ആറ് ഡോട്ടുകള്‍, വ്യത്യസ്തമായ പാറ്റേണുകളിലുള്ള ആറ് ഡോട്ടുകള്‍ പേജില്‍ വ്യാപിക്കുന്നു, അവ അക്കങ്ങള്‍, അക്ഷരങ്ങള്‍, സംഗീതം, ഗണിതം, ശാസ്ത്രം, കഥയും കവിതയും സൃഷ്ടിക്കുന്ന വാക്കുകള്‍ അങ്ങനെ എഴുതാന്‍ കഴിയുന്ന എന്തും ..... ചാള്‍സ് ബാര്‍ബിയുടെ സൈനിക രഹസ്യ കോഡില്‍ നിന്നും അന്ധരായ ജനങ്ങളെ സാക്ഷരതയുടെ ലോകത്തേക്ക് എത്തിക്കാന്‍ ലൂയിസ് എന്ന പതിമൂന്നുക്കാരന്റെ പരിശ്രമ ഫലമായി ഉദയം കൊണ്ട ലിപി, ബ്രയിലിയിലൂടെ....
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു എലിവേറ്ററില്‍ പോയി ബട്ടണുകളിലെ നിരവധി ചെറിയ ഡോട്ടുകള്‍ എന്തിനുവേണ്ടിയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? റൂം നമ്പര്‍ ചിഹ്നങ്ങളിലോ എ.ടി.എമ്മുകളിലോ നിങ്ങള്‍ക്ക് ഈ ഡോട്ടുകള്‍ കണ്ടെത്താന്‍ സാധിക്കും. കാഴ്ച്ചയില്ലാത്തവര്‍ക്കും കാഴ്ച്ചശക്തി കുറഞ്ഞവര്‍ക്കും വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ബ്രെയ്‌ലി എന്ന ലിപിയുടെ എഴുത്ത് സംവിധാനമാണ് ഈ ഡോട്ടുകളുടെ ക്രമീകരണം.
വിരലുകള്‍ കൊണ്ട് ആളുകള്‍ക്ക് ഒരു ചിഹ്നത്തിലോ എ.ടി.എം ബട്ടണുകളിലോ എഴുതിയത് വായിക്കാന്‍ സാധിക്കും. നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച് എങ്ങനെ വായിക്കാമെന്ന് കണ്ടെത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?.... ഒരു മുന്‍ വ്യവസ്ഥയായിരുന്നു വളരെ കാലമായി വായനക്ക് ഉപയോഗിച്ചിരുന്നത്. കാഴ്ച്ചയില്ലാത്തവരും കാഴ്ച്ചശക്തി കുറഞ്ഞവരുമായ ആളുകള്‍ക്ക് മറ്റൊരു വായനാ മാധ്യമം ലഭ്യമായിരുന്നില്ല. 1800 കളുടെ തുടക്കത്തില്‍ ന്യൂ ഇംഗ്ലണ്ട് സ്ഥാപകനായ സാമുവല്‍ ഗ്രിഡ്‌ലി അന്ധര്‍ക്ക് വേിയുള്ള ആദ്യത്തെ എഴുത്ത് സമ്പ്രദായമായ ബോസ്റ്റണ്‍ ലൈന്‍ കണ്ടെത്തിയപ്പോള്‍ മാത്രമാണ് മുന്‍ വ്യവസ്ഥകള്‍ക്ക് മാറ്റം വന്നത്. സ്പര്‍ശനം വഴി വായിക്കുക എന്നര്‍ത്ഥം വരുന്ന ഒരു സ്പഷ്ടമായ ഒരു വായനാ കോഡിനെ അടിസ്ഥാനമാക്കിയാണ് ബോസ്റ്റണ്‍ ലൈന്‍ കെണ്ടത്തിയത്. ഇത്തരത്തിലുള്ള വായന സാധ്യമാണ്. കാരണം, നമ്മുടെ വിരല്‍ത്തുമ്പില്‍ ടച്ച് റിസപ്റ്ററുകള്‍ അടങ്ങിയിരിക്കുന്നു. ഈ റിസപ്റ്ററുകള്‍ക്ക് ഒരു കടലാസില്‍ ചെറിയ അടയാളങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നു.