ഫുള്‍ ജാര്‍ സോഡ നുരഞ്ഞ് പൊങ്ങുമ്പോള്‍


ജീവിതപാഥേയം തേടിയുള്ള പലായന പ്രക്രിയ ഓരോ കാലഘട്ടത്തിലും ചില സമൂഹങ്ങള്‍ക്ക് മാത്രം അനുവാര്യമായതാണെങ്കിലും അവ സാമൂഹിക ഘടനയില്‍ വരുത്തിവെക്കുന്ന മാറ്റങ്ങളും സാമ്പത്തിക അന്തരങ്ങളും നൂറ്റാണ്ടുകള്‍ക്ക് മാത്രം പേറാന്‍ മാത്രമുണ്ടാകും. ജൂതന്മാര്‍ക്കിടയില്‍ പുറപ്പാട് കാലം (ലഃീറൗ)െ മുതല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഡയസ്‌പോറ (റശമുെീൃമ) അവര്‍ക്കിടയില്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങള്‍ മറ്റു സമൂഹങ്ങളെക്കാള്‍ എത്രയോ വലുതായിരുന്നു. വിക്‌റ്റോറിയന്‍ കാലഘട്ടത്തിലെ ആംഗലേയ സാഹിത്യത്തില്‍ യഹൂദര്‍ ഇടക്കിടയ്ക്ക് ധനാഢ്യരായും ചൂതാട്ടപരിവേഷമുള്ളവരായും കടന്നു വരുന്നത് ഇതുകൊണ്ടാകാം.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അക്രമരാഷ്ട്രീയ പരിണിതഫലമേന്നോണവും ന്യൂനപക്ഷ അരികുവല്‍ക്കരണനവരാഷ്ട്രീയ മിംമാംസയുടെ ഇരകളേന്നോണവും ഉത്തര കേരളത്തില്‍ സംജാതമായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും സാമുഹിക അസ്ഥിരതയില്‍ നിന്നും കരകയറാന്‍ വേണ്ടി വീണ് കിട്ടിയ പിടി വള്ളിയായിരുന്നു ഗള്‍ഫ് മേഖല. അറബി പൊന്നും മരുപ്പച്ചയും സ്വപ്‌നം കണ്ട് കപ്പലേറിയവരില്‍ അധികവും കരപ്പറ്റി. ഇതു മനസ്സിലാക്കണമെങ്കില്‍ മൂന്നാലു പതിറ്റാണ്ടുകളായി മലബാര്‍ പ്രവിശ്യയും തിരുവിതാംകൂര്‍ കൊച്ചിന്‍ പ്രവിശ്യയും തമ്മിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ കണക്കുനോക്കിയാല്‍ മതിയാവുന്നതെയുള്ളൂ. പക്ഷേ ഓരോ പലായനത്തിനും തിക്തമായ പ്രതിഫലനമുണ്ടാകല്‍ കാലത്തിന്റെ അനിവാര്യ ഘടകമാണല്ലോ. മലബാര്‍ മേഖലയില്‍ അധികവും ബാധിച്ചത് അവ ഭക്ഷണ ആഢംബര മേഖലയിലായിരുന്നു. സാമ്പത്തിക വളര്‍ച്ചയും ശോഷണവും അവിടെ വ്യക്തമായി തെളിഞ്ഞുകാണാമായിരുന്നു.
മുന്‍ കാലങ്ങളില്‍ മലയാളികള്‍ ഇട്ടേച്ചുപോന്നത്  ഓരോ കാലത്തിന്റെയും സാംസ്‌കാരിക അടയാളങ്ങളായിരുന്നു. ബോംബൈയിലെ മലബാര്‍ ഹില്ലും അങ്ങ് അമേരിക്കയിലെ മലബാര്‍ ഹോട്ടലും ഇതിലെ ഉദാഹരണങ്ങളാണല്ലോ. വൈരുധ്യമെന്നോണം നവ യുഗത്തില്‍ സാംസ്‌കാരിക അധിനിവേഷത്തോടൊപ്പം ഭക്ഷണ പ്രക്രിയയും മലബാര്‍ തീരങ്ങളിലേക്ക് തിരതള്ളുകയാണ്.
