അഫ്ഗാനികള്‍ സാധ്യമാക്കിയ ഉയിര്‍ത്തെഴുന്നേല്‍പ്പ്




ലോകത്ത് ഏറ്റവുമധികം പീഢനങ്ങള്‍ക്കും അതിജീവനങ്ങള്‍ക്കും വിധേയരായ ഒരു കൂട്ടം വിഭാഗമാണ് മുസ്‌ലിംകള്‍. ചില സംഘടനകളുടെയും വിഭാഗങ്ങളുടെയും അതിരറ്റ പീഢനങ്ങള്‍ക്ക് ഇന്നും സാക്ഷിയായികൊണ്ടിരിക്കുന്നവരാണ് മുസ്‌ലിംകള്‍. ഇന്നും ലോകത്ത് അതിക്രൂരമായി അക്രമിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന വിഭാഗമാണ് അഫ്ഗാന്‍ മുസ്‌ലിംകള്‍. അഫ്ഗാനിസ്ഥാനില്‍ ഭൂരിപക്ഷ മുസ്‌ലിം സമുദായമാണെങ്കിലും വംശവെറിയും കുടുംബകലഹവും അവര്‍ക്കിടയില്‍ പതിവായിരുന്നു. അധികാര വടംവലിയിലേക്കും രക്തച്ചൊരിച്ചിലിലേക്കും വരെ ഇത് അവരെ എത്തിച്ചിരുന്നു. 1929-1974 വരെ നീണ്ട രാജവാഴ്ച അവിടുത്തെ മുസ്‌ലിംകളുടെ നേരെയുള്ള അക്രമങ്ങളുടെ ഒരു തുടക്കം മാത്രമായിരുന്നു. 1929 മുതലുള്ള നാദിര്‍ഷായുടെയും 1933 മുതലുള്ള സാഹിര്‍ഷായുടെയും ഭരണത്തില്‍ മുസ്‌ലിംകളോടുള്ള പെരുമാറ്റത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.
നാടകവേദിയായി അഫ്ഗാന്‍ മണ്ണ്.

ഇരുപതാം നൂറ്റാണ്ടില്‍ അഫ്ഗാന്‍ ഭരിച്ച രണ്ട് പ്രധാന ഭരണാധികാരികളാണ് നാദിര്‍ഷായും സാഹിര്‍ഷായും. 1929ല്‍ രാജാവായിരുന്ന അമാനുല്ലാഖാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒളിച്ചോടി അല്‍പ ദിവസങ്ങള്‍ക്കു ശേഷം ഹബീബുള്ളാഖാന്‍ കാബൂള്‍ പിടിച്ചടക്കി. എന്നാല്‍ അല്‍പം മാസങ്ങള്‍ മാത്രമേ അദ്ധേഹത്തിന് ഭരിക്കാനായുള്ളൂ. കാരണം, ഫ്രാന്‍സില്‍ അഫ്ഗാന്‍ അംബാസിഡറായിരുന്ന നാദിര്‍ഖാന്‍ ഇന്ത്യ വഴി അഫ്ഗാനിലെത്തി കാബൂള്‍ കൈയ്യടക്കി. ഇതേ ഒക്ടോബര്‍ മാസത്തിലായിരുന്നു ഇത്. അടുത്ത മാസം നാദിര്‍ഷാ എന്ന പേരില്‍ അദ്ധേഹം അഫ്ഗാന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായി. നഷ്ടമായ സമാധാനം പുന:സ്ഥാപിച്ചു. മാത്രവുമല്ല നാദിര്‍ഷായുടെ നേതൃത്വത്തില്‍ ഭരണഘടന സ്ഥാപിച്ചു. ഇതുവഴി ഒരു ഭരണഘടന വിധേയ രാജ്യവാഴ്ച്ചക്ക് തന്നെ അദ്ധേഹം ശ്രമിക്കുകയുായി. അദ്ധേഹമാണ് കാബൂള്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്. സാമ്പത്തിക പുരോഗതിയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയ അദ്ധേഹം അഫ്ഗാനിലെ വിദ്യാഭ്യാസ വ്യവസ്ഥ ഇസ്‌ലാമികാടിസ്ഥാനിത്തിലാക്കുവാനും ശ്രമിച്ചു. ഇതു സംബന്ധിച്ച ഒരു ചര്‍ച്ച കഴിഞ്ഞു തിരിച്ചുവരുന്ന വഴി ഒരു യുവാവിന്റെ വെടിയേറ്റ് കൊല ചെയ്യപ്പെടുകയായിരുന്നു.

