കശ്മീരില്ലാത്ത ഇന്ത്യ തലയില്ലാത്ത രാജാവിനെപോലെയാണ് പ്രമുഖ ഇന്ത്യന്‍ ചക്രവര്‍ത്തി ശാജഹാന്റെ വാക്കുകളാണിവ. വടക്കുപടിഞ്ഞാറന്‍ തണുപ്പന്‍ കാറ്റിന്‍ ആടുമേക്കുന്ന പഠാണി ഗോത്രവര്‍ഗ്ഗത്തിനും വൈദേശികാധിപത്യത്തിനെതിരെ വിവേകത്തെക്കാള്‍ വികാരം ആയുധമാക്കി അക്രമപാതക്ക് മുന്‍ഗണന നല്‍കി ദേശസ്‌നേഹത്തിന്റെ ആദ്യക്ഷരങ്ങള്‍ കപ്പല്‍ കയറി വന്ന സായിപ്പിന് ഓശാന പാടുന്നവര്‍ക്കുമുമ്പില്‍ ഉയര്‍ത്തികാണിച്ച മാപ്പിളമാര്‍ക്കും പാറയാനുണ്ടാവുക ഈ വാക്കുകളായിരിക്കും, കാരണം അവര്‍ ജനിച്ചുവളര്‍ന്നത് ഈ മണ്ണിലാണ്. അവര്‍ക്ക് ഹുക്ക വലിക്കുന്ന ഇറാനിയെക്കാള്‍ പ്രിയം പൊട്ടിട്ട ഹൈന്ദവ അയല്‍വാസിയായിരിക്കുമല്ലോ. അവരുടെ വേരുകള്‍ ഈ മണ്ണില്‍ അത്രയ്ക്കങ്ങ് ആയിന്നിറങ്ങിട്ടുണ്ട്. ചുരക്കത്തില്‍ അവര്‍ക്ക് ഇന്ത്യന്‍ ദേശീയതയുടെ സങ്കല്‍പ്പ നിര്‍മാണത്തിലും ചരിത്രത്തിലും മുഖ്യമായൊരു പങ്കുണ്ട്. അതിലേക്കുള്ള ചില കവാടങ്ങള്‍ തുറക്കുകയാണിവിടെ.
മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യ തീരെ അപരിചിതമല്ല. ചരിത്രാതീതകാലം മുതല്‍ അവര്‍ ഇന്ത്യന്‍ ഭൂഖണ്ഡത്തിലേക്ക് കുടിയേറുകയും ഒരു നവസങ്കര സാംസ്‌കാരം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ചരിത്രരേഖകളില്‍ ഇസ്‌ലാമിക ആഗമനത്തെ പ്രതിനിധീകരിക്കുന്ന മുഹമ്മദ് ബിന്‍ ഖാസിമിന്റെ കടന്നുവരവിനെ ഒരു രക്തരഷസ്സിന്റെ എഴുന്നള്ളലിനോടാണ് ഉപമിച്ചിട്ടുള്ളത്. സത്യത്തിലതൊരു മോചനമായിരുന്നു. സ്വാതന്ത്രത്തിന്റെ നവ വാതയനങ്ങള്‍ അവിടെ തുറക്കപ്പെട്ടു. മുസ്‌ലിങ്ങളും പ്രദേശിക കച്ചവടക്കാരും ചേര്‍ന്ന് പുതിയൊരു വ്യവഹാര വ്യവസായ രീതി തന്നെ അവിടെ നിര്‍മ്മിച്ചെടുത്തു. ഇതോടെ ബഗ്ദാദിലേക്കും ഇസ്ഫാഹാനിലേക്കും ഇന്ത്യന്‍ ചരക്കുകള്‍ കയറ്റി അയക്കപ്പെടുകയും ഇന്ത്യന്‍ വാണിജ്യരംഗം അഭിവൃതിപ്പെടുകയും ചെയ്തു. കാലക്രമേണെ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ഇന്ത്യക്കാരായി മാറിയിരുന്നു. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍എങ്ങും ഇന്ത്യക്കാരായിചിലപ്പോള്‍അങ്ങനെ മാറ്റിനിറുത്തപ്പെടുകയും ചെയ്തു. ഇടക്കിടയ്ക്ക് ഇന്ത്യയിലേക്ക് ഇരച്ചുകയറിയ മുസ്‌ലിം ചക്രവര്‍ത്തിമാരും ഈ പരിവര്‍ത്തന പ്രക്രിയക്ക് പാത്രമായി .മുഹമ്മദ് ഗോറിയുടെ ലഭ്യമായ ആദ്യ കാല നാണയ ശേഖരത്തില്‍ അധികവും ഹൈന്ദവ ദേവന്മാരെ ചിത്രീകരിച്ചിട്ടുള്ളതാണ്. ഇതൊക്കെ ഏറെ വിവാദം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അവരുടെ അളവറ്റ ദേശസ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണല്ലോ.
