ്കേതിക വിദ്യക്ക്  അവരുടെ ഉളളറിയില്ലല്ലോ. വ്യക്കമായ ഫോറന്‍സിക് റപ്പോര്‍ട്ടാണ് അന്ന് കളളിവെളിച്ചത്താക്കിയത്. ആര്‍. എസ്. എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ വീടിന് നേരെ മുസ്ലിംകള്‍ കല്ലെറിഞ്ഞുവെന്ന മുടന്തന്‍ ന്യായമായിരുന്നു 1727-ല്‍ നാഗ്പുരില്‍ സംഘടിപ്പിച്ച കലാപത്തിന് കാരണം. 1971-ല്‍ കേരളത്തില്‍ അരങ്ങേറിയ കലാശഘോഷയാത്രയിലെ തലശ്ശേരി കലാപവും ബി.ജെ.പിയുടെ വിശ്യാസതക്ക് ഉറപ്പ് നല്‍കുന്നു.

           2020 ജനുവരി 28 ന് എന്‍.സി.സിയിലെ അച്ചടക്കമുളള ഭാവിയോദ്ധാക്കളായ  കുട്ടികള്‍ക്കുമുമ്പില്‍ പ്രധാനമന്ത്രി പറയുകയാണ് ജമ്മു കാശ്മീര്‍ മാത്രമല്ല രാജ്യം മുഴുവന്‍ സമാധാനത്തിന്റെ ഒരു പുതിയ പ്രഭാതത്തിന് സാക്ഷ്യം വഹിക്കുന്നു. മോദിയുടെ അജ്ഞത പുറത്തുകൊണ്ടുവരാന്‍ മാത്രം വിദ്യാസമ്പന്നരാകുന്ന ജനതക്ക് ഇതിന്റെ യാഥാര്‍ത്ഥ്യം കണ്ടുപിടിക്കല്‍ പ്രയാസമുളളതല്ലല്ലോ. ഇന്ന് ലോകത്ത് അപകടകരമായ ജീവിതം നയിക്കേണ്ട രാജ്യങ്ങളില്‍ ഇന്ത്യ 5ാം സ്ഥാനത്താണ്. സുരക്ഷയുടെ കാര്യത്തില്‍ പ്രസിദ്ധമായ 64 രാജ്യങ്ങളില്‍ 60-ാം സ്ഥാനത്തും.

            മോദിയുടെ നഗ്നമായ  നുണകള്‍ക്കെതിരെ രാജ്യം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍  എന്നിവ പോലെയുളള വര്‍ഗീയ നിയമങ്ങളെ പിന്താങ്ങാന്‍ മോദി ദുരുപയോഗം ചെയ്യുന്നത് സത്യത്തിന്റെ പ്രതീകമായ മഹാത്മാ ഗാന്ധിയെയാണ്. കടുത്ത ശുഭാപ്തി വിശ്യസിയെന്ന നിലയില്‍ ബുദ്ധി പൂര്‍വമായ ഗൂഢാലോചന വിജയിക്കുമെന്ന് ഗാന്ധിജി പ്രത്യാശിച്ചു. മുസ്ലിംകള്‍ സ്വന്തം ഇച്ഛാ സ്വാതന്ത്രത്താല്‍ പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടണം. ഇതാണ് ഗാന്ധിജിയുടെ തീരുമാനം പുതിയ പൗരത്വ നിയമം ഗാന്ധിജിയുടെ ആശയത്തിന് തീര്‍ത്തും വിരുദ്ധമായതാണ്. ഇന്ത്യ ഒരു ഹിന്ദു നാഗരികതയല്ല എന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

