ജീവിതത്തിന്റെ വൈയക്തിക സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെല്ലാം തനതായ മൂല്യങ്ങളുടെയും സദാചാരമൂല്യങ്ങളുടെയും തനിമ സൂക്ഷിച്ചുകൊണ്ട്, വിശ്വസമൂഹത്തിന് തന്നെ പകര്‍ത്തെഴുത്തിനുയോജ്യമായ ജീവിതാവിഷ്‌കാരം സിദ്ധിയായി കൊണ്ട് നടക്കുന്നവരാണ് മലയാളികള്‍. ജീവിത പ്രാരാബ്ധങ്ങളുടെ ചുമടേറ്റി കടല്‍ കടന്ന പ്രവാസികള്‍ ഒടുവില്‍ വിശ്വത്തോളം വളര്‍ന്ന് സമ്പന്നരായൊക്കെ വേശപ്രഛന്നമായാണ് തിരികെ വന്നത്. അറബിയുടെ കാല്‍ക്കല്‍ വീണ് പിച്ചവെച്ച് തുടങ്ങിയ മലയാളികള്‍ പതിയെ കാട് കയറിയതോടെ സ്വത്വം തന്നെ മറന്ന് അഭിരമിക്കുകയാണ്. നീണ്ട പ്രവാസ ജീവിതത്തിന്റെ തിരുശേഷിപ്പുകള്‍ മലയാളിയുടെ ജീവിതത്തിന്റെ സര്‍വ്വ നപോമണ്ഡലങ്ങളും കീഴടക്കിയപ്പോള്‍, ദിശതെറ്റിയതറിയാതെ തിമിര്‍ത്തുനീങ്ങിയെങ്കിലും സ്വദേശവല്‍ക്കരണത്തിന്റെയും നിതാകാതിന്റെയും മൂക്കുകയറിന് മുന്നില്‍ നില്‍കക്കളളിയില്ലാതായിരിക്കുകയാണിപ്പോള്‍.
സ്വാതന്ത്രലബ്ധിക്കുശേഷം സ്വയം പര്യപ്തമായൊരു ജീവിതസാമൂഹികാന്തരീക്ഷം പടുത്തുയര്‍ത്തുതിന് നിദാനമായ വല്ല കച്ചിത്തുരുമ്പും കിട്ടുമോയെന്നന്വേഷിച്ചിറങ്ങിയ ദൈവത്തിന്റെ മക്കള്‍ക്ക് ഒടുവില്‍ കടല്‍തന്നെ കടക്കേണ്ടിവന്നു.ജന്മിത്ത കുടിയാന്‍ വ്യവസ്ഥയുടെ പൂര്‍ണ പരിഛേതമായ കേരള സമൂഹം, പ്രബുദ്ധതയുടെ വിളനിലമായി മാറിയത് വിദേശപണത്തിന്റെ കുത്തൊഴുക്കുകൊണ്ടുതന്നെയാണെന്ന് പറയണം.പക്ഷെ കാറ്റിന്റ ദിശനോക്കാതെയുള്ള ഈ പ്രയാണത്തില്‍, സത്ത്വബോധത്തിന്റെയും തന്മയത്ത്വത്തിന്റെയും വേലിപൊട്ടിച്ചെറിഞ്ഞ മലയാളി ഇപ്പോള്‍ അധഃപ്പതനക്കയത്തില്‍ മുങ്ങിത്താഴുകയാണ്.