കാലത്തിന്റെ ചലത്തിനൊപ്പം രാഷ്ട്രീയത്തിലെ കരുക്കളും നീങ്ങി തുടങ്ങി. ഡല്‍ഹി സിംഹാസനത്തില്‍ അടിമ വംശത്തിന് ശേഷം യഥാക്രമം ഖില്‍ജി, തുഗ്ലക്ക്, സയ്യിദ്, ലോധി, വംശങ്ങള്‍ മാറി മാറി വന്നെങ്കിലും അവരെല്ലാം ഇന്ത്യന്‍ ജനതയായി മാറുകയും അതിന് പുറമെ അവര്‍ ഇന്ത്യക്കാരായി പരിഗണിക്കപ്പെടുകയും ചെയ്തു. ശേഷം അധികാര ചങ്കോല്‍ ഏന്തിയ മുഗള്‍ വംശജര്‍ ഇന്ത്യന്‍ ദേശീയതയ്ക്കും അര്‍പ്പിച്ച പങ്കും കൂറും ചെറുതായിരുന്നില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിവിധ ജന വിഭാങ്ങളെ ഏകീകരിക്കുകയും വിവിധ സമൂഹങ്ങളില്‍ ഒരൊറ്റ ദേശീയ മനോഭാവം സന്നിവേശിപ്പിക്കുകയും ചെയ്ത മുകള്‍ സാമ്രാജ്യം വിശാലമായ നഗരങ്ങളും മനോഹര കൊട്ടാരങ്ങളും ഇന്ത്യയില്‍ കെട്ടിപ്പടുത്തു. അവരുടെ വിയര്‍പ്പും ചോരയും ഈയൊരു ദേശത്തിന്നായി അവര്‍ ചിലവഴിച്ചു.മുകള്‍ ചക്രവര്‍ത്തിമാരിലധികവും രജപുത്രഭാര്യമാരില്‍ പിറന്നവരായിരുന്നു.ഇങ്ങനെയൊരുപാട് കോലാഹളങ്ങള്‍ക്ക് തിരികൊളുത്തിയ തീപ്പൊരികള്‍ അവരുടെ കാലത്ത് ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ദേശീയതയില്‍ അവര്‍ ഒരിക്കലും പിറകിലായിരുന്നില്ല എന്നതാണ് വസ്തുത.
അവര്‍ പടുത്തുയര്‍ത്തിയ ദേശ ബോധം ലോക രാഷ്ട്രങ്ങള്‍ക്ക് എന്നും മാതൃകയായിരുന്നു. ഈയൊരു അവസരത്തിലാണ് ബ്രീട്ടീഷുകാര്‍ ഇന്ത്യയില്‍ അധിനിവേശം നടത്തുന്നത്. തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ഈയൊരു ഐക്യത്തെ തകര്‍ക്കല്‍ അവര്‍ക്ക് അനിവാര്യമായിവന്നു.അതിനാല്‍ വിഭജന ഭരണത്തിന്റെ (divide and rule)വിത്തുകള്‍ അവര്‍ വിതക്കാന്‍ തുടങ്ങി.വിതച്ച വിത്ത് കൊയ്യാന്‍ മറക്കാത്തവരാണ് ബ്രിട്ടീഷുകാര്‍. സ്വഭാവികമായും ബ്രിട്ടീഷ് ഭരണം മുസ്ലിംകളെയാണ് എല്ലാവരേക്കാളും പ്രകോപിപ്പിച്ചത്. കാരണം ഇന്ത്യയിലെ ബ്രിട്ടീഷ് നയം തുടക്കം മുതലേ മുസ്ലം വിരുദ്ധവും ഭൂരിപക്ഷ അനുകൂലവുമായിരുന്നു. പീഡനവും പ്രീണനവുമായിരുന്നു പ്രസ്തുത നയത്തിന്റെ കാതല്‍. വൈദേശികാധിപത്യം കൊണ്ട് ഹൈന്ദവ ഭൂരിപക്ഷത്തിന്ന് ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല എന്നായിരുന്നു അവര്‍ നല്‍കിയ ഒന്നാമത്തെ പാഠം.പക്ഷെ സാമ്രാജ്യത്വ കൊളോണിയല്‍ വാദത്തിന്റെ സങ്കുചിത നയങ്ങളും ഏകാധിപത്യ ഭരണകൂടത്തിന്റെ ആശയങ്ങളും തമ്മില്‍ പരസ്പരം കടകവിരുദ്ധവും പൊരുത്തക്കേടുകള്‍ നിറഞ്ഞതുമാണല്ലോ...സ്വഭാവികമായും വിഭജന നയത്തിന്റെ അണുരണനങ്ങള്‍ ഇന്ത്യയെ മുച്ചൂടും ഗ്രസിക്കുകയും രാഷ്ട്രീയ സാമ്പത്തിക മതകീയ പ്രതിസന്ധികള്‍ രൂക്ഷമാക്കുകയും ചെയ്തു.
