കര്‍മ്മ ശാസ്ത്രത്തിലെ സംഗീത പരാമര്‍ശം



                          

                       മാനുഷിക ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും മതം കൃത്യമായി ഇടപെടുന്നുണ്ട് എന്നത് പരമയാ ഥാര്‍ത്ഥ്യമാണ്. നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ മൗലിക കര്‍മ്മങ്ങള്‍ പോലെ തന്നെ സംഗീതം, എഴുത്ത്, വായന എന്നിവയിലും ഇസ്ലാം കൃത്യമായ നിഷ്‌കര്‍ശനകള്‍ നല്‍കുന്നുണ്ടെന്ന് വിവക്ഷ. മൊത്തത്തില്‍ ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ മതത്തെ മാറ്റിനിര്‍ത്തിയുള്ള ഒരു നിമിഷം പോലുമില്ലെന്ന് ചുരുക്കം. സംഗീതത്തെ സംബന്ധിച്ചുള്ള കര്‍മ്മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങളും ഫത്‌വകളും വിശദീകരിക്കുകയാണിവിടെ.                                   .
                         പദ്യങ്ങളും കവിതകളും അനുവാചകരെ ആകര്‍ഷിക്കുന്ന മധുര ശബ്ദങ്ങളോടെയും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയും ആലപിക്കുന്നതിനെയാണ് സംഗീതം എന്ന് പറയപ്പെടുന്നത്.പ്രവാചകരുടെ കാലഘട്ടം മുതല്‍ ഈ നൂറ്റാണ്ടുവരെയുള്ള പണ്ഡിതന്മാര്‍ക്കിടയില്‍ സംഗീതം അനുവദനീയമാണെന്നും അല്ലെന്നുമുള്ള രണ്ടണ്ടഭിപ്രായങ്ങളാണുള്ളത്. സംഗീതം പൈശാചിക പ്രവൃത്തിയാണെന്നും കള്ള്, ചൂതാട്ടത്തിനേക്കാളും കുറ്റകരമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഹദീസ് പണ്ഡിതരുടെ ഇജ്മാഅ് പ്രകാരം സംഗീതം നിഷിദ്ധമാണ്. മുഹമ്മദ് അബുല്‍ ഹുസൈന്‍ ഹമൂദ് അദ്ദേഹത്തിന്റെ 'അല്‍ഖൗലുല്‍ ഫസ്വല്‍ ബി ഹിര്‍മത്തില്‍ ഗിനാഅ് ഫില്‍ ഉര്‍സ്' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത് കാണുക, 'സംഗീതം നിഷിദ്ധമാണെന്നതില്‍ പണ്ഡിതര്‍ നിസ്തര്‍ക്കം ഏകോപിച്ചിരിക്കുന്നു'.                                                                   
                    സംഗീതം ആസ്വാദനത്തിന്റെ നിദാനമാണെന്നും അത് ലൗകിക കാര്യങ്ങളില്‍ താല്‍പര്യം ജനിപ്പിക്കുന്നു എന്നതാണ് സംഗീതം നിഷിദ്ധമാവാനുള്ള കാരണം. സ്വാഹാബാക്കള്‍ സൂക്ഷശാലികളായത് കൊണ്ട് സംഗീതത്തില്‍ നിന്നും അവര്‍ അകലം പാലിച്ചിരുന്നു. ജാബിര്‍ റ)വില്‍ നിന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്ന  ഹദീസില്‍ അദ്ദേഹം രേഖപ്പെടുത്തുന്നത്  കാണുക; യാത്രമദ്ധ്യേ ഇബ്‌നു ഉമര്‍ (റ) സംഗീതം കേള്‍ക്കാനിടയായി. സംഗീതമാണെന്ന് ബോധ്യമായപ്പോള്‍  തന്റെ രണ്ട് കര്‍ണ്ണപുടങ്ങളും കൈകള്‍ കൊണ്ട് പൊത്തിപ്പിടിച്ച്, സഞ്ചരിച്ചു കൊണ്ടിരുന്ന പാതയില്‍ നി ന്നും അല്‍പ്പം മാറി സഞ്ചരിക്കാന്‍ തുടങ്ങി. അല്‍പ്പദൂരം സഞ്ചരിച്ചതിനു ശേഷം അദ്ദേഹം സഹയാത്രികനായ  നാഫിഅ് (റ) വിനോട് ഇപ്പോള്‍ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്ന മറുപടി കേട്ടപ്പോഴാണ് അദ്ദേഹം ചെവിയില്‍ നിന്നും കൈകള്‍ ഉയര്‍ത്തിയത്. ഈ ഹദീസ് വിശ്വസനീയവും തെളിവായി ഉദ്ധരിക്കാനുതകുന്നതുമാണെന്ന് മുഹമ്മദ് ബ്‌നു നസ്വര്‍  പ്രസ്താവിച്ചിട്ടുണ്ട്. മറ്റൊരവസരത്തില്‍ സ്വഹാബ വൃന്ദത്തെ അഭിസംബോധനം ചെയ്ത് പ്രവാചകന്‍ (സ) പറഞ്ഞു: അല്ലാഹുവാണ് സത്യം നിങ്ങളുടെ മേലിലുള്ള എന്റെ ഭയം, ദാരിദ്രത്താല്‍ നിങ്ങള്‍ മരിച്ചു വീഴുമോ എന്നതല്ല മറിച്ച് ദുന്‍യാവിലെ സുഖാഡംബരങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ തുറക്കപ്പെടുമോ എന്നതാണ്. ചില പണ്ഡിതര്‍ ഇതിന്റെ ഉദ്ദേശ്യം സംഗീതമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