മുതലാളിത്ത ആഗോളീകരണ കാലത്ത് ലോകസമൂഹ സമക്ഷം, നവകേരളത്തിന്റെ സാംസ്‌കാരിക സാമ്പത്തിക മേഖലകളെല്ലാം കൂടുതല്‍ പരിണാമങ്ങള്‍ക്ക് വിധേയമായപ്പോള്‍, തകര്‍ന്നുപോയത് നമ്മുടെ മഹത്തായ പാരമ്പര്യമാണ്. വസ്ത്രധാരണം സര്‍വ സീമകളും ലംഘിച് പാശ്ചാത്താനുകരണത്തിന്റെ വഴിക്ക് തിരിഞ്ഞപ്പോള്‍, എറിഞ്ഞിട്ടുപോയത് മതധാര്‍മിക മൂല്യങ്ങളാണ്. പൂര്‍ണ്ണമതേതര വിചാരധാര നിലനില്‍ക്കുന്നതും ഗള്‍ഫിലേക്കുള്ള കടന്നുകയറ്റത്തില്‍ കൂടുതല്‍ സാന്ദ്രത കൈവരിച്ചതുമായ മലബാര്‍ മേഖലയിലാണ് ഈയൊരു പ്രവണത പൊതുവായി കണ്ടുവരുന്നത്. വസ്ത്ര വിപണിയില്‍ വിദേശവത്കരണം, ആഗോളീകരണ കാലത്ത് സ്വാഭാവികമാണെങ്കിലും, അതിരുകടന്ന ഫാഷന്‍ സങ്കല്‍പം സാംസ്‌കാരിക നൈതികതക്ക് കോട്ടം തട്ടിക്കുന്നുണ്ട്.
വൈദേശികാധിപത്യം ജീവിതത്തിന്റെ സര്‍വ മേഘലകളിലും കടന്ന് കയറുമ്പോള്‍, തിരിച്ചുള്ള പ്രതികരണം ശേഷിയും ശേമുഷിയും തിരിച്ചറിഞ്ഞാകണം. കോര്‍പറേറ്റ് വല്‍ക്കരണം സര്‍വ മേഖലകളും കൈയ്യടക്കുമ്പോള്‍, ലക്കും ലഗാനുമില്ലാതെ ഉയര്‍ന്നു വരുന്ന അംബരചുംബികളും കൊട്ടാരങ്ങളും ധൂര്‍ത്തിന്റെ പ്രതി ബിംബങ്ങളായല്ലതെ മറ്റെന്ത് വിവക്ഷക്കുമേലാണ് കണകാക്കപെടേണ്ടത്. തൊട്ടപ്പുറത്ത് ചെറ്റ കുടിലുമായി ജീവിത പ്രാരാബ്ധ ചുഴിയില്‍പെട്ട് കിടന്നുഴറുന്ന അധസ്ഥിതന്നു നേരെ, കാരുണ്യത്തിന്റെ ഒരു തരിമ്പു പോലും കാണിക്കാതിരിക്കാന്‍ മാത്രം വളര്‍ന്നു വന്ന മലയാളിയുടെ ഗര്‍വു തന്നെയാണ് അവനെ തത്വദീക്ഷയില്ലാത്തവനാക്കിയത.്
വിശ്വമൊട്ടാകെ സുപരിചിതമായ മലബാറുകാരന്റെ കല്യാണദൂര്‍ത്താണ് മറ്റൊരു കക്ഷി. ഉപര്യുക്ത കൃത്യത്തെ മത സാമൂഹിക സാംസ്‌കാരിക വിചക്ഷണരെല്ലാം നിശിത വിമര്‍ശനത്തിന് പാത്രമാക്കിയെങ്കിലും ചെവിക്കു വെളിവില്ലാത്ത പരിശ്കാരിക്ക് ഭക്ഷണാധിക്ക്യവും ധൂര്‍ത്തുമൊന്നും ഒരു പ്രശ്‌നമുളള കാര്യമല്ല.ഒരു നേരെത്തെ പശിയടക്കാന്‍ അപരന്റെ മുന്നില്‍ കയ്യും കാലും നീട്ടേണ്ടി വരുന്ന മറ്റൊരു വിഭാഗം ഉണ്ടെന്നറിഞ്ഞിട്ടും അവന്റെ അഹങ്കാരത്തിന്റെ ഹുങ്കിനു മുന്നില്‍ അവയ്‌ക്കൊന്നും യാതൊരു വിലയുമില്ല. സ്വാര്‍ഥ നിര്‍വഹണാര്‍ത്തം അപരന്റെ വിഹിതം കൂടി കൈക്കലാക്കി, സമൂഹത്തെ കൂത്തുപാളയെടുപ്പിക്കുന്ന രീതിശാസ്ത്രം സര്‍വ്വാത്മനാ ഒരു സാമാന്യ ബുദ്ധിക്കും നിരക്കുന്നതല്ല.നാടിന്റെ തലങ്ങും വിലങ്ങുമായി ഉയര്‍ന്നു വരുന്ന ഫൈവ്‌സറ്റാര്‍ ഹോട്ടലുകളുടേയും റസ്‌റ്റോറന്റുകളുടേയും സ്ഥിതി മറ്റൊന്നല്ലായെന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട ഒരു യാഥാര്‍ത്യമാണ്.
