ഒലിവര്‍ പാതാളം



ഇരുണ്ട രാത്രി, പക്ഷികള്‍ കൂവുന്നു. തവളകളുടെ ശബ്ദമെങ്ങും തിരമാലകള്‍ പോലെ.
ഒലിവര്‍ ഒറ്റക്കാണ്, വിജനമായ വീട്, മാതാവ് മരണപ്പെട്ടിരിക്കുന്നു. അച്ഛന്റെ ഹൃദയം തകര്‍ന്നടിഞ്ഞു. കുടുംബത്തിന്റെ നിര്‍ബന്ധപ്രകാരം രണ്ടാം കല്ല്യാണത്തിന് നിര്‍ബന്ധിതനായി. രണ്ടാനമ്മക്ക് ആദ്യത്തില്‍ ഒലിവറിനെ അങ്ങേയറ്റം ഇഷ്ടമായിരുന്നു. അവര്‍ തമ്മിലുള്ള സ്‌നേഹം സൂര്യനില്‍ എഴുതിവെച്ചതു പോലെയായിരുന്നു. ആര്‍ക്കും പൊളിക്കാന്‍ കഴിയാത്തത്, അങ്ങനെ രണ്ടാനമ്മക്ക് കുട്ടിയുണ്ടായി, ഒലിസര്‍ എന്നായിരുന്നു പേര്. മകന്‍ വലുതായി തുടങ്ങി. ഒലിവറിനോടുള്ള സ്‌നേഹം പതിയ സൂര്യനില്‍ നിന്നും മായാന്‍ തുടങ്ങി. ഒലിസന് ഏഴു വയസ്സും ഒലിവറിന് പന്ത്രണ്ടു വയസ്സുമായ സമയത്ത് അച്ഛന്‍ ഒലിവറിന് മിഠായി കൊണ്ടുവന്നു. പക്ഷെ, രണ്ടാനമ്മ ഒന്നും തന്നെ ഒലിവറിന് കൊടുക്കാറില്ല, ഇതെല്ലാം അറിഞ്ഞ ഒലിവറിന് സങ്കടം സഹിക്കാനാവാതെ കരയാന്‍ തുടങ്ങി. ക്രമേണ ഒലിവറിന് രണ്ടാനമ്മയോട് ദേഷ്യം തുടങ്ങി. വലുതാകും തോറും അമ്മയെ അടിക്കാനും ശകാരിക്കാനും തുടങ്ങി. അച്ഛനും ഒലിവറിന് ഇരയാവാന്‍ തുടങ്ങി. ഒലിവറിനെ സഹിക്കാനാവാതെ അവര്‍ മൂന്നു പേരും ഒലിവറിനെ തനിച്ചാക്കി സ്ഥലം വിട്ടു.
ഇരുണ്ട രാത്രികള്‍, ഇരുപത് ദിവസം പിന്നിട്ടു. ഒരു ദിവസം മുറ്റത്തുള്ള മാവിന്‍ കൊമ്പില്‍ നിന്ന് പക്ഷിയുടെ പാട്ടു കേട്ട് അവന്‍ പക്ഷിയെ നോക്കി നിന്നു. ഒലിവര്‍..... ഒലിവര്‍..... ഒലിവര്‍.... എന്തല്‍ഭുതം കിളി സംസാരിക്കുന്നു. അവര്‍ ധാരാളം സംസാരിച്ചു. ദൈവം നിന്റെ പ്രയാസം കണ്ട് എന്നെ അയച്ചതാണെന്ന് കിളി പറഞ്ഞു. അവന്‍ കണ്ണ് പൂട്ടി തുറന്നപ്പോഴേക്കും സ്വര്‍ഗത്തിലെത്തി. പെട്ടെന്നായിരുന്നു ഉമ്മ വിളിച്ചത്. മോനെ എണീക്ക്, സ്‌കൂളില്‍ പോവണ്ടെ, അവന്‍ ഞെട്ടി ഉണര്‍ന്നു.

ഇര്‍ഫാന്‍ അലി 
സെക്കണ്ടറി തേര്‍ഡ് ഇയര്‍

Post a Comment

0 Comments