ഒരു ബംപ് അനുഭവപ്പെടുന്നതിലൂടെ ടച്ച് റിസപ്റ്ററു കള്‍ സജീവമാകുന്നു. അതിലൂടെ വിരല്‍ത്തുമ്പുകളില്‍ നിന്നും തലച്ചോറിലേക്ക് സിഗ്നല്‍ അയക്കുന്നു. തുടര്‍ന്ന് പേപ്പറില്‍ സ്പര്‍ശിച്ച് കൊണ്ട് നേടിയ വിവരങ്ങള്‍ ഡീകോഡ് ചെയ്യാനും അതിനെ വായനയായി പ്രതിഫലിപ്പിക്കാനും സാധിക്കുന്നു. 6 ഡോട്ടുകള്‍ സെല്ലില്‍ ക്രമീകരിച്ച് ഉയര്‍ത്തിയ ബ്രെയ്‌ലി സംവിധാനം 1820-കളില്‍ ലൂയിസ് ബ്രെയ്‌ലി എന്ന പയ്യനാണ് വികസിപ്പിച്ചെടുത്തത്. നൈറ്റ് റൈറ്റിങ് എന്ന സൈനിക കോഡില്‍ നിന്നാണ് ലൂയിസിന് ഈ ആശയം ലഭിച്ചത്. നൈറ്റ് റൈറ്റിങ് കൊണ്ട് സൈനികര്‍ രാത്രികാലങ്ങളില്‍ വെളിച്ച്മില്ലാതെയും ശബ്ദമില്ലാതെയും സന്ദേശങ്ങള്‍ കൈമാറിയിരുന്നു. വായനക്ക് ഗൃഹാതുരത്വം ബാധിച്ചെങ്കിലും ടെക്‌നോളജികള്‍ തഴച്ച് വളരുന്നുെങ്കിലും ബ്രെയ്‌ലി ഇന്നും അന്ധരുടെ പ്രധാനാദ്ധ്യാപകനാണ്.
എന്താണ് ബ്രയിലി
അന്ധരോ കാഴ്ച്ചക്കുറവോ ഉള്ള ആളുകള്‍ക്ക് വിരലുകള്‍ ഉപയോഗിച്ച് വായി ക്കാന്‍ കഴിയുന്ന ഉയര്‍ത്തിയ ഡോട്ടുകളുടെ ഒരു പ്രത്യേക സംവിധാനമാണ് ബ്രയിലി. സ്‌കൂളുകളിലും കോളേജുകളിലും കാഴ്ച്ച ശക്തിയില്ലാത്ത അദ്ധ്യാപകരും പ്രഫസര്‍മാരും സാധാരണക്കാരും രക്ഷിതാക്കളും സാധാരണയായി ബ്രയിലി വിരലുകളാല്‍ വായിക്കുന്നു.1803 ജനുവരി നാലിന് ഫ്രാന്‍സിലെ കൊപ്രോയിലാണ് ലൂയിസ് ജനിച്ചത്. മൂന്നാം വയസില്‍ അബദ്ധവശാല്‍ കണ്ണിന്റെ കാഴ്ച്ചശക്തി നഷ്ടപ്പെടുകയുണ്ടണ്ടായി. പാരിസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്ലെയിന്‍ഡ് യൂത്തില്‍ വിദ്യാര്‍ത്ഥിയായി അക്കാലത്ത് അന്ധന്മാര്‍ക്കുള്ള പുസ്തങ്ങള്‍ സൃഷ്ടിച്ചത് ഉയര്‍ത്തിയ അച്ചടി ഉപയോഗിച്ചാണ്. അത് നിര്‍മിക്കാന്‍ വളരെ പ്രയാസമുള്ളതും വായിക്കാനും എഴുതാനും ബുദ്ധിമുട്ടുള്ളതുമായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ ധാരാളം പുസ്തകം വായിക്കാന്‍ കൊതിച്ചിരുന്ന ലൂയിക്ക് നിരാശയായിരുന്നു ഫലം. വിരല്‍ത്തുമ്പില്‍ വായിക്കാനുതകുന്ന എളുപ്പമുള്ള ഒരു അക്ഷരമാല സൃഷ്ടിക്കുന്നതിനുള്ള വഴികള്‍ ലൂയി പരീക്ഷിച്ചു. ആദ്യം നിരാശയായിരുന്നു. 