പ്രണയ കാവ്യം





മിഴികള്‍ക്ക് 
ഇനിയും പറയാനുണ്ട്,
എങ്കിലും, 
അവ ശാന്തമാണ്
മിഴിത്തുള്ളികള്‍ 
കവിള്‍ ചുവപ്പില്‍ നെയ്ത
വിരഹ ചിത്രങ്ങള്‍ 
മായാന്‍ മടിക്കുന്നുണ്ട്, 
എന്നാലും
അവ അസ്വസ്ഥമാണ്.
അധരങ്ങള്‍
കൂടുതല്‍ ഇണക്കത്തിലാണ്.
യാ ഇലാഹീ,
നീ എന്നില്‍ 
ഒരു മഴയായ്
പെയ്തിറിങ്ങണം.
നിന്‍ സ്മരണയില്‍ 
കതിരിടും വിചാരങ്ങളില്‍
ഞാന്‍ അലിഞ്ഞു തീരണം. 
ഒടുവില്‍ 
നിന്‍ പ്രണയ ലോകത്ത് 
എനിക്കെന്നെ നഷ്ടപ്പെട്ട് 
ഒരു മജ്‌നൂനായ്
അലഞ്ഞു നടക്കണം. 


🖋അര്‍ഷദ് കാളിക്കാവ്‌

Post a Comment

0 Comments