സി.എ.എയ്ക്കും എന്‍ആര്‍സിക്കും എതിരെ ഇന്ത്യയിലെ ജനങ്ങളുടെ ഏറ്റവും അനുയോജ്യമായ മറുപടി സര്‍ക്കാരുമായി സഹകരിക്കാതിരിക്കലും വ്യക്തിപരമോ കുടുംബപരമോ ആയ ഏതെങ്കിലും വിവരങ്ങള്‍ അധികാരികളുമായി പങ്കിടാന്‍ വിസമ്മതിക്കലുമാണ്. അവര്‍ നമ്മളെയെല്ലാം പൗരന്മാരല്ലാത്തവരായി പ്രഖ്യാപിക്കട്ടെ. ആരെങ്കിലും എന്റെ വീട്ടുവാതില്‍ക്കല്‍ വന്ന് ''നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുക'' എന്ന് പറഞ്ഞാല്‍ ഞാന്‍ അവരെ ഒന്നും കാണിക്കില്ല. ഞാന്‍ അവരോട് പറയും, ''ഞാന്‍ ഒരു ഇന്ത്യക്കാരനാണ്, ജോ കര്‍ന ഹായ് കര്‍ ലോ'' നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. ഒരു അന്തരീക്ഷം കെട്ടിപ്പടുക്കുകയാണ്, മിക്ക ആളുകളും ഈ നടപടി സ്വീകരിച്ചേക്കാം.
കേവലം എന്‍.ആര്‍.സിയോ സി.എ.എയോ അല്ല, അവര്‍ നടപ്പാക്കുന്നതിന്റേയും ചെയ്തുകൂട്ടുന്നതിന്റേയുമെല്ലാം ഉദ്ദേശ്യം സാമുദായിക തലത്തില്‍ ഇന്ത്യന്‍ സമൂഹത്തെ ധ്രുവീകരിക്കുക എന്നാണെന്നാണ് ഞാന്‍ കരുതുന്നത്. എന്തായാലും, ഈ രാജ്യത്ത് ഏകദേശം 80 ശതമാനം ഹിന്ദുക്കളുണ്ട്, കൂടാതെ ഇതില്‍ 60 ശതമാനം ഹിന്ദുക്കളെയും അവര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍, വരും വര്‍ഷങ്ങളില്‍ ഇത് അവര്‍ അത് നേടിയെടുക്കും. ഇത് ഞാന്‍ പൂര്‍ണ്ണമായും തെറ്റായി ഭാവിച്ചിരുന്ന ഒന്നാണ് - ഞാന്‍ കുറ്റക്കാരനാണ്, ഞാന്‍ അതില്‍ കുറ്റം സമ്മതിക്കുകയും ചെയ്യുന്നു.
ഗുജറാത്തില്‍ മോദിയും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ഗുജറാത്തില്‍ ചെയ്തത് ഇതാണ്, കാരണം അദ്ദേഹം ഗുജറാത്ത് സമൂഹത്തെ ധ്രുവീകരിച്ചു. അവിടെ കുറച്ച് മുസ്ലിംകള്‍ മാത്രമേ ഉണ്ടായിരുന്നൊളളൂ. പക്ഷേ, തനിക്ക് വോട്ട് ചെയ്യുന്നത് തുടരാന്‍ ഹിന്ദു വികാരങ്ങള്‍ ഉണര്‍ത്താനും പ്രകോപിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. മോദി രാജ്യമെമ്പാടുമുള്ള ഹിന്ദു ഹൃദ്യ സമ്രാട്ട് (ഹിന്ദു ഹൃദയങ്ങളുടെ രാജാവ്) ആയിമാറി. മുഖ്യമന്ത്രി ഭരണകാലത്ത് ഔദ്യോഗിക ഫണ്ടുകള്‍ ദുരുപയോഗം ചെയ്തുകൊണ്ട് അദ്ദേഹം ഗുജറാത്തിലെ ഒരു മഹാനായ വികസന പുരുഷന്റെപ്രതിച്ഛായ സൃഷ്ടിച്ചു . ഗുജറാത്ത് എല്ലായ്‌പ്പോഴും ഒരു വികസിത സംസ്ഥാനമാണ്. അദ്ദേഹം നല്‍കിയ സംഭാവന വളരെ കുറവാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം, ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഗുജറാത്തില്‍ നടന്ന എല്ലാ വികസനങ്ങളുടെയും ബഹുമതി അദ്ദേഹം ഏറ്റെടുത്തു.