1811 ല്‍ ലൂയി തന്റെ പതിനൊന്നാമത്തെ വയസ്സിലാണ് ചാര്‍സ് ബാര്‍ബിയര്‍ എന്ന ഫ്രഞ്ച് മുന്‍സൈനികനുമായി ബന്ധപ്പെടുന്നത്. ബാര്‍ബിയര്‍ തന്റെ കണ്ടുപിടിത്തമായ നൈറ്റ് റൈറ്റിങ് ലൂയിയുമായി അയാള്‍ പങ്കുവച്ചു. പന്ത്രണ്ട് ഉയര്‍ത്തിയ ഡോട്ടുകളുമായി രാത്രി യുദ്ധക്കാലത്ത് സൈനികര്‍ക്ക് ഇരുട്ടില്‍ വിവരം പങ്കിടാന്‍ കണ്ടെത്തിയതായിരുന്നു. വളരെയെളുപ്പത്തില്‍ അതിനെ ഗ്രഹിക്കാന്‍ കൊച്ചുലൂയിക്ക് സാധിച്ചു എന്ന് മാത്രമല്ല ബാര്‍ബിയുടെ പന്ത്രണ്ട് ഡോട്ടുകളില്‍ നിന്ന് 6ഡോട്ടുകളിലേക്ക് ചുരുക്കി ഒരൊറ്റ പ്രതീകമുണ്ടാക്കിയ എല്ലാ ഡോട്ടുകളും വിരല്‍ത്തുമ്പില്‍ ഒരേസമയം സ്പര്‍ഷിക്കാന്‍ ഇത് അനുവദിച്ചു. ഇതിനെ ലൂയി മെച്ചപ്പെടുത്തി പതിനഞ്ച് വയസ്സാകുന്നതിന്ന് മുമ്പ് ബ്രയിലിയെ ലൂയി പൂര്‍ത്തീകരിച്ചു. സമാനവും വിപരീതവുമായ അടയാളം ബ്രയിനിയിലെ മിക്കവാറും എല്ലാ അടയാളങ്ങളും മറ്റുള്ളവയില്‍ നിന്ന് വിപരീതമാണ്. ബ്രയിലി വായന ആരംഭിക്കുന്നത് പലരിലും ബുദ്ധിമുട്ടാകും എന്നിരുന്നാലും വായനക്കാര്‍ക്കിത് ഒരു ദീര്‍ഘകാല പ്രശ്‌നമാകുന്നില്ല.
ബ്രയിലി വിദേശ ഭാഷകളില്‍
അക്ഷരാര്‍ഥത്തില്‍ ബ്രയിലി ഒരു ഭാഷയല്ല. ചൈനീസ് ,സ്പാനിഷ് ,ഇംഗ്ലീഷ് ,അറബിക്ക് , പോര്‍ച്ചുഗീസ് , ഫ്രഞ്ച് ,എന്നീ അന്താരാഷ്ട്ര അംഗീകാര ഭാഷകളും മറ്റു ഡസന്‍ കണക്കിന്ന് പ്രാദേശിക ഭാഷകളും എഴുതാനും വായിക്കാനുമുള്ള ഒരു കോഡാണ് ബ്രയിലി. ലോകത്തിലെ ആയിരക്കണക്കിന് ആളുകള്‍ തങ്ങളുടേതായ മാതൃ ഭാഷയില്‍ ബ്രയിലി ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് ഫ്രഞ്ച്,സ്പാനിഷ്,ജപ്പാനീസ്,ചൈനീസ് തുടങ്ങി ഏതെങ്കിലും വിദേശ ഭാഷ സംസാരിക്കാന്‍ അറിയുമോ. വിദേശ ഭാഷകള്‍ എഴുതാനും വായിക്കാനും നിങ്ങള്‍ക്ക് അറിയുമോ ഒരു പക്ഷേ നിങ്ങള്‍ക്കതിന് സാധിച്ചേക്കാം അല്ലെങ്കില്‍ അതിന് വേണ്ടി ശ്രമിക്കുന്നവരായേക്കാം വ്യത്യസ്ത രാജ്യങ്ങളില്‍ ബ്രയിലിയില്‍ വായിക്കുന്നവരും എഴുതുന്നവരുമുണ്ട്. അവര്‍ക്ക് എങ്ങനെയാണ് എഴുത്തും വായനയും സാധിക്കുക എന്നത് പലരിലും സംശയമുണ്ടാകും ഒരാള്‍ സംസാരിക്കുന്ന ഭാഷയില്‍ തന്നെ എഴുത്തും വായനയും ബ്രയിലിയില്‍ സാധ്യമാകും വെറും ആറ് ഡോട്ടുകളില്‍ നിന്നാണ് ബ്രെയിലി സെല്‍ രൂപപ്പെടുന്നത്. ആറ് ഡോട്ടിലൂടെ തന്നെ ഫ്രഞ്ചിലും സ്പാനിഷിലും മലയാളത്തിലും വായിക്കപ്പെടുന്നു എന്നത് വിസ്മയകരമാണ്. 1820-കളില്‍ ബ്രെയിലി സംവിധാനം കണ്ടെത്തിയ ലൂയിസ് തന്റെ പരിശ്രമം അവസാനിപ്പിച്ചു. സംഗീതത്തിലും കലാ മേഖലകളിലുമുളള തന്റെ സഹോദരന്മാര്‍ക്ക് വേണ്ടിയും അദ്ദേഹം ബ്രെയിലിയുലൂടെ നേട്ടം ആവര്‍ത്തിച്ചു. നിരന്തര പരിശ്രമങ്ങളുടെ ഫലമായി സംഗീത ബ്രെയിലിക്ക് അദ്ദേഹം രൂപം നല്‍കി.
