''ദേ അതാ ഒരു വഴി കാണുന്നു''
നാട്ടുവഴിയോട് ചേര്‍ന്നുകിടക്കുന്ന ചതുപ്പില്‍ മുങ്ങിത്താന്നു കളിക്കുന്ന പാതി മരിച്ച രൂപം പൊക്കിയെടുത്ത് അടുത്തെവിടെങ്കിലും വല്ല ആശുപത്രിയുണ്ടോയെന്ന് തിരയുന്ന കണ്ണുകള്‍ പതിഞ്ഞ ആറു കാലുകളില്‍ നിന്നാസ്വരം ഒരിടറിയ നാവില്‍ നിന്ന് പുറത്തുചാടി.
പുല്ലുകള്‍ കൈകോര്‍ത്തു നിന്ന വേലികള്‍ അവിടെയൊരു ഭിത്തി തീര്‍ത്തിരുന്നു. അവരുടെ ചെരുപ്പുകളുയരുമ്പോള്‍ പല പുല്‍തുമ്പുകളും തല താഴ്ത്തി കിടന്നു. അവരോരോ അടി മുന്നോട്ടു വെക്കും തോറും അവര്‍ പോയോ എന്നന്വശിച്ചുകൊണ്ട് പല പുല്‍നാമ്പുകളും തല ഉയര്‍ത്തി നോക്കുന്നുണ്ട്. അതിനിടയിലാണൊരു ചെരിഞ്ഞ സ്വരത്തില്‍ ആ ശബ്ദം ഉയര്‍ന്നു വന്നത്.
''ആരാ അതു വഴി? എന്റെ തെച്ചിക്കൊമ്പൊടിച്ചാലുണ്ടല്ലോ!''
നാലു ചീനി കമ്പുകള്‍ കുത്തി മുളപ്പിച്ച തൂണിന്‍ തലപ്പില്‍ വലിച്ചുകെട്ടിയ കറുത്ത തുണികള്‍ക്കിടയില്‍ നിന്നും കാട്ടുവൈദ്യന്റെ ശബ്ദമായിരുന്നത്. ''ആ.. അതു പിന്നെ... ഇവിടെ വല്ല ആശുപത്രിയും കാണോ''
''മോനേ ഈ കാട്ടിലാണോ ആശുപത്രി?'' ഇടറി വരച്ച ചോദ്യത്തിന്റെ പിറകില്‍ പരിഹാസ മറുപടിയെന്നോളം അയാള്‍ നീട്ടിയൊന്നു വരച്ചു. അവര്‍ക്കു പിറകില്‍ തൂക്കിയെടുത്ത ദേഹം ചുളിച്ച നെറ്റിക്കരികിലെ കണ്‍പോളകള്‍ക്കിടയില്‍ കിടന്ന രണ്ടു കണ്ണുകളില്‍ ആ നേരം മുതലാണ് പ്രകടമായത്. ''ആ അവക്ഷ ശരീരത്തില്‍ വല്ല ആത്മാവുണ്ടോ'' കിതച്ചു കൊണ്ടിരുന്ന ഹൃദയത്തിലേക്കു ചൂണ്ടി അയാള്‍ ചോദിച്ചു.
മറുപടി തേടിയ ചോദ്യത്തെ നിരാശയാക്കി അടുത്ത ചോദ്യമെത്തി. ''അല്ല വല്ല കാട്ടു വൈദ്യരേയും കാണാന്‍ പറ്റ്യോ?'' ''ഈ കാട്ടില്‍ ഒരേയൊരു വൈദ്യനേയുള്ളൂ'', വൈദ്യന്‍.
''ചെരുപ്പടി തേയ്യോളം പോണ്ടി വര്വോ?''. കിടന്ന മെയ്യിന്റെ ഇരു കക്ഷങ്ങളില്‍ കൂടി കൈകോര്‍ത്ത് അയാള്‍ നിരാശനായി. ''ഇല്ലാ, അഞ്ചടി മുന്നോട്ട് നടന്നാ മതി, ഈ മൂപ്പനുമൊരു വൈദ്യനാണോ'' പ്രതീക്ഷകളിലേക്ക് പറന്നകന്ന മാടന്‍ ഭൂമിയിലേക്കടിഞ്ഞു വീണില്ലെന്നവര്‍ക്ക് തോന്നി. കൂടെ പിറകിലായ് കയറിവന്ന ക്ഷണത്തിന് മറുപടിയെന്നോളം മുറ്റത്ത് നിവൃത്തിവെച്ചിരുന്ന ചെങ്കല്ലില്‍ അവര്‍ കയറി ഇരുന്നു.
ആ ദേഹം വൈദ്യനു മുന്നില്‍ കിടത്തി വെച്ചു. അവിടിവിടങ്ങളായി പൊളിഞ്ഞ് കീറിയിരുന്ന മുറിപ്പാടുകള്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടയാള്‍ ചോദിച്ചു.
''ഒരുപാടുണ്ടല്ലോ ഇത്, എങ്ങനെ സംഭവിച്ചതാ?'' വൈദ്യന്‍.
''അത് ഒരു നീണ്ട കഥയാണ്'' ഇന്ന് വിശക്കുന്നെന്നു പറഞ്ഞു ഇവനെന്റെ വീട്ടില്‍ വന്നിരുന്നു. ഞങ്ങളുടെ പരിസരത്ത് ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ട് രണ്ട് സൂര്യോദയങ്ങളേ കഴിഞ്ഞുകാണൂ.