                     'യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ ഭ്രഷ്ടരാക്കാനും അതിനെ പരിഹാസ പാത്രമാക്കാനുമായി വില കൊടുത്ത് വിനോദം വാങ്ങുന്ന ചിലയാളുകളുണ്ട് അവര്‍ക്ക് ഹീന ശിക്ഷയാണുള്ളത്'.    (ലുഖ്മാന്‍: 6 ) എന്ന ഖുര്‍ആനിക വ്യാഖ്യാനത്തിന്റെ ഉദ്ദേശ്യം സംഗീതോപകരങ്ങള്‍ വാങ്ങുന്നവരാണെന്ന് തഫ്‌സീറുത്ത്വബ്‌രിയില്‍ വ്യക്തമാക്കുന്നു. ഈ ഖുര്‍ആനിക വ്യാഖ്യാനങ്ങളും ഹദീസുകളും സമര്‍ത്ഥിക്കുന്നത് സംഗീതം നിഷിദ്ധമാണെന്നതാണ്.
                        സംഗീതം മദ്ഹബിന്റെ വീക്ഷണങ്ങളില്‍ സംഗീതം കേള്‍ക്കല്‍ അനുവദനീയമാണോ എന്നതില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങളാണുള്ളത്. ശാഫിഈ മദ്ഹബില്‍ സംഗീതം കേള്‍ക്കലും ആസ്വാദിക്കലും കറാഹ ത്താണെന്നാണ് പ്രബല മായ അഭിപ്രായം. ശാഫിഈ ഇമാം ആദാബുല്‍ കളാഅ് എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പ്രതിപാദിക്കുന്നുണ്ട്, 'സംഗീതം കറാഹത്താക്കപ്പെട്ടതാണ്, കാരണം അത് തിന്മയുടെ ഉപമയാണ്, ആരെങ്കിലും അതിനെ അധികമാക്കിയാല്‍ അവന്റെ സാക്ഷ്യം സ്വീകരിക്കപ്പെടുകയില്ല. അന്യ സ്ത്രീ ആലപിക്കുന്ന സംഗീതം കേള്‍ക്കല്‍ നിരുപാധികം ഹറാമാണെന്നതാണ് ശാഫിഈ പണ്ഡിതന്മാരുടെ അഭിപ്രായം. സ്ത്രീ സ്വതന്ത്രയാകട്ടെ അല്ലാതിരിക്കട്ടെ അവര്‍ക്കിടയില്‍ മറയുണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ വിധിയില്‍ മാറ്റമില്ല.
           സംഗീത കലകളില്‍ നിപുണരായ ഗായകര്‍ ആകര്‍ഷണീയമായ താളങ്ങളിലും റ്റിയൂണുകളിലും അത്യാനന്ദവും ആഹ്ലാദവും ജനിപ്പിക്കുന്നവിധത്തിലുള്ള  സംഗീതാലാപനത്തെ ഇബ്ന്‍ ഹജര്‍ ഹൈത്തമി വിശദീകരിക്കുന്നത് കാണുക.

