ബഹുസ്വരതയിലെ ഇസ് ലാമിക രാഷ്ട്രീയം: പ്രായേഗികതയാണ് പ്രധാനം



ഇന്ത്യ പാക് അതിര്‍ത്തിയിലെ സൈനിക വ്യവഹാരങ്ങള്‍ വഴി തരാതരം വിപണിയിലെത്തിക്കുന്ന ദേശീയതയില്‍ മുസല്‍മാന്റെ ഇടം നഷ്ടപ്പെടുന്നതെന്തുകൊണ്ടാണ്. കളി മൈതാനങ്ങളില്‍ ഇരു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ത്യക്കായി ആര്‍ത്തുവിളിക്കുകയും വിദ്യാലയത്തിലെ സൗഹൃദ വലയത്തില്‍ പാകിസ്ഥാനിയെന്ന് മുദ്രകുത്തപ്പെടുകയും ചെയ്യുന്ന മുസ്ലിം ബാലനെ ചുട്ടെടുത്തത് ഏത് പൊതു ബോധമാണ്, ശുഐബ് മാലിക് സാനിയ മിര്‍സക്ക് താലി കെട്ടുമ്പോള്‍ ദേശക്കൂറില്‍ വരുന്ന വ്യതിയാനങ്ങളെ തിരിച്ചറിയാന്‍ ക്ഷണംപ്രതി സ്റ്റെതസ്‌കോപ് കൈയ്യിലേന്തുന്നവര്‍ ഏത് പ്രത്യയ ശാസ്ത്രത്തെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മതവും രാഷ്ട്രവും വിരുദ്ധ ധ്രുവങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ ബഹുസ്വര സമൂഹത്തില്‍ മുസല്‍മാന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട നിലപാടുകള്‍ക്ക് നേരെയാണ് പ്രത്യുത ചോദ്യങ്ങളുടെ മുന നീളുന്നതെന്ന് വ്യക്തം. ഭരണകൂട പരാജയത്തെ മറക്കാനുള്ള വ്യഗ്രതയില്‍ സങ്കുചിത ദേശീയതക്ക് വളം വെക്കുന്ന തല്‍പര കക്ഷികളോടൊപ്പം തന്നെ സ്വതന്ത്രാനന്തര ഇന്ത്യയില്‍ മുസല്‍മാന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയ നിലപാടിനെയും വ്യക്തത വരുത്താനാവാതെ ഭിന്ന വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന സാമുദായിക പ്രസ്ഥാനങ്ങളും മുസ്ലിം ന്യൂനപക്ഷം അനുഭവിക്കുന്ന അസ്ഥിത്വ പ്രതിസന്ധിയുടെ ഉത്തരവാദികളാണ്. യഥാര്‍ഥത്തില്‍ കാലാതീതമായ ഇസ്‌ലാം ബഹുസ്വര സമൂഹത്തില്‍ വിഭാവനം ചെയ്യുന്ന രാഷ്ട്രീയത്തെയാണ് അതിര്‍ത്തിയിലുയരുന്ന വെടിയൊച്ചകള്‍ ഉന്നം വെക്കുന്നത്.
ബഹുസ്വരതയിലെ ഇസ്‌ലാമിനെ അടയാളപ്പെടുത്തുമ്പോള്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും വിശകലനവിധേയമാകും. ഇസ്‌ലാമേതര മതങ്ങളില്‍നിന്നും വിഭിന്നമായ കേവല ആത്മീയ വ്യവഹാരങ്ങള്‍ക്കപ്പുറം മനുഷ്യന്റെ ഭൗതികമായ അതിജീവനത്തെ സാധ്യമാക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും ഇസ്‌ലാം വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. രാഷ്ട്ര നിര്‍മിതിക്കാവിശ്യമായ സാമ്പത്തിക വ്യവസ്ഥയും വിപണന നിയമങ്ങളും നീതിന്യായ സംവിധാനുവും ഇസ്‌ലാം വിഭാവനം ചെയ്യുന്നതായി കാണാം. പ്രാവാചകന്‍ മദീനയിലെത്തിയതോടെ ക്രിയാത്മകവും നിര്‍മ്മാണാത്മകവുമായ രാഷ്ട്രത്തെ കെട്ടിപ്പടുക്കുകയും രാഷ്ട്രീയത്തിന്റെ പ്രായോഗിത മാതൃകയും അവതരിപ്പിച്ചു. കാലാന്തരത്തില്‍ വിഭിന്നങ്ങളായ സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ നിന്ന് വ്യതിചലിക്കാതെ ഭരണനിര്‍വ്വഹണത്തിന്റെ വിഭിന്ന തലങ്ങള്‍ പ്രയോഗവല്‍ക്കരിക്കപ്പെട്ടു. എന്നാല്‍ ഇവയെല്ലാം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലോ മുസ്ലിംകള്‍ അധികാരം കൈയ്യാളിയിരുന്ന ഇടങ്ങളിലേ ആയിരുന്നെന്ന് കാണാം.
എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടോടെ യൂറോപ്പില്‍ ഉരുവം കൊണ്ട നവോത്ഥാന ശ്രമങ്ങള്‍ ലോകത്തിന്റെ അധികാരസങ്കല്‍പങ്ങളെയും ഘടനയെയും മുച്ഛൂടം മാറ്റിമറിച്ചു. രാജവാഴ്ച്ചക്ക് പകരം പ്രത്യായശാസ്ത്രങ്ങളിലധിഷ്ഠിതമായ ഭരണകൂടങ്ങള്‍ നിലവില്‍ വന്നു. ജനാധിപത്യം ലോകവ്യാപക പ്രചാരം നേടി. പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളില്‍ കേളനിവല്‍ക്കരണത്തിന്റെ ചുവടുപിടിച്ച് നിരവധി ദേശീയതകള്‍ രൂപപ്പെട്ടു. അനവധി ഉപദേശീയതകളും സാംസ്‌കാരിക വൈവിധ്യങ്ങളും ചേര്‍ന്നൊരുക്കുന്ന ഇന്ത്യന്‍ ദേശീയതക്കും വിത്തുപാകിയത് ബ്രിട്ടീഷ് കോളനി വാഴ്ചയായിരുന്നെന്ന് കാണാം.
ക്രിസ്ത്യന്‍ പൗരോഹിത്യത്തിന്റെ അന്ധമായ ശാസ്ത്രത്തിനെതിരെ രൂപംകൊണ്ട യൂറോപ്യന്‍ ഭരണനിര്‍വ്വഹണ സംവിധാനങ്ങള്‍ സ്വാഭാവികമായും മതമുക്ത നിര്‍മിത പരിസരങ്ങളിലാണ് പരിണാമം സിദ്ധിച്ചത്. പില്‍കാലത്തുണ്ടായ ലോകത്തിന്റെ വൈജ്ഞാനിക സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍ യൂറോപ്പിന്റെ നിര്‍മത ചിന്തയുടെ സ്വാധീനം പ്രകടമാണ്. സ്വതന്ത്രാനന്തര ഇന്ത്യയിലും പ്രത്യേക മതങ്ങളോട് ആഭിമുഖ്യം പുലര്‍ത്താത്ത ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് ബഹുസ്വരമായ മുഖ്യധാരതയെ നിയന്ത്രിച്ചിരുന്നത്. സര്‍വ്വമതങ്ങളുടെയും വിശ്വാസാനുഷ്ഠാനങ്ങള്‍ക്കും ആശയപ്രചരണത്തിനും നിയമപരമായ പരിരക്ഷ നിലപാട് നല്‍കുമ്പോള്‍തന്നെ നിര്‍മതവും പുരോഗമനപരവുമായ ഭരണഘടനയുടെ സാന്നിധ്യത്തില്‍ സവിശേഷമായ രാഷ്ട്രീയ നിലപാടുയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാമെങ്ങനെ അസ്ഥിത്വം നിര്‍ണയിക്കുമെന്നതാണ് മുസ്്‌ലിം സ്വത്വ രാഷ്ട്രീയം നേരിടുന്ന മൗലികമായ ചോദ്യം.