അമിത് ഷായും മോദിയും രാഷ്ട്രീയ അധികാരം നേടുന്നതിന് പരീക്ഷിച്ചതും പരീക്ഷിക്കുന്നതുമായ ഒരു രീതിയാണിത്. ദേശീയ തലത്തില്‍ അവര്‍ ആവര്‍ത്തിക്കുന്നതും ഇതാണ്. അവരുടെ എല്ലാ നീക്കങ്ങള്‍ക്കും പിന്നില്‍ സാമുദായിക ധ്രുവീകരണമാണ് - അദ്ദേഹത്തിന്റെ മുത്വലാഖ്, ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370, 35 എ, എടുത്തുകളഞ്ഞ് സംസ്ഥാനത്തിന്റെ വിഭജനം, പിന്നീട് അസമിലെ എന്‍ആര്‍സി. ഇത് ഒരു പരീക്ഷണമായിരുന്നു, ഇപ്പോള്‍ സിഎഎയും എന്‍ആര്‍സിയും. സമൂഹത്തെ സാമുദായിക തലത്തില്‍ വിഭജിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. രാഷ്ട്രീയക്കാര്‍ക്ക് ഒരുതവണയും, രണ്ടുതവണയും, മൂന്ന് തവണയും പ്ലേ ചെയ്യാന്‍ കഴിയുന്ന ഒരു കാര്‍ഡാണ് കമ്മ്യൂണല്‍ കാര്‍ഡ് എന്നാണ് എന്റെ വിശ്വാസം. എന്നാല്‍ അത് എന്നെന്നേക്കുമായി നിലനില്‍കയില്ല. ഇന്ത്യന്‍ സമ്മതിദായകര്‍ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വിരസത കാണിക്കുന്ന സമയമായി തുടങ്ങിയിരിക്കുന്നു. ട്വീറ്റിലൂടെ ഞാന്‍ ഉദ്ദേശിച്ചത് പ്രതിഷേധക്കാരെ അവരുടെ വസ്ത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ കഴിയുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുമായി ഞാന്‍് ബന്ധിപ്പിക്കുന്നു. അവരുടെ സാന്നിധ്യത്താല്‍ പ്രകടമാകുന്നതിനെക്കുറിച്ചായിരുന്നു. ഹിന്ദു-മുസ്ലിം അക്രമത്തിലേക്ക് ഇറങ്ങുക എന്നതാണ് മോദി-അമിത് ഷാ ആഗ്രഹിക്കുന്ന അവസാന കാര്യം.
മുസ്‌ലിംകള്‍ എന്തുതന്നെ ചെയ്താലും അവര്‍ സമാധാനപരമായി ചെയ്യണം. അക്രമങ്ങള്‍ സൃഷ്ടിക്കുന്നതായി മുസ്ലിംകളെ തിരിച്ചറിഞ്ഞാല്‍ അത് മോദിയെയും ഷായെയും സഹായിക്കുകയേയുള്ളൂ.
പൗരത്വ ്രപശ്നത്തില്‍ ്രപതിേഷധം നടക്കുന്ന ഈ ഘട്ടത്തില്‍ സമ്പദ്വ്യവസ്ഥ പൂര്‍ണ തകര്‍ച്ചയിലാണ്. സാമൂഹിക അസ്ഥിരത ആ തകര്‍ച്ചയ്ക്ക് കൂടുതല്‍ കാരണമാകും. കാരണം, ഈ പ്രകടനങ്ങളിലെല്ലാം ദശലക്ഷക്കണക്കിന് മനുഷ്യ മണിക്കൂറുകള്‍ നഷ്ടപ്പെടുന്നു. അത് തീര്‍ച്ചയായും ഉല്‍പാദനത്തില്‍ സ്വാധീനം ചെലുത്തും.
