ഞാന്‍ ചെയ്തത് തെറ്റ്
അടര്‍ത്തിമാറ്റാമായിരുന്നിട്ടും
പാലൂട്ടിയ കൈകളോട് ചെയ്തത്
തെറ്റ്
പെന്‍സിലിട്ട വരകള്‍ മായ്ക്കാന്‍
കൂടെ റബ്ബറുണ്ടായിരുന്നു
ഞാനിട്ടത് പേനകള്‍ കൊണ്ടായിരുന്നു
ആര്‍ക്കും വേണ്ടാത്ത വലിച്ചെറിഞ്ഞ
മാങ്ങാണ്ടികള്‍ക്ക് വളമിടാന്‍
മേഘങ്ങളുണ്ടായിരുന്നു
എന്നിട്ടും കാണാതെ
കണ്ടു നടിച്ചത്
കണ്ണുകളില്‍ കയറിയ തിമിരമായിരുന്നു.
പുഴകള്‍ക്ക് കൂട്ടിനൊഴുകാന്‍
മീനുകളുണ്ടായിരുന്നു.
കാറ്റിന് കിളികളും,
ആകാശത്തിന് മേഘങ്ങളും.
ഞാന്‍ നടന്നത് നിഴലുകള്‍ക്കൊപ്പമായിരുന്നു.
അതുകൊണ്ടായിരുക്കും ഞാന്‍ പറഞ്ഞത്
ചുമരുകള്‍ ആവര്‍ത്തിച്ചത്
കാക്കക്കൂട്ടില്‍ നിന്ന് കുയിലിനെ
പുറത്താക്കിയപ്പോള്‍
അരുതെന്നു പറയാന്‍
സനേഹമുണ്ടായിരുന്നില്ല
നീതിയും സത്യവുമുണ്ടായിരുന്നില്ല.
ഗപ്പികള്‍ പെറ്റു പെരുകുന്നുത്
ബന്ധങ്ങളൂട്ടാനായിരുന്നില്ല
കൊന്നു തിന്നാനായിരുന്നു.
ബന്ധനക്കൂട്ടില്‍ അവര്‍ ബന്ധങ്ങള്‍
മറന്നിരുന്നു.
മുഖത്ത് ഫിറ്റ് ചെയ്ത ചിലരുടെ ചിരികള്‍
എന്റെ ഹൃദയത്തോട് കൊഞ്ഞനം കുത്തി.
ഞാന്‍ ഇളിഭ്യനായി.
വേരറുത്ത മരങ്ങള്‍
ഭൂമിയോടൊട്ടിയത് സ്‌നേഹം കൊണ്ടായിരുന്നില്ല
പക കത്തിയപ്പോള്‍ ചാരമായത് കൊണ്ടാണ്.
ഒരിടത്ത് ബന്ധങ്ങള്‍ നരമാന്തിയതറിയാതെ
മരിക്കുന്നുണ്ടായിരുന്നു.
ഇല്ലാതാവാനായിരുന്നില്ല
ഇനിയും പുതിയ ബന്ധങ്ങള്‍
കെട്ടിപ്പടുക്കാനും
ചില മതിലുകള്‍ക്ക് മഴുവെക്കാനും...
🖋ഫാസില്‍ എടവണ്ണപ്പാറ

0 Comments