1857-ലെ ശിപായി ലഹളയിലാണ് ഇതു പര്യവസാനിച്ചത്. ഹിന്ദു-മുസ്ലിം ഐക്യമെന്ന പുതിയൊരു ദേശിയ ബോധം നവലേബലില്‍ ഉടലെടുത്തെങ്കിലും അവക്ക് കുറച്ചായുസ്സേ ഉണ്ടായിരുന്നുള്ളൂ.. ഇത്തരം പഠനങ്ങള്‍ ബ്രിട്ടീഷ് മേധാവികളുടെ മേശകളില്‍ നിരന്തരമായി എത്തിക്കൊണ്ടിരുന്നുഎന്നതാണ് കാരണം. അതുകൊണ്ടു തന്നെ രണ്ടു വിഭാഗങ്ങളിലും തമ്മിലടിപ്പിക്കാന്‍ തങ്ങളാവും വിധം എല്ലാം അവര്‍ ചെയ്തു. മുസ്ലിംകളെ മാറ്റി നിര്‍ത്തുകയും ഭൂരിപക്ഷ സമുദായങ്ങളെ പരിഗണിക്കുകയും ചെയ്തു. ഇതു അവരുടെ രാഷ്ട്രീയ ലക്ഷ്യം കരസ്ഥമാക്കാന്‍ അനിവാര്യമായിരുന്നു. മുസ്ലിം ഭരണകാലത്ത് പേര്‍ഷ്യന്‍ ഭാഷ പഠിച്ച് ഭരണത്തില്‍ പങ്കാളികളായ ഹിന്ദുക്കളിപ്പോള്‍ ഇംഗ്ലീഷ് ഭാഷ പഠിച്ച് ബ്രിട്ടീഷ് ഭരണത്തില്‍ പങ്കാളികളായി.എന്നാല്‍ മുസ്ലിംകളുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മത രംഗങ്ങളിലെല്ലാം ബ്രിട്ടീഷ് ഭരണകൂടം ആഘാതങ്ങള്‍ വരുത്തിവെച്ചു. അവരുടെ വിശ്വാസം പോലും ചോദ്യംചെയ്യപ്പെട്ടു. ഇത്തരമൊരു കുത്സിത ശ്രമം വഴി സാമൂഹിക ഐക്യം തകര്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടി. ഇതിന്റെ തുടര്‍ച്ചയായി രോഹില്‍ ഖണ്ഡിലെ ചക്രവര്‍ത്തിയായ ഖാന്‍ ബഹദൂര്‍ ഖാനെതിരെ ഹിന്ദുക്കളെ തിരിച്ചുവിടാന്‍ ബ്രിട്ടീഷ് അധികാരികള്‍ ആളും അര്‍ത്ഥവും നല്‍കി സഹായിച്ചു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ നിര്‍ണ്ണായകമായ ഐക്യ ബോധത്തിന്റെ തീരുമാനങ്ങളെടുക്കാനും അവ സമൂഹത്തില്‍ രൂഢമൂലമാക്കാനും മുന്നിട്ടിറങ്ങിയത് മുസ്ലിം നേതൃത്വമായിരുന്നു. ഇവരില്‍ പ്രമുഖര്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്‍, മുഹമ്മദലി ജൗഹര്‍, ഷൗക്കത്തലി ജൗഹര്‍, ഫാത്തിമ ബീഗം, ബീഉമ്മ, ഹസ്രത്ത് മോഹാനി, സെയ്ഫുദ്ധീന്‍ കിച്ച്‌ലു, ബദ്‌റുദ്ധീന്‍ ത്വയ്യിബ് ജി, തുടങ്ങിയവരായിരുന്നു. ഇവരുടെ നിസ്വാര്‍ത്ഥവും ദേശ ബോധത്തിലതിഷ്ടിതവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാലം സാക്ഷിയാണല്ലോ..
