സമയം



മനുഷ്യാ... നിന്‍ ആയുസ്സിനെ
ചുരുക്കുന്നു ഞാന്‍...
പ്രതി നിമിഷവും നിന്നെ 
പിന്തുടരുന്നു ഞാന്‍
എന്നെ സൂക്ഷമമായി 
കൈകാര്യം ചെയ്തില്ലെങ്കില്‍
നിന്നെ വെട്ടുന്നതാണ് ഞാന്‍
ഒഴിവു സമയകാരണത്താല്‍ 
വഞ്ചിതരായവരൊട്ടനവധി...
ഓ മനുഷ്യാ... വഞ്ചിതരാകാതിരിക്കുവിന്‍
നിന്‍ നിഴലായി പിന്തുടരുന്ന
എന്നെ നീ ജീവനുതുല്യം 
സ്‌നേഹിക്കുവീന്‍ 
എന്‍ പ്രീതി കൈപറ്റി
വിജയശ്രീലാളിതനാകുവീന്‍
ഓ മനുഷ്യാ....എന്നെ സൂക്ഷിക്കണേ
എന്നെ സൂക്ഷിക്കണേ..



🖋നാഷിദ് നാസര്‍
സെക്കന്ററി സെക്കന്റ് ഇയര്‍

Post a Comment

0 Comments