അപ്പാതൈറ്റും കറുത്ത വംശീയതയും



''ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ എല്ലാവരും സമന്മാരാണ''.ഇതാണ് പ്രവാചകന്റെ പാഠവും ഇസ്ലാമിന്റെ കാഴ്ച്ചപ്പാടും. ലോകത്ത് പലഭാഗങ്ങളിലായി ജനങ്ങള്‍ വംശീയ അധിക്ഷേപം നേരിടുമ്പോള്‍ ഇസ്ലാമിന്റെ ഭാഗം തീര്‍ത്തും വെളിപ്പെടുത്തേണ്ടത് തന്നെയാണ്.

ഭക്ഷിണാഫ്രക്കയിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് ന്യൂനപക്ഷമായ വെളളക്കാരുടെ നാഷണല്‍ പാര്‍ട്ടി സര്‍ക്കാര്‍ 1948 മുതല്‍ 1994 വരെ നടപ്പിലാക്കിയ വംശ വിവേചന നിയമവ്യവസ്ഥയാണ് അപ്പാര്‍തൈറ്റ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനം.വംശീയമായ വേര്‍തിരിവ് കൊളോണിയല്‍ ഭരണാരംഭത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്നെങ്കിലും 1948-ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് ഔദ്യോഗിക പ്രഭാവം ലഭിച്ചത്.വംശവിവേചനം വെളുത്ത ന്യൂനപക്ഷ ഭരണത്തിന്റെ കാലഘട്ടത്തില്‍ ഭക്ഷിണാഫ്രിക്കയിലെ ഒരു രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയായിരുന്നു.പ്രധാനമായും ചര്‍മ്മത്തിന്റെ നിറത്തിലും മുഖത്തിന്റെ സവിശേഷതകളിലും ശ്രദ്ധ കേന്ദ്രീകരിച്ച വെളളക്കാരല്ലാത്തവര്‍ക്കെതിരായ വംശീയ വിവേചനം ഇത് നടപ്പാക്കി.

കൊളോണിയല്‍ ഭരണകാലത്ത്,ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇടത്താവളമായിരുന്ന കേപ്പ് കോളനി,ബ്രിട്ടീഷുകാരുടെ അധീനതയിലായപ്പോള്‍ തന്നെ വര്‍ണ്ണ വിവേചനം ഉറവെടുത്തിരുന്നു.കേപ് കോളനി,നാറ്റാള്‍ എന്നിവടങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് രാത്രിയില്‍ തെരുവുകളില്‍ സഞ്ചരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.1892-ലെ ഫ്രാഞ്ചൈസ് ആന്റെ് ബാലറ്റ് ആക്ട് കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുകയും 1894-ലെ നാറ്റാള്‍ ലെജിസ്ലേറ്റീവ് അസംബ്ലി നിയമം ഇന്ത്യന്‍ വംശജരുടെ വോട്ടവകാശം എടുത്തുകളയുകയും ചെയ്തു.കറുത്തവരുടെ വോട്ടവകാശം പൂര്‍ണ്ണമായി നിഷേധിക്കപ്പെട്ടതും, പേര് രജിസ്റ്റര്‍ ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കേണ്ടതുമായ നിയമങ്ങള്‍ വംശീയതയുടെ സ്ഥിരം റോഡായി പരിണമിച്ചു.

അപ്പാര്‍തൈറ്റിലേക്കുളള നിയമ വ്യവസ്ഥകള്‍:

1-ഫ്രാഞ്ചസ് ആന്റ് ബാലറ്റ് ആക്ട്: കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തി.
2-ജനറല്‍ പാസ് റെഗുലേഷന്‍ ആക്ട്:
കറുത്തവര്‍ക്ക് വോട്ടവകാശം പൂര്‍ണ്ണമായി നിഷേധിച്ചു.
3-സൗത്ത് ആഫ്രിക്ക ആക്ട്: കറുത്തവര്‍ക്ക് പാര്‍ലമെന്റില്‍ ഇരിക്കാനുളള അവകാശം നിഷേധിച്ചു.
4-നാറ്റീവ് ലാന്റ് ആക്ട്: അവര്‍ക്കായി നീക്കിവെച്ച പ്രദേശങ്ങളിലെല്ലാതെ ഭൂമി വാങ്ങുന്നത് നിരോധിച്ചു.
5-ഏഷ്യാറ്റിക് ലാന്റ് ടെനര്‍ ബില്‍ : ഇന്ത്യന്‍ വംശജര്‍ക്ക് ഭൂമി വില്‍ക്കുന്നത് നിരോധിച്ചു.

വര്‍ണ്ണവിവേചനത്തിന് തുടക്കം കുറിച്ച യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവ് ഡാനിയല്‍ ഫ്രാങ്കോയ്‌സ് മലന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ അപ്പാര്‍ത്തിഡ് നയത്തിലൂടെയായിരുന്നു.ദക്ഷിണാഫ്രിക്ക ഒരൊറ്റ ജനതയെല്ലന്നും, മറിച്ച്, നാല് വ്യത്യസ്ത വംശങ്ങളായ വെളളക്കാര്‍, കറുത്ത വംശജര്‍,ഇന്ത്യക്കാര്‍ , നിറമുളളവര്‍ എന്ന നാഷണല്‍ പാര്‍ട്ടി വാദങ്ങള്‍ ഒരുപാട് അടിച്ചമര്‍ത്തലുകള്‍ക്ക് കാരണമായി.ഇതിനാധാരമായിട്ട് തന്നെയാണ് ഷാര്‍പ്വില്ലയിലും സോവയറ്റിലും പ്രക്ഷോഭങ്ങള്‍ ഉടലെടുത്തത്.
വര്‍ണ്ണ വിവേചനത്തിന്റെ ലക്ഷ്യം യഥാര്‍ത്ഥത്തില്‍ ദക്ഷിണാഫ്രിക്കയിലെ ജനങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി വേര്‍തിരിക്കാന്‍ വേണ്ടിയായിരുന്നു.കറുത്തവരെ വിളിച്ചിരുന്നത് ബന്തുസ്ഥാന്‍ എന്നായിരുന്നു.

എസ്.ഡബ്ല്യു.ഡി. ക്ലര്‍ക്ക് ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി സ്ഥാനമേറ്റടുത്തതോടെയാണ് നിയമ പരമായിട്ട് വര്‍ണ്ണ വിവേചനത്തിന് ശക്തി കുറയുന്നത്.ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനുളള വിലക്ക് നീക്കിയതും നെല്‍സണ്‍ മണ്ടേലയെ മോചിപ്പിച്ചതും ഒരു മാറ്റത്തിനുളള നീക്കമായിരുന്നു.വര്‍ണ്ണ വിവേചന നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് കൊണ്ടുതന്നെയാണ് ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സ്ഥാനത്തിനും നോബേല്‍ സമ്മാനത്തി  നും മണ്ടേല അര്‍ഹനായത്.

 സത്യത്തില്‍, മാനവികതയുടെ മതമായ ഇസ്ലാമിന്റെ വംശീയ കാഴ്ച്ചപ്പാടും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. മുമ്പ് പ്രസ്താവിച്ച പ്രവാചക പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രവാചകന്‍ പ്രയോഗതലത്തില്‍ നടപ്പില്‍ വരുത്തുകയുണ്ടായി.നബിതിരുമേനി തന്റെ സമൂഹത്തില്‍ പ്രവാചകനായിനിയോഗിതനായപ്പോള്‍ അവിടെ സാമൂഹികമായ നിചത്വ രൂക്ഷമായി നിലനിന്നിരുന്നു.അടിമകളും, ഉടമകളും, യജമാനന്മാരും, കീഴാളന്മാരും, വരേണ്യ വര്‍ഗക്കാരും കീഴ്ജാതിക്കാരും ഉണ്ടായിരുന്നു.എങ്കിലും ഇസ്ലാമിന്റെ ഭാഗം'' നമ്മളൊക്കെ സമന്മാരാണ്'' എന്നതായിരുന്നു.ഈ സമത്വ ചിന്തക്ക് വിരുദ്ധമായ നേരിയ നിലപാടു പോലും ആരില്‍ നിന്നും ഉണ്ടാകരുതെന്ന് ഇസ്ലാമിന്ന് നിഷ്‌കര്‍ഷയുണ്ട്.സമത്വത്തിന്റെ ഉജ്ജ്വല വികാരങ്ങള്‍ വിശ്വാസിയില്‍ സദാ ഉണ്ടാകണമെന്നും ജീവതത്തിലുടനീളം അതിന്റെ പ്രതിഫലങ്ങള്‍ പ്രകടമാകണമെന്നും കണിശമായി ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.