അതിനുശേഷം അതേവര്‍ഷം അദ്ധേഹത്തിന്റെ പുത്രന്‍ സഹീര്‍ഷാ സിംഹാസനത്തില്‍ ഉപവിഷ്ടനായി. അന്ന് അദ്ധേഹത്തിന് പത്തൊമ്പത് വയസ്സ് മാത്രമായിരുന്നു. അതിനാല്‍തന്നെ ഭരണസംവിധാനങ്ങള്‍ പൂര്‍ണ്ണമായും പിതൃസഹോദരന്മാരാണ് കൈയ്യാളിയത്. 1960 കളില്‍ തന്റെ പിതൃ സഹോദരന്മാരെയെല്ലാം പ്രധാനമന്ത്രി പദത്തില്‍ നിന്നും മറ്റു സ്ഥാനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും പിരിച്ചുവിട്ടതോടെ അദ്ധേഹം പിതൃസഹോദര കുടുംബത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് മുക്തി നേടി. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് യൂസുഫിന്റെ പുതിയൊരു ഭരണം നിലവില്‍ വരികയും പാര്‍ലമെന്ററി വ്യവസ്ഥ സ്ഥാപിതമാവുകയും ചെയ്തു. രാജാവ് ഭരണഘടനയോട് വിധേയത്തമുള്ള ഭരണാധികാരിയായി തീരുകയും ചെയ്തു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം നാല് വര്‍ഷത്തോളം കടുത്ത വിദ്യാര്‍ത്ഥി പ്രക്ഷോപമുണ്ടായതുകൊണ്ടു തന്നെ പാര്‍ലമെന്റും പ്രക്ഷോപത്തിനിരയായി. 1969ല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുകയും നൂര്‍ അഹമ്മദ് ഇഅ്തിമാദിയുടെ കീഴില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്തു. ഒരുപാട് ആശങ്കകള്‍ക്കിടയിലും ഇതു ജനങ്ങള്‍ക്ക് ചെറിയൊരു പ്രതീക്ഷയൊന്നുമല്ല നല്‍കിയത്. 

ജനാധിപത്യ അട്ടിമറിയും ഏകാതിപത്യത്തിന്റെ അന്ത്യവും

പുതിയ സര്‍ക്കാറിന് നിലനില്‍പ് നാല് വര്‍ഷമേ ഉണ്ടായിരുന്നുള്ളൂ. സഹീര്‍ഷാ വിദേശ യാത്രയിലായിരുന്ന അവസരം മുതലെടുത്ത് 1973 ജൂലൈ 1 ന് സര്‍ക്കാറിനെ അട്ടിമറിച്ച് മുഹമ്മദ് ദാവൂദ് ഖാന്‍ അഫ്ഗാനിസ്ഥാനെ ഒരു ചെറിയ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും സ്വയം പ്രഖ്യാപിത പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയും ചെയ്തു. പിന്നീട് 1964ലെ ഭരണഘടന റദ്ദാക്കുകയും പാര്‍ലമെന്ററി സഭ പിരിച്ചുവിടുകയും ചെയ്തു. ഇത്തരം മാറ്റങ്ങള്‍ക്ക് ശേഷം ''ദേശീയ വിപ്ലവ പാര്‍ട്ടി''യെന്ന പേരില്‍ അദ്ദേഹമൊരു സംഘടന രൂപീകരിക്കുകയും അതിനെ രാജ്യത്തെ ഏക പാര്‍ട്ടിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതുമൂലം ഇസ്‌ലാമിക വിഹാരത്തെ അടിച്ചമര്‍ത്താനും പല ശീഈവികാരങ്ങളെ ഉത്തേജിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. പക്ഷെ അതിനിടയില്‍ ഒരു വിപ്ലവം അരങ്ങേറുകയും ദാഊദ് ഖാന്റെ സര്‍ക്കാര്‍ നിലം പൊത്തുകയും ചെയ്തു. 

