സമയം നിലച്ച ഘടികാരം


സാറ ചിന്തിച്ച് കൊണ്ടിരുന്നു, മിനിഞ്ഞാന്ന് രാത്രി 11 ന് ഘടി മുഴങ്ങിയതാണ്. പിന്നെ ശബ്ദങ്ങളൊന്നും വന്നിട്ടില്ല. അവിടുത്തെ സംഗീതം കാറ്റിനു പോലും കേള്‍ക്കാനാവാതെ അവിടെവിടെയോ തങ്ങി നിന്നു.
അടപ്പിലെ തീക്കണലുകല്‍ വെണ്ണീര്‍ തിന്ന് തീരുന്നത് അറിഞ്ഞതേയില്ല. മാതൃസ്‌നേഹത്തെ ദുഖം ആവരണം ചെയ്ത് കഴിഞ്ഞിരുന്നു, എല്ലാം തുടങ്ങിയത് വല്ലിപ്പയുടെ മരണശേഷമാണ്, അവളുടെ ചിന്ത ആ ദിവസത്തിലേക്ക് നീങ്ങി.....
എല്ലാം കൈവിട്ട് പോകും പോലെ, അന്ന് ആ വീടിന്റെ മുറ്റത്ത് കൂറേ പേരുടെ നിഴലുകള്‍ മരിച്ച് കിടന്നിരുന്നു, ഇന്നേക്ക് മൂന്ന് ദിവസമായി, ഏതായാലും സാറ കുറച്ച് ദിവസം ലീവ് കിട്ടിയ സന്തോഷത്തില്‍ വിഷമങ്ങളെല്ലാം മറന്നു.
ഇന്ന് അവള്‍ സ്‌കൂളില്‍ പോകുമ്പോള്‍ കയ്യിലുണ്ടായിരുന്ന പൈസ എല്ലാം എടുത്തിരുന്നു, സ്‌കൂള്‍ വിട്ട് വരാന്‍ വൈകിയതിന്‍ ഉമ്മയോട് കാരണം പറഞ്ഞത് അവളുടെ കയ്യിലുണ്ടായിരുന്ന ബാറ്ററികളായിരുന്നു....
അതിനെ പറ്റി അവള്‍ പറഞ്ഞു ഇത് എന്റെ റൂമിലെ ക്ലോക്കിനുള്ളതാണ്, അത് നിലച്ചാല്‍ ഞാനും നിലക്കും...., അത് കൊണ്ടല്ലേ നമ്മുടെ ഉപ്പൂപ്പ വെച്ച ക്ലോക്ക് നിലച്ചപ്പോള്‍ ഉപ്പൂപ്പയും നിലച്ചത്.....

 🖋നസീഫ് കൂരിയാട്‌

Post a Comment

0 Comments