1. ഇമാം മാലിക് (റ), ഇമാം അബൂ ഹനീഫ (റ), എന്നിവരുടെ മദ്ഹബിന്റെ വീക്ഷണത്തില്‍ സംഗീതം നിഷിദ്ധമാണെന്നാണ്. ഇമാം ശാഫിഈ (റ), ഇമാം അഹ്മദ് (റ), എന്നിവരുടെ രണ്ടഭിപ്രായങ്ങളില്‍ ഒന്ന് നിഷിദ്ധമാണെന്നാണ്.

2. ഇമാം ശാഫിഈ (റ), ഇമാം അഹമദ് (റ) എന്നിവരുടെയും അവരുടെ അസ്വ്ഹാബിന്റെയും അഭിപ്രായങ്ങളില്‍ കറാഹത്താണ്.

3. ഇബ്‌റാഹീം ബിന്‍ സഅ്ദ, അല്‍ അന്‍ബരി എന്നവരുടെ അഭിപ്രായത്തില്‍ അനുവദനീയമാണ്. എന്നാല്‍ അല്‍പ്പമാണെങ്കില്‍ അനുവദനീയമാണെന്നും കൂടുതലായാല്‍ നിഷിദ്ധമാണെന്നും മിന്‍ഹാജിന്റെ ചില വ്യാഖ്യാനങ്ങളില്‍ കാണാം. തുഹ്ഫത്തില്‍ മിന്‍ഹാജില്‍ ഇബ്ന്‍ ഹജര്‍ തങ്ങള്‍ സംഗീതത്തെ എതിര്‍ക്കുന്നുണ്ട്. സംഗീതം ആസ്വാദിക്കലും ആലപിക്കലും മാലിക്കീ ഹനഫീ മദ്ഹബുകളില്‍ ഒട്ടും ഭൂഷണമല്ല.മാലികിയില്‍ വന്‍ദോശമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഹമ്പലിയില്‍ സംഗീതം കേള്‍ക്കല്‍ കുറ്റകരവുമാണ്.
                        ആധുനിക ഫത്വവകള്‍യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്ന ചില വിദ്യാര്‍ത്ഥികള്‍ മ്യൂസിക് കോഴ്‌സിന് ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ മുഹമ്മദ് ഫൗസി  ശഅ്‌റാവിയോട് ചോദിച്ചു:  മ്യൂസിക് ഹലാലാണോ അതോ ഹറാമാണോ.ശഅ്‌റാവിയുടെ മറുപടി ഇങ്ങനെയായിരുന്നു;ശരീഅത്തിന്റെ അതിര്‍ വരമ്പുകള്‍ ഭേദിക്കുന്ന എല്ലാ കാര്യങ്ങളും ഹറാമാണ്. സംഗീതം കേള്‍ക്കുമ്പോള്‍ ആനന്ദിക്കുന്നതും, കൈകൊട്ടുന്നതും, മ്യൂസികിന്റെ താളത്തിനൊത്ത്  നൃത്തമാടുന്നതും പ്രായഭേദമന്യേ കുറ്റകരം തന്നെയാണ്. ഉന്നതരായ പല പണ്ഡിതരുടെയും അഭിപ്രായത്തില്‍ മ്യൂസിക് ഹറാം തന്നെയാണ്. പ്രവാചകന്‍ (സ) പറയുന്നു: നിങ്ങളില്‍ ഒരു സമൂഹം ഉടലെടുക്കും. അവര്‍ പട്ടിനെയും കള്ളിനെയും സംഗീതേത്തയും അനുവദനീയമാക്കും. യഥാര്‍ത്ഥത്തില്‍ അവയെല്ലാം ഹറാമാണ്. എങ്കിലും പ്രവാചകന്‍ (സ) വിവാഹ സദസ്സൂകളില്‍  ദഫ് അനുവദിച്ചിരുന്നുവെന്ന ഹദീസിന്റെ പിന്‍ബലത്തില്‍ ആധൂനിക മുഫ്തിമാര്‍  സംഗീതം  ഹലാലാണെന്ന് ഫത്വവ നല്‍കുന്നുണ്ട്.