            വര്‍ഗീയപരമായ, ഭരണഘടനാ വിരുദ്ധമായ നിലപാടെടുത്തതും തികയാഞ്ഞിട്ടാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ പോലും മനസ്സിലാക്കാതെ മോദി ജനതക്ക് നേരെ കുരച്ച് ചാടുന്നത്. അര്‍ബന്‍ നക്‌സലുകളും കോണ്‍ഗ്രസും തടങ്കല്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് മോദിജിയുടെ പുത്തന്‍ വാദം. അസമിലേയും ഇന്ത്യയിലുടനീളമുളള തടങ്കല്‍ കേന്ദ്രങ്ങളുടെയും ക്യാമ്പുകളുടെയും നിര്‍മാണവും പൂര്‍ത്തീകരണവും പത്രമാധ്യമങ്ങളില്‍ നാം ദര്‍ശിച്ചു. 28 വിദേശികള്‍ മരിക്കുകയാണെന്നും 985 പേരെ അസമിലെ ആറ് ഡിറ്റന്‍ഷന്‍ സെന്റെറുകളില്‍ പാര്‍പ്പിക്കുയാണെന്നും രാജ്യസഭാ ചോദ്യത്തിന്ന് മറുപടിയായി ബി.ജെ.പി മന്ത്രി നിത്യനന്ദ് റോയ് രേഖാമൂലം മറുപടി പറഞ്ഞു. ഈ വിഷയത്തിന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും നിര്‍ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഒരു പ്രധാന ഇമിഗ്രഷന്‍ തസ്തികയുളള ഓരോ പട്ടണത്തിനും ജില്ലയ്ക്കും ഒരു തടങ്കല്‍ കേന്ദ്രം ഉണ്ടായിരിക്കണമെന്ന് മോഡല്‍ ഡിറ്റന്‍ഷന്‍ മുനുവലിന്‍ ഒരു പ്രിന്‍സിപ്പല്‍ സെക്ക്രട്ടറി അഭിപ്രായപ്പെട്ടു. എന്നിട്ടും നമ്മുടെ പ്രധാനമന്ത്രിക്ക് ഒരു കൂസലുമില്ലേ. നെല്ലില്‍ പതിരും വാക്കില്‍ പിഴവും എന്ന ഒരു പഴഞ്ചൊല്ലിനെ സാക്ഷാല്‍കരിക്കാന്‍  പോലും വകയില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം.

              ഇപ്പോള്‍ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്ന് നാം ആരോടാണ് പറയുന്നത്? 130 കോടി ഇന്ത്യക്കാര്‍ക്ക് സി.എ.ബിയുമായി ഒരു ബന്ധവുമില്ല എന്ന് പറയുന്ന മോദിയോടോ?. ഭരണഘടനയിലെ അനുച്ഛേദം 14,15 പോലുളള മര്‍മ്മ പ്രധാനമായ നിയമങ്ങള്‍ കേട്ടിട്ടുണ്ടെങ്കില്‍ പോലും ഇത്തരിത്തലുളള വാക്ക് പിഴവുകള്‍ക്ക് മോദി നില്‍ക്കില്ലായിരുന്നു. ഒരു വ്യക്തിയുടെ സ്വാതന്ത്യം പോലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു പ്രധാനമന്ത്രിയുടെ രാജ്യത്തില്‍ എനിക്ക് തന്നെ വെറുപ്പ് തോന്നുന്നു. പ്രധാനമന്ത്രി മോദിയുടെ തിരെഞ്ഞെടുപ്പ് പ്രചരണം രാജ്യത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്  ഒരു വിധേനയും പ്രസക്തിയില്ലാത്ത ഒരു ദേശീയതയെ അടിസ്ഥാനമാക്കിയിട്ടുളളതായിരുന്നു. 2014ല്‍ താന്‍ അധികാരത്തില്‍ വന്നതിന് ശേഷം വലിയ ബോംബ് സ്‌ഫോടനങ്ങളോ തീവ്രവാദ പ്രവര്‍ത്തനങ്ങളോ നടന്നിട്ടില്ലെന്ന് അദ്ദേഹം അവകാശവാദം ഉന്നയിക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ തീവ്രവാദ കണക്കനുസരിച്ച് ഇന്ത്യയില്‍ ഭീകരതയുമായി ബന്ധപ്പെട്ട 418 സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് വാസ്തവം.