ഏതൊരു സമ്പദ്വ്യവസ്ഥയെയും നയിക്കേണ്ട നിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം, ഗവണ്‍മെന്റിന്റെ നയങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ സംഭവവികാസങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിക്ഷേപങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മാത്രവുമല്ല ഇത്തരത്തിലുള്ള സാമൂഹിക അസ്വസ്ഥത നിക്ഷേപകരെ കൂടുതല്‍ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു.
ഇതിന്റെ മൂന്നാമത്തെ വശം നാം എല്ലാത്തരം വിദേശ നിക്ഷേപത്തെയും ആശ്രയിച്ചിരിക്കുന്നു എന്നതാണ്. നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍, വിദേശ നിക്ഷേപകരെയും ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകതന്നെചെയ്യും. അതിനാല്‍, ഇത് സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഭൂഷണമല്ല. സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വാര്‍ത്തകളില്‍ രണ്ടാംതര പദവി നേടിയിരിക്കുന്നു. മാധ്യമങ്ങള്‍ മറ്റ് കാര്യങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്, പ്രത്യേകിച്ചും സാമുദായിക തലത്തില്‍ സമൂഹത്തെ ധ്രുവീകരിക്കുന്ന വാര്‍ത്തകള്‍. ആളുകള്‍ തങ്ങളുടെ സാമ്പത്തിക ദുരിതങ്ങള്‍ മറക്കുമെന്ന് അവര്‍ ധരിക്കുന്നു. പക്ഷേ അവര്‍ വിസ്മരിക്കുന്നില്ല. യഥാര്‍ഥത്തില്‍, എന്റെ ഒരു കാഴ്ച്ചപാട്, നിങ്ങള്‍ ഇന്ന് കാണുന്ന തരത്തിലുള്ള അസ്വസ്ഥതകള്‍ ആളുകള്‍ അനുഭവിക്കുന്ന സാമ്പത്തിക ക്ലേശങ്ങള്‍ മൂലമാണെന്നാണ്. അവര്‍ ഒരു ട്രിഗറിനായി മാത്രം കാത്തിരിക്കുകയായിരുന്നു - സിഎഎയും എന്‍ആര്‍സിയെക്കുറിച്ചുള്ള സംസാരവും ആ ട്രിഗര്‍ നല്‍കി. അതിനാല്‍, ഇന്നത്തെ അശാന്തിയുടെ കേന്ദ്രബിന്ദു ഇതായിരിക്കാമെങ്കിലും, അതിനുള്ള അടിസ്ഥാന സാമ്പത്തിക കാരണങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല. മാധ്യമങ്ങള്‍ ഭാഗികമായി കാണുന്ന സാമൂഹികാശാന്തിക്ക് രണ്ട് മൂന്ന് കാര്യങ്ങളുണ്ട്. അതിലൊന്ന് സര്‍ക്കാര്‍ മാധ്യമങ്ങളെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നു എന്നതാണ്. വിവരങ്ങളുടെയും വാര്‍ത്തകളുടെയും ഉറവിടമെന്ന നിലയില്‍ മാധ്യമങ്ങള്‍ ഏറ്റവും ആശ്രയിക്കാനാവാത്തതായി മാറിയിരിക്കുന്നു. അവര്‍ കാണിക്കുന്നതെല്ലാം നിറമുള്ളതാണ്. രണ്ടാമതായി, അവര്‍ തല്‍ക്ഷണ നിഗമനങ്ങളില്‍ വരണം. അതിനാല്‍, അവര്‍ എത്തിച്ചേരുന്ന നിഗമനങ്ങളില്‍ അത്രതന്നെ ആഴമില്ല. ഈ രണ്ട് കാരണങ്ങളാല്‍ സ്വഭാവികമായും ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക ദുരിതവുമായി അവര്‍ അതിനെ ബന്ധിപ്പിക്കില്ല.