മോഡേണ്‍ ഭ്രമവും ഫാഷന്‍ ഭ്രമവുമെല്ലാം സര്‍വ ചട്ടകൂടുകളും ലംഘിച്ച് മനുഷ്യജീവിതത്തിന് നിര്‍വചനം നല്‍കുന്ന തലത്തിലേക്ക് മാറിയിരിക്കുകയാണ്. താനുപയോഗിക്കേണ്ട ക്രീം മുതല്‍ അടുക്കളയിലെ പാത്രം വരെ തങ്ങളുടെ അറിവോടെ ആയിരിണമെന്ന നിര്‍ബന്ധം സര്‍വ്വ കോര്‍പറേറ്റ് സ്ഥാപനങ്ങളും തീരുമാനിക്കുമ്പോള്‍ ചതിക്കുഴിയില്‍ അകപ്പെടുന്നത് നിഷ്‌കളങ്കനായ മലയാളിയാണ്. തന്റെ മുടി അഴകിന്ന് വേണ്ടി ശസ്ത്ര ക്രിയ ന്ടത്തി മരണപ്പെട്ടത് നമ്മെ പോലെയുള്ള മനുഷ്യജീവിയാണെന്നോര്‍ക്കുമ്പോള്‍, ആര്‍ക്കുവേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നത് അറയാതിരിക്കാന്‍ മാത്രം മലയാളി മനസ്സ് കീഴൊതുങ്ങിയെങ്കില്‍ ഇവ എത്ര കഷ്ടമാണ്.
രണ്ടു നാള്‍ കൊണ്ടു തണ്ടിലേറിനടക്കുന്ന മന്നന്റെ തോളില്‍ മാറാപ്പുകയറ്റുന്നതും ഭവാന്‍ എന്ന ആപ്ത വാക്യം മലയാളിക്കുമേല്‍ വെളിച്ചപ്പെടുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഗള്‍ഫ് മേഖലകളില്‍ ഉയര്‍ന്നുവരുന്ന പ്രതിസന്ധികളും പ്രക്ഷുബ്ധങ്ങളും ഏറെക്കുറെ മലയാളി സമൂഹത്തെ നക്കിത്തുടച്ച് കൊണ്ടിരിക്കുകയാണ്. സ്വദേശിവല്‍ക്കരണം പോലുള്ള പല സമസ്യകംളും തന്റെ സ്വപ്‌നത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുമ്പോയും, എക്‌സിറ്റ് അടിച്ചുപോരുന്ന പാവങ്ങള്‍ക്ക് അനുപാതികമായി നാട്ടില്‍ കവര്‍ച്ച അരങ്ങുതകര്‍ക്കുമ്പോയും, എല്ലാം വിധിയെഴുത്തിന്റെ പിന്നാമ്പുറങ്ങളാണെന്ന് സമാശ്വസിച്ച് അടങ്ങിയിരിക്കുകയല്ല വേണ്ടത്, മറിച്ച് ഒഴുക്കിന്നെതിരെ നീന്തിക്കയറി ഇരുകാലില്‍ നില്‍ക്കാനുള്ള കഴിവും കെല്‍പ്പും സിദ്ധിച്ചെടുക്കുകയാണ് വേണ്ടത്. വിദ്യാസമ്പന്നരായ ഒരു സമൂഹത്തിന് ക്രമപ്രവൃതമായി ജീവിത ദിശ മാറ്റിയെടുക്കാവുന്നതേയൊള്ളൂ, പക്ഷെ ആളനക്കവും മനസ്സിണക്കവും കൂടെ സമ്മേളിക്കണമെന്ന് മാത്രം.
🖋മുഹ്‌സിന്‍ പൂക്കളത്തൂര്‍

0 Comments