ജനജീവിതത്തിനുസൃതമായി ചരിത്രകാരന്മാര്‍ അറേബ്യയെ മൂന്നാക്കി വിഭജിക്കുന്നുണ്ട്. അല്‍ അറബുല്‍ ബാഇദ, അല്‍ അറബുല്‍ മുസ്തഅ്‌രിബ, അല്‍ അറബുല്‍ ആരിബ എന്നിവയാണവ. ഇതില്‍ അവസാന രണ്ട് വിഭാഗങ്ങള്‍ അല്‍ അറബുല്‍ ബാഖിയ (അവശേഷിച്ചവര്‍) എന്നാണ് അറിയപ്പെടുന്നത്. ചില പ്രത്യേക കാരണങ്ങളാല്‍ നശിച്ചു പോയവരാണ് അല്‍ അറബുല്‍ ബാഇദ (നശിച്ചവര്‍).
ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ബാഇദക്കാരാണ് അറേബ്യയിലെ അടിസ്ഥാന ജനങ്ങള്‍. ആദ്, സമൂഥ്, ഇറം, ജുര്‍ഹൂം, ത്വസ്മ്, ജുദൈസ് തുടങ്ങി പ്രമുഖ ഗോത്രങ്ങളെയെല്ലാം ഇതില്‍ ഉള്‍പെടുത്തുന്നു. ഇതില്‍ ആദ്, സമൂഥ് ഗോത്രങ്ങളെ കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. അഹ്ഖാഫ് എന്ന പ്രദേശത്താണ് ആദ് സമൂഹം ജീവിച്ചിരുന്നത്. ചന്ദ്രനെ ആരാധിച്ചിരുന്നു. ഇവരിലേക്ക് പ്രവാചകന്‍ ഹൂദ് നബി (അ) അയക്കപ്പെട്ടു. ഒടുവില്‍ അദ്ദേഹത്തിന്റെ ശിക്ഷയേറ്റ് നശിക്കുകയും ചെയ്തു. ആദിന് ശേഷമാണ് സമൂഥ് ഗോത്രക്കാര്‍ ജീവിക്കുന്നത്. പാറകള്‍ തുരന്ന് വീടുണ്ടാക്കാന്‍ അവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.
പിന്നീടാണ് ത്വസ്മ്, ജുദൈസ് ഗോത്രക്കാര്‍ കടന്ന് വരുന്നത്. ഇവര്‍ സഹോദര പുത്രന്മാരായിരുന്നു. അതിന് ശേഷമാണ് ഉമൈം, അബീല്‍, അംലീക്, ജുര്‍ഹും തുടങ്ങിയ ഗോത്രക്കാര്‍ ജീവിക്കുന്നത്. അറബുല്‍ ആരിബക്ക് റബുല്‍ അര്‍ബാഅ് എന്നും പേരുണ്ട്. ഇവര്‍ പിന്നീട് അറബികളായവരാണ്. ഇവരുടെ പിതാവാണ് ഖഹ്താനു ബ്‌നു ആബിര്‍. ഇദ്ദേഹത്തെ കുറിച്ച് തൗറാത്തില്‍ പരാമര്‍ശം ഉണ്ട്. ഇത് കൊണ്ട് തന്നെ ഇവരെ ഖഹ്താനിയ എന്നും പറയുന്നു. യമന്‍ ഭാഗത്തായാണ് ഇവര്‍ അധിവസിച്ചത്. ബൈബിളില്‍ ഇവരെ കുറിച്ച് ജോക്താന്‍ എന്നാണ് പരാമര്‍ശിക്കുന്നത്. ടൈഗ്രീസിന്റെയും യൂഫ്രട്ടീസിന്റെയും ഇടയിലാണ് ഇവര്‍ ആദ്യം ജീവിച്ചത്. അതിന് ശേഷം യമനില്‍ സ്ഥിര താമസമാക്കുകയായിരുന്നു. ഈ സ്ഥലത്തിന് #കില്‍ദിയ# എന്ന് പറയുന്നു. ഇവര്‍ ആദ്യം സംസാരിച്ച ഭാഷക്ക് ഈ നാടിനോട് ചേര്‍ത്ത് കൊണ്ട് കില്‍ദാനിയ്യ# (സമഹറലി)െ എന്ന് പറയുന്നു. നൂഹ് നബിയുടെ മകന്‍ സാമിലേക്കാണ് ഇവരുടെ പരമ്പര എത്തിച്ചേരുന്നത്.
അറബുല്‍ ആരിബയെ പോലെ തന്നെ അറബുല്‍ മുസ്തഅ്‌രിബയും പിന്നീട് വന്ന അറബികളാണ്. ഇവര്‍ക്ക് ദക്ഷണ അറബികള്‍ എന്ന് പറയുന്നു. ഇസ്മാഈല്‍ നബിയിലൂടെ പരമ്പര കടന്ന് പോകുന്നത് കൊണ്ട് ഇവരെ അറബുല്‍ ഇസ്മാഈലീയ്യ എന്നും വിളിക്കാറുണ്ട്. ഇവരുടെ പ്രപിതാവായി അറുയപ്പെടുന്നത് അദ്‌നാന്‍ എന്നവരാണ്. ഇബ്രാഹീം നബി (അ) ഇവരില്‍ ജീവിച്ച പ്രവാചകനാണ്. ഒരുപാട് വിഭഗങ്ങള്‍ ഈ കാലഘട്ടത്ത് ജീവിച്ചിട്ടുണ്ട്. ഏകദേശം 3000 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവര്‍ അറേബ്യയില്‍ ജീവിതമാരംഭിക്കുന്നത്. ഇതില്‍ തുടക്കത്തില്‍ വരുന്നത് ബന്‍ത്വീ കാലഘട്ടം (ഹമിറ ീള ുൗിെേ) ആണ്. ഇവര്‍ ജീവിച്ചത് ബി.സി 3000-ന് ശേഷമാണ്. അതിന് ശേഷമാണ് ഈനി കാലഘട്ടം. ബി. സി 3000 മുതല്‍ 1000 വരെ ജീവിച്ചു. പിന്നീട് സബഈ കാലഘട്ടമാണ് .സബഇകള്‍ ബി.സി 3000 മുതല്‍ 115 വരെ ദീര്‍ഘകാലം ജീവിച്ചു. പിന്നീടാണ് അതി പ്രസിദ്ധമായ ഹിംയര്‍ ഭരണകൂടം കടന്ന് വരുന്നത്. കാലത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ രണ്ട് വിഭാഗമാണ്. ഒന്നാം ഹിംയര്‍ കാലഘട്ടവും രണ്ടാം ഹിംയര്‍ കാലഘട്ടവും. എ.ഡി 525 വരെയാണ് ഇവര്‍ അറേബ്യയില്‍ വസിക്കുന്നത്. പിന്നീട് ഹബ്ശികള്‍ വന്നു. ഈ കാലത്താണ് ആനക്കലഹ സംഭവം നടക്കുന്നത്. അതിന് ശേഷം ഫാരിസികളും ജീവിച്ചു. ഇതാണ് അറബുല്‍ മുസ്തഅ്‌രിബ.
ഈ മൂന്നും അറേബ്യയുടെ കാലഘട്ടം അനുസരിച്ചുള്ള വിഭജനമാണ്. ഇതിന് പുറമെ ഗോത്രങ്ങളും പരമ്പരകളും അടിസ്ഥാനമാക്കിയും ചരിത്രകാരന്മാര്‍ അറേബ്യയെ വിഭജിക്കുന്നുണ്ട്.
🖋ദര്‍വേശ് താനൂര്‍

0 Comments