ഉദാഹരണത്തിന് ബീഹാറിലെ ബന്ദ്. ഞാന്‍ ചില പ്രാദേശിക വാര്‍ത്താ ചാനലുകള്‍ കാണുകയായിരുന്നു, അവര്‍ സാധാരക്കാരോട്, ദിവസവേതനക്കാരോടും മറ്റുള്ളവരോടും പോയി ചോദിക്കും, ''നാളെ ഒരു ബന്ദ് ഉണ്ട്, നിങ്ങള്‍ എന്താണ് കരുതുന്നത്?''.തീര്‍ച്ചയായും അദ്ദേഹം പ്രതികരിക്കും, ''നാളെ എനിക്ക് സമ്പാദിക്കാന്‍ കഴിയാത്തതിനാല്‍ എനിക്ക് എന്റെ റൊട്ടി നഷ്ടപ്പെടും.'' അഥവാ ഇതെല്ലാം ഉദ്ദേശിക്കുന്നത് ഈ ബന്ദ് സംഘടിപ്പിച്ചവരെ അവഹേളിക്കുന്നതിനാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഇതാണ്.
ഇക്കാലത്ത് മാധ്യമങ്ങളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ എഴുന്നേറ്റു നിന്ന് സത്യം സംസാരിക്കാന്‍ ധൈര്യമുള്ളൂ. മാധ്യമങ്ങള്‍ പറയുന്നതെന്തും ഞാന്‍ പൂര്‍ണ്ണമായും ഒഴിവാക്കും. മാധ്യമങ്ങളെക്കാള്‍ ഉപരിയായി ഈ രാജ്യത്തെ വ്യവസായികളാണ് സ്വയം ചെളിയില്‍ പൊതിഞ്ഞിരിക്കുന്നത്. ഈ ഭരണത്തില്‍ മാത്രമല്ല, എല്ലാ ഭരണകാലത്തും. അധികാരത്തിലിരിക്കുന്ന ഏതൊരാള്‍ക്കും അവര്‍ ഓശാനപാടും. നിങ്ങള്‍ അവര്‍ക്ക് കഠിനമായ ഒരു ആഘാതം വരുത്തിവെച്ചാലും അവര്‍ പറയും, ''ഓ, ഞങ്ങള്‍ ആ സ്ലാപ്പ് വളരെയധികം ആസ്വദിച്ചു, എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളെ കൂടുതല്‍ അടിക്കാത്തത്?''
ഭൂരിഭാഗം ബിസിനസുകാരും അവരുടെ കൂട്ടാളികളും ഗവണ്‍മെന്റിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി നില്‍ക്കുന്നു. ഇതിനുള്ള കാരണം, അവരുടെ അലമാരയില്‍ ധാരാളം അസ്ഥികൂടങ്ങള്‍ ഉണ്ട്, ഗവണ്‍മെന്റിനു തോന്നുന്ന ഏത് സമയത്തും നിയമത്തിന്റെ നീണ്ട ഭുജം അവയില്‍ എത്തുമെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. തങ്ങളുടെ താളത്തിനൊത്ത് തുള്ളാത്ത ഏതൊരാള്‍ക്കെതിരെയും സര്‍ക്കാറിന്റെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതില്‍ ഒട്ടും ഭയമില്ലെന്ന് ഈ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്, . അതിനാല്‍, ഒരാള്‍ക്ക് കോര്‍പ്പറേറ്റുകളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനാവില്ല, പ്രത്യേകിച്ച് ഈ സമയത്ത്. അവര്‍ എല്ലായ്പ്പോഴും അങ്ങനെ തന്നെയായിരുന്നു, പക്ഷേ അവര്‍ ഇന്നരുടെ സ്വഭാവം കുറച്ചുകൂടി ശക്തിപ്പെട്ടെന്നു മാത്രം.
യശ്വന്ത് സിന്‍ഹ
വിവ: ഹാശിം പകര

0 Comments