പ്രാതല്‍



കരഞ്ഞ് വാടിയ മുഖവുമായാണവന്‍ വീട്ടിലേക്ക് വന്നത്. എന്താണ് നിന്റെ മുഖം വല്ലാണ്ടിരിക്കുന്നല്ലോ ,ഉമ്മ ചോദിച്ചു
ഒന്നൂല്യാ sslc യില്‍ പത്ത് A+ കിട്ടീക്ക്ണ്. അവന്റെ മറുപടി കേട്ട് അന്തം വിട്ട ഉമ്മയുടെ മറുചോദ്യം
എടാ അതിന് സന്തോഷിക്കല്ലേ വേണ്ടത്,
അതേ ഉമ്മാ, പക്ഷേ എന്റെ കൂട്ടുകാരൊക്കെ കരയാണ് ഓലൊക്കെ തോറ്റക്കണേ്രത
ഇത് കേട്ടപ്പോള്‍ ഉമ്മാക്ക് വിഷമം തോന്നി. ഉമ്മ അവനെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു സാരല്ല്യ മോനേ അതൊക്കെ ഓരോ വിധിയല്ലേ സാരല്ല
പിറ്റേന്ന് അവന്‍ മൈതാനത്തേക്കിറങ്ങി, മൈതാനം വിജനമായിരുന്നു. അവനാകെ സങ്കടം വന്നു. അന്തരീക്ഷത്തില്‍ അടിച്ചു വീശുന്ന കാറ്റിന്റേയും കിളികളുടെ കളകൂജനവുമായിരുന്നു മൈതാനിയെ ശബ്ദമുഖരിതമാക്കിയത്
തിരിച്ച് വീട്ടിലെത്തി വിശമിച്ചിരിക്കുന്ന അവനോട് ഉമ്മ ചോദിച്ചു അനക്ക് ഓരോട് പഠിക്കാന്‍ വേണ്ടി പറഞ്ഞൂടായിരുന്നോ,
എന്ത് പറയാനാ ഉമ്മാ ഞാനെന്നെ പഠിക്കാത്ത ഒരാളാണ് പിന്നെ ഞാനെങ്ങനെ ഓരോട് പഠിക്കാന്‍ പറയും. ഇനിക്ക് കിട്ടിയ A+ ലക്കിയാണുമ്മാ..
അവനെ സന്തോഷിപ്പിക്കാനായി വാപ്പ കടയില്‍ നിന്ന് വരുമ്പോള്‍ ഒരുപാട് സമ്മാനങ്ങള്‍ വാങ്ങിവന്നു. അതവനില്‍ കുറച്ച് ആശ്വാസം ജനിപ്പിച്ചു. കുറച്ച് നേരത്തേക്കെങ്കിലും അവന്‍ സന്തുഷ്ടവാനായി കാണപ്പെട്ടു. പിറ്റേന്ന് കാലത്ത് സുഹൃത്തുക്കളുടെ അരികിലേക്ക് ചെന്നപ്പോള്‍ അവരെ സന്തുഷ്ടരായി കാണപ്പെട്ടു. അതില്‍ അത്ഭുതം കൂറി അവന്‍ ചോദിച്ചു എന്താ ഇത്ര സന്തോഷം വല്ല നിധിയും കിട്ടിയോ?. ഇല്ലെടാ ഇന്നലെ സപ്ലി എക്‌സാം എഴുതി ജയിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഞങ്ങളെല്ലാരും. അടുത്ത ഒമ്പതാം തീയ്യതിയാണ് റിസള്‍ട്ട് വരുന്നത്. അവര്‍ പറഞ്ഞു. ഒമ്പതാം തീയ്യതി രാവിലെ തന്റെ കൂട്ടുകാരെല്ലാം എക്‌സാമില്‍ പാസായെന്ന സന്തോഷ വിവരം അവന്‍ അറിഞ്ഞു. മുഖത്ത് വിരിഞ്ഞ പുഞ്ചിരിയില്‍ പ്രാതലിന്റെ ആദ്യ ഉരുള വായിലേക്കിട്ടു.


🖋ശിബില്‍ കെ.എം

Post a Comment

0 Comments