മലയാള ഭാഷയുമായുള്ള പരിചയം ഏറെയുണ്ടായിരുന്നയവനെ വിശപ്പ് കേവലമൊരുന്തനാക്കികാണും. നാട്ടില്‍ നിന്നും പലപ്പോഴായി ഉയര്‍ന്നു വന്ന മോഷണ സംഭവങ്ങളാണ് ഇത്തരമൊരു ബോര്‍ഡിന് ബീജം നല്‍കിയത്. നാട്ടുകാര്‍ വളരെയാലോചിച്ച ശേഷമെടുത്ത തീരുമാനമായതുകൊണ്ടു തന്നെ ആവരോടുള്ളില്‍ ജീവിച്ചിരുന്ന ഭയം അവനെ നിരാശനാക്കി മടക്കാനെന്റെ മനസ്സനുവദിച്ചു.
''വെസപ്പാണണ്ണാ...''
എന്ന് പലപ്പോഴായി അവന്‍ പറഞ്ഞു കൊണ്ടിരുന്നു. തൊലിപ്പുറത്ത് എല്ലുകള്‍ വരഞ്ഞു കിടന്ന ആ രൂപത്തിന്റെ കണ്ണില്‍ കണ്ണുനീരുകള്‍ക്കു പകരം കടന്നു കൂടിയ വിത്തുടങ്ങിയതായി എനിക്കു തോന്നി. എങ്കിലും എനിക്കവനോടതു പറയേണ്ടിവന്നു.
''കടക്കടാ പുറത്ത്'' അങ്ങനെ ഞാനവനെ തിരിച്ചു വിളിക്കാനുള്ള ശ്രമം വരെ നടത്തി. എങ്കിലുമവനെ അന്തനാക്കിയ വിശപ്പ് ചുരുട്ടിപ്പിടിച്ച വയറു താങ്ങാന്‍ നിവാര്‍ത്താനനുവദിക്കാത്ത രണ്ടു കാല്‍മുട്ടുകളായിരുന്നു ബാക്കിവെച്ചത്. കൂടെ കാതുകള്‍ക്കും മറയിട്ടിരുന്നെന്നാണ് തോന്നുന്നത്. ഹൃദയത്തില്‍ തട്ടി നിന്ന് പുറത്തേക്ക് പിടഞ്ഞു വീണ ശബ്ദം അവന്‍ കേട്ടതില്ല.
അങ്ങനെ നിസ്സഹായതയോടെ ആ മനുഷ്യരൂപം പിറകിലെത്തുന്ന കാറ്റിന്റെ കൂടെ റോഡരികിലേക്ക് മെല്ലെ നീക്കിക്കൊണ്ടിരിന്നു.
അടുത്ത ചേട്ടന്റെ വീട്ടിലും അവന്‍ പോയിരുന്നെന്നു ഞാനറിഞ്ഞത് രക്തോട്ടം നിലച്ച വിരല്‍ തുമ്പ് കൊണ്ടാ വീട്ടിലെ അറിയിപ്പുമണിയില്‍ ഏന്തിവലിഞ്ഞു അമര്‍ത്തിയപ്പോള്‍ ട്ടെ നിമിഷമുറക്കാത്ത ശബ്ദം കേട്ടപ്പോഴാണ്.
തുടര്‍ന്ന് ഒന്നിനു പിറകെ ഒന്നായിയുള്ള മുഴക്കങ്ങള്‍ മെല്ലെ മെല്ലെ ദൂരേക്ക് പോയിക്കൊണ്ടിരുന്നു. കൂടെ ഹൃദയത്തില്‍ നിന്നാരൂപവും പിന്നെന്തായെന്നറിയില്ല... മായ്ഞ്ഞുകൊണ്ടിരുന്ന ചിത്രത്തില്‍ കറയായ്കിടന്ന പലതും എന്നില്‍ മൗനമായി വര്‍ത്തിച്ചുകൊണ്ടിരുന്നു. ''ഏട്ടാ.. നിങ്ങളറിഞ്ഞോ''
ആ ചിത്രം മാഞ്ഞ് പോയിട്ട്ക്ഷണം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ... അതിന്റെ പകര്‍പ്പുമായി അടുത്തയാളെത്തി.
''കള്ളനെ കിട്ടിയേട്ടാ, ആ കാട്ടുവഴിക്കരികിലെ ചതുപ്പില്‍ കൊണ്ടിട്ടുണ്ട്''.
ഈ വാര്‍ത്ത കേട്ടയുടനെ ദാ ഇവരെയും കൂട്ടി ഞാനിറങ്ങിയതാ അങ്ങിനെയാ ഇവിടെ എത്തിയത്.
അവന്‍ കഥ പറഞ്ഞവസാനിപ്പിച്ചപ്പോള്‍, ഊറക്കിട്ടപോലെ അനക്കമില്ലാതെ കിടക്കുന്ന ആ ഉണക്കരൂപത്തില്‍ നിന്നും വീണ്ടുമൊരു ശാസ്ത്രം കേട്ടു. ''അണ്ണാ വിസപ്പണ്ണാ എന്ത്മനസ്സണ്ണാ അവര്‍ക്ക'' ഇതില്‍ നിര്‍ത്തി അവന്റെ ശബ്ദവും ശ്വാസവും.
🖋മന്‍സൂര്‍ പാങ്ങ്

0 Comments