വാദ്യോപകരണങ്ങള്‍

മനുഷ്യനും വാദ്യോപകരണങ്ങളും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്, കേള്‍ക്കാനിമ്പമുള്ള ശ്രുതി മധുരമായ നാദം പുറപ്പെടുവിക്കാന്‍ പറ്റിയ രീതിയില്‍ കൃതൃമായി നിര്‍മ്മിക്കപ്പെട്ട വസ്തുക്കളാണ് വാദ്യങ്ങള്‍ . വാദ്യങ്ങള്‍ സാധാരണ രീതിയല്‍ തന്ത്രിവാദ്യങ്ങള്‍, സൂശിര വാദ്യങ്ങള്‍, ച ര്‍മ്മവാദ്യങ്ങള്‍, ലോഹവാദ്യങ്ങള്‍ എന്നിങ്ങനെ നാലായിട്ടാണ് തരംതിരിക്കപ്പെടാറുള്ളത്. വലിച്ചുകെട്ടിയ കമ്പികളെ മീട്ടുമ്പോള്‍ നാദം പുറപ്പെടുവിക്കുന്ന ഉപകരണമാണ് തന്ത്രിവാദ്യങ്ങള്‍ അല്ലെങ്കില്‍ കമ്പിവാദ്യങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്. വയലിന്‍, വീണ, തംബുരു, ഫിഡില്‍, സിതാര്‍, ബുള്‍ബുള്‍, സരോദ് മുതലായവയെല്ലാം തന്ത്രിവാദ്യങ്ങളുടെ ഗണത്തില്‍പ്പെടുന്നു. തന്ത്രിവാദ്യങ്ങള്‍ മുഴുവനും ഹറാമാണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.
     നിയത ദ്വാരങ്ങളില്‍ കൂടി വായു കടത്തിവിടുമ്പോള്‍ നാദം പുറപ്പെടുവിക്കുന്ന വാദ്യങ്ങളാണ് സുശിര വാദ്യങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്്. പുല്ലാങ്കുഴല്‍, നാഗസ്വരം,കാഹളം, ക്ലാരിന്‍ മുതലായവ ഈ ഗണത്തില്‍ പെടുന്നു. ഇസ്ലാമിക വീക്ഷണത്തില്‍ സുശിര വാദ്യങ്ങളില്‍ പുല്ലാങ്കുഴല്‍ അല്ലാത്ത മുഴുവനും ഹറാം തന്നെയാണെന്നതില്‍ അഭിപ്രായ ഭിന്നതയില്ല.      ഇന്ന് നമ്മുടെ നാടുകളില്‍ ചെണ്ടവാദ്യോപകരണങ്ങളോടൊപ്പം മുഴക്കപ്പെടുന്ന കുഴലുകള്‍ ഹറാമാക്കപ്പെട്ട കുഴല്‍ വാദ്യങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണെന്ന് കേരളത്തിലെ പൂര്‍വ്വികരായ പണ്ഡിതര്‍ രേഖപ്പടുത്തിയിട്ടുണ്ട്.