             നുണയുടെ ആധിക്യം സത്യത്തിലേക്ക് നയിക്കുമെന്ന ചിന്താഗതിക്കാരനാണോ നമ്മുടെ പ്രധാനമന്ത്രി. ഹിറ്റലറിന്റെ വലം കൈയായ ഗീബല്‍സിന്റെ തത്വം ഉള്‍കൊള്ളാതിരിക്കാനും സാധ്യതയില്ലല്ലോ. ഇതടിസ്ഥാനമാക്കിയാണ് അമേരിക്കന്‍ കോഗ്നിറ്റീവ് സൈക്കോളജിസ്റ്റ് മിസ ഫാസിയോ അഭിപ്രായപ്പെടുന്നത്. ആളുകള്‍ ഒരു പുതിയ പ്രസ്താവനയേയും ആവര്‍ത്തിച്ചുള്ള പ്രസ്താവനയേയും താരതമ്യം ചെയ്താല്‍ ആവര്‍ത്തിച്ചുള്ള പ്രസ്താവന മിക്കതും വസ്തുനിഷ്ടമായി ശരിയാണെന്ന് കണക്കാക്കപ്പെടുന്നു.

     എങ്കിലും മാനുഷിക ബുദ്ധിക്ക് നിലക്കുന്ന വാക്കുകളെങ്കിലും പറയേണ്ടത് ഈ സിദ്ധാന്തം ചെലുത്തുന്നവന്റെ ബാധ്യതയല്ലേ എന്നാണ് എന്റെ ചോദ്യം?.  1987-88 ല്‍ ഒരു ഫോട്ടോ പ്രക്ഷേപണം ചെയ്യാന്‍ ഞാന്‍ ഇ-മെയില്‍ ഉപയോഗിച്ചുവെന്ന് മോദി വ്യക്തമായി പറഞ്ഞു. ഈ കാലഘട്ടത്ത് അദ്ദേഹം ഒരേ സമയം ഡിജിറ്റല്‍ ക്യാമറയും ഇന്റര്‍നെറ്റും ഉപയോഗിച്ചിരുന്നെന്ന് മനസ്സിലാക്കാം. ആദ്യത്തെ പോര്‍ട്ട് ബിള്‍ ഡിജിറ്റല്‍ ക്യാമറ 1989- ല്‍ ജപ്പാനില്‍ വിറ്റു. ഇന്റര്‍നെറ്റ് ആഗോളതലത്തില്‍ 1991- ല്‍ പൊതുവായി ലഭ്യമായി. ഇന്ത്യയില്‍ ലഭ്യമായത് 1995 ലുമായിരുന്നു. മോദി ഇ-മെയില്‍ അയച്ചതായി അവകാശപ്പെട്ട് 7 വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍പ്പമെങ്കിലും യാഥാര്‍ത്യ ബോധമുള്ളവര്‍ ഇന്ത്യയിലുണ്ടെന്ന് ഈ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്.

ഒരുപാട് കളവുകള്‍ സത്യത്തിലേക്ക് എന്നാണ് മോദി കാഴ്ചപ്പാട് എങ്കില്‍ അദ്ദേഹത്തിനെ പിന്താങ്ങുവാന്‍ ആളുകള്‍ കുറവൊന്നുമല്ല. അനുയായികളെ ഇനിയും ചേര്‍ക്കാനാണ് ഭാവമെങ്കില്‍ സാക്ഷരത നിരക്ക് കുറക്കാനുള്ള വഴികള്‍ ഇനിയും തുടരണം.

🖋ബാസിത്വ് സി.പി വള്ളിക്കാപ്പറ്റ

Post a Comment

0 Comments