വൈവിധ്യങ്ങളെ തിരസ്‌കരിച്ച് കൊണ്ടല്ല ഇസ്‌ലാമിന്റെ പ്രചാരം സാധ്യമായത്, മറിച്ച് വിഭിന്ന സംസ്‌കാരങ്ങളില്‍ ഇസ്‌ലാമിക പ്രത്യയ ശാസ്ത്രം പ്രയോഗവല്‍കരിച്ചുകൊണ്ടാണ് ഇസ്‌ലാം പ്രബോധനം നിര്‍വ്വഹിച്ചതെന്ന വസ്തുത മുന്‍നിര്‍ത്തി ബഹുസ്വര സമൂഹം ഇസ്‌ലാമിന്റെ വിശാല മാനവികതയെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ശഹെമാ ൃലഹശഴശീി വശേെീൃ്യ മിറ രശ്ശഹശ്വമശേീി എന്ന ഗ്രന്ഥത്തില്‍ ഹുസൈന്‍ നസ്വ്ര്‍ നിരീക്ഷിക്കുന്നുണ്ട്. ശൈഖ് ഹംസ യൂസുഫും സ്വത്വം ചോരാതെ കൂട്ടായ്മയില്‍ ഇഴകിചേരുന്ന ഇസ്‌ലാമിന്റെ സൗന്ദര്യത്തെ യുക്തിഭദ്രമായി അവതരിപ്പിക്കുന്നതായി കാണാം.
ബഹുസ്വരതയുടെ സാരാംശങ്ങളെ സ്വാംശീകരിച്ച് കാലോചിതമായി നയങ്ങള്‍ രൂപീകരിക്കാന്‍ മാത്രം വികാസക്ഷമത ഇസ്‌ലാമിക ശരീഅത്തിനുണ്ടെങ്കിലും ഇന്ത്യന്‍ ബഹുസ്വരത പ്രദാനം ചെയ്യുന്ന സാധ്യതകളെ മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയ നയങ്ങള്‍ രൂപീകരിക്കപ്പെടുന്നത്. മതമുക്ത മതേതര അടിത്തറയില്‍ സ്ഥാപിതമായ ആധുനിക ബഹുസ്വരതയില്‍ സാമ്പത്തിക നീതിന്യായ അധികാര വ്യവസ്ഥകളെ നിര്‍ണ്ണയിക്കുന്നതില്‍ മതങ്ങള്‍ക്ക് പങ്കില്ലെന്നതിനാല്‍ ദര്‍ശനങ്ങള്‍ പൊതുമണ്ഡലങ്ങളിലേക്ക് ചുരുങ്ങുന്നുവെന്നതാണ് വസ്തുത. അതേസമയം, നവീന ബഹുസ്വരത എല്ലാവര്‍ക്കും തുല്യമായ രാഷ്ട്രീയ അവകാശങ്ങളും അധികാര പങ്കാളിത്തവും വകവെച്ചുനല്‍കുന്നതിനാല്‍ സ്വത്വാവകാശ സംരക്ഷണത്തിനായി പരമതങ്ങളെ ഉള്‍ക്കൊണ്ടുള്ള രാഷ്ട്രീയം അനിവാര്യമാകുന്നുണ്ട്.
ഇന്ത്യന്‍ ദേശീയതയിലെ ആഭ്യന്തര സാന്നിധ്യം ഉറപ്പുവരുത്തി മുസ്്‌ലിം സ്വത്വരാഷ്ട്രീയത്തിന്റെ സാധ്യതയും പരിമിതിയും കൃത്യമായി തിരിച്ചറിഞ്ഞുള്ള രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അനവധി ഉണ്ടായിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്നും തീര്‍ത്തും ഭിന്നമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രയോഗവല്‍കരിച്ച രാഷ്ട്രീയ രൂപങ്ങളെ ഇന്ത്യന്‍ ബഹുസ്വരതയില്‍ വീണ്ടുവിചാരങ്ങളില്ലാതെ നടപ്പിലാക്കാന്‍ ശ്രമിച്ചവരും കുറവല്ല. അധികാരത്തിന്റെ ഘടന നിര്‍ണ്ണയിക്കുന്നത് ദൈവമാണെന്നും പ്രയോഗവല്‍കരണമാണ് മനുഷ്യ കര്‍ത്തവ്യമെന്നും ഇസ്‌ലാമിക രാഷ്ട്രീയത്തിന് നിര്‍വ്വചനം നല്‍കി കാലദേശ വ്യതിയാനങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ക്ക് വിദേയമാവുന്ന ഇസ്്‌ലാമിക രാഷ്ട്രീയത്തെ ഏകശിലാത്മകമായി അവതരിപ്പിച്ച ഹുകൂമതെ ഇലാഹി അപ്രായോഗികമായിരുന്നു. ഇന്ത്യയില്‍ ദൈവിക ഭരണത്തിന്റെ പ്രായോഗികതയില്‍ ശങ്കിച്ച് ദേശം വെടിഞ്ഞ് പലായനം ചെയ്തവരും ബഹുസ്വരതയിലെ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് അജ്ഞരായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. മതവും രാഷ്ട്രവം സമാന്തര രേഖകളായി നീങ്ങുന്നവയല്ല മറിച്ച് മതം കാലാതീതവും രാഷ്ട്രീയ ജീവിതം കാലബന്ധിതവുമാണ്. കാലദേശങ്ങള്‍ക്കനുസൃതമായി നയനിലപാടുകളിലും ക്ഷേമസങ്കല്‍പങ്ങളിലും വ്യതിയാനം സ്വാഭാവികമാണ്. ഇതിനാല്‍ തന്നെ ഇസ്‌ലാമിക രാഷ്ട്രീയത്തിന് പൊതുവായ ചട്ടക്കൂടുകള്‍ക്കപ്പുറം കൃത്യമായ ചിട്ടവട്ടങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടില്ല. ഖലീഫമാരെ തിരെഞ്ഞെടുക്കുന്നതില്‍ പോലും കൃത്യമായ രൂപരേഖ നിര്‍ണ്ണയിക്കാത്തത് രാഷ്ട്രീയത്തെ കുറിക്കുന്ന വിചാരങ്ങളുടെ അഭാവം കൊണ്ടല്ല, മറിച്ച് കാലാന്തരത്തില്‍ സാമൂഹ്യ സാഹചര്യങ്ങളില്‍ വന്നുഭവിക്കുന്ന മാറ്റങ്ങലെ ഉള്‍ക്കൊണ്ട വിവേകത്തില്‍ നിന്നും ഉല്‍ഭൂതമായതാണ്.
ബഹുസ്വരതയിലെ രാഷ്ട്രീയത്തിനനുഗുണമായ പ്രാമാണിക ഭാഷ്യം ഇങ്ങനെയാണെന്നിരിക്കെ വൈവിധ്യങ്ങളെ സൗന്ദര്യമായി കാണുന്ന ഇസ്‌ലാമിക രാഷ്ട്രീയത്തിന് പകരം ഏകശിലാത്മകമായ തിയോ ഡെമോക്രസി പരിചയപ്പെടുത്തിയ അബുല്‍ അഅ്‌ലാ മൗദൂദിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നിലപാട് മുഖ്യധാരയില്‍ ഇസ്‌ലാമിന്റെ വിശാല കാഴ്ച്ചപ്പാടിനെയാണ് തച്ചുടച്ചത്.
തീവ്ര മതാത്മക ജനാധിപത്യമായിരുന്നു ഇതെങ്കില്‍ ബഹുസ്വരതയിലെ വ്യതിരിക്തമായി നിലകൊള്ളുന്ന അസ്തിത്വം കളഞ്ഞ് വ്യക്തി നിയമങ്ങള്‍ പോലും മനുഷ്യനിര്‍മ്മിത ഭരണഘടനക്ക് വിധേയമാകണരമെന്ന് ശഠിച്ചവരും മുസ്്‌ലിംകള്‍ക്കേല്‍പ്പിച്ച ആഘാതം ചെറുതല്ല. മതവിരുദ്ധമായ സംസ്‌കാരിക ലോകത്തിന്റെ കൈയ്യടി നേടാന്‍ പുരോഗമന വാദത്തിന്റെ മേലങ്കിയണിഞ്ഞ് ഇസ്‌ലാമിക നിയമങ്ങളെ പ്രാകൃതമെന്നതിക്ഷേഭിച്ചവരാണ് മുത്വലാഖും ബഹുഭാര്യത്വവും സ്ത്രീ സ്വത്തവകാശവും കോടതി കയറ്റി മുസ്്‌ലിം ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളില്‍ കൈകടത്തുന്നത്. യഥാര്‍ഥത്തില്‍ മതത്തിന്റെ മൗലിക തത്വങ്ങളെപോലും ഭരണഘടനക്കനുസരിച്ച് തിരുത്തിക്കുറിക്കുന്ന മതേതര മൗലികവാദം ആത്മഹത്യാപരമാണ്. അനവധി മതങ്ങള്‍ ഒന്നിച്ചൊരുക്കുന്ന ദേശീയതയാണെങ്കിലും മതങ്ങളുടെ കര്‍മ്മമണ്ഡലം വ്യക്തികളിലേക്ക് ചുരുങ്ങുന്നതിനാല്‍ ഭൗതിക വ്യവഹാരങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തിന് രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായ ഏകരാഷ്ട്രീയ പ്രതിനിധാനം മതിയെന്ന് ധരിച്ചുവശായതിനാല്‍ മതേതര രാഷ്ട്രീയത്തിന് കൊടിപിടിക്കുന്നവരും വിരളമല്ല. പ്രഥമദൃഷ്ട്യാ യുക്തമെന്ന് തോന്നാമെങ്കിലും ശുദ്ധമതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നയനിലാപാടുകളെ സൂക്ഷ്മ വിശകലനം ചെയ്യുമ്പോള്‍ ശുദ്ധമതേതരത്വത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടും. മൗലനാ അബുല്‍കലാം ആസാദടക്കമുള്ളവര്‍ സ്വത്വബോധം ചോരാതെ ശുദ്ധമതേതരവാദിയായി ജീവിച്ചെങ്കിലും ഭൂരിപക്ഷത്തിന്റെ ആഗ്രഹങ്ങള്‍ക്കനുസൃതമായി നയനിലപാടുകളില്‍ വ്യതിയാനം കണ്ട പില്‍കാലത്ത് ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്നതില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ഭാഗദേയത്വം അടയാളപ്പെടുത്തിയെന്നതാണ് സത്യം. മതേതര മൗലികവാദം പോലെത്തന്നെ കപടമതേതരത്വവും ഇന്ത്യന്‍ മുസ്്‌ലിംകള്‍ നേരിടുന്ന സമകാലിക രാഷ്ട്രീയ പ്രതിസന്ധിയാണ്. അസ്തിത്വം കൈമോശം വരാതെ ഭരണഘടനാ വിദേയമായി സാമൂദായിക രാഷ്ട്രീയമാണ് അവകാശസംരക്ഷണത്തിന് അനുഗുണമായ ഇന്ത്യന്‍ ബഹുസ്വരതയിലെ ഇസ്‌ലാമിക തത്വാതിഷ്ടിത രാഷ്ട്രീയത്തിന്റെ സാധ്യതയും സാധുതയും പരിശോധിക്കുമ്പോള്‍ ബോധ്യമാവും, അതവാ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പ്രയോഗവല്‍കരണമല്ല, മറിച്ച് സാമുദായിക ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള കൂട്ടായ്മയാണ് മുസ്്‌ലിംകള്‍ക്കാവശ്യം. ഇത്തരം രാഷ്ട്രീയ കൂട്ടായ്മകള്‍ ഇസ്‌ലാമേതര വിശ്വാസികളെ ഉള്‍ക്കൊള്ളും വിതം മതേതരമുഖം സ്വീകരിക്കേണ്ടതുണ്ട്.മതവര്‍ണചിന്തകള്‍അതീതമായി ഗുണകാംക്ഷയാണ് ഇസ്ലാമിക ദര്‍ശനമെന്നിരിക്കെ രാഷ്ട്രീയ പ്രവര്‍ത്തനം സമൂഹത്തിനുള്ള സമാഗ്ര സേവനമായി മാറണം.
മതേതരത്വവും ജനാധിപത്യവുമാണ് ആധുനിക ബഹുസ്വരതയുടെ സവിശേഷതയെന്നിരിക്കെ അവയോടുള്ള ഇസ്ലാമിന്റെ കാഴ്ച്ചപ്പാടും രാഷ്ട്രീയ പ്രതിനിധാനത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായകമാവും.മതങ്ങള്‍ പരസ്പരം സഹിഷ്ണതയോടെ വര്‍ത്തിക്കുന്നതാണ്.മതേതരത്വത്തിന്റെ നിര്‍വ്വഹനമായി പൊതുവെ ഗണിക്കുന്നതെങ്കിലും വീക്ഷണവ്യതിയാനങ്ങളും പ്രയോഗവല്‍കരണത്തിലെ വൈവിധ്യങ്ങളും പ്രകടമാണ്.പടിഞ്ഞാറിലെ പ്രൊട്ടസ്റ്റന്‍് ആധിപത്യത്തിനെതിരെ രൂപം കൊണ്ട മതേതരത്വം പ്രാരംഭഘട്ടം മുതലേ നിര്‍മത സമീപനങ്ങളാണ് വെച്ചുപുലത്തിയത്.