കുറച്ചു കാലമായി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിറഞ്ഞൊഴുകുന്ന ഫുള്‍ ജാര്‍ സോഡ, കുലുക്കി സര്‍ബത്ത്, ദുല്‍ക്കര്‍ സല്‍മാന്‍, ബൂസ്റ്റ് കുലുക്കി, ഇളനീര്‍ കുലുക്കി തുടങ്ങിയവ അറേബ്യന്‍ സാംസ്‌കാരിക അധിനിവേഷത്തിന്റെയും സാമ്പത്തിക ധാരാളിത്തത്തിന്റെയും അടയാളങ്ങളായി മനസ്സിലാക്കാം. ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവരുന്ന ടിക്കി കബാബ്, ചൈനീസ് ന്യൂഡില്‍സ്, അറേബ്യന്‍ വിഭവങ്ങളായ അല്‍ഫഹാം, തന്തൂരി, ഷവര്‍മ്മ, ഷവായ, കുഴിമന്തി, അതിനുപുറെമ സാന്‍വിച്ച്, ബര്‍ഗര്‍, ചിക്കന്‍ പൈ തുടങ്ങിയവ മലയാളികളുടെ നിത്യ ജീവിതത്തില്‍ അരിക്കും പയറിനും പകരമായെന്നത് നഗ്നമായ വസ്തുതയാണ്. പക്ഷേ, സമൂഹം ഇവയുടെ തിക്ത ഫലങ്ങളെ കുറിച്ച് തീരെ ബോധവാന്മാരല്ലെന്നതിലേക്കാണ് ഈ അടുത്ത കാലങ്ങളിലായി നടന്ന ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമിതമായ പൊണ്ണതടി എന്നതിലുപരി ഇവ ശാരീരിക സാമൂഹിക സാമ്പത്തിക ഭദ്രത തകരാന്‍ വരെ കാരണമാകുന്നുണ്ട്.
മസ്തിഷ്‌കമരണം(യൃമശി റലമവേ)  ഈ കാലങ്ങളിലായി മാത്രം നാം കേട്ടുതുടങ്ങിയ പേരുകളിലൊന്ന്. അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന സത്യങ്ങള്‍ ഫാസ്റ്റ് ജംഗ് ഫുഡുകള്‍ക്ക് അദ്വിതീയമായ സ്ഥാനമുണ്ടെത്രെ. ഇവകളില്‍ ഉപയോഗിക്കുന്ന ഇറച്ചിയില്‍ പാകമാകത്തതിനാല്‍ അടിഞ്ഞുകൂടിയ ഒരുതരം ലാവകള്‍ തലച്ചോറിലേക്ക് ഇറങ്ങിചെല്ലുകയും രക്ത ചംക്രമണ വ്യവസ്ഥയ്ക്ക് ആഗാതം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവ ചെന്നവസാനിക്കുന്നത് മസ്തിഷ്‌ക മരണത്തിലേക്കാണത്രെ.
ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകളെ അവഗണിച്ച് ഇവ സ്ഥിരമാക്കുന്നവര്‍ക്ക് ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങളും ശാരീരിക അസുഖങ്ങളും കുറിച്ചൊന്നുമല്ല. ഗള്‍ഫ് സാമ്പത്തിക മേഖല തളര്‍ന്ന് വരുമ്പോള്‍ കേരളീയ സമൂഹത്തിന്റെ ഭക്ഷണ മേഖലകള്‍ തകര്‍ത്താടുകയാണ്. അല്‍ ബൈക്ക്, അറേബ്യന്‍ തട്ടുകടകള്‍ ആളുകളാല്‍ രാത്രി കാലങ്ങളില്‍ നിറഞ്ഞൊഴുകുന്നു. ഇവ ഭാവയിലെ സാമ്പത്തിക ശോഷണത്തെ സാരമായി ബാധിക്കുമെന്നതുറപ്പ്.  അടുക്കളയില്‍ കയറാത്ത കുടുംബ ജീവിതത്തോട് നമുക്ക് വെറുപ്പൊന്നുമില്ല. പക്ഷേ, ഇത്തരമൊരു ഘടന സൃഷ്ടിച്ചെടുക്കുന്ന നഗരവല്‍കൃത അന്തരീക്ഷം ഗാര്‍ഹിക-ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടതും അരസവുമായിരിക്കും. ഇവ വരുത്തിവെക്കുന്ന ദാമ്പത്തിക പ്രശ്‌നങ്ങള്‍ ഇതിനെക്കാള്‍ വലുതാണ്. തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ട മറ്റൊന്ന് ഫുഡ് സെക്യൂരിറ്റിയോ ലൈസന്‍സോ ഇല്ലാത്ത വൈദേശിക ഭക്ഷണ സാധനങ്ങളും പഴകിയ മാംസ ഉപഭോഗവുമാണ്. ഇവ അധികവും അറേബ്യന്‍ മാംസ വിഭവങ്ങളിലാണ്. പൊന്ന് കാഴ്ക്കുന്ന ഇടം തേടി പറന്നകന്നവര്‍ വിയര്‍പ്പൊഴുക്കിയ നാണയ തുട്ടുകള്‍ നാട്ടിലെത്തുമ്പോള്‍ ഭക്ഷണ രീതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ കുറച്ചൊന്നുമല്ലെന്ന് മാത്രം. ഓരോ പാലയനത്തിന്നും ഇത്രമൊരു ഫലം കാലം അനിവാര്യമാക്കിയതാണ്. വാസ് കോഡി ഗാമയുടെ പതിനഞ്ചാം നൂറ്റാണ്ടിലെ എഴുന്നള്ളല്‍ മുതല്‍ ബ്രിട്ടീഷ് പതനം വരെ ഇത്തരമൊരു പ്രവണത യൂറോപ്പിലും നിലനിന്നിരുന്നു.