പുല്ലാങ്കുഴല്‍, ഓടക്കുഴല്‍, പീപ്പി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു സുശിര വാദ്യമാണ് യറാഅ് എന്ന പേരില്‍ അറിയപ്പെടുന്നത്, ശാഫഇീ മദ്ഹബിലെ അസ്വഹ്ഹായ അഭിപ്രായമനുസരിച്ച് ഇത് ഹറാമായ വാദ്യമാണ്.ഇമാം റാഫിഅ് (റ) വിനെ ഖണ്ഡിച്ച് മിന്‍ഹാജില്‍ ഇമാം നവവി (റ)്‌വ്യക്തമാക്കിയിട്ടുണ്ട്.വലിച്ചുകെട്ടപ്പെട്ട   തോലിന്മേല്‍കൈകൊണ്ടോഅല്ലാതെയോ                                                             തട്ടുമ്പോള്‍ നാദം ജനിക്കുന്ന വാദ്യോപകരണങ്ങള്‍ക്കാണ് തുകല്‍ വാദ്യങ്ങള്‍ അല്ലെങ്കില്‍ ചര്‍മ്മ വാദ്യങ്ങളെന്ന് പറയപ്പെടുന്നത്. തബല, ചെണ്ട, മദ്ദളം, ഇടയ്ക്ക, മൃദംഗം, ദഫ്, അറബന, നഗാര മുതലായവയെല്ലാം ഈ ഇനത്തിലുള്ളതാണ്.
       ചര്‍മ്മവാദ്യങ്ങളില്‍ കൂബ (നടുകുടുങ്ങി ഇരുതലകളും പരന്ന് നില്‍ക്കുന്ന ഒരു നീണ്ട ചെണ്ട)എന്ന പേരില്‍ അറിയപ്പെടുന്ന വാദ്യമല്ലാത്ത മറ്റെല്ലാ ചെണ്ടകളും അനുവദനീയമാണെന്ന് പണ്ഡിതന്മാര്‍ എഴുതുന്നു. റൗളയില്‍ ഇമാം നവവി(റ) കൂബയെല്ലാത്ത ചര്‍മ്മവാദ്യങ്ങള്‍ ഹറാമാാണെന്ന് പ്രസ്താവിക്കുന്നു. തുഹഫയിലും മറ്റു ഗ്രന്ഥങ്ങളിലും ഇതേ അഭിപ്രാ യത്തെ പണ്ഡിതര്‍ അംഗീകരിക്കുന്നു.എല്ലാ ചര്‍മ്മ വാദ്യങ്ങള്‍ക്കും പൊതുവായി ത്വബൂല്‍ എന്ന്  പറയപ്പെടാമെങ്കിലും, ചെണ്ട എന്ന പേരില്‍ അറിയപ്പെടുന്ന ചര്‍മ്മവാദ്യം സിലണ്ടര്‍ ആകൃതിയലുള്ള ഒരു പെട്ടിയുടെ ഇരു വശത്തും ചര്‍മ്മം വലിച്ചുകെട്ടിയിട്ടുണ്ടാകും . ദഫ്  അല്ലാത്ത എല്ലാ ചെണ്ടകളും ഹറാമാണെന്നാണ് ഇമാം അസ്‌നവി (റ) പ്രബലമാക്കിയ അഭിപ്രായമെങ്കിലും ഇമാം നവവി (റ)ന്റെയും മറ്റും വാക്കുകള്‍ തേടുന്നത് ചെണ്ടകള്‍ അനുവദനീയമാണെന്ന് തന്നെയാണ്. ചെണ്ടകള്‍ നിരുപാ   ധികം ഹറാമാണെന്ന്  പറഞ്ഞവര്‍ ഉദ്ദേശിക്കുന്നത്  വിനോദാവശ്യാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ടവകളാണെന്നാണ്. ഇന്ന് നമ്മുടെ നാടുകളില്‍ സംഗീത വേദികളില്‍ ഉപയോഗിക്കപ്പെടുന്നവ ഹറാമാണെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നത്.