മതത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന പ്രത്യായശാസ്ത്രങ്ങളെ മതേതരമെന്ന് വിളിച്ചാല്‍ പോലും അവയോട് ഇസ്ലാമിനോട് ആശയ പോരാട്ടം നടത്തേണ്ടിവരും.പലപ്പോഴും ഇത്തരം പോരാട്ടങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.എന്നാല്‍ വിശ്വാസാനുഷ്ടാനങ്ങള്‍ക്കും ആശയപ്രചരണത്തിനും സ്വതന്ത്രമനുഭവിക്കുന്നതോടൊപ്പം പ്രത്യേക മതങ്ങളോട് പ്രതിബദ്ധത പ്രകടിപ്പിക്കാത്ത ഭരണകൂട സ്വഭാവത്തെ മതേതരത്വമെന്ന് വിവക്ഷിക്കുമ്പോഴാണ് സ്വത്ത്വ ബോധം സ്വയം നിര്‍ണയിച്ചുള്ള അതിജീവനം ഇസ്ലാമിന് സാധ്യമാവൂ... മതനിരാസമല്ല സര്‍വ്വമതങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലതയാണ് മതേതരത്വമെന്ന് കമാല്‍ അതാതുര്‍ക്കിന്റെ നയങ്ങളെ തിരുത്തി ബദീ ഉസ്മാന്‍ സഈദ് നൂര്‍സി നിരീക്ഷിക്കുന്നുണ്ട്.ഉപര്യക്ത നിര്‍വചനമാണ് ഇന്ത്യന്‍ മതേതരത്വമെന്നതിനാല്‍ ബഹുസ്വരതയിലെ ഇസ്ലാമിനെ അടയാളപ്പെടുത്തല്‍ സാധ്യമാണ്.
ഇസ്ലാമിന്റെ രാഷ്ട്രീയ രൂപം ജനാധിപത്യമാണെന്ന വാദത്തില്‍ ശങ്കിക്കുന്നവരുണ്ടെങ്കിലും ജനാധിപത്യത്തെ കൂടി ഉള്‍ക്കൊള്ളിക്കാന്‍ വിശാലമാണ് ഇസ്ലാമിലെ രാഷ്ട്രീയമെന്നത് വ്യക്തമാണ്.ബൈഅത് ആധുനിക വോട്ടിങ് സംവിധാനത്തന്റെ പ്രാഗ് രൂപമാണെന്നനുസരിച്ച് ലിബറല്‍ ഡെമോക്രാറ്റിക് താത്വികാടിത്തറ പാകുന്നുണ്ട് തുനീഷ്യന്‍ സൈന്ധാന്തികന്‍ റാശിദുല്‍ ഗനൂഷി.ഇസ്ലാമിന്റെ ധാര്‍മ്മികാകാഴ്ചപ്പാടുകളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ ന്യയമായും ഭരണാധികാരിയോട് ചോദ്യമുന്നയിക്കാനുള്ള പൗരസ്വതന്ത്രം ഈയൊരു വാദത്തിന് ഉപോല്‍പലകമായി അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്.ജനാധിപത്യത്തിന്റെ ഇസ്ലാമികവല്‍കരണം ഇന്ത്യന്‍ ബഹുസ്വരതയിലെ രാഷ്ട്രീയത്ത് ദാര്‍ഷനികപിന്തുണയാണ് നല്‍കുന്നത്.
ഇസ്ലാമിക രാഷ്ട്രീയത്തിന് വാര്‍പ്പ് മാതൃകയൊരുക്കുന്നതിന് പകരം കാലദേശങ്ങള്‍ക്കനുസൃതമായ വികാസക്ഷമത പ്രകടിപ്പിക്കുന്ന കാഴ്ചപ്പാടാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്.എല്ലാ പൗരന്മാര്‍ക്കും അധികാര പങ്കാളിത്തം ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ജനാധിപത്യവും മതങ്ങളുടെ വ്യതിരിക്തതയെ വൈവിവിധ്യമായ കാണുന്ന ഇന്ത്യന്‍ മതേതരത്വവും ബഹുസ്വരതയില്‍ ഇസ്ലാമിക രാഷ്ട്രീയത്തിന് ഇടം പ്രദാനം ചെയ്യുന്നുണ്ട്.മതത്തിന്റെ അധീശത്വം ആവശ്യമായ മതരാഷ്ട്ര വാദം നിരര്‍ത്ഥമാണെന്നാതണ് വസ്തുത അതേ സമുദായിക രാഷ്ട്രീയത്ത് അനുഗുണമായ സാഹചര്യം നിലവിലുള്ളതായി കാണാം.

🖋ജാബിര്‍ പള്ളിക്കല്‍



Post a Comment

0 Comments