എല്ലാം നല്ലതിനാണെന്ന ശുഭാപ്തി വിശ്വാസം പുരാതന കാലം മുതല്‍ക്കേ നിലനില്‍ക്കുന്ന ഒരുതരം പ്രഹേളികയാണ്. ഫ്രഞ്ച് ദാര്‍ഷണിക ചിന്തകന്‍ വോള്‍ട്ടയര്‍ (്ീഹമേൃല) തന്റെ മാസ്റ്റര്‍ പീസായ വിഖ്യാത ഗ്രന്ഥം കാന്‍ഡീഡില്‍ (രമിറശറല) അന്ന് ഫ്രാന്‍സില്‍ നിലനിന്നിരുന്ന ഇത്തരമൊരു വിശ്വാസത്തെ പരോക്ഷമായി പരിഹസിക്കുന്നുണ്ട്. ഈയടുത്ത കാലങ്ങളിലായി അത്തരമൊരു ജീര്‍ണ്ണത നമ്മുടെ സമൂഹത്തില്‍ രൂഢമൂലമാകുന്നുണ്ട്. നയന്ത്രവല്‍കൃത സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ നവയുഗത്തില്‍ വൈദേശിക മൂലധനം കുന്നുകൂടുമ്പോള്‍ അവിടെ ഭൗതിക വിജ്ഞാന  വിസ്‌ഫോടനം സാധ്യമാകുന്നതോടൊപ്പം ഇരു സമൂഹങ്ങള്‍ തമ്മിലുള്ള അന്ധരവും വര്‍ദ്ധിക്കുന്നുണ്ട്. ഉദാഹരണത്തിന് പ്രവാസിയായ പിതാവിന്ന് സെക്കന്ററി വിദ്യാഭ്യാസം പോലും ഉണ്ടാവണമെന്നില്ല. കേരളത്തിലെ പ്രാദേശിക കോളേജിലേക്ക് ഗ്രാജ്വേറ്റിനായി പോകുന്ന തന്റെ മകളുടെ ഫോണിലെ ടിക്ടോകും, ഇന്‍സ്റ്റഗ്രമും സ്വാഭാവികമായും വിദ്യഭ്യാസ പ്രക്രിയയുടെ അഭിവാജ്യ ഘടകമായി തോന്നിയേക്കാം. തിരിച്ചറിവിന്റെ വൈദ്യുത് മണ്ഡലത്തില്‍ കാലികമായ മാറ്റമുണ്ടാകണമെന്നില്ല. സമൂഹത്തിന്റെ അന്തരാളങ്ങളില്‍ വിദ്യഭ്യാസത്തിന്റെ കിരണങ്ങള്‍ ഉദിക്കുകയോ അല്ലെങ്കില്‍ സമൂഹത്തില്‍ ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പെരുകുകയോ ചെയ്യണം. രണ്ടാമത്തെ കാരണമാണ് പ്രായോഗിക തരത്തില്‍ പുലരാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. ഇത്തരമൊരു നിര്‍ണ്ണായക ദശാസന്ധിയില്‍ ഭോതവല്‍കരണത്തിന്റെയോ, യുക്തിക്കതിഷ്ടിതമായ ചാഞ്ചല്യത്തിന്റെയോ പൊടിപോലും കാണാനാകാത്തത് അത്തരം സാങ്കേതിക വിദ്യകള്‍ക്കും  സാംസ്‌കാരിക രൂപങ്ങള്‍ക്കും മതകീയമായിട്ടോ, ദേശീയമായിട്ടോ കുത്തകയല്ലെന്നതുകൊണ്ടാണ്. വിവേകത്തിന്നതീതമല്ലാതെ എന്നും നാക്കും തോക്കും ഉപയോഗിച്ച് പടവാളെടുത്തവര്‍ ഇത്തരം ബോധന മണ്ഡലങ്ങളില്‍ തീര്‍ത്തും പരാജയപ്പെടുകയായിരുന്നു.
 

🖋സഈദ് ചുങ്കത്തറ

Post a Comment

0 Comments