മഹാനായ ഇബ്‌നു ഹജര്‍ (റ) തുഹ്ഫയില്‍ വാദ്യോപകരണങ്ങളെ വിശദീകരിരക്കുന്നതിങ്ങെനെയാണ് 'മദ്യപാനികളുടെ ചിഹ്നമായ ഏതൊരു വാദ്യോപകരണം ഉപയോഗിക്കലും കേള്‍ക്കലും ഹറാമാണ്. ഉദാഹരണമായി തംബുരു, വീണ, റബ്ക്, ശംഖ്, സിതാര്‍, വയലിന്‍, ഇലത്താളം, ഇറാഖീ കുഴല്‍ മുതലായവ.  പണ്ഡിതന്മാരുടെ പ്ര ബലമായ അഭിപ്രായമനുസരുച്ച് പുല്ലാങ്കുഴല്‍ ഹറാമില്ല.                                                                      എന്നാല്‍ പുല്ലാങ്കുഴല്‍ ഹറാമാണെന്നാണ് അസ്വഹായ അഭിപ്രായം (തുഹ്ഫ,മിന്‍ഹാജ്). ഇബ്‌ന് ഹജര്‍(റ) നെ പോലുള്ള കര്‍മ്മശാസ്ത്ര പണ്ഡിതര്‍ വിശദീകരിച്ചത് പോലെ സംഗീതങ്ങളുടെ അനുവതനീയവും വിലക്കും ഉപകരണങ്ങളേയും അവകള്‍ നല്‍കുന്ന ആസ്വാദനങ്ങളേയും അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്ന് ചുരുക്കം കല്ല്യാണം, ചേലാകര്‍മ്മം, പണ്ഡിതന്മാര്‍ സുല്‍ത്താന്മാര്‍ മുതലായവരുടെ വരവേല്‍പ്പ് പോലോത്ത എല്ലാ സന്തോഷ വേളകളിലും ദഫ് മുട്ടല്‍  അനുവദനീയമാണെന്ന് തുഹ്ഫയില്‍ ഇബ്‌നു ഹജര്‍ (റ) പറയുന്നു. അതായത് ഇന്ന് നാടുകളില്‍ ചെയ്തുവരുന്ന പതിവിന് പിന്‍ബലമുണ്ടെന്ന് അര്‍ത്ഥം.
    എന്നാല്‍ സാധാരണ സംഘടിപ്പിക്കപ്പെടാറുള്ള ആഘോഷ പരിപാടികളിലും നമ്മുടെ കലാപരിപാടികളിലും ദഫ് മേളകളിലും മറ്റും ഹറാം വന്നുചേരുന്നെണ്ടെന്ന് നാം വിസ്മരിച്ചു കളയരുത്. ദഫ് മുട്ടുകളില്‍ സാധാരണ കാണപ്പെടാറുള്ള ചാഞ്ഞും വളഞ്ഞുമുള്ള നൃത്തങ്ങള്‍, കാണാന്‍ ചന്തമുള്ള സുമുഖ ബാലന്മാരെ പ്രത്യേക ചമയങ്ങളോടെയും വേഷവിദാനങ്ങളോടെയും തെരഞ്ഞെടുത്ത് ഇത്തരം പരിപാടികള്‍ക്ക് പകിട്ടും ആകര്‍ഷണീയതയും ഉണ്ടാക്കല്‍ ,സ്ത്രീ, സുമുഖരായബാലന്മാര്‍ എന്നിവരിലേക്കുള്ള ഹറാമായ നോട്ടത്തിനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. അത് കുറ്റകരമാണ്.



🖋അബ്ദുറഊഫ് മുണ്ടക്കുളം


                            

                                    


Post a Comment

0 Comments