ലോകത്തില്‍ ഏറ്റവും ശ്രദ്ധേയമായ  ഭവനം കഅ്ബയാണ്.വ്യത്യസ്ത തലമുറകളിലെ നിരവധി നൂറ്റാണ്ടുകളിലെ എണ്ണിയാല്‍ ഒടുങ്ങാത്ത കോടാനുകോടി മനുഷ്യര്‍ അന്ത്യ വിശ്രമം കൊളളുന്നത് ആ വിശുദ്ധ മന്ദിരത്തിന്റെ നേരെ മുഖം തിരിച്ചാണ്.ഒരു ജേതാവിനെ പോലെ, നെടുനായകനെ പോലെ, ഭരണാധികാരിയെ പോലെ വിശുദ്ധ ദേവാലായത്തിന്റെ മുകളില്‍ കയറിനിന്ന് വിജയപ്രഖ്യാപനം നടത്താന്‍ നബിതിരുമേനി തിരഞ്ഞെടുത്തത് തൊലികറുത്ത നീഗ്രോ വംശജനായ ബിലാലു ബ്‌നു റബാഹിനെയാണ്.ഇവിടെയാണ് ദക്ഷിണാഫ്രിക്കന്‍ വെളുത്ത വര്‍ഗ്ഗക്കാരെ ഇസ്ലാം ആശയത്തിലൂടെ എതിര്‍ക്കുന്നത്.

അടിമ സമ്പ്രദായം ഇസ്ലാമില്‍ നിലവിലുണ്ടായിരുന്നെങ്കിലും അതിന്റെ നിയമ വ്യവസ്ഥകള്‍ തീര്‍ത്തും വ്യത്യസ്ഥമായിരുന്നു.യജമാനന്റെ നിര്യാണത്തോടെ സ്വതന്ത്രമാകുന്ന അടിമയുടെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ടത് തന്നെയാണ്.നീണ്ട പോരാട്ടത്തിനു ശേഷം കറുത്ത ദക്ഷിണാഫ്രിക്കക്കാര്‍ക്ക് നിയമപ്രകാരം തുല്യവകാശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, കറുത്തവരും വെളളക്കാരും തമ്മില്‍ വലിയ സാമ്പത്തിക അസമത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.2012ല്‍ ദക്ഷിണാഫ്രിക്ക പത്തുവര്‍ഷത്തിനിടെ നടത്തിയ ആദ്യ സെന്‍സസില്‍, ശരാശരി വെളുത്ത കുടുംബം സംമ്പാധിച്ചതിന്റെ ആറിലൊന്ന് മാത്രമാണ് കറുത്തകുടുംബം സംമ്പാദിക്കുന്നത്. ലോകത്താകമനം വര്‍ണ്ണത്തിന്റെ പേരില്‍ മനുഷ്യ വര്‍ഗം പരിഹസിക്കപ്പെടുമ്പോള്‍, നാം നോക്കി മനസ്സിലാക്കേണ്ടത് ഇസ്ലാമിന്റെ നിയമങ്ങളെയാണ്.


🖋ബാസിത്ത് വള്ളിക്കാപറ്റ

Post a Comment

0 Comments