ലൂയിസ് ബ്രെയ്‌ലി, ഒരു പതിനഞ്ചുകാരന്‍, അവന്റെ കണ്ടുപിടുത്തം, ലോകത്ത് ഇരുട്ടറയില്‍ ജീവിച്ചിരുന്ന ലക്ഷോപലക്ഷം ആളുകള്‍ക്ക് വായനയുടെയും സംഗീതത്തിന്റെയും മാര്‍ഗത്തില്‍ വെള്ളിവെളിച്ചത്തിന്റെ തിരമാലയിലേക്ക് ആനയിക്കുകയായിരുന്നു.... ആ കൊച്ചു പയ്യന്‍...പേര് ലൂയിസ് 1809 ല്‍ ജനുവരി നാലിന് ഫ്രാന്‍സിലെ കൊപ്രോ എ ന്ന പട്ടണത്തില്‍ ജനിച്ചു. പിതാവിനെ പോലെ കഠിനാധ്വാനിയാവാന്‍ ലൂയിസ് ചെറുപ്പത്തിലേ ശ്രമിച്ചു. അത് വലിയ തെറ്റായിപ്പോയി. അച്ഛന്റെ വര്‍ക്ക് ഷോപ്പില്‍ വെച്ച് ലതറില്‍ ദ്വാരങ്ങളുണ്ടാക്കുന്ന ഉപകരണം വീണ് അവന്റെ കണ്ണിനെ വേദനിപ്പിച്ചു, മുറിവ് ബാധിച്ചു, അണുബാധ പടര്‍ന്നു, കൃത്യമായി ചികിത്സ നല്‍കാത്തതിന്റെ ഫലമായി ഇരു കണ്ണിലെയും വെളിച്ചം എന്നെന്നേക്കുമായി അടഞ്ഞു, അവന്‍ പൂര്‍ണ അന്ധനായി.
ലൂയിസിന് പഠിക്കാന്‍ പുതിയ ഒരു മാര്‍ഗം അനിവാര്യമാണെന്ന് അദ്ധ്യാപകരില്‍ നിന്ന് അവന്‍ കേട്ടുതുടങ്ങി. അവന്‍ അക്ഷമനായിരുന്നു. തുടര്‍ന്ന് പത്താം വയസ്സില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ പാരീസിലെ റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ബ്ലൈന്‍ഡില്‍ പഠിച്ചെങ്കിലും അവന് എഴുത്തും വായനയും ദുഷ്‌കരമായി തോന്നി. 1821-ല്‍ ചാള്‍സ് ബാര്‍ബിയര്‍ എന്ന സൈനികന്റെ നൈറ്റ് റൈറ്റിങ്ങിനെ അടിസ്ഥാനമാക്കി ലൂയിസ് തന്റെ ഗവേഷണം ആരംഭിക്കുകയും 1824-ല്‍ കൃത്യമായ അക്ഷരങ്ങളാല്‍ ബ്രെയ്‌ലി എന്ന ലിപി രൂപ കല്‍പ്പന ചെയ്തു. 1829-ല്‍ ലൂയിസ് തന്റെ ലിപി ഉപയോഗിച്ച് ആദ്യ പുസ്തകം പ്രസിദ്ധീ കരിച്ചു. 1837-ല്‍ സംഗീതത്തിലും ഗണിതത്തിലും ചിഹ്നങ്ങള്‍ അവന്‍ ചേര്‍ത്തു. 1868 ആകുമ്പോഴേക്കും ബ്രെയ്‌ലി ലോകമെമ്പാടും വ്യാപിച്ചിരുന്നു.1800കളുടെ അവസാനത്തോടെ ബ്രെയ്‌ലി ലിപിയുടെ ഉദയത്തിലേക്ക് നയിച്ച സൂര്യപ്രഭ അസ്തമിച്ചു.
🖋മുഹമ്മദ് അബൂബക്കര്‍

0 Comments