ജനമുന്നേറ്റം സാധ്യമാക്കിയ ഇസ്‌ലാമിക പ്രസരണം 

ഇസ്‌ലാമിനോടും അതിന്റെ ആശയാടിസ്ഥാനങ്ങളോടും അഗാധമായി സ്‌നേഹം പുലര്‍ത്തിയിരുന്നവരാണ് അഫ്ഗാനികള്‍. പക്ഷെ അവിടുത്തെ ഭരണവൃത്തങ്ങള്‍ പാശ്ചാത്യ വിദ്യഭ്യാസം കൈക്കലാക്കിയവരും, ഇസ്‌ലാമിക തത്വമനുസരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും രാജ്യത്തെ ഇസ്‌ലാമിക പാതയില്‍ നയിക്കാനും കെല്‍പുറ്റ പ്രസ്ഥാനങ്ങള്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. അത്തരം സംഘടനകള്‍ ഉയര്‍ന്ന് വന്നപ്പോഴേക്കും അവര്‍ അടിച്ചമര്‍ത്തുകയാണുണ്ടായത്. അതിനാല്‍ തന്നെ ആധുനിക വിദ്യഭ്യാസം സിദ്ധിച്ചവരായ ഭരണവര്‍ഗ്ഗത്തിനു കീഴില്‍ അനിസ്‌ലാമിക പ്രേരണകളാണുണ്ടായത്. മത കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. പ്രസിഡന്റായിരുന്ന കാലത്ത് ദാവൂദ് പടുത്തുയര്‍ത്തിയ യു.എസ്.എസ്.ആര്‍ ബന്ധം ഇസ്‌ലാമിക മത ചിഹ്നങ്ങളെ തകര്‍ക്കുന്നതിനാണ് ചുക്കാന്‍ പിടിച്ചത്. അങ്ങനെ സോഷ്യലിസ്റ്റ് ശക്തികള്‍ തഴച്ച് വളരാന്‍ തുടങ്ങിയതിന്റെ അത്യന്തിക ഫലമെന്നോണം യു.എസ്.എസ്.ആര്‍ ഗവണ്‍മെന്റ് അദ്ദേഹത്തെ അട്ടിമറിച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയും പട്ടാളത്തിന്റെ കമാണ്ടര്‍ ഇന്‍ ചീഫും കൊല ചെയ്യപ്പെട്ടു. അവരുടെ എതിരാളികളെയെല്ലാം തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യാന്‍ തുടങ്ങി. അങ്ങനെ ഒട്ടേറെ ആളുകള്‍ കൊല ചെയ്യപ്പെട്ടു. മൂന്ന് മാസമായപ്പോഴേക്കും മറ്റൊരു വിപ്ലവം കൂടി അരങ്ങേറി. അഫ്ഗാന്‍ ജനത നൂര്‍ മുഹമ്മദ് തറാക്കിയുടെ കാലത്തുതന്നെ സര്‍ക്കാറിന് എതിര്‍നിന്നു. എല്ലാ സര്‍ക്കാറുകളും ആ സ്വതന്ത്ര ദാഹികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ, അവരെല്ലാം പരാജയപ്പെടുകയാണുണ്ടായത്. കാര്‍മല്‍ റഷ്യയുടെ പിന്തുണയോടെ വീണ്ടും ആ സ്വാതന്ത്ര്യദാഹികളെ അക്രമിക്കാനാരംഭിച്ചു.

അതിനാല്‍ 1950 ജനുവരി 27ന് ഇസ്‌ലാമിക രാഷ്ട്ര വിദേശകാര്യ മന്ത്രിയുടെ ഒരു ഉച്ചകോടി ഇസ്‌ലാമാബാദില്‍ ഒരുമിച്ചുകൂടി. റഷ്യ ഉടനെ തന്നെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറണമെന്ന് ഉച്ചകോടി ആവിശ്യപ്പെട്ടു. ഇസ്‌ലാമിക കോണ്‍ഫറന്‍സില്‍ നിന്ന് അഫ്ഗാനിസ്ഥാനെ പുറത്താക്കിയതായിരുന്നു ഇസ്‌ലാമാബാദ് കോണ്‍ഫറന്‍സിന്റെ മറ്റൊരു നടപടി. 

ആറു വ്യത്യസ്ത സംഘടനകള്‍ക്കു കീഴിലാണ് അഫ്ഗാനിസ്ഥാനിലെ സ്വാതന്ത്ര്യപോരാളികള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 1980 ജനുവരി 27ന് പ്രസ്തുത ആറ് സംഘടനകള്‍ ചേര്‍ന്ന ഒരറ്റ മുന്നണിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 

ഇങ്ങനെയൊക്കെയാണെങ്കിലും അഫ്ഗാനിസ്ഥാന്‍ ഇസ്‌ലാമിക ചിന്തയുടെയും സംസ്‌കാരത്തിന്റെയും ഈറ്റില്ലമായി നിലകൊണ്ട രാജ്യമാണ്. ഇമാം റാസിയെപോലെ അബ്ദുള്ള അന്‍സാരിയെപ്പോലുള്ള പണ്ഡിതന്മാര്‍ക്ക് പാവനമായ മണ്ണും അഫ്ഗാനിസ്ഥാനാണത്രെ....

🖋മെഹ്താബ് വളവന്നൂര്‍

Post a Comment

0 Comments