അപരവത്കരിക്കപ്പെടുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍: പുനര്‍ വായനക്ക് പാത്രമാവുമ്പോള്‍





രാഷ്ട്രത്തിന്റെ ജനാധിപത്യ വ്യവസ്ഥയുടെ ജീര്‍ണതയും ആരോഗ്യവും സുരക്ഷയും അവിടെ നിലനില്‍ക്കുന്ന നീതിന്വായ വ്യവസ്ഥക്കനുസരിച്ചാണ് നിര്‍ണയിക്കുന്നത്. മൃതപ്രായനായ 'ജനാധിപത്യം' യഥാര്‍ത്ഥ സങ്കല്‍പങ്ങളില്‍ നിന്ന് നാള്‍ക്കുനാള്‍ അകന്നു കൊണ്ടിരിക്കുകയാണെന്നാണ് ഓരോ ദിനവും നമ്മെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുന്നത്. സര്‍വ്വ മേഖലയിലും വളര്‍ന്നു വരുന്ന ഫാഷിസവും ന്യൂനപക്ഷ പീഢനങ്ങളും പ്രീണനങ്ങളും  കൗ പൊളിറ്റിക്‌സുമാണ് പുതിയ വാര്‍ത്തകളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കൂ. ഭൂരിപക്ഷത്തിന്റെ ജനാധിപത്യത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിറുത്തപ്പെടുന്ന അപര വത്കരിക്കപ്പെടുന്ന മുസ്്‌ലിമിന്റെ നേര്‍സാക്ഷ്യമാണ് സഈദ് നഖ്‌വിയുടെ യലശിഴ വേല ീവേലൃ വേല ശിറശമി ാൗഹെശാ െഎന്ന കൃതി.
  വിഭജനവും, ബാബരി തകര്‍ച്ചയും മുസ്് ലിംകള്‍ക്ക് സമ്മാനിച്ച ആപ്തകരമായ വെല്ലുവിളികളും പ്രതിസന്ധികളും അക്കമിട്ടു അനുഭവത്തിന്റെ വെളിച്ചത്തിലൂടെ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് പത്തിലധികം അധ്യായങ്ങളിലൂടെ സഈദ് നഖ്‌വി. ഇതിലെ അധ്യായങ്ങള്‍ ചില ഓര്‍മപ്പെടുത്തലുകള്‍ക്കു പുറമെ മനോഹരമായ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ തിളങ്ങുന്ന ഓര്‍മകള്‍ കൂടിയാണ് പങ്കുവെക്കുന്നത്.
            ബാബരി മസ്ജിദിന്റെ താഴിക കുടങ്ങള്‍ക്കൊപ്പം അടര്‍ന്നു വീണ മുസ്ലിം ആത്മ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും വിഭജനത്തിനോടൊത്ത് തകര്‍ന്ന്‌വീണ അതിര്‍ത്തി ഐക്യത്തിന്റെയും നേര്‍സാക്ഷ്യങ്ങളുടെ ചരിത്രമാണിത്.സര്‍വ്വ ഇന്ത്യക്കാരനും തുല്യാവകാശത്തോടെയുള്ള ജീവിതം സ്വപ്‌നം കണ്ട, സ്വതന്ത്ര സമര സേനാനികളുടെ മരണ ശേഷം ഉയര്‍ന്നു വന്ന പുതിയ രാഷ്ട്രീയ സംജ്ഞകളാണ് ഇത്തരം സങ്കല്‍പങ്ങളുടെ തായ്‌വേരറുത്ത് ഒരു സമുദായത്തെ അകറ്റി നിറുത്തിയത് എന്നദ്ദേഹം നിരീക്ഷിക്കുന്നു. 
              സ്വന്തം ജീവിതത്തിന്റെ നഗ്നമായ അനുഭവങ്ങളിലൂടെ, ചരിത്രത്തിന്റെ പിന്‍ബലത്തില്‍ ബാബരി തകര്‍ച്ച മുതല്‍ മോഡി ഗവണ്‍മെന്റ് വരെയുള്ള മുസ്ലിംകളുടെ സ്ഥിതിഗതികള്‍ താരതമ്യ പഠനം നടത്തി കാര്യ കാരണങ്ങള്‍ വിശദീകരിക്കുകയാണ് ഗ്രന്ഥം. പരസ്പര സ്‌നേഹ സൗഹാര്‍ദത്തോടെ തറമസിച്ചിരുന്ന മുസ്്‌ലിം-ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ വിഭജനവും, ബാബരി ധ്വംസനവും സൃഷ്ടിച്ച് സൗഹാര്‍ദത്തില്‍ നിന്നും ശത്രുതയിലേക്കുള്ള പരിണാമത്തിന്റെ നാള്‍വഴികള്‍ കൃത്യമായി രേഖപ്പെടുത്തുന്നതോടൊപ്പം അവക്കു നേതൃത്വം നല്‍കിയ വഞ്ചകരായ രാഷ്ട്രീയ മതകീയ നേതാക്കളെ വിമര്‍ശനത്തിന് വിധേയമാകുന്നുമുണ്ട് നഖ്‌വി.