ഇുരപതാം നൂറ്റാണ്ടിന്റെ തുടക്കം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നുാകള്‍ ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോയേക്കും പടുവൃക്ഷങ്ങളായി വളര്‍ന്നിട്ടുണ്ടായിരുന്നു. എങ്ങും സുലഭവുമായിരുന്നു. അതിലുപരി അധികാര വടം വലിയും ഇന്ത്യന്‍ ദേശീയതയെ വിറ്റുകാശാക്കാന്‍ മടിക്കാത്ത ഒരി കൂട്ടം യുവാക്കളും രംഗത്തുണ്ടായിരുന്നു. ഇവ വിതച്ച നാശം ചെറുതായിരുന്നില്ല.1919-ല്‍ തുടങ്ങിയ ഖിലാഫത്ത് പ്രസ്താനം ദേശസ്‌നേഹത്തിന്റെ മുദ്രകള്‍ വിളിച്ചു പറയുന്നവയായിരുന്നു.ഈയൊരു മൂവ്‌മെന്റില്‍ ജീവന്‍ വെടിഞ്ഞതിലധികപേരും ദേശസ്‌നേഹികളായ മുസ്ലിംകളായിരുന്നു. അതില്‍ മാപ്പിള സമൂഹത്തിന്റെ പങ്ക് വിസ്മരിക്കാവുന്നതല്ല. പക്ഷെ മതകീയ ഭ്രാന്തു പിടിച്ചവര്‍ ഇതില്‍ വര്‍ഗ്ഗീയമായി ഇടപെട്ടിട്ടുണ്ടെന്നത് ദുഖകരമായ വാര്‍ത്തതന്നെയാണ്. ഇതിന് ശേഷം കോണ്‍ഗ്രസ് നേതൃത്തില്‍ ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ ഉയര്‍ന്ന് വന്നു. അതില്‍ പ്രമുഖര്‍ അബുല്‍ കലാം ആസാദ്, മുഹമ്മദലി ജിന്ന, ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ തുടങ്ങിയവരായിരുന്നു.ഇവരുടെ കീഴില്‍ അലീഗഢില്‍ പൂട്ടുനിര്‍മ്മാണത്തിലേര്‍പെട്ടവരും മീററ്റില്‍ കത്രിക നിര്‍മ്മാണത്തിലേര്‍പെട്ടവരും ബംഗാളില്‍ ചണ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരും കാശ്മീരിന്റെ തായവരയില്‍ ആടുമേയ്ക്കുന്നവരും മലബാറിന്റെ തീരങ്ങളില്‍ പാരമ്പര്യത്തിന്റെ ദേശീയതക്കായി മുറവിളികൂട്ടാനും വഴിദേശികാധിപത്യത്തിനെതിരെ നാക്കും തോക്കും ഉപയോഗിച്ച് പ്രതിരോധിക്കാനും അവര്‍ക്കു കീഴില്‍ ഒരുമിച്ചുകൂടി .പക്ഷെ കാലം വിധിക്കുന്ന വിധികള്‍ക്ക് കീഴടങ്ങിയേ മതിയാവൂ. അതാണല്ലോ പ്രപഞ്ച സത്യം. ലോകമഹായുദ്ധങ്ങള്‍ കാരണം ആഗോളതലത്തില്‍ സംജാതമായ പ്രതിസന്ധികള്‍ ബ്രിട്ടീഷ് ഭരണകൂടത്തെ ഏറെ ഉലച്ചിരുന്നു. ഇത് ഇന്ത്യവിടാന്‍ അവരെ നിര്‍ബന്ധിതരാക്കി .അതോടെ അധികാര വടംവലികള്‍ ഒന്നുങ്കൂടി രൂക്ഷമായി. ക്ലമന്റ ആാറ്റ്‌ലിയുടെ പ്രഖ്യപനത്തോടെ ലൂയീ മൗണ്ട് ബാറ്റണ്‍ പ്രഭു ഇന്ത്യയിലേക്കു വണ്ടി കയറി.അതൊരു തുടക്കമായിരുന്നു. നൂറ്റാണ്ടോളം ഒരു സമൂഹത്തിന്റെ ദേശ സ്‌നേഹത്തെ അറുത്ത് മാറ്റാനും അവരുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാനുമുള്ള ഒരു പരമ്പരയുടെ തുടക്കം.
വിഭജനത്തിന്റെ കനല്‍ വിതിച്ച നാളുകള്‍ ഇരു സമൂഹങ്ങള്‍ക്കിടയിലും വിഭാഗിയതയുടെ വലിയയൊരു വിടവ് തന്നെ സൃഷ്ടിച്ചു. ഈ അവസരത്തിലും ദേശീയതയ്ക്ക് വേണ്ടി മുറവിളികൂട്ടിയവര്‍ മുസ്‌ലിം ദേശീയവാദികള്‍ ആയിരുന്നു.'.എനിക്ക് ഇത് വിശ്വസിക്കാന്‍ ആവുന്നില്ല നമുക്ക് ഒന്നിക്കണം അല്ലെങ്കില്‍ നമുക്ക് ഒന്നിക്കേണ്ടിവരും' . വിഭജനം പ്രഖ്യാപിതമായ ജൂണ്‍ മൂന്ന് പദ്ധതിയില്‍ അബുല്‍ കലാം പറഞ്ഞ വാക്കുകളാണിവ. തന്റെ സമൂഹം പാകിസ്ഥാനിലേക്ക് കുടിയേറിയപ്പോഴും തന്റെ സുവര്‍ണ്ണസ്വപ്‌നത്തിലെ പടയാളികളും തകര്‍ന്നടിഞ്ഞ സ്വര്‍ഗത്തിലെ കൊട്ടാരവും കണ്ട് ഇന്ത്യ വീണ്ടും ഒന്നാകുമെന്ന പ്രതീക്ഷയിലായിരുന്നു അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍. ഇന്ത്യയിലെ ഇസ്‌ലാമിക പണ്ഡിതരുടെ അഭിപ്രായം ഇതില്‍ നിന്ന് വ്യതിരിക്തമായിരുന്നില്ല. പാക് വിഭജനത്തെ പല്ലും നാക്കും ഉപയോഗിച്ച് എതിര്‍ത്ത മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള ലീഗ് അണികളില്‍ നിന്ന് അതിരൂക്ഷമായ വിമര്‍ഷനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. 'ഈ ഉലമാക്കളുടെ കാല്‍പാദങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന മണ്‍ത്തരികള്‍ തന്റെ കണ്ണിലെ കൃഷ്ണമണിപോലെയാണ് അവരുടെ കാല്‍പാദങ്ങളില്‍ ഞാന്‍ ചുംബിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു'. വിഭജനത്തിന്റെ മുറിവുണങ്ങാത്ത ഇന്ത്യ സാമ്രജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ മുസ്‌ലിം പണ്ഡിതന്മാരെ കുറിച്ച് പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകളാണിവ. സ്വാതന്ത്രാനന്തര കാലഘട്ടത്തിലും ദേശസ്‌നേഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഫത്‌വകളും ഖൗലുകളും ഉലമാക്കളുടെ പക്ഷത്ത് നിന്നി കുറവായിരുന്നില്ല. ചുരുക്കത്തില്‍ ഇന്ത്യന്‍ ദേശീയ ബോധം കെട്ടിപടുക്കുന്നതില്‍ മുസ്‌ലിങ്ങള്‍ക്ക് അദ്വിതീയമായ സ്ഥാനമുണ്ട്. അവയ്ക്ക് ചരിത്രത്തിന്റെ പിന്‍മ്പലവുമുണ്ട്.
🖋സഈദ് ചുങ്കത്തറ

0 Comments