          മുസ്ലിംകള്‍ അപരന്മാരും അരികുവത്കരിക്കപ്പെടേണ്ടതാണെന്ന പ്രതിഛായ സൃഷ്ടിച്ച് അപരിഷ്‌കൃതരും അപകടകാരികളുമാണെന്ന് കല്‍പ്പിച്ച് ഒരു നിലക്കും അവരെ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് വരുത്തി തീര്‍ക്കുന്ന പാശ്ചാത്യന്‍ തന്ത്രമാണ് ഇന്ത്യയിലും മസ്ലിംകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്.പ്രത്യേകിച്ച് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ആഗോള തലത്തില്‍ വ്യാപിച്ച മുസ്ലിം വിരുദ്ധതയും ഇന്ത്യയിലെ വേട്ടക്ക് ആക്കം കൂട്ടിയിട്ടുണ്ട്.എന്നദ്ധേഹം അടയാളപ്പെടുത്തുന്നു. 
              മതാടിസ്ഥാനത്തിലുള്ള ഇന്ത്യന്‍ വിഭജനം ക്രമേണ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും, 1992 ഡിസംബര്‍ 6-ലെ ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ വര്‍ഗീയതയുടെ അനയന്ത്രിതമായ ഒഴുക്കില്‍, സര്‍വ്വ പീഢനങ്ങളും അവകാശ ധ്വംസനങ്ങളും മര്‍ദ്ദനങ്ങളും സഹിച്ചും ക്ഷമിച്ചും ഗതിയറിയാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഹതഭാഗ്യരായ മുസ്ലിംകളുടെ യഥാര്‍ത്ഥ ചിത്രം അനാവരണം ചെയ്യുകയാണ് സഈദ്.
   ചുരുക്കത്തില്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായ ഹിന്ദു-മുസ്ലിം സങ്കര സംസ്‌കാരത്തിന്റെ വിലാസമാണീ ഗ്രന്ഥം. ഹിന്ദു-മുസ്ലിം സംസ്‌കാരത്തില്‍ വിഭജനം സൃഷ്ടിച്ച വിടവും, മുസാഫറാബാദിലെ ഹിന്ദു-മുസ്ലിം ബന്ധങ്ങളുടെ മകുടോദാഹരണമായിട്ടു പോലും ചരിത്രം നീതി കാണിക്കാതെ വിസ്മൃതിയിലാഴ്ത്തിയ വാജിദ് അലി രാജാവും, വിഭജനം കരി നിഴല്‍ വീഴ്ത്തിയ മുസ്ലിം ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖവും, മീനാക്ഷി പുരം സംഭവം തനിക്കു സമ്മാനിച്ച തിരിച്ചറിവുകളുമടങ്ങുന്ന കൃതി മികച്ച വായനാനുഭവത്തിനൊപ്പം മതേതര -ബഹുസ്വര ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന മുസ്ലിം വിരുദ്ധതയുടെ നേര്‍ ചിത്രവും വരച്ചു കാട്ടുന്നു.
ചുരുക്കത്തില്‍ പൂര്‍ണമായും അപ്രത്യക്ഷമായ ഹിന്ദു-മുസ്ലിം സങ്കരസംസ്‌കാരത്തിന്റെ വിലാപമാണിതില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്്‌ലാമിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിന്നും വ്യത്യസ്തമായി തന്റെ സ്വയം നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കി രാജ്യം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ഇന്ത്യന്‍ മതേതരത്വം നേരിടുന്ന ഭീഷണിയും തന്റെ സ്വയം കാഴ്ച്ചപ്പാടുകളോടു കൂടി അവതരിപ്പിക്കുകയാണീ ഗ്രന്ഥം.



  🖋 ഷംസാദ് അൻവർ പൂക്കോട്ടൂർ